2020 ജൂലൈ 17, വെള്ളിയാഴ്‌ച

വിളക്കുമാടം കോട്ടയം ജില്ല



വിളക്കുമാടം കോട്ടയം ജില്ല


വിളക്കുമാടം കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഉള്ള ഒരു ചെറിയ ഗ്രാമമാണ് വിളക്കുമാടം പൗരാണിക കാലം മുതൽ തന്നെ ചരിത്ര പ്രാധാന്യം ഉണ്ടായിരുന്നു മാർത്താണ്ഡവർമ്മ മഹാരാജാവ് ഈ പ്രദേശങ്ങൾ കീഴടക്കി വേണാടിനോട്‌ ചേർക്കുന്നതുവരെ ഈ പ്രദേശം തെക്കുംകൂർ രാജാക്കന്മാരുടെ സാമന്തൻമാരായിരുന്ന മീനച്ചിൽ കർത്താക്കൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു. വിളക്കുമാടത്തിന്റെ ചരിത്രം പറയുമ്പോൾ മീനച്ചിൽ രാജ്യത്തിന്റെ ചരിത്രം പറയാതെ മുന്നോട്ടു പോകാൻ കഴിയില്ല. കുംഭകോണത്തെ വെങ്ങാലൂർ നിന്നും വന്ന,,, ശ്രീദേവി,,, , അംബികാദേവി,,, എന്നീ രണ്ട് സ്ത്രീ രത്നങ്ങളിൽ നിന്ന് ഉദ്ഭവിച്ച ഞാവക്കാട് കർത്താക്കന്മാരിൽ ഒരുവനായിരുന്ന,,,,,,,,,,,,, ശ്രീ വീരദാമോദരസിംഹൻ, ,, ആയിരുന്നു ആദ്യത്തെ മീനച്ചിൽ രാജാവ്. പാണ്ഡ്യരാജവംശജരായ മീനച്ചിൽ കർത്താക്കന്മാർ മധുരമീനാക്ഷിയുടെ ഒരു ക്ഷേത്രം ഇവിടെ പണികഴിപ്പിച്ചു. അതിൽ നിന്നുമാണ് മീനച്ചിൽ എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു. തെക്കുംകൂറിലെ രാജാക്കന്മാർക്ക് മാടമ്പിമാരും അവരുടെ വകയിൽ ഉള്ള നായന്മാരും അല്ലാതെ രാജാക്കൻ മാർക്ക് പട്ടാളവും ആയുധങ്ങളും ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ മാർത്താണ്ഡവർമ്മക്ക്‌ നിഷ്പ്രയാസം അവരുടെ രാജ്യങ്ങൾ പിടിച്ചെടുക്കാൻ കഴിഞ്ഞു.. മീനച്ചിൽ രാജ്യം മാർത്താണ്ഡവർമ്മ കീഴടക്കുന്നതിന് മുൻപ് മീനച്ചിൽ രാജാക്കന്മാർ ഓരോ കരയിലും രൂപീകരിച്ചിരുന്ന നാട്ടുക്കൂട്ടങ്ങളും അതിന്റെ അധ്യക്ഷന്മാരായിരുന്ന മില്ലക്കാരൻമാരും മുഖാന്തിരം രാജഭരണം നടത്തിയിരുന്നു. ഇടമറ്റത്തെ മില്ലക്കാരൻ കെ എൻ രാമകൃഷ്ണൻ നായർ കാക്കനാടിന്റെ കാരണവന്മാരായിരുന്നു പാണ്ഡവന്മാരുടെയും പാഞ്ചാലിയുടെയും വനവാസകാലത്ത് യുധിഷ്ഠിരൻ ഇവിടെ വിഷ്ണുപൂജ നടത്തിയിരുന്നു. കുംഭമാസത്തിലെ ശുക്ലപക്ഷ ദ്വാദശിനാളിൽ അദ്ദേഹം ദ്വാദശിപൂജ നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പക്കൽ കൃഷ്ണവിഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. തന്റെ ഭക്തന്റെ ബുദ്ധിമുട്ടു മനസ്സിലാക്കിയ കൃഷ്ണദേവൻ വിഷ്ണുവിന്റെ ഒരു സുന്ദരവിഗ്രഹം വേദവ്യാസമുനിയെയും നാരദമുനിയെയും ഏല്പിച്ച് യുധിഷ്ഠരനുവേണ്ടി പൂജ നടത്താൻ നിയോഗിച്ചു. യുധിഷ്ഠരനുവേണ്ടി വിഷ്ണുപൂജ നടത്തിയ അവർ അനുയോജ്യമായ സ്ഥലം കണ്ടെത്തി വിഗ്രഹപ്രതിഷ്ഠ നടത്തുകയും ചെയ്തു. മുനിമാർ അഭിഷേകം നടത്തിയത് ഇപ്പോൾ മീനച്ചിലാറ് എന്നറിയപ്പെടുന്ന ഗൗനാനദിയിലെ ജലം ഉപയോഗിച്ചായിരുന്നു. പാണ്ഡവരും പാഞ്ചാലിയും അവരുടെ വ്രതം അവസാനിപ്പിച്ച് പാരണവീടൽ നടത്തിയത് ഇവിടെ വച്ചായിരുന്നു. പാരണവീടൽ നടത്തിയ കാട് എന്ന അർഥത്തിൽ പാരണാരണ്യം അഥവാ പാരണകാനനം എന്ന് ഈ സ്ഥലത്തിന് പേരിട്ടത് അവരാണ്. കാലക്രമത്തിൽ പാരണംകാനമായിത്തീർന്ന സ്ഥലപ്പേര് നൂറ്റാണ്ടുകൾ കൊണ്ടാണ് ഭരണങ്ങാനമായി മാറിയത്. അവർ ഇവിടെ ഏതാനും ദിവസം താമസിച്ച് പൂജകൾ നടത്തി. സ്ഥലത്തുണ്ടായിരുന്ന ഒരു ബ്രാഹ്മണനെ ഒരു ക്ഷേത്രമുണ്ടാക്കാനും നിത്യവും പൂജകൾ നടത്താനും നിയോഗിച്ചശേഷമാണ് അവർ ഇവിടെനിന്നു പോയത്. അപ്പോൾ പൂജകൾ നടത്താൻ വേണ്ടത്ര വെള്ളം പുഴയിലില്ലായിരുന്നു. അതിനാൽ ഭീമൻ തന്റെ ഗദയുപയോഗിച്ച് വിഗ്രഹത്തിനു സമീപം ഒരു കിണർ കുഴിച്ചു. നൂറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ആദ്യത്തെ അഭിഷേകം മീനച്ചിലാറ്റിലെ ജലമുപയോഗിച്ചും തുടർന്നുള്ള അഭിഷേകങ്ങൾ കിണർവെള്ളമുപയോഗിച്ചുമാണ് ഇന്നും നടത്തുന്നത്. പല കാലഘട്ടങ്ങളിൽ ഗൗനാനദി എന്നും, കുടമുരുട്ടിപ്പുഴ എന്നും, കവണാർ എന്നും, ഇപ്പോൾ മീനച്ചിലാർ എന്നും അറിയപ്പെടുന്ന ആറിന്റെ കൈവഴി ആയിരുന്ന കാട്ടിലൂടെ ഒഴുകിയിരുന്ന ഒരു പുഴയായിരുന്നു ഇപ്പോഴത്തെ പോന്നൊഴുകും തോട്. തെക്കുംകൂർ രാജാക്കന്മാരുടെ കാലത്ത് പാണ്ഡ്യദേശത്തു നിന്ന് വന്ന ചെട്ടിയാൻ മാർ തോടിന്റെ ഇരു കരകളിലുമായി കൃഷി ചെയ്യുകയും കൃഷിസ്ഥലത്തിന്റെ ഓരങ്ങളിൽ താമസിക്കുകയും ചെയ്തു. എണ്ണകച്ചോടം ചെയ്തിരുന്ന ചിലർ തമിഴ്നാട്ടിൽ നിന്നും എണ്ണയും, ഉപ്പും കൊണ്ടുവന്നു സ്ഥലവാസികൾക്കുo ക്ഷേത്രങ്ങൾക്കും കൊടുത്തുകൊണ്ടിരുന്നു. പോന്നൊഴുകും തോട് പാടത്തിനു നടുവിലൂടെ സമൃദ്ധയായി ഒഴുകിയിരുന്നു ഇപ്പോൾ കാണുന്ന പടത്തിനു നടുവിലൂടെ.. കാക്കനാട് മുതൽ കാരക്കുളം വരെ തോടിന്റെ ഇരു കരകളിലും പാടശേഖരം പാടത്തിന്റെ ഓരങ്ങളിൽ ചെട്ടിപ്പിള്ളമാരുടെ മാടങ്ങളിൽ വിളക്കുകൾ രാത്രി കാലങ്ങളിൽ തെളിഞ്ഞു നിൽക്കും അങ്ങനെ വിളക്കുപാടം എന്ന പേര് കാലാന്തരത്തിൽ വിളക്കുമാടം എന്ന് മാറ്റപ്പെട്ടു എന്ന് പറയപ്പെടുന്നു പോന്നൊഴുകും തോട്ടിലൂടെ വഞ്ചികളിൽ വ്യാപാരത്തിന് പോയതും വിവാഹങ്ങൾക്കുപോയതും പഴമക്കാരിൽ നിന്നും കേട്ടറിഞ്ഞിട്ടുണ്ട് ജലഗതാഗതത്തിനു അനുയോജ്യമായിരുന്നു പൊന്നോഴുകും തോടും മീനച്ചിലാറും സമ്പൽസമൃദ്ധമായിരുന്നു വിളക്കുമാടം ടിപ്പുവിന്റെ പടയോട്ടക്കാലത്തു എലിക്കുളo കാരായിരുന്ന സമ്പന്നന്മാർ അവരുടെ സ്വർണവും, രക്നങ്ങളും ചെമ്പുകളിൽ നിറച്ചു പോന്നൊഴുകും തോട്ടിൽ നിക്ഷേപിക്കുകയും വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ ഒരു ചെമ്പ് ഭരണങ്ങാനത്തു ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട് അങ്ങനെ പോന്നൊഴുകി പോയ തോടായതു കൊണ്ട് പോന്നൊഴുകും തോട് എന്ന് പേര് വന്നത് എന്നു പറയപ്പെടുന്നു പടയോട്ടകാലത്തു നശിപ്പിക്കപ്പെട്ടത് എന്ന് കരുതപ്പെടുന്ന ഒരു ക്ഷേത്രം ഇന്നും വിളക്കുമാടത്തു മണ്ണിനടിയിൽ കിടപ്പുണ്ട് കല്ലേലിൽ ശാസ്താക്ഷേത്രം ശബരിമലക്ക് പോകുന്ന ഭക്തർക്ക് ഇടത്താവളമായിരുന്നു ഈ ക്ഷേത്രം,,,,,, വിളക്കുമാടം ഗ്രാമത്തെക്കുറിച്ചു ഇനിയും ധാരാളം കാര്യങ്ങൾ ഉണ്ട് എല്ലാം ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടില്ല..









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ