3) വർക്കല – പാപനാശം ബീച്ച്
: കോവളം, ശംഖുമുഖം ബീച്ചുകളെ അപേക്ഷിച്ച് കുറെയേറെ മാറിയാണ് വർക്കല ബീച്ച് സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്നും വർക്കലയിലേക്ക് 51 കിലോമീറ്റർ ദൂരമുണ്ട്. ശ്രീനാരായണഗുരുവിന്റെ സമാധിസ്ഥലമെന്ന നിലയിൽ വർക്കല (ശിവഗിരി) ഒരു തീർത്ഥാടനകേന്ദ്രം കൂടിയാണ്. വെള്ളമണല്‍ വിരിച്ച ശാന്തമായ കടലോരമാണ് വര്‍ക്കലയെ ടൂറിസം കേന്ദ്രമെന്ന നിലയില്‍ ശ്രദ്ധേയമാക്കുന്നത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന പാപനാശം ബീച്ചാണ് ഇവിടത്തെ പ്രധാന ആകർഷണം. ഇവിടുത്തെ കടലില്‍ മുങ്ങിനിവരുമ്പോള്‍ പാപങ്ങള്‍ ഇല്ലാതാകുന്നു എന്നാണ് വിശ്വാസം. പാപങ്ങളെ നശിപ്പിക്കുന്നതിനാലാണ് ഈ ബീച്ചിനു ‘പാപനാശം’ എന്ന പേര് വന്നത്. ഹിന്ദുമത വിശ്വാസികള്‍ മരിച്ചുപോയ തങ്ങളുടെ ബന്ധുക്കളുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന സ്ഥലം കൂടിയാണിവിടം.
കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശീയർ സന്ദർശിക്കുന്ന സ്ഥലമാണ് വർക്കല ബീച്ച്. കേരളത്തിൽ ഹിപ്പി സംസ്കാരം വ്യക്തമായി കാണണമെങ്കിൽ വർക്കല ബീച്ചിലേക്ക് വരണം. കേരളത്തിലെ ഗോവ എന്നുകൂടി വർക്കല ബീച്ച് അറിയപ്പെടുന്നുണ്ട്. കോവളം പോലെ അധികം തിരക്കുകളൊന്നും വർക്കലയിൽ അനുഭവപ്പെടാറില്ല. അതുകൊണ്ടുതന്നെ സ്വസ്ഥമായി സമാധാനത്തോടെ കടലിനോട് കിന്നാരം പറയുവാനും തിരമാലകളെ നോക്കി ചുമ്മാ ഇരിക്കുവാനും ഇവിടെ വരുന്നവർ ധാരാളമാണ്. വർക്കല ബീച്ചിൽ എത്തിയാൽ ഉറപ്പായും ഇവിടെ നിന്നുള്ള അസ്തമയക്കാഴ്ച കണ്ടിരിക്കണം. പറഞ്ഞറിയിക്കുവാൻ പറ്റാതായത്ര സുന്ദരമാണ് ആ നിമിഷം. അത് നേരിട്ട് കണ്ടനുഭവിക്കുന തന്നെ വേണം. സാഹസികരായ സഞ്ചാരികൾക്കായി ഇവിടെ നിരവധി കടൽ ആക്ടിവിറ്റികൾ ലഭ്യമാണ്.
സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം ജില്ലയിലാണെങ്കിലും തിരുവനന്തപുരം നഗരത്തിൽ നിന്നും ഇവിടേക്ക് വരുന്നതിനേക്കാൾ എളുപ്പം കൊല്ലത്തു നിന്നും വരുന്നതാണ്. കൊല്ലത്തു നിന്നും ഇവിടേക്ക് 37 കിലോമീറ്റർ ദൂരമേയുള്ളൂ. പാപനാശം ബീച്ച് സന്ദർശിക്കുന്നവർക്ക് ഇവിടെ അടുത്തുള്ള കാപ്പില്‍ തടാകം, അഞ്ച് തെങ്ങ് ഫോര്‍ട്ട്, വര്‍ക്കല ടണല്‍, പവര്‍ഹൌസ് തുടങ്ങിയ ആകർഷകമായ സ്ഥലങ്ങൾ കൂടി കണ്ടിട്ടു പോകാവുന്നതാണ്. വർക്കല ബീച്ചിനോട് ചേർന്ന് ധാരാളം ഹോട്ടലുകളും റിസോർട്ടുകളും സ്ഥിതി ചെയ്യുന്നതിനാൽ താമസ സൗകര്യത്തിനായി സഞ്ചാരികൾക്ക് ബുദ്ധിമുട്ടേണ്ടതില്ല. സഞ്ചാരികളുടെ സൗകര്യം കണക്കിലെടുത്ത് വർക്കലയിലേക്ക് ധാരാളം ബസ് സർവ്വീസുകൾ ലഭ്യമാണ്. കൂടാതെ ഇവിടെ ഒരു റെയിൽവേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നുണ്ട്.
കണ്ടില്ലേ? പ്രധാനമായും മൂന്നു ബീച്ചുകളേ ഉള്ളൂവെങ്കിലും അവയുടെ ലെവൽ ഒന്ന് വേറെ തന്നെയല്ലേ? ഈ ബീച്ചുകളിൽ ഇത് വരെ സന്ദർശിക്കാത്ത വ്യക്തിയാണ് താങ്കളെങ്കിൽ തീർച്ചയായും അടുത്ത യാത്ര ഇവിടേക്ക് തന്നെയാകട്ടെ. ഒരിക്കലും നിങ്ങൾ നിരാശപ്പെടില്ല. അതുറപ്പാണ്. അതുപോലെതന്നെ ഇവിടങ്ങളിൽ താമസിക്കുവാൻ പ്ലാൻ ഉണ്ടെങ്കിൽ മുൻകൂട്ടി റൂമുകൾ ബുക്ക് ചെയ്തിട്ടു വരുന്നതായിരിക്കും നല്ലത്. അപ്പോൾ എങ്ങനെയാ പോകുകയല്ലേ…
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ