2020 ജൂലൈ 18, ശനിയാഴ്‌ച

മൂഷക രാജവംശം



                                                                     വളപട്ടണം 





                                                                   ഏഴിമല   
മൂഷക രാജവംശം

ഏഴിമല ആസ്ഥനമാക്കി ഭരിച്ചിരുന്ന ഒരു രാജവംശമാണ് മൂഷിക രാജവംശം. ഈ രാജവംശത്തിന്റെ ചരിത്രത്തെ പറ്റിയുള്ള വിവരണമായി ലഭ്യമായ ഒരു പുരാതന കൃതിയാണ് മൂഷികവംശം. ഇതിൽ ഒന്നാം മൂഷികനായ രാമഘടമൂഷികൻ മുതൽ ശ്രീകണ്ഠൻ വരെ മൂഷികവംശത്തിലെ 115 രാജാക്കന്മാരെക്കുറിച്ച് അതുലൻ എന്ന കേരളീയകവി ക്രി.വ. പന്ത്രണ്ടാം ശതകത്തിൽ രചിച്ച പതിനഞ്ചു സർഗ്ഗങ്ങളുള്ള ഈ സംസ്കൃതമഹാകാവ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്. ആദ്യകാല രാജാക്കന്മാരിൽ ഒരാളായ ശതസോമനാൻ ചെല്ലൂർ ഗ്രാമത്തിൽ ശിവക്ഷേത്രം നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. തളിപ്പറമ്പിനടുത്തുള്ള ചെല്ലൂർ പ്രാചീന കേരളത്തിലെ ആദ്യ ബ്രാഹ്മണഗ്രാമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. വലഭൻ പണിതപട്ടണമായ വലഭപട്ടണമാണ് പിന്നീട് വളപട്ടണം ആയി മാറിയത്. പ്രധാനപട്ടണമായ മാടായിയും ഇദ്ദേഹമാണ് പണിതത്. ഈ രാജ്യത്തിലെ പ്രധാന തുറമുഖങ്ങൾ നൗറ നവറ എന്ന സംഘകാല കൃതികളിൽ കാണുന്ന പേർനാമമാണ് നവറ.. നെയ്നിറയാർ എന്നതാണിതിന്റെ അർത്ഥം, ഏഴിമല എന്നിവയായിരുന്നു. കോരപ്പുഴ മുതൽ വടക്ക് ചന്ത്രഗിരിപ്പുഴവരെ നീണ്ടുകിടന്ന കോലത്തിരി രാജവംശമായും ഇത് പരിണമിച്ചു.

തളിപ്പറമ്പ്
കേരളത്തിലെ കണ്ണൂർജില്ലയിലെ ഒരു താലൂക്കാണു തളിപ്പറമ്പ്. ഒരു മുനിസിപ്പാലിറ്റി ആസ്ഥാനം കൂടിയാണിത്.

വളപട്ടണം
കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് വളപട്ടണം. കണ്ണൂർ പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ അകലെയായി ആണ് വളപട്ടണം സ്ഥിതിചെയ്യുന്നത്.ബല്യപട്ടണം എന്നും വളപട്ടണം അറിയപ്പെടുന്നു.

മാടായി ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ മാടായി ഗ്രാമപഞ്ചായത്ത് . മാടായി വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന മാടായി ഗ്രാമപഞ്ചായത്തിനു 16.71
ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.

ഏഴിമല
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ മലമ്പ്രദേശമാണ് ഏഴിമല. കടൽനിരപ്പിന് 286 മീറ്റർ ഉയരത്തിലുള്ള ഏഴിമല പുരാതനമായ മൂഷിക രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു.

കോരപ്പുഴ
എലത്തൂർപ്പുഴ എന്നും അറിയുന്ന കോരപ്പുഴ കേരളത്തിലെ കോഴിക്കോട് ജില്ലയിൽ കൂടി ഒഴുകുന്ന ചെറിയ പുഴയാണ്. അകലാപ്പുഴയും പൂനൂർപ്പുഴയുമാണ് കോരപ്പുഴയുടെ പ്രധാന പോഷക നദികൾ.

കോലത്തിരി രാജവംശം
കോലത്ത് നാട്ടിലെ പ്രാചീന രാജവംശമായ മൂഷകരാജവംശത്തിലെ ഏറ്റവും മുതിർന്ന കാരണവരുടെ സ്ഥാനപ്പേര്. മൂഷകരാജവംശത്തിന്റെ ക്ഷയത്തെത്തുടർന്ന് അതിന്റെ തുടർച്ചയായി കോലത്ത് നാട്ടിൽ ഉദയംകൊണ്ട രാജവംശമാണിത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ