2020 ജൂലൈ 18, ശനിയാഴ്‌ച

MYSORE - മൈസൂർ (മഹിഷപുരം) 2 മൈസൂർ കൊട്ടാരം





MYSORE - മൈസൂർ (മഹിഷപുരം)  2




മൈസൂർ കൊട്ടാരം

മലയുടെ ചുവട്ടിൽ നിന്ന് ധാരാളം ആളുകൾ പടികൾ കയറി ക്ഷേത്രത്തിലെത്തുന്നു. സം‌രക്ഷിതമേഖല ആയതിനാൽ മറ്റു വഴികളിലൂടെയുള്ള മലകയറ്റം അനുവദനീയമല്ല.

മൈസൂർ കൊട്ടാരവും റേസ്കോഴ്സ് മൈതാനവുമുൾപ്പെടെ മൈസൂർ നഗരം പൂർണ്ണമായും ചാമുണ്ഡി മലനിരകളിൽ നിന്നാൽ കാണാം. ഈ മലയുടെ അടിവാരത്തിലാണ് മൈസൂർ രാജ്ഞിയുടെ പഴയ അന്ത:പുരമായ ലളിതമഹൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ലളിതമഹൽ കൊട്ടാരം ഇന്ന് സ്വദേശികളും വിദേശികളും ഒരുപോലെ സന്ദർശിക്കുന്ന ഒരു നക്ഷത്രഹോട്ടലാണ്.

രാത്രികളിൽ വൈദ്യുതിവിളക്കുകൾ തെളിഞ്ഞു കത്തുന്ന മൈസൂർ നഗരത്തിൻറെ ദൃശ്യം ചാമുണ്ഡി മലമുകളിൽ നിന്നുള്ള മനോഹരമായ കാഴ്ചയാണ്.





മൈസൂർ മൃഗശാല

ദക്ഷിണേന്ത്യയിലെ വിശാലമായ മൃഗശാലകളിലൊന്നാണ് 1892 -ൽ സ്ഥാപിക്കപ്പെട്ട മൈസൂർ മൃഗശാല[5]. മൈസൂർ നഗരത്തിനകത്തു തന്നെ സ്ഥിതി ചെയ്യുന്ന ഈ മൃഗശാലയുടെ യഥാർത്ഥ പേര് ശ്രീ ചാമരാജേന്ദ്ര സൂവോളജിക്കൽ ഗാർഡൻസ് എന്നാണ്. ഏകദേശം 157 ഏക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന മൈസൂർ മൃഗശാല മൈസൂർ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്.

ലളിതമഹൽ കൊട്ടാരം

ലളിതമഹൽ കൊട്ടാരം മൈസൂറിൽ നിന്നും 11 കി.മീ ദൂരത്തായി ചാമുണ്ഡിമലയുടെ താഴ്‌വാരത്താണ് സ്ഥിതി ചെയ്യുന്നത്. പൂന്തോട്ടങ്ങളുടെ നടുവിലായാണ് ഈ കൊട്ടാരം സ്ഥാപിച്ചിരിക്കുന്നത്. 1921 -ൽ മഹാരാജാവായ കൃഷ്ണരാജ വോഡയാർ നാലാമൻ‍ ആണ് ഈ രണ്ടുനിലയുള്ള കൊട്ടാരം ഉദ്ഘാടനം ചെയ്തത് . ഈ കൊട്ടാരം ഭാരതീയ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ കീഴിലുള്ള പഞ്ചനക്ഷത്ര ഹോട്ടൽ ഇനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.


ബൃന്ദാവൻ ഗാർഡൻ

നയന സുഖമേകുന്ന ഒരു പൂന്തോട്ടമാണ് ബൃന്ദാവൻ ഗാർഡൻ. മ്യൂസിക്കൽ ഫൊണ്ടനുകളും (സംഗീതത്തിനനുസരിച്ച് ന്യത്തം വയ്ക്കുന്ന ജലധാരകൾ) സായന്തനങ്ങളിൽ ഉണ്ടാവും.








“മൈസൂർ കൊട്ടാരം“ 











അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ