2020 ജൂലൈ 7, ചൊവ്വാഴ്ച

നമ്മുടെ സ്വന്തം കരീബിയന്‍ നാടുകള്‍




നമ്മുടെ സ്വന്തം കരീബിയന്‍ നാടുകള്‍

നമ്മുടെ സ്വന്തം കരീബിയന്‍ നാടുകള്‍
നമ്മുടെ കുട്ടനാടിന്‍റെ പഴയ പേര് 'ചുട്ട നാട്' എന്നായിരുന്നു....പാണ്ഡവര്‍ വനവാസത്തില്‍ ആയിരുന്ന കാലം...അവര്‍ താമസിക്കാന്‍ കണ്ടെത്തിയ സ്ഥലം ആയിരുന്നു 'ഖാണ്ഡവ വനം ' എന്നാ ഖാണ്ടവപ്രസ്തം .....'തകിടിയില്‍ വനം' എന്ന് നാട്ടിന്‍പുറത്തെ പഴമക്കാര്‍ പറയും....അര്‍ജ്ജുനന്‍ ശ്രീകൃഷ്ണന്റെ സഹായത്തോടെ ഈ വനം ഒന്നാകെ ചുട്ടു കരിച്ചു....അതിനെ ഖാണ്ഡവദാഹം എന്ന് അറിയപ്പെടുന്നു....(മഹാഭാരതത്തില്‍ പരാമര്‍ശം ഉള്ളതാണ് ഈ കഥകള്‍ ......പഞ്ച പാണ്ഡവര്‍ സമീപ പ്രദേശങ്ങളില്‍ വസിച്ചിരുന്നു എന്നതിന് അനേകം തെളിവുകള്‍ ഉണ്ട്.....അവര്‍ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിച്ച പ്രസിദ്ധങ്ങളായ അഞ്ചു ക്ഷേത്രങ്ങള്‍ ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലും ആയി ഉണ്ട്...ഈ ക്ഷേത്രങ്ങള്‍ ഒറ്റദിവസം ദര്‍ശനം നടത്തുന്നത് പുണ്യമായി കരുതുന്നു....പാണൂര്‍ കാവ് (പാണ്ഡവര്‍ കാവ്), പാണ്ഡവന്‍ പാറ എന്നീ സ്ഥലങ്ങളും അടുത്തുള്ള പ്രദേശങ്ങള്‍ ആണ്.....)
അങ്ങനെ ചുട്ടുകരിക്കപ്പെട്ട ഈ ഖാണ്ടവവനത്തെ ചുട്ടനാട് എന്നറിയപ്പെട്ടു...കാലപ്പഴക്കത്തില്‍ അത് കുട്ടനാടും ആയി......അന്ന് ചുട്ടുകരിക്കപ്പെട്ട കാട്ടിലെ മരങ്ങള്‍ കടപുഴകി അതോടൊപ്പം ചാരവും (കരി) ഒക്കെ പുഴകളിലും തോടുകളിലും ഒക്കെ ആയി ഒഴുകി നടന്നു....(ഈ മരങ്ങള്‍ മണ്ണിനടിയില്‍ നിന്നും ഇപ്പോഴും ലഭിക്കാറുണ്ട്....ഖാണ്ഡവ വനത്തിലെ മരങ്ങള്‍ ആകയാല്‍ അവയെ കാണ്ടാമരം എന്ന് അറിയപ്പെടുന്നു....ഈ മരമാണ് കൊല്ലന്മാര്‍ അവരുടെ ചൂളയില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്...ഇവയ്ക്കി സാധാരണ മരങ്ങളെക്കാള്‍ ചൂട് പ്രദാനം ചെയ്യാനുള്ള കഴിവുണ്ട്.....)
പിന്നീട് ഈ സ്ഥലങ്ങള്‍ എല്ലാം നാടായി മാറിയപ്പോള്‍ അവയ്ക്കെല്ലാം ഈ കഥകളെ ഓര്‍മ്മിപ്പിക്കുന്ന നാമങ്ങളും കൈവന്നു....
സ്ഥലനാമങ്ങള്‍ :
തായംകരി
ചേന്നംകരി
കണ്ടങ്കരി
ഊരുക്കരി
മിത്രക്കരി
കൈനകരി
ചതുര്‍ത്യാകരി
മാമ്പുഴക്കരി
കുന്നംകരി
ചങ്ങംകരി
അമിച്ചകരി
മഞ്ചാടിക്കരി
പുതുക്കരി
പാണ്ടങ്കരി
കരുമാടി(കരി മാടി)
കാരിച്ചാല്‍ (കരി ച്ചാല്‍ )
കരുവാറ്റ
കരിപ്പുഴ
മണ്ണാറശാല

ഇതില്‍ കരുവാറ്റ എത്തിയപ്പോള്‍ വനം കത്തി തീര്‍ന്നു....കരിവ് അറ്റ സ്ഥലം ആയതിനാല്‍ കരിവാറ്റ....അത് പിന്നീട് കരുവാറ്റ ആയി....
എന്നാല്‍ ആദ്യം മണ്ണ് തണുത്തത് അല്ലെങ്കില്‍ ആറിയത് എന്ന അര്‍ത്ഥത്തില്‍ കരുവാറ്റയ്ക്ക് സമീപമുള്ള സ്ഥലം മണ്ണാറശാല എന്നും അറിയപ്പെട്ടു.....(മണ്ണാറശാല ക്ഷേത്ര ചരിത്രവും ഇതോട് ചേര്‍ത്ത് വായിക്കേണ്ടതാണ്)
അതുപോലെ ബകന്‍ എന്ന അസുരന്‍ വാണിരുന്ന സ്ഥലം ആണ് ബകപുരം.....അതാണ്‌ ഇന്നത്തെ വീയപുരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ