കൂവകം : സംസ്കാരവും ഇതിഹാസവും ഇഴചേരുമ്പോൾ
മധുരൈ-ചെന്നൈ ഹൈവേയിൽ ഉളുണ്ടുർ പേട്ടയ്ക്കു സമീപമുള്ള(10KM) ഗ്രാമമാണ് കൂവകം.ലോക സാംസ്‌കാരിക ഭൂപടത്തിൽ കൂവകത്തിനുള്ള സ്ഥാനം വളരെ പ്രധാനമാണ്.നമ്മളിൽ പലർക്കും അതിനെ കുറിച്ച് അറിയില്ല എന്നതാണ് വാസ്തവം.ഈ ഗ്രാമത്തിലുള്ള കൂത്താണ്ടവർ ക്ഷേത്രത്തിൽ മെയ് മാസങ്ങളിൽ നടന്നുവരാറുള്ള കൂവകം ഉത്സവം അഥവാ ചിത്തിര പൗർണമി ഉത്സവമാണ് ഈ പ്രദേശത്തെ ലോക ശ്രദ്ധയിലേക്ക് ആകർഷിക്കുന്നത്..പ്രസ്തുത ഉത്സവത്തിൽ പങ്കെടുക്കുന്ന എൺപതു ശതമാനം പേരും ഭിന്നലിംഗക്കാരാണ് എന്നുള്ളതാണ് പ്രതേകത..ഭിന്നലിംഗക്കാരുടെ ഉത്സവം എന്ന് വേണേലും ഇതിനെ വിശേഷിപ്പിക്കാം.
കൂടെ വർക്ക് ചെയ്യുന്ന സുഹൃത്തിന്റെ സ്വദേശമാണ് ഉളുണ്ട്‌ർപേട്ടൈ..അങ്ങനെയാണ് ഞാൻ കൂവകം ഗ്രാമത്തിൽ എത്തിച്ചേരുന്നത്..അതെ പറ്റിയുള്ള പിന്നാമ്പുറ കഥകൾ എല്ലാം കേട്ടറിഞ്ഞത് അവന്റെ അച്ഛനമ്മമാരിൽ നിന്നാണ്..ഒരു പക്കാ തമിഴ് ഗ്രാമമാണ് കൂവകം.വല്ലപ്പോഴും കടന്നു വരുന്ന ബസുകൾ...കൂടുതൽ സമയവും..വൈദ്യതിയില്ലാത്ത വീടുകൾ..പൊട്ടി പൊളിഞ്ഞ റോഡുകൾ അങ്ങനെ അങ്ങനെ!!കാഴ്ചകൾ...ജലത്തിന് വളരെ അധികം ധൗർലഭ്യവുമുള്ള സ്ഥലമാണ് ഇവിടം.എങ്കിലും ലഭ്യമായ ജലമുപയോഗിച്ചു വളരെ നല്ല രീതിയിൽ ഇവർ ചെയ്യുന്നു...നെല്ലും കരിമ്പും കാറ്റാടിയും അങ്ങനെ പല തരം കൃഷികൾ..തമിഴ്‌നാടുകാരുടെ കൃഷിയോടുള്ള Passion അപാരമാണ്..എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും നമ്മൾ മലയാളികൾ എല്ലാം വ്യഥാവിലാക്കുകയാണല്ലോ എന്നോർത്ത് പോയി..മറ്റേതു തമിഴ് ഗ്രാമവും പോലെ ഊർജസ്വലമാണ് കൂവകവും..ഉച്ചഭാഷിണികളിൽ നിന്നുള്ള ഭക്തി ഗാനങ്ങൾ അന്തരീക്ഷമാകെ നിറഞ്ഞു നിന്നു..വളരെ ദുസഹകരമായ റോഡുകൈലൂടെ വണ്ടിയോടിച്ചു അവസാനം കൂവകം ക്ഷേത്രമെത്തിച്ചേർന്നു..എന്റെ പ്രതീക്ഷകളെല്ലാം ആസ്ഥാനത്താക്കിയതായിരുന്നു കണ്ട കാഴ്ച..ആകാശം മുട്ടുന്ന ഒരു ദ്രാവിഡ ആർക്കിടെക്ടറും പ്രതീക്ഷിച്ചുപോയ ഞാൻ കണ്ടത് വളരെ ചെറിയ ഒരു ക്ഷേത്രമാണ്.ആകെയുള്ളതു കയറിച്ചെല്ലുന്ന ഭാഗത്തുള്ള സാമാന്യം മാത്രം....വിരലിൽ എണ്ണാവുന്നവർ മാത്രം ക്ഷേത്ര പരിസരത്തു..എല്ലാ വർഷവും ചിത്തിര മാസത്തിൽ ലോകത്തിന്റെ പല ഭാഗത്തു നിന്ന് ആയിരകണക്കിന് ഭിന്ന ലിംഗക്കാർ പങ്കെടുക്കുന്ന മഹാ ഉത്സവം നടക്കുന്നത് ഇവിടെയാണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല..പിന്നെ മനസിലേക്ക് കടന്നു വന്നതെല്ലാം ആയിരംചോദ്യങ്ങളാണ്..എങ്ങനെയാണു ഈ പ്രദേശം ഭിന്നലിംഗക്കാരുടെ ആരാധനാകേന്ദ്രമായതു..എന്താണ് കൂവകം ഉത്സവത്തിലെ ചടങ്ങുകൾ..ഇങ്ങനെ ഉയർന്നു വന്ന ചോദ്യങ്ങൾക്കു പലരിൽ നിന്നാൽ കേട്ടറിഞ്ഞ കഥകളാണ് ഇനി പറയാൻ പോകുന്നത്..
ഈ ക്ഷേത്രത്തിലെ ആരാധനാമൂർത്തിയാണ് കൂത്താണ്ടവർ അഥവാ അറവാൻ..മഹാഭാരതത്തിൽ പരാമർശിക്കുന്ന കഥാപാത്രമാണ് അറവാൻ..അര്ജുനന് പാഞ്ചാലിയിൽ ജനിച്ച പുത്രൻ...മഹാഭാരത യുദ്ധാവസരത്തിൽ കാളി ദേവിക്കു ബുദ്ധി-ശക്തി-ധീരതകൾ ഒത്തിണങ്ങിയ ഒരു യുവാവിനെ ബലിയർപ്പിക്കേണ്ടതായി വരുന്നു..പക്ഷെ അത്തരത്തിൽ ഒരുവനെ കണ്ടെത്താനാകുന്നില്ല ..അപ്പോഴാണ് കേവലം പതിനെട്ടു വയസു മാത്രം പ്രായമുള്ള അറവാൻ തന്റെ കുലത്തിനെ സംരക്ഷിക്കാൻ ജീവത്യാഗത്തിനു തയ്യാറായി മുന്നോട്ട് വന്നത്...പിതാവായ അർജുനന്റെയും മാതാവായ പാഞ്ചാലിയുടെയും അനുവാദം വാങ്ങിയ ശേഷം അറവാൻ ഉയിര്ത്യാഗത്തിനു തയ്യാറായി..തതവസരത്തിൽ ശ്രീകൃഷ്ണൻ അറവാന്റെ അവസാന ആഗ്രഹം ആരായുകയുണ്ടായി..അതിനുത്തരമായി പറഞ്ഞത് ജീവിതത്തിലിന്നു വരെ താൻ ഒരു സ്ത്രീയെ പോലെ സ്പർശിച്ചിട്ടില്ല..ഒരു രാത്രിയെങ്കിലും ഒരു സ്ത്രീയോടൊപ്പം കഴിഞ്ഞ ശേഷം മരണപ്പെടണമെന്നാണ് ആഗ്രഹം എന്നാണ്..അത് കൃഷ്ണനിൽ വല്ലാത്ത സമസ്യയുണ്ടാക്കി..പിറ്റേന്ന് രാവിലെ മരണപ്പെടാൻ പോകുന്ന ഒരാളുടെ കൂടെ ഏതു പെൺകുട്ടിയാണ് കഴിയാൻ തയ്യാറാകുക എന്നതായിരുന്നു .ചോദ്യം..അവസാനം കൃഷ്ണൻ തന്നെ മോഹിനി രൂപം സ്വീകരിക്കുകയും അറ വാന്റെ അവസാന ആഗ്രഹം സഫലീകരിക്കുയും പിറ്റേന്ന് പുലർച്ചെ അറവാൻ ജീവത്യാഗം ചെയ്തു എന്നുമാണ് കഥ..അങ്ങനെ മഹാഭാരതയുദ്ധ സമയത്തു ധീരതയാർന്ന മരണം ഏറ്റുവാങ്ങിയ അറവാനാണ് ഇവിടുത്തെ ആരാധന മൂർത്തി.തമിഴ് കലണ്ടറിലെ ചിത്തിര മാസത്തിലെ പൗര്ണമിയ്ക്കു കൃത്യം 17 ദിവസം മുൻപേ ഉത്സവം ആരംഭിക്കുന്നു..ലോകത്തിന്റെ പലഭാഗത്തും നിന്നുള്ള ഭിന്നലിംഗക്കാർ ഇവിടെ ഒത്തുകൂടുന്നു..ഡോക്ടർമാരും എൻജിനീയർമാരും ഉൾപ്പടെ ജീവിതത്തിന്റെ പല മേഖലകളിൽ ഉന്നത സ്ഥാനം വഹിക്കുന്നവർ വരെയുണ്ടാകും ഒത്തുകൂടുന്നതിൽ..
പതിനെട്ടു ദിവസം നീണ്ടു നിൽക്കുന്നതാണ് ഉത്സവം..പതിനെട്ടു ദിവസം നീണ്ടു നിന്ന മഹാഭാരത യുദ്ധത്തെ കുറിക്കുന്നത് ആണിത്..പലതരം സാംസകാരിക-ആരാധന പരിപാടികൾ കൊണ്ട് നിറഞ്ഞതാണ് ആദ്യത്തെ പതിനാറു ദിവസം..ഭിന്നലിംഗ ക്കാരുടെ പ്രശനങ്ങളും അനുഭവങ്ങളും ചർച്ചചെയ്യാനും പങ്കുവക്കാനുമുള്ള Common Platform ആകുന്നു ഇവിടം..ഉത്സവത്തിന്റെ അവസാന രണ്ടു നാളുകളാണ് പ്രധാനം..പതിനേഴാം ദിവസമാണ് പൊര്ണമി..അന്ന് രാത്രി ഭിന്നലിംഗക്കാർ താലിചാർത്തി ഓരോരുത്തരും ആരവന്റെ ഭാര്യമാർ ആകുന്നു..അന്ന് രാത്രിമുഴുവൻ ആരവന്റെ ക്ഷേത്ര മണ്ഡപത്തിൽ ഉറങ്ങാതെ കഴിച്ചു കൂട്ടുന്നു..പിറ്റേന്ന് രാവിലെ ആചാരപ്രകാരമുള്ള നൃത്തത്തോടെ കൈവളകൾ ക്ഷേത്രാങ്കണത്തിൽ തല്ലിപൊട്ടിക്കുകയും വെളുത്ത വസ്ത്രങ്ങളണിയുകയും ചെയ്തുകൊണ്ട് അവർ ആരവന്റെ വിധവമാരായി മാറുന്നു....ക്ഷേത്രത്തിനടുത്തുള്ള വരാഹ നദിയിൽ കുളിച്ചു കഴിയുന്നതോടെ ആചാരങ്ങൾ .അവസാനിക്കുന്നു..ആരവന്റെ ഉയിര്ത്യാഗവും മോഹിനിയുടെ അവസ്ഥാന്തരങ്ങളും ഇവിടെ പ്രതീകാത്മകമായി അരങ്ങേറുന്നു.സാംസ്കാരികമായും ആചാരപരമായും വളരെ പ്രാധാന്യം അർഹിക്കുന്നതാണ് കൂവകം ഉത്സവം..കോളേജിൽ എന്റെ ജൂനിയർ ആയിരുന്ന സുജിത്താണ് ആദ്യമായിട്ട് കൂവകത്തിനെ കുറിച്ചെന്നോട് പറയുന്നത്...അവനോട് നന്ദിയറിയിക്കാൻ ഈ അവസരം വിനിയോഗിക്കുന്നു..കാരണം അത്രത്തോളം അറിവുകളാണ് ഈ യാത്ര നേടിത്തന്നത്..
പക്ഷെ ധൗർഭാഗ്യകരമായ ചില സംഭവങ്ങളാണ് കഴിഞ്ഞ ചിലവര്ഷങ്ങളായി നടക്കുന്നത്..കഴിഞ്ഞ നാല് വർഷത്തിനിടെ ഉത്സവത്തിൽ പങ്കെടുക്കുന്നവരുടെ എന്നതിൽ വലിയ ഇടിവുണ്ടായി,..പല സാമൂഹ്യപ്രവർത്തകരും ഇതിൽ ആശങ്ക പ്രകടിപ്പിക്കുന്നു...ഉത്സവത്തിനിടയിൽ നേരിടേണ്ടി വന്ന വളരെ മോശം അനുഭഭവങ്ങൾ പലരും പങ്കു .വക്കുന്നു..തങ്ങളെ കേവലം ഒരു ലൈംഗിക വസ്തുവായികാണുകയും അറപ്പോടെ മാറ്റിനിർത്തുകയും ചെയ്യുന്നവർ രാവിന്റെ മറവിൽ അവരെ ക്രൂര ബാലസംഘങ്ങൾക്കു ഇരയാക്കുന്നു..അവരെ സംരക്ഷിക്കാൻ സർക്കാരുകൾ നിയോഗിച്ചിട്ടുള്ള പോലീസുകാർ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നു..പലർക്കും പോലീസ്‌കാരിൽ നിന്നും മോശം .അനുഭവങ്ങളുണ്ടായി...വളരെ വളരെ ഞെട്ടിപ്പിക്കുന്ന കഥകളാണ് പുറത്തുവന്നത്..അങ്ങിനെ വര്ഷങ്ങളായി കൂവകം ഉത്സവത്തിന്റെ സ്ഥിരം സന്ദര്ശകരായിരുന്നവർ പോലും എത്തിച്ചേരാതെയായി...നൂറ്റാണ്ടുകളായി നടന്നു വരുന്ന ഈ ആചാരമിപ്പോൾ തുടച്ചുനീക്കലിന്റെ .വക്കിലാണ്.സർക്കാരിന്റെ അടിയന്തിര ഇടപെടലിനായി പലഭാഗത്തു നിന്നും ശബ്ദമുയരുന്നു..
പുരാണകാലം മുതലേ ഭിന്നലിംഗക്കാരെ നമ്മുടെ സമൂഹം അംഗീകരിച്ചിരുന്നു..അതിന്റെ തെളിവാണല്ലോ ഹിന്ദു ആരാധനാമൂർത്തികളായ അര്ധനാരീശ്വരനൊക്കെ..പക്ഷ എപ്പോഴോ എവിടെയോ നമ്മുക്ക് ആ ഒരു പാരമ്പര്യം നഷ്ടപ്പെട്ടു...ജനിതക വൈകല്യങ്ങളാൽ ഭിന്നലിംഗരായി പോയ കുട്ടികൾ വഴികളിൽ ഉപേക്ഷിക്കപ്പെട്ടു...ഭിന്നലിംഗക്കാ സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടു..അറപ്പോടെ മാത്രം നമ്മൾ അവരെ നോക്കാൻ തുടങ്ങി...അര്ധനാരീശ്വരന്മാരെ ആരാധിക്കുന്ന ഒരു ജനതയുടെ സാംസ്‌കാരിക പതനം..പകുതിയോ പകുതിയുടെ പകുതിയോ ആയിക്കൊള്ളട്ടെ സ്ത്രീ, അവൾ വേട്ടയാടപ്പെടുന്നു എന്നതിന്റെ തെളിവാണ് കൂവകത്തിലെ ഭിന്നലിംഗക്കാർ നേരിടേണ്ടിവന്ന കൊടിയ പീഡനങ്ങൾ..ഉറക്കം നടിക്കുന്ന ബുദ്ധിജീവി-അധികാരവര്ഗങ്ങള് കണ്ണ് തുറക്കുന്നതും കാത്തു ഒരു വലിയ സമൂഹം കാത്തിരിക്കുന്നു..നീറുന്ന ചിന്തകളോടെ മാത്രമേ കൂവക്കത്തിനോട് വിടപറയാനായുള്ളു..അത്രേ ചിന്താഭാരം ഇപ്പോഴും അലട്ടാറുണ്ട്..ട്രെയിനുകളിൽ പൈസക്ക് കയറി വരുന്ന രൂപങ്ങളെ അവന്ജയയോടെ മാത്രമേ നോക്കിയിട്ടുള്ളു...പക്ഷെ അറവന്റെ ഭാര്യമാരായ അറവാണികൾ പച്ച അശ്ലീലമായ കഥ കഥകൾക്കു പിന്നിൽ കാമദാഹത്തോടെ മാത്രം അവരെ നോക്കിയ ഒരു പുരുഷസമൂഹമാണ് ഉത്തരവാദികൾ എന്ന് തിരിച്ചറിയുന്നു..
കടപ്പാട്





അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ