വെട്ടംപോക്കിരിയകം തറവാട്
പെരുമയുടെ
തറവാട്ടുമുറ്റം പൊന്നാനി ജുമാമസ്ജിദ് റോഡിൽ വിശാലമായ കോലായയും കൽത്തൂണുകളും മാളികമുകളും മുറ്റത്ത് പള്ളിയുമെല്ലാമായി പ്രൗഢിയുടെ അവ സാന വാക്കായി, സ്വാതന്ത്ര്യ സമരക്കാർക്ക്ആ ശ്വാസത്തിെൻറ സദ്യവിളമ്പിയ വെട്ടംപോക്കിരിയകം
ഇന്നും തലയുയർത്തിനിൽക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തിെൻറ ജ്വലിക്കുന്ന സ്മാരക മായ ഇൗ വീട് കാണാൻ മിക്ക ദിവസവും വിദ്യാ ർഥികളും ചരിത്രാന്വേഷകരുമെത്തുന്നു. തറവാ
ട്ടിലെ ആദ്യ വലിയ തങ്ങൾ സയ്യിദ് പൂക്കോയ ത
ങ്ങൾ 1884 ൽ നിർമിച്ചതാണ്ഇൗ വീട്. തകർച്ച
യിലെത്തിയ വീടിെൻറ പുനർനിർമാണം 2012ൽ
പൂർത്തിയായി. അന്നത്തെ കല്യാണപ്പെണ്ണ്കു
ഞ്ഞാറ്റ ബീവി മരിച്ചത്2000 ഫെബ്രുവരി ആറി
നാണ്. അവരുടെ ചിത്രം തറവാടിെൻറ ഉള്ളിൽ
എല്ലാർക്കും കാണുംവിധം വെച്ചിട്ടുണ്ട
അധിനിവേശ വിരുദ്ധതയുടെ നൂറ്റാണ്ടുകളുടെ
പാരമ്പര്യം പേറുന്ന മണ്ണാണല്ലോ പൊന്നാനി. ഖി
ലാഫത്പ്രസ്ഥാനത്തിന്വലിയ വേരോട്ടമുള്ള ഭൂ
മികയായിരുന്നു വിശാല പൊന്നാനി താലൂക്കിെ
ൻറ ആസ്ഥാനമായ പൊന്നാനി. 1921 ജൂലൈ 24
ന്ഖിലാഫത്കമ്മിറ്റിയുടെ മഹാസമ്മേളനം പു
തുപൊന്നാനിയിലാണ്നടന്നത്. മുഹമ്മദ്അബ്
ദുറഹ്മാൻ സാഹിബും ആലി മുസ്ലിയാരും അ
ടക്കമുള്ള പ്രമുഖർ സംബന്ധിച്ച ആ മഹാസമ്മേ
ളനം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിെൻറ ആ
വേശജ്ജ്വാല നാട്ടിൽ പടർത്തിയിരുന്നു’’^പൊ
ന്നാനിയുടെ പ്രാദേശിക ചരിത്രകാരനും ഗ്രന്ഥ
കാരനുമായ ടി.വി. അബ്ദുറഹിമാൻ കുട്ടി സ്വാതന്ത്ര്യ സമരത്തിലെ പൊന്നാനിയെക്കുറിചു വാചാലനായി. സംഭവത്തിനു ദൃക്‌സാക്ഷിയായവരിൽ
നിന്നും മറ്റുമായി ശേഖരിച്ച വിവരങ്ങൾ പങ്കുവെ ക്കുകയാണ്തുടർന്ന്അദ്ദേഹം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ