2020 ജൂലൈ 18, ശനിയാഴ്‌ച

MYSORE - മൈസൂർ (മഹിഷപുരം) 1)


MYSORE - മൈസൂർ (മഹിഷപുരം)   1


മൈസൂറിന്‌ ആദിയിൽ എരുമയൂറ് എന്നു പേരുണ്ടായിരുന്നു.[4] അതിന്റെ അധിപനെ എരുമയൂരൻ എന്നും വിളിച്ചിരുന്നു.  ഇതിന്റെ സംസ്കൃതരൂപമാണ്‌ മഹിഷപുരം. ഇത് ലോപിച്ചാണ്‌ മൈസൂർ ആയത്.

കർണാടകത്തിന്റെ പഴയ പേര്‌ മൈസൂർ എന്നായിരുന്നു.

ദക്ഷിണേന്ത്യയിലെ മൈസൂർ പട്ടണത്തിലാണ് മൈസൂർ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. ഇത് പഴയകാല രാജാകുടുംബങ്ങളുടെ (വൊഡയാർ രാജവംശം) ഔദ്യോഗിക വസതിയായിരുന്നു. ഔദ്യോഗിക കാര്യാലയമായ ദർബാറും ഇതോടൊപ്പം പ്രവർത്തിച്ചിരുന്നു. കൊട്ടാരങ്ങളുടെ പട്ടണമായി അറിയപ്പെടുന്ന മൈസൂരിൽ ധാരാളം കൊട്ടാരങ്ങളുണ്ടെങ്കിലും “മൈസൂർ കൊട്ടാരം“ എന്ന് അറിയപ്പെടുന്നത് ഈ കൊട്ടാരങ്ങളിൽ ഒന്നിനെ മാത്രമാണ്. 1897-ൽ നിർമ്മാണ പ്രവർത്തങ്ങൾ ആരംഭിച്ച കൊട്ടാരത്തിന്റെ നിർമ്മാണം 1912 -ലാണ് പൂർത്തിയായത്. ഇപ്പോൾ മൈസൂരിലെ അറിയപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. പ്രധാന ഉത്സവം മൈസൂർ ദസറ ആണ്.

ദക്ഷിണേന്ത്യയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് മൈസൂർ. ചരിത്രപരവും കലാപരവും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ പ്രത്യേകതകളുള്ള ഒരു നഗരമാണിത്. മൈസൂരിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങൾ ചുവടെ ചേർത്തിരിക്കുന്നു:

മൈസൂർ കൊട്ടാരം
ചാമുണ്ഡി മല
മൈസൂർ മൃഗശാല
ആർട്ട് ഗാലറി
ലളിതമഹൽ കൊട്ടാരം
സെൻറ് ഫിലോമിനാസ് ചർച്ച്
കാരഞ്ചി തടാകം
രംഗനതിട്ടു പക്ഷിസങ്കേതം
ബൃന്ദാവൻ ഗാർഡൻ
റെയിൽ മ്യൂസിയം
ജയലക്ഷ്മി കൊട്ടാരം

ചാമുണ്ഡേശ്വരി ക്ഷേത്രം

ചാമുണ്ഡിമല മൈസൂർ നഗരത്തിൽ നിന്നും ഏകദേശം എട്ട് കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ ചാമുണ്ഡേശ്വരി ക്ഷേത്രം ഈ മലയുടെ മുകളിലാണുള്ളത്. ക്ഷേത്രകവാടത്തിനടുത്ത് മഹിഷാസുരൻറെ ഒരു ഭീമാകാര പ്രതിമ സ്ഥാപിച്ചിരിക്കുന്നു.


മഹിഷാസുരന്റെ പ്രതിമ , മൈസൂർ

ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം, മൈസൂർ












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ