2020 ജൂൺ 10, ബുധനാഴ്‌ച

പഞ്ചവടി ഹനുമാൻ ക്ഷേത്രം



പഞ്ചവടി ഹനുമാൻ ക്ഷേത്രം




പോണ്ടിച്ചേരി ടൗണിൽ നിന്നു 9KM അകലെ ആണ് പ്രസിദ്ധമായ പഞ്ചവടി ഹനുമാൻ ക്ഷേത്രം. 14 വർഷത്തെ വനവാസ കാലത്തു ശ്രീരാമനും സീ പഞ്ചവടി ഹനുമാൻ ക്ഷേത്രം തയും ലക്ഷ്മണനും താമസിച്ചിരുന്ന സ്ഥലമാണ് ഇതെന്നാണ് ഇവിടുത്തുകാർ പറയുന്ന  ഐതിഹ്യം.രാവണൻ സീതയെ തട്ടി കൊണ്ടു പോയെന്നു പറയപെടുന്നതും ഇവിടെ നിന്നാണ്. അങ്ങനെ വരുവാണേൽ ജടായു ചിറകറ്റു വീണു എന്നു പറയപ്പെടുന്ന ചടയമംഗലത്തിന്റെ കഥയിൽ യുക്തി ഇല്ലാതെ ആകുന്നു. എന്തായാലും രാവണൻ സീതയെ തട്ടി കൊണ്ടു പോയ ശേഷം ശ്രീരാമൻ കിഷ്കിന്ധയിൽ ( ഇപ്പോഴത്തെ കർണാടകയിലെ ഹംപി ) എത്തുകയും സുഗ്രീവന്റെ സഹായത്തോടെ തെക്കോട്ടു സഞ്ചരിച്ചു രാമേശ്വരത്തു എത്തുകയും ശ്രീലങ്കയിലേക്ക് രാമസേതു പണിഞ്ഞു എന്നൊക്കെയാണ് രാമായണത്തിലെ തുടർച്ച.

36 അടി വരുന്ന ഒരു ഗ്രാനൈറ്റ് കല്ലിൽ പണി കഴിപ്പിച്ച ഹനുമാൻ വിഗ്രഹം ആളാണ് ഇവിടുള്ളത്. ലോകത്തു തന്നെ സമാനമായ മറ്റൊരു മാതൃക ചൂണ്ടി കാണിക്കാനില്ല. ക്ഷേത്രത്തിന്റെ മുന്നിൽ ഒരു ജല സംഭരണിയിൽ ഒരു കല്ല് ഇട്ടു വച്ചിട്ടുണ്ട്. അതു ജലത്തിൽ പൊങ്ങി കിടക്കുന്നു. ആ കല്ലിനു 14KG ഭാരം ഉണ്ടെന്നും രാമസേതു പണിയാൻ ഉപയോഗിച്ച കല്ലാണ് അതു എന്നാണ് അവിടെ ഒക്കെ പറയപ്പെടുന്നത്. അതു പോലെ തന്നെ മറ്റു ആഞ്ജനേയ ക്ഷേത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പഞ്ചമുഖ ഹനുമാൻ വിഗ്രഹം ആണ് ഇവിടുള്ളത്. ഹനുമാന്റെ വിശ്വരൂപമാണ് ഇതെന്ന് പറയപ്പെടുന്നു.രാമായണത്തിലെ പ്രധാന സംഭവങ്ങൾ ക്ഷേത്ര ചുവരിൽ ആലേഖനം ചെയ്തിട്ടുണ്ട്.



ഇനി പറയാൻ ഉള്ളത് ചില ആത്മീയ കച്ചവടത്തിന്റെ ഉള്ളുകളികൾ ആണ്. ഞാൻ മുകളിൽ പറഞ്ഞ ഇത്രയും കാര്യങ്ങൾ വായിക്കുമ്പോ തന്നെ സ്വാഭാവികയും ഒരാൾക്ക് ഈ സ്ഥലം സന്ദർശിക്കാൻ ഒരു ആഗ്രഹം ഉണ്ടായിക്കാനും അതു തന്നെയാണ് അവരുടെ വിജയവും. രാമായണത്തിലെ ഭൂമി ശാസ്ത്ര പാരായമായ കണക്കുകൾ വച്ചു നോക്കുമ്പോൾ പഞ്ചവടി എന്നു പറയുന്ന സ്ഥലം മഹാരാഷ്ട്രയിൽ ഗോദാവരി തീരത്തുള്ള നാസിക് എന്ന സ്ഥലത്താണ് എന്നത് വ്യക്തമാണ്. അതു ഇതിനകം എല്ലാവരും അംഗീകരിച്ച കാര്യവുമാണ്. പഞ്ചവടിയില്വച് സീതയെ രാവണൻ കടത്തുകയും ശ്രീരാമൻ തെക്കു കിഴക്കു ദിശയിൽ യാത്ര ചെയ്തു സുഗ്രീവനെയും ഹനുമാനെയും കാണുകയും ശേഷം രാമേശ്വരത്തു എത്തിച്ചേരുകയും ചെയ്തു എന്നാണ് രാമായണ കഥ. പക്ഷെ അതിനെ പോലും നിരാകരിക്കുന്ന ഒരു കഥ ആണ് ഇവിടെ പ്രചരിക്കുന്നത്. ശനിയാഴ്ചകളിൽ വൻ ജനപ്രവാഹമാണ് ഈ ക്ഷേത്രത്തിലേക്ക്. 2003 ഇൽ ആണ് ഈ ഹനുമാൻ വിഗ്രഹം സ്ഥാപിതം ആയതും എന്നത് കൂടി മുകളിലത്തെ കാര്യങ്ങളിൽ കൂടി ചേർത്തു വായിക്കണം.

കയ്യിൽ അണുക്കൾ ഉണ്ട് നമ്മുടെ സോപ്പ് കൊണ്ടു കഴുകു എന്നു പറയുന്ന മുതലാളിത്ത തന്ത്രം പോലെയും രാജ്യത്തു അരാജകത്വം ഉണ്ട് നമുക്ക് വോട്ട് ചെയ്യൂ എന്നു പറയുന്ന കമ്മ്യൂണിസ്റ് തന്ത്രം പോലെയും മറ്റൊരു അടവുനയമായ,  വിശിഷ്ടമായ ക്ഷേത്രം ഇതാ നിങ്ങൾക്കായി തുറന്നു തന്നിരിക്കുന്നു എന്നു പറയുന്നവർക്ക് മുന്നിലേക്ക്‌ യുക്തി ഇല്ലാത്ത ആട്ടിൻ പറ്റങ്ങളെ പോലെ ഹൈന്ദവ ജനത കയറി ചെല്ലുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ