2020 ജൂലൈ 8, ബുധനാഴ്‌ച

സീത ദേവി തടാകം, ദേവികുളം






സീത ദേവി തടാകം, ദേവികുളം

സീത ദേവി തടാകമെന്നറിയപ്പെടുന്ന ഇതിന് ദേവികുളം തടാകമെന്നും പേരുണ്ട്. മനോഹരമായ ഒരു പിക്‌നിക് കേന്ദ്രമാണ് ഈ തടാകക്കര. മലനിരകള്‍ക്കിടയില്‍ സംഭരിയ്ക്കപ്പെട്ടിരിക്കുന്ന ഈ ജലം ശുദ്ധമാണ്. തടാകത്തിനകത്ത് ചൂടുറവകളുണ്ട്. പ്രകൃതി ഒരുക്കിയ തീര്‍ത്തും രമണീയമായ ഒരു മടിത്തട്ടുതന്നെയാണ് ഈതടാകതീരം. സീതാ ദേവി സ്‌നാനം ചെയ്തുവെന്ന വിശ്വാസത്തെ പിന്‍പറ്റിയാണ് തടാകത്തിന് ഈ പേരുവന്നിരിക്കുന്നത്, അതിനാല്‍ത്തന്നെ ഹിന്ദുക്കള്‍ തടാകത്തെ ദിവ്യമായ സ്ഥലമായിട്ടാണ് കാണുന്നത്. തടാകത്തിന് ചുറ്റുമായുള്ള മരത്തണലുകളും, മനോഹരമായ പുല്‍മേടുകളും, തേയിലത്തോട്ടങ്ങളുമെല്ലാം കാണേണ്ടുന്നകാഴ്ചതന്നെയാണ്. ശുദ്ധമായ വെള്ളം പാറക്കല്ലുകളില്‍ തട്ടിച്ചിതറുന്ന ശബ്ദവും കിളിയൊച്ചകളുമെല്ലാം നിത്യേന നഗരങ്ങളിലെ ശല്യപ്പെടുത്തുന്ന ശബ്ദങ്ങള്‍ കേട്ടു മടുത്തവര്‍ക്ക് ഒരു ഉണര്‍വ്വുണ്ടാക്കുമെന്നതില്‍ സംശയം വേണ്ട.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ