സോനാർ എന്ന കൊങ്കിണി ദൈവജ്ഞ ബ്രാഹ്മണ സമൂഹം
സ്വർണ്ണപ്പണിയുടെ സാമൂഹ്യ സൗന്ദര്യം
സാങ്കേതിക വിദ്യ സ്വർണ്ണപ്പണി രംഗം കൈയ്യടക്കുമ്പോൾ ദൈവജ്ഞ ബ്രാഹ്മണരുടെ ജാതിയും പണിയും തമ്മിലുള്ള ബന്ധം മുറിയുന്നുസ്വർണ്ണപ്പണിക്കാരുടെ ജാതിക്ക് സ്വർണ്ണപ്പണി അന്യമാവുന്നു
ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിലെ ജനകീയ തട്ടാത്തിയായിരുന്നുഅമ്മിണിയമ്മ2004 ആഗസ്റ്റ് 22ന് 94-ാം വയസ്സിൽ മരിച്ചുമരിക്കുന്നതിനു രണ്ടു കൊല്ലം മുമ്പുവരെ സ്വർണ്ണപ്പണിയെടുത്തു അമ്മിണിയമ്മ തട്ടാത്തിയായതിലും സ്വർണ്ണപ്പണിയെടുത്ത് ജീവിച്ചതിലും കൗതുകകരങ്ങളായ ചരിത്ര-സാമൂഹിക രസതന്ത്രങ്ങളുണ്ട്
സ്വർണ്ണാഭരണങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് സ്നേഹബഹുമാനങ്ങളായിരുന്നു അമ്മിണിയമ്മയോട്ഏഴു പതിറ്റാണ്ടിലധികം നീണ്ട തൊഴിലെടുപ്പിൽ അമ്മിണിയമ്മ വിവിധ സമുദായങ്ങളുടെ തലമുറകൾ കമ്പം കൊണ്ട ആഭരണത്തരങ്ങൾ ലാവണ്യത്തോടെ പണിതു
1970 കളിലും 1980 കളിലും ഗൾഫ് പണവരവിനൊപ്പം കൊച്ചിയിൽ മുസ്ലീംപെണ്ണുങ്ങൾക്ക്"നിലാവും നക്ഷത്രമാലേം"അണിയണമെന്ന ഭ്രമമുണ്ടായിഅമ്മിണിയമ്മ ധാരാളം സ്വർണ്ണനിലാവും നക്ഷത്രങ്ങളും പണിതുലത്തീൻ കത്തോലിക്കാ പെണ്ണുങ്ങൾക്ക്"അരിപ്പത്താലി"യോടായിരുന്നു കമ്പംനേർത്ത സ്വർണ്ണക്കമ്പികൾ പാകിയ അരിപ്പത്താലി പണിയാൻ അമ്മിണിയമ്മയ്ക്ക് പ്രാഗൽഭ്യമുണ്ടായിരുന്നുതലമുറയിലെ ലത്തീൻ കത്തോലിക്കാ മണവാട്ടിമാർ അമ്മിണിയമ്മയുടെ പണികുറ്റമില്ലാത്ത അരിപ്പത്താലിയിട്ട് കല്യാണം കഴിച്ചുകൊങ്കിണിപ്പെണ്ണുങ്ങൾക്ക് താൽപ്പര്യം"മദ്ദളത്താലി"യോടായിരുന്നുപവിഴവും കടലമണിക്കെട്ടും കറുത്തമണിയുമുള്ള മദ്ദളത്താലിയുണ്ടാക്കാൻ കരവിരുതുണ്ടായിരുന്നുഅമ്മിണിയമ്മയ്ക്ക്കന്നഡപ്പെണ്ണുങ്ങൾക്ക്"അപ്പത്താലി"വേണമായിരുന്നുഅപ്പങ്ങൾപ്പോലെ കുമിളകളുള്ളതാണ് അപ്പത്താലിതമിഴ് വണ്ണാൻ പെണ്ണുങ്ങൾക്ക്"ശിവലിംഗത്താലി"യും മറാത്തിപ്പെണ്ണുങ്ങൾക്ക്"മംഗല്യസൂത്രവും"പണിതു അമ്മിണിയമ്മവിവിധ ജാതി-മത-വംശങ്ങളുടെ സാംസ്ക്കാരികതകൾ ചേരുന്ന കൊച്ചിയുടെ കോസ്മോപൊളിറ്റനിസത്തിൻറെ തട്ടാത്തിയായിരുന്ന അമ്മിണിയമ്മയുടെ കലയുടെ മാറ്റ് ആഭരണകമ്പക്കാരെ സന്തോഷിപ്പിച്ചത് സ്വാഭാവികം
15-ാം വയസ്സിൽ അമ്മിണിയമ്മ സ്വർണ്ണപ്പണി തുടങ്ങിഅച്ഛനായിരുന്നു ഗുരുഅമ്മിണിയമ്മയുടെ മകൻ മണി തട്ടാനാണ്മകൻറെ മകൻ പ്രകാശനും തട്ടാൻദൈവജ്ഞബ്രാഹ്മണർ എന്നറിയപ്പെടുന്ന കൊങ്കിണി തട്ടാൻ ജാതിയുടെ പ്രതിനിധിയാണ് അമ്മിണിയമ്മദൈവജ്ഞ ബ്രാഹ്മണരെ സോനാർമാരെന്നും വിളിക്കുന്നു
ഫോർട്ടുകൊച്ചിയിൽ ദൈവജ്ഞ ബ്രാഹ്മണർക്ക് ആരാധനാലയമുണ്ട്-ഗോപാലകൃഷ്ണ ക്ഷേത്രം!ക്ഷേത്രത്തിനടുത്ത് തെക്കേ തെരുവിനോടനുബന്ധിച്ച് 30 ഓളം വീടുകളിൽ സോനാർമാർ താമസിക്കുന്നുനൂറിൽ താഴെ അംഗങ്ങളുള്ള സമൂഹംക്ഷേത്രത്തിനടുത്തുള്ള തെരുവ് ഒരിക്കൽ"തട്ടൻതെരുവ്"എന്നറിയപ്പെട്ടിരുന്നു ജാതിഭേദമുണ്ട് കൊച്ചിയിലെ കൊങ്കിണി ഭാഷാസമൂഹത്തിൽ ഗൗഡസാരസ്വത ബ്രാഹ്മണർ (ജിഎസ്ബി) ദൈവജ്ഞ ബ്രാഹ്മണർ (സോനാർ) വൈശ്യർ,അബ്രാഹ്മണർ,കുഡുംബികൾ,പരദീഷ്ശൂദ്രാഞ്ചേ എന്നിങ്ങനെ കൊങ്കിണി ജാതിനിരബ്രാഹ്മണർ ദൈവവേല ചെയ്യുന്നവരാണെങ്കിലും ദൈവജ്ഞ ബ്രാഹ്മണരുടേത് ദൈവവേലയല്ല,സ്വർണ്ണവേലയാണ്അതിനാൽ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ ദൈവവേല ചെയ്യുന്നത് ഗൗഡസരസ്വത ബ്രാഹ്മണരാണ്
കൊല്ലത്തും തൃശ്ശൂരും ചെറിയ ദൈവജ്ഞ ബ്രാഹ്മണ സമുദായങ്ങളുണ്ട്കർണാടകത്തിലും,മഹാരാഷ്ട്രയിലും,ഗുജറാത്തിലും ചെന്നൈയിലും ദൈവജ്ഞ ബ്രാഹ്മണരുണ്ട് ദൈവജ്ഞ ബ്രാഹ്മണരുടെ പൂർവ്വികർ ഗോവയിൽ നിന്നു വന്നു രക്ഷപ്പെട്ടോടിയെത്തിയതാണ്16-ാം നൂറ്റാണ്ടിൽ ഗോവയിലെ പോർച്ചുഗീസ് മത-സാംസ്കാരിക അധിനിവേശത്തിൻറെ കെടുതികളിൽ നിന്ന് രക്ഷപ്പെട്ട് മറ്റ് കൊങ്കിണി വിഭാഗങ്ങളുടെ പൂർവ്വികരെ പോലെ അഭയം തേടി കൊച്ചി രാജാവ് അഭയം നൽകി
നാലര നൂറ്റാണ്ട് ഗോവയിൽ പോർച്ചുഗീസ് ആധിപത്യമായിരുന്നുപൂർവ്വികരുടെ ഗോവ ഇന്നും കൊച്ചിയിലെ കൊങ്കിണി ഭാഷക്കാർക്ക് വേദനിക്കുന്ന ചരിത്രഭാഗമാണ്കൊങ്കിണി തലമുറകൾ കാരണവന്മാരിൽ നിന്നും കേട്ട ഒരു പാട്ട്
"കൈളാതു കൈളാതു ഗോയാൻതു ഗെല്ലോവേ-
ഗോയാൻതു ചെല്ലാലെ മാമ്മാദിക്കലോവേ!"
ഗോയാൻതു ചെല്ലാലെ മാമ്മാദിക്കലോവേ!"
-പാട്ടിൻറെ ഏകദേശ പരിഭാഷ"കാക്കേ കാക്കേ നീ ഗോവയിൽ പോയിരുന്നോ?ഗോവയിൽ നീ മകൻറെ അമ്മാവനെ കണ്ടിരുന്നോ?"
പോർച്ചുഗീസുകാർ നിർബന്ധിത മത പരിവർത്തനം നടപ്പാക്കി ഗോവയിൽ ക്രിസ്തുമതം സ്വീകരിക്കാൻ വിസമ്മതിച്ചവരെ ശിക്ഷിച്ചു,കൊന്നു1560 മുതൽ 1773 വരെ നീണ്ടു ഈ ക്രൂരതഈ കാലത്തെ കുറിച്ച് വോൾട്ടയർ എഴുതി:പോർച്ചുഗീസ് (ക്രിസ്ത്യൻ) സംന്യാസിമാർ നമ്മെ വിശ്വസിപ്പിച്ചുഗോവയിൽ മനുഷ്യൻ ചെകുത്താന്മാരെ ആരാധിക്കുന്നുവെന്ന്എന്നാൽ അതേ സംന്യാസിമാർ ചെകുത്താൻറെ വേലക്കാരായി പ്രവർത്തിക്കുകയായിരുന്നു"
"പൂർവ്വികരുടെ ഗോവയിലെ പീഡനകാലത്തെക്കുറിച്ച് കൊച്ചിയിലെ കൊങ്കിണി തലമുറകൾ പിന്തലമുറക്കാർക്ക് പറഞ്ഞുകൊടുക്കുന്ന അമ്മൂമ്മക്കഥകളുണ്ട്"
ഒരു കഥ:ഒരിക്കൽ ഒരിടത്ത് ഒരു കാക്കയും ഒരു കുരുവിയും ഉണ്ടായിരുന്നുകാക്ക ചാണകം കൊണ്ട് വീട് പണിതുകുരുവി മെഴുക്കുംകൊണ്ടും കാക്കയുടെ ചാണകവീട് മഴയിൽ കുതിർന്ന് ഒലിച്ചുപോയികുരുവിയുടെ മെഴുക്വീട് നിലനിന്നുകാക്ക അഭയം തേടി കുരുവിയുടെ വീട്ടിലെത്തിവാതിലിൽ മുട്ടിവിളിച്ചുവാതിൽ തുറന്ന കുരുവിയോട് അപേക്ഷിച്ചു"സഹായിക്കണം എനിക്ക് കിടക്കാനിടമില്ല"കുരുവി സമാധാനിപ്പിച്ചു:"എൻറെ വീട്ടുമുറ്റത്ത് കിടന്നോളൂ!"കാക്ക വിലപിച്ചു"മുറ്റത്ത് കിടന്നാൽ ഞാൻ മഴയിൽ ഒലിച്ചുപോകും!"കാക്ക വിലാപം തുടർന്നു"എനിക്ക് കാറ്റും ഇടിവെട്ടും പേടിയാണ്!"കുരുവി ക്ഷണിച്ചു"വരൂ എൻറെ മുറിയിൽ കിടന്നോളൂ !"മുറിയിലെത്തിയ കാക്ക ദുഃഖിച്ചു"നിലത്ത് കിടന്നാൽ എനിക്ക് രോഗം പിടിക്കും!"കാക്ക പറഞ്ഞു"ഞാൻ നിൻറെ കുഞ്ഞിനു സമീപം തൊട്ടിലിൽ കിടന്നോളാം!"കുരുവി സമ്മതിച്ചുഉറങ്ങുന്നതിനിടെ എന്തോ ശബ്ദം കേട്ട് ഉണർന്ന് കുരുവി ചോദിച്ചു"എന്താണ് ശബ്ദം?"കാക്ക പറഞ്ഞു"ഞാൻ കടലമണി കടിച്ചുപൊട്ടിച്ചു തിന്നുന്നതിൻറെ ശബ്ദമാണ്!""എങ്കിൽ എനിക്കവും ഒരു കടലമണി തരൂ!"കുരുവി സ്നേഹത്തോടെ ആവശ്യപ്പെട്ടു"എൻറെ കൈയ്യിൽ ഓർ കടലമണിയെ ഉണ്ടായിരുന്നുള്ളൂ!"കാക്കയുടെ ഉത്തരംകാക്ക പറഞ്ഞത് വിശ്വസിച്ച് കുരുവി ഉറങ്ങിയഥാർത്ഥത്തിൽ സമീപത്ത് തൊട്ടിലിൽ കിടന്ന ,കുരുവിക്കുഞ്ഞിൻറെ കണ്ണ് കാക്ക കൊത്തിത്തിന്നതിൻറെ ശബ്ദമാണ് കുരുവി കേട്ടത്രാവിലെ ഉറക്കമുണർന്ന കുരുവി വീട്ടിൽ കാക്കയെ കണ്ടില്ലതൊട്ടിലിൽ കുഞ്ഞിനേയും കണ്ടില്ല
ചെറിയ വ്യത്യാസങ്ങളോടെ പ്രചരിക്കുന്ന മേൽപ്പറഞ്ഞ കഥ ഗോവൻ ചരിത്രത്തിൻറെ പശ്ചാത്തലത്തിൽ കൊങ്കിണിത്തലമുറകൾ പറയുമ്പോൾ അതിന് അർത്ഥവ്യാപ്തിയും ആഴവും കനവുമുണ്ടാകുന്നു
പോർച്ചുഗീസുകാരുടെ ഗോവയിൽ നിന്ന് രക്ഷപ്പെട്ട കൊങ്കിണികൾ കൊച്ചിയിൽ ഗോവയിലെപ്പോലെ ജാതി അടിസ്ഥാനത്തിൽ ചേരിതിരിഞ്ഞുഗൗഡ സാരസ്വത ബ്രാഹ്മണർ ദൈവജോലികൾ ചെയ്തുദൈവജ്ഞ ബ്രാഹ്മണർക്ക് സ്വര്ണപ്പണിവൈശ്യർ കച്ചവടങ്ങളിലേർപ്പെട്ടുഅബ്രാഹ്മണർ ക്ഷേത്രകലകളിൽ വ്യാപൃതരായികുഡുംബികൾ കൃഷിവേലയെടുത്തുപരദീഷ് ശൂദ്രാഞ്ചേമാരും കായികാദ്ധ്വാനികൾഗോവൻ സംസ്ക്കാരം കൊച്ചിയിൽ പറിച്ചു നട്ടു
ഗോവയെക്കുറിച്ചുള്ള നഷ്ടബോധം കൊച്ചിയിലെ ദൈവബ്രാഹ്മണരുടെ പേരുകളിൽ തുടർന്നുപൂർവ്വികരുടെ സ്ഥലപ്പേര് പേരിനൊപ്പം ചേർക്കുമായിരുന്നുഉദാഹരണം:റെയ്ക്കർ,സജയ്ക്കർ,നാഗ് വേങ്കർ എന്നിങ്ങനെഇവ സർനെയ്മുകൾ പോലെ പേരുകൾക്കൊപ്പം ചേർന്നു സ്ഥലപ്പേരിനോപ്പം"കർ"ചേർത്ത സർ നെയ്മുകൾ ഇന്ന് ഈ സമ്പ്രദായം നിലവിലില്ലദൈവജ്ഞ ബ്രാഹ്മണർ പുരുഷന്മാർ നിലവിലുള്ള പേരിനൊപ്പം"സേട്ട്"എന്ന് പൊതുസർ നെയിം ഉപയോഗിക്കുന്നു
ദൈവജ്ഞ ബ്രാഹ്മണരുടെ ആത്മീയ-സാമൂഹിക വേദിയായ ഗോപാലകൃഷ്ണ ക്ഷേത്രത്തിലെ വിഗ്രഹത്തിനും ഗോവൻ ബന്ധമുണ്ട്പൂർവ്വികർ ഗോവയിൽ നിന്ന് രക്ഷപ്പെടുമ്പോൾ കൂടെ കൊണ്ടുവന്നതാണ്ഗോപാലകൃഷ്ണ വിഗ്രഹംകൃഷ്ണ ഭഗവൻ പശുവിനോടൊപ്പം നിലകൊള്ളുന്നതാണ് വിഗ്രഹരൂപംശനി ഞായർ ദിവസങ്ങളിൽ രാവിലെ ക്ഷേത്രത്തിൽ കുട്ടികൾക്കായി വിളമ്പുന്ന ഊണ് കൊച്ചിയിലെ അറിയപ്പെടുന്ന സമൂഹ സദ്യയാണ്
ആളെണ്ണം കുറഞ്ഞ സമൂഹമായതിനാൽ കൊച്ചിയിലെ ദൈവജ്ഞ ബ്രാഹ്മണ സമൂഹാംഗങ്ങൾ കേരളത്തിന് വെളിയിലെ ദൈവജ്ഞ ബ്രാഹ്മണ സമൂഹങ്ങളിൽ നിന്ന് ജീവിത പങ്കാളികളെ തേടുന്നു
സാങ്കേതിക വിദ്യ സ്വർണ്ണാഭരണ നിർമ്മാണ രംഗത്ത് പരിഷ്ക്കാരങ്ങളുണ്ടാക്കുന്നത് ദൈവജ്ഞ ബ്രാഹ്മണരുടെ നിലനിൽപ്പിനെ ബാധിക്കുന്നുപുത്തൻ ഡിസൈനുകളുടെ വെട്ടിത്തിളക്കവുമായി അനേകം ആഭരണക്കടകൾ കമ്പോളത്തിലുണ്ട്വമ്പിച്ച പരസ്യങ്ങളുമായി മുൻകാലങ്ങളിൽ അമ്മിണിയമ്മയെ അന്വേഷിച്ചുവന്ന ആഭരണക്കമ്പക്കാർ ആധുനീക ജ്വല്ലറികളിലേക്ക് പോകുന്നു ആഭരണങ്ങൾ വാങ്ങാൻ
ദൈവജ്ഞ ബ്രാഹ്മണരുടെ അടിത്തറ ജാത്യാലുള്ള സ്വർണ്ണപ്പണിയാണ്സാങ്കേതിക വിദ്യ സ്വർണ്ണപ്പണി രംഗം കൈയ്യടക്കുമ്പോൾ ദൈവജ്ഞ ബ്രാഹ്മണരുടെ ജാതിയും പണിയും തമ്മിലുള്ള ബന്ധം മുറിയുന്നുദൈവജ്ഞ ബ്രാഹ്മണരുടെ മറ്റൊരു പേരായ"സോനാർ"എന്ന വാക്ക്"സോന"യിൽ നിന്ന് രൂപപ്പെട്ടതാണ്സോന എന്നാൽ"സ്വർണ്ണം","സോനാർ"എന്നാൽ"സ്വർണ്ണപ്പണിക്കാർ"സ്വർണ്ണപ്പണിക്കാരന് സ്വർണ്ണപ്പണി ഇല്ലാതാകുന്നുസ്വർണ്ണപ്പണിക്കാരുടെ ജാതിക്ക് സ്വർണ്ണപ്പണി അന്യമാവുന്നു
ഇന്ന് ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിൽ രണ്ട് ദൈവജ്ഞ ബ്രാഹ്മണ തട്ടാൻകടകളേയുള്ളുഅതിൽ ഒന്ന് ഫോർട്ടുകൊച്ചി അമരാവതിയിൽ അമ്മിണിയമ്മ ജ്വല്ലേഴ്സ് എന്ന പേരിൽ അമ്മിണിയമ്മയുടെ മകനും മകൻറെ മകനും നടത്തുന്ന കൊച്ചുകടയാണ്അമ്മിണിയമ്മയുടെ മകൻറെ മകൻ പറയുന്നു:"പുതിയ തലമുറയിലെ ദൈവജ്ഞ ബ്രാഹ്മണർ സ്വർണ്ണപ്പണിയോട് താൽപ്പര്യമില്ലാത്തവരാണ് ഈ പണികൊണ്ട് ജീവിക്കാനാവില്ലമുൻകാലങ്ങളിൽ പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞ് അവധികാലത്ത് സമുദായത്തിലെ കുട്ടികൾ സ്വർണ്ണപ്പണി പഠിക്കാൻ ആരംഭിക്കുമായിരുന്നുഇന്ന് ആ ചിട്ട ഇല്ല
ഇനിയും സാങ്കേതികവിദ്യക്ക് അപ്രാപ്യമാണ് ദൈവജ്ഞ ബ്രാഹ്മണരുടെ സ്വർണ്ണപ്പണി കലയുടെ ഉദാത്ത മേഖലകൾ അതിനു ഉദാഹരണമാണ്"കാശ്താലി"സൂര്യചന്ദ്രൻമാരും ഏഴിതൾ പൂക്കളും പണിയപ്പെടുന്നുകാശ് താലിമാലയിൽ സ്വർണ്ണപ്പണി കലാകാരൻ അല്ലെങ്കിൽ കലാകാരി മനോധർമ്മത്തിൻറെ ലാവണ്യ സ്വാതന്ത്ര്യമെടുക്കുന്നുകാശ് താലി മാലയുടെ സൃഷ്ടിയിൽഅമ്മിണിയമ്മ അനേകം കാശ്താലി മാലകളുണ്ടാക്കി92-ാംവയസ്സിൽ അമരാവതിയിലെ കൊച്ചുകടയിൽ പണിയെടുക്കുമ്പോൾ അമ്മിണിയമ്മക്ക് കൈവിറയുണ്ടായി അതിനുമുമ്പ് കാഴ്ച്ച മങ്ങിയിരുന്നുഅമ്മിണിയമ്മ സ്വർണ്ണപ്പണിയിൽ നിന്ന് പിൻവാങ്ങി"അമ്മിണിയമ്മയെ പോലെ ഒരു കൊങ്കിണി ദൈവജ്ഞ ബ്രാഹ്മണർ തട്ടത്തി ഇനി ഉണ്ടാവില്ല!"-ദൈവജ്ഞ ബ്രാഹ്മണരുടെ സാമൂഹ്യവസ്ഥയെക്കുറിച്ച് അമ്മിണിയമ്മയുടെ മകൻറെ മകൻ വേദനിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ