കസബ ബീച്ച് :
അധികമാരും അറിയപ്പെടാത്ത ഒരു ബീച്ചാണ് കാസർഗോഡ് ജില്ലയിലെ കസബ ബീച്ച്. ടൂറിസം വകുപ്പ് വളരെ കഷ്ടപ്പെട്ട് ഉയർത്തിക്കൊണ്ടു വന്നതാണ് കസബ ബീച്ച്. വൈകുന്നേരങ്ങളിൽ ബീച്ചിൽ സൈക്കിൾ സവാരിയ്ക്കായി നിരവധിയാളുകളാണ് എത്തുന്നത്. ദേശാടനപ്പക്ഷികൾ കൂട്ടമായി എത്തുന്ന സ്ഥലം കൂടിയാണിത്. മീൻപിടുത്തമാണ് ഇവിടത്തുകാരുടെ പ്രധാന വരുമാനമാർഗ്ഗം. കാസർഗോഡ് നിന്നും അഞ്ചോ ആറോ കിലോമീറ്റർ ദൂരമേയുള്ളൂ ഇവിടേക്ക്. ഇവിടേക്ക് സന്ദർശനത്തിനായി വരുന്നവർ സമീപവാസികൾക്ക് ശല്യമുണ്ടാക്കുന്ന പ്രവൃത്തികൾ ഒന്നും ചെയ്യാതെ ശ്രദ്ധിക്കണേ
കടപ്പാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ