2020 ജൂലൈ 20, തിങ്കളാഴ്‌ച

കുത്താമ്പുള്ളി,,തിരുവില്വാമല ക്ഷേത്രം

കുത്താമ്പുള്ളി,,തിരുവില്വാമല ക്ഷേത്രം

തൃശൂർ ജില്ലയിലെ തിരുവില്വാമലയ്ക്ക് അടുത്തുള്ള ഒരു ഗ്രാമമാണ് കുത്താമ്പുള്ളി. തിരുവില്വാമലയിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരമേയുള്ളൂ തൃശ്ശൂർ – പാലക്കാട് അതിർത്തിയിൽ ഭാരതപ്പുഴയുടെയും ഗായത്രിപ്പുഴയുടെയും സംഗമ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിലേക്ക്. നാനാദിക്കുകളിലും പ്രിയമേറിയ കൈത്തറി വസ്‌ത്രങ്ങളുടെ നാടാണ് കുത്താമ്പുള്ളി. പരമ്പരാഗതമായ സമൂഹ ജീവിതവും തറികളും, നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത ഒരു നെയ്‌ത്തു ഗ്രാമമാണ് ഇത്. ഇവിടത്തെ മിക്കവാറും എല്ലാ വീടുകളിലും തറികൾ സജ്ജീകരിച്ചിരിട്ടുണ്ട്. 500 ഓളം വര്‍ഷങ്ങൾക്ക് മുന്‍പ്‌ കൊച്ചി രാജാവ്‌ രാജകുടുംബങ്ങള്‍ക്കു സ്വന്തമായി വസ്‌ത്രങ്ങള്‍ നെയ്‌തുണ്ടാക്കാന്‍ കര്‍ണാടകയില്‍ നിന്നും വരുത്തിയ കുടുംബങ്ങളാണ്‌ പിന്നീട്‌ ഇവിടെ വേരുറപ്പിച്ചത്‌. ഇന്ന് ഇവിടെയുള്ളത് അവരുടെ പിന്മുറക്കാരാണ്.
ഇവിടം സന്ദർശിക്കുന്നവർക്ക് കൈത്തറി ഉപയോഗിച്ച് വസ്ത്രം നെയ്യുന്നതു കാണുവാനും അതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കുവാനും സാധിക്കും. നമ്മുടെ നാട്ടിൽ നല്ല വിലകൊടുത്തു വാങ്ങേണ്ടി വരുന്ന തുണിത്തരങ്ങൾ ഇവിടെ തുച്ഛമായ വിലയ്ക്ക് ലഭിക്കും എന്നതും ഇവിടത്തെ ഒരു പ്രത്യേകതയാണ്. നാട്ടിൽ ഇരുപതിനായിരവും നാൽപതിനായിരവുമൊക്കെ വില വരുന്ന കസവുസാരികൾ അയ്യായിരത്തിനും എണ്ണായിരത്തിനുമൊക്കെ ഇവിടെ നിന്നും വാങ്ങാം.ഈ കാര്യം അധികമാർക്കും അറിയാത്ത ഒന്നാണ്. നദീതീരത്തുള്ള ഒരു ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഒറ്റപ്പാലത്തു നിന്നും 16 കിലോമീറ്ററോളം ദൂരമുണ്ട് കുത്താമ്പുള്ളിയിലേക്ക്.
5തിരുവില്വാമല ക്ഷേത്രം : തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയിൽ സ്ഥിതിചെയ്യുന്ന ചിരപുരാതനമായ ഒരു ഹൈന്ദവക്ഷേത്രമാണ് ശ്രീവില്വാദ്രിനാഥക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനും അനുജൻ ലക്ഷ്മണനുമാണ് ഇവിടത്തെ പ്രതിഷ്ഠകൾ. തിരുവില്വാമല ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് സമുദ്രനിരപ്പിൽ നിന്ന് നൂറടി ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുന്നിൻ മുകളിലെ ഈ ക്ഷേത്രത്തിൽ നിന്നും നോക്കിയാൽ താഴെ ഭാരതപ്പുഴ ഒഴുകുന്ന കാഴ്ച കാണുവാൻ സാധിക്കും.
തിരുവില്വാമല ക്ഷേത്രത്തിലെ മറ്റൊരു ആകർഷണം എന്തെന്നാൽ ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ടു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന പുനർജ്ജനി ഗുഹയാണ്. വൃശ്ചികമാസത്തിൽ ഗുരുവായൂർ ഏകാദശി ദിവസം മാത്രമേ ഇതിനകത്ത് പ്രവേശനമുള്ളൂ. എന്നാൽ, മറ്റുദിവസങ്ങളിൽ ഗുഹയ്ക്കടുത്ത് പോകുകയും ചിത്രങ്ങളെടുക്കുകയും ചെയ്യാം. 150 മീറ്ററോളം നീളമുള്ള ഈ ഗുഹ താണ്ടിക്കടക്കുവാൻ വളരെ സമയമെടുക്കുമത്രേ. കൊച്ചി ദേവസ്വം ബോർഡാണ് ഇപ്പോൾ ക്ഷേത്രത്തിന്റെ ഭരണം നിർവഹിക്കുന്നത്.
ഒറ്റപ്പാലത്തിന്റെ സമീപ പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ പറഞ്ഞ സ്ഥലങ്ങളെല്ലാം ഒരു ദിവസംകൊണ്ട് കണ്ടുതീർക്കാവുന്നതാണ്. സ്വന്തമായി വാഹനങ്ങൾ ഇല്ലാത്തവർക്ക് ഇതുവഴി സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സുകളുടെ സേവനം ഉപയോഗിക്കാവുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ