തരകന്മാരും അങ്ങാടിപ്പുറവും
തരകൻ...
ചെറുപുഴയുടെ തീരങ്ങളിലൂടെ 5
തരകന്മാരും അങ്ങാടിപ്പുറവും
പതിനാറാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ തഞ്ചാവൂരിനോടു ചേർന്നുള്ള ചോള-കാവേരി തീരങ്ങളിൽ നിന്നും വള്ളുവനാട് രാജ്യത്തിന്റെ തലസ്ഥാനമായ അങ്ങാടിപ്പുറത്തേക്ക് കുടിയേറിയവരാണ് തരകസമൂഹം. അങ്ങാടിപ്പുറത്തിന്റെ ചരിത്രത്തിൽ ഇവർക്ക് സുപ്രധാന സ്ഥാനമാണുള്ളത്. രത്ന വ്യാപാരം നടത്തിയിരുന്ന വൈശ്യരായിരുന്നു തരകന്മാർ. അവർ അതിസമ്പന്നരായിരുന്നു. ഒരുപക്ഷേ വെള്ളാട്ടിരി രാജാവിനേക്കാൾ ധനസമ്പത്ത് ഇവർക്കുണ്ടായിരുന്നിരിക്കണം. വള്ളുവക്കോനാതിരി ഇവർക്ക് എട്ടുവീട്ടിൽ അച്ഛന്മാർ എന്ന സ്ഥാനം നൽകി അങ്ങാടിപ്പുറത്ത് താമസിപ്പിച്ചു. വള്ളുവനാടിന്റെ വ്യാപാര മേഖലയ്ക്ക് അതുവരെ കാണാത്ത പുരോഗതിയായിരുന്നു തരകന്മാർ നേടിക്കൊടുത്തത്. തളിപ്പറമ്പിലങ്ങാടിയിൽ പുതിയൊരു വ്യാപാര കേന്ദ്രം തന്നെ ഇവർ തുറന്നു. തിരുമാന്ധാംകുന്നിലെ കളം പാട്ടിന് രാജാവിന്റെ വകയായുള്ള ആദ്യ ദിവസത്തെ പാട്ട് കഴിഞ്ഞാൽ പിന്നെയുള്ള ദിവസങ്ങളിൽ എട്ടുവീട്ടിൽ അച്ചന്മാരുടെ എട്ട് പാട്ടുകൾക്കാണ് സ്ഥാനം. അതുകഴിഞ്ഞേ മറ്റുള്ളവരുടെ പാട്ട് നടത്തിവരുന്നുള്ളൂ. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ മാതൃശാല നിർമ്മിച്ചു നൽകിയത് തരകന്മാരായിരുന്നു. അങ്ങാടിപ്പുറത്തിനു ചുറ്റുമായി ധാരാളം ക്ഷേത്രങ്ങൾ ഇവർ നിർമ്മിച്ചു. മുതുവറ വിഷ്ണുക്ഷേത്രം, മാണിക്യപുരം ക്ഷേത്രങ്ങൾ, റാവറമണ്ണ ശിവക്ഷേത്രം എന്നിവ അവയിൽ ചിലതുമാത്രം.
എട്ടുവീട്ടിൽ അച്ഛന്മാർ എന്ന സ്ഥാനമുള്ള തറവാട്ടുകാർ ചെറിയച്ഛൻ വീട്ടിൽ, ചക്കിടിയിൽ, ചതുരശാലക്കൽ, പടിപ്പുരക്കൽ, കൊളങ്ങര വീട്ടിൽ, കടമ്പോട്ടിൽ, വെളുത്താട്ട്, തളിയിൽ എന്നിവരാകുന്നു. ഈ തറവാട്ടുകാരാണ് ആദ്യമായി അങ്ങാടിപ്പുറത്ത് വന്ന തരക കുടുംബങ്ങൾ. ഈ ക്രമത്തിലാണ് തിരുമാന്ധാംകുന്നിൽ കളംപാട്ട് നടത്തുന്നതിനുള്ള അവകാശം (അവലംബം: വള്ളുവനാട് ചരിത്രം). ഈ തറവാടുകൾക്ക് ധാരാളം ശാഖകളുമുണ്ട്. വടക്കേങ്ങാടി, കിഴക്കാത്ര, താഴത്തേതിൽ, ചീനിക്കൽ, മുതുവറാത്ര, പത്തായപ്പുരക്കൽ, വാക്കാട്ടിൽ, മേലാത്ര, വടക്കാത്ര, പുത്തൻവീട് എന്നിങ്ങനെയാണവ വരുന്നത് (അവലംബം : വള്ളുവനാട് ഗ്രന്ഥവരി). ഇവയ്ക്കു പുറമേ ചെങ്ങര തറവാട്, പാണ്ടത്ത് തറവാട്, തെരുവത്ത് തറവാട് എന്നിവയും തരകരുടെ ചില തറവാടുകളാണ്. ഇവർ പിൻകാലങ്ങളിൽ എത്തിച്ചേർന്നവരാകുന്നു. ചില തറവാടുകൾ അന്യംനിന്നുപോകുകയോ മറ്റു തറവാടുകളിൽ ലയിക്കുകയോ ചെയ്തിട്ടുണ്ട്. ഇവരിൽ ചിലർ തമ്മിലുള്ള കലഹങ്ങളെക്കുറിച്ചും അതേതുടർന്ന് വള്ളുവക്കോനാതിരി അന്യായക്കാരെക്കൊണ്ട് പ്രായശ്ചിത്തം ചെയ്യിപ്പിച്ചതിനെകുറിച്ചും തിരുമാനാംകുന്ന് ഗ്രന്ഥവരിയിൽ പറയുന്നുണ്ട്.
അങ്ങാടിപ്പുറം നിവാസിയും സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീ. പരമേശ്വരനുണ്ണി സാറിന്റെ അഭിപ്രായത്തിൽ തരകന്മാർ ആന്ധ്രയിൽ നിന്ന് വന്നവരാകുന്നു. കേരളത്തിലേക്കുള്ള യാത്രക്കിടയിൽ അവർ തഞ്ചാവൂരിനടുത്ത് കാവേരി തീരങ്ങളിൽ താമസിച്ചിട്ടുണ്ടായിരിക്കാം. തരകന്മാരുടെ ആചാരങ്ങൾക്ക് തമിഴ് ആചാരങ്ങളുമായി ബന്ധമൊന്നുമില്ല. ആന്ധ്രയോട് ചേർന്ന ഭാഗങ്ങളിലായിരുന്നു രത്നവ്യാപാരം നടത്തിയിരുന്നവർ ഉണ്ടായിരുന്നത് എന്നതിനാൽ തരകന്മാരുടെ പൂർവ്വികർ ആന്ധ്രയിൽ നിന്നുള്ളവരാണെന്ന് കണക്കാക്കേണ്ടി വരും. കേരളത്തിലെത്തിയ തരകന്മാരെ നായർ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ