2020 ജൂൺ 25, വ്യാഴാഴ്‌ച

തുളു രുചി ,സംസ്ക്കാരം

തുളു രുചി ,സംസ്ക്കാരം

ബുദ്ധിമുട്ടു നിറഞ്ഞ യുദ്ധകാലത്ത് വീടുവിട്ടു പോയി പലനാടുകളിൽ കുടിയേറി ആഹാരക്കച്ചവടം ചെയ്തുഅതിൻറെ ഫലമാണ് ഇന്ത്യയിലെ പലഭാഗങ്ങളിലെ തുളുബ്രാഹ്മണരുടെ ഉഡുപ്പി രുചി വിഭവങ്ങൾ വിളമ്പുന്ന കടകൾ
ഏഴു പതിറ്റാണ്ട് മുമ്പ് കൊച്ചിയിൽ ഒരു രുചി വിപ്ലവമുണ്ടായിഅന്നുവരെ കൊച്ചിക്കാർ അനുഭവിച്ചിട്ടില്ലായിരുന്ന"മസാലദോശ"നഗരത്തിൽ ആഹാരക്കടയിൽ വിളമ്പാനാരംഭിച്ചു!
ഭക്ഷണത്തിൽ സംസ്ക്കാരമുണ്ട്ഇന്ന് പരക്കെ ആഹാരക്കടയിൽ ലഭ്യമാകുന്ന മസാലദോശ അന്യനാട്ടിൽ നിന്ന് കുടിയേറിവന്ന രുചി സംസ്കാരമാണ്ഒരു സംസ്ക്കാരത്തോടൊപ്പം കൊച്ചിയിൽ കുടിയേറി മസാലദോശതുളു ബ്രാഹ്മണരായിരുന്നു കുടിയേറ്റക്കാർ
1939-45 രണ്ടാം ലോക മഹായുദ്ധ കാലത്ത് കൊച്ചി നഗരത്തിൽ വിവിധ ഇടങ്ങളിൽ തുളു ബ്രാഹ്മണർ ആഹാരക്കടകൾ ആരംഭിച്ചുസസ്യാഹാരക്കടകൾ എരിവ് കുറഞ്ഞ വിഭവങ്ങൾപുത്തൻരുചി,പുത്തൻ വാസനകൊച്ചിക്കാരുടെ ദഹനവ്യവസ്ഥകളെ സ്വാധീനിച്ചു കൊണ്ട് തുളു ബ്രാഹ്മണ ആഹാരക്കടകളിൽ മസാലദോശ വിളമ്പി
തുളു സംസാരിക്കുന്നവരാണ് തുളുബ്രാഹ്മണർതുളുനാട്ടുകാർകേരളത്തിലെ കാസർകോഡിൻറെ അതിരുകളിലും സമീപം കർണ്ണാടകത്തിലെ ഉഡുപ്പി മേഖലയിലും തുളു ഭാഷ സംസാരിക്കുന്നുകാസർകോഡ് ജില്ലയിൽ ചന്ദ്രഗിരിപ്പുഴ മുതൽ കർണ്ണാടകത്തിൽ ഗോകർണം വരെയുള്ള പ്രദേശം തുളു സംസാരിക്കുന്ന തുളുവൻമാരുടേതാണ്ചരിത്രം കലർന്ന വിശ്വാസംതുളു ഭാഷയുടെ ലിപി കന്നഡയാണ് തുളു എഴുതാൻ തിഗലരി ലിപി ഉപയോഗിച്ചിരുന്നുബ്രാഹ്മണർ ഉപയോഗിക്കുന്ന ലിപിയായിരുന്ന തിഗലരി ഇന്നും മഠങ്ങളിൽ ഉപയോഗിക്കുന്നുഎന്നാൽ അച്ചടിയില്ലാത്തതിനാൽ ഉപയോഗമില്ലാതെ പിന്തള്ളപ്പെട്ടു
തുളുവൻമാർക്കിടയിലെ ഒരു നാട്ടു പറച്ചിൽ"ഓരുടു നാൻജി ആൻണ്ട പാർദ് ബഡ്ക്കോടു"ഏകദേശം അർഥം"ബുദ്ധിമുട്ട് കാലത്ത് വീടുവിട്ടുപോകുക,എങ്ങനെയെങ്കിലും ജീവിക്കുക!"നാട്ടു പറച്ചിൽ നടപ്പാക്കുന്നു തുളുവൻമാർബുദ്ധിമുട്ടു നിറഞ്ഞ യുദ്ധകാലത്ത് വീടുവിട്ടുപോയി പലനാടുകളിൽ കുടിയേറി ആഹാര കച്ചവടം ചെയ്തുഅതിൻറെ ഫലമാണ് ഇന്ത്യയിലുള്ള പലഭാഗങ്ങളിലെ തുളു ബ്രാഹ്മണരുടെ ഉഡുപ്പി രുചി വിഭവങ്ങൾ വിളമ്പുന്ന കടകൾ
മട്ടാഞ്ചേരിയിലും തുളുബ്രാഹ്മണരുടെ ആഹാരക്കടകളുണ്ടായികുടിയേറ്റ സമൂഹങ്ങൾ കൊച്ചിക്കാരായി ജീവിക്കുന്ന ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി സാമൂഹികതയുടെ ഭാഗമായി തുളുഭാഷയും തുളുബ്രാഹ്മണരുടെ സസ്യാഹാരവും മട്ടാഞ്ചേരി പാലസ് റോഡിലെ ശ്രീകൃഷ്ണ കഫേ തുളു ബ്രാഹ്മണന്റേതാണ് മട്ടാഞ്ചേരിയിലും പരിസരത്തും 20 തുളുബ്രാഹ്മണ കുടുംബങ്ങളുണ്ട്1960 കളിൽ 40 തുളു ബ്രാഹ്മണ കുടുംബങ്ങൾ ഈ പ്രദേശത്ത് ഉണ്ടായിരുന്നുവത്രേ വീടുകളിലും സ്വസമൂഹത്തിലും തുളു ഭാഷ പറയുന്ന തുളുവൻമാർ കൊച്ചിയുടെ പൊതുജീവിതത്തിൽ മറ്റേതു കേരളീയനേയും പോലെ മലയാളം പറയുന്നു
ശ്രീകൃഷ്ണ കഫേ ഉടമ എസ്രമേശ് റാവു പറയുന്നു:"1946 -47 ൽ മുത്തച്ഛൻ പിആർഗോവിന്ദറാവു ആരംഭിച്ചതാണ് ശ്രീകൃഷ്ണ കഫേ ഓലമേഞ്ഞ കെട്ടിടമായിരുന്നു 1948-49 ൽ ഓട് മേഞ്ഞുപിന്നീട് കോൺക്രീറ്റ് കെട്ടിടമാക്കിവേറേയും തുളു ബ്രാഹ്മണ ആഹാരക്കടകൾ മട്ടാഞ്ചേരിയിലുണ്ടായിരുന്നുബോട്ട് ജെട്ടിക്കടുത്ത് ബോംബെ ആനന്ദഭവനും ബസ് സ്റ്റാന്റിനടുത്ത് പത്മ കഫേയും അറിയപ്പെടുന്ന ആഹാരക്കടകളായിരുന്നുകൊച്ചി നഗരത്തിലെന്ന പോലെ ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിൽ ആദ്യമായി മസാലദോശ വിളമ്പാനാരംഭിച്ചത്തുളു ബ്രാഹ്മണ ആഹാരക്കടകളിലാണ്"
മസാലദോശയ്ക്കു ശേഷം തുളുബ്രാഹ്മണർ കൊച്ചിക്കാരുടെ മുമ്പിൽ മറ്റൊരു പുത്തൻ ആഹാരവിഭവം വിളമ്പി-ചപ്പാത്തി!അന്നുവരെ കൊച്ചിക്കാർക്ക് അനുഭവമില്ലാത്ത രുചിവിഭവമായിരുന്നു ചപ്പാത്തിതുളുബ്രാഹ്മണ ആഹാരക്കടകളിൽ വിളമ്പിയ ചപ്പാത്തിയും പച്ചക്കറി കുറുമയും കൊച്ചി ആസ്വദിച്ചു തുടങ്ങിതുളുബ്രാഹ്മണ ഭക്ഷണ സംസ്ക്കാരത്തെ കൊച്ചിയുടെ ദഹനവ്യവസ്ഥ സ്വീകരിച്ചുഇതിൻറെ സാമ്പത്തീക പ്രതിഫലനമായി ഇന്ന് കൊച്ചി നഗരത്തിൽ പേരെടുത്തു നിൽക്കുന്നു തുളുബ്രാഹ്മണ സസ്യാഹാരക്കടകൾ
വയറിനെ സ്വാധീനിക്കുന്നതിന് വളരെ മുമ്പേ തുളു ബ്രാഹ്മണർ കൊച്ചിയുടെ ആത്മീയതയെ സ്വാധീനിച്ചുക്ഷേത്രങ്ങളിൽ പുജാജോലികൾ ചെയ്യുന്ന എമ്പ്രാന്തിരിമാർ തുളുബ്രാഹ്മണരാണ് തൃപ്പൂണിത്തുറയിൽ തുളുബ്രാഹ്മണ സമൂഹമുണ്ട്ഏതാണ്ട് മുന്നൂറ് കുടുംബങ്ങളുള്ള സമൂഹം കൊച്ചി രാജകുടുംബാംഗങ്ങൾ പാർക്കുന്ന തൃപ്പൂണിത്തുറയിൽ രാജകുടുംബത്തിൽ ആശ്രിതരായും പാചകക്കാരായും ഉപദേശികളായും പൂജാരികളായും ഭാഗവതവായനക്കാരായും ജീവിച്ചു എമ്പ്രാന്തിരിമാർരാജകുടുംബാംഗങ്ങൾ തൊഴുന്ന തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശര ക്ഷേത്രത്തിലെ ശാന്തി എമ്പ്രാന്തിരിമാരുടെ കുത്തകയാണ്കൊച്ചി രാജകുടുംബവുമായുള്ള ബന്ധം തൃപ്പൂണിത്തുറയിലും കൊച്ചി രാജ്യ പ്രദേശങ്ങളിലും എമ്പ്രാന്തിരിമാർ കുടിയേറാൻ കാരണമായി
"എംപിരാൻ"എന്ന വാക്കിൽ നിന്നാവാം"എമ്പ്രാന്തിരി"എന്ന വാക്കുണ്ടായത്എംപിരാൻ എന്നാൽ തമിഴിൽ ഈശ്വരൻ എന്ന് അർഥംഎംപിരാനെ പൂജിക്കുന്നവൻ എമ്പ്രാന്തിരിയെന്ന് അർത്ഥമാക്കുന്നുവെന്ന് കരുതാംഎന്നാൽ ഈ ആലോചനയ്ക്ക് ചരിത്ര പണ്ഡിതന്മാരുടെ പിന്തുണയില്ല
കൊച്ചി രാജകുടുംബം സന്തോഷത്തോടെ സ്വീകരിച്ച എമ്പ്രാന്തിരിമാർക്ക് സ്വാഭാവികമായും കൊച്ചി സംസ്ക്കാരത്തിൽ മാന്യമായ സ്ഥാനം കിട്ടിഎന്നാൽ ചരിത്രം രാജഭരണത്തിൻറെ സ്വാധീനത്തിൽ നിന്ന് അകന്നത് എമ്പ്രാന്തിരിമാരെ ബാധിച്ചുഎല്ലാ ജാതിക്കാർക്കും ക്ഷേത്രപ്രവേശനം അനുവദിക്കുന്ന നിയമം 1936 ൽ തിരുവിതാംകൂറിൽ നിലവിൽവന്നതിനെ പിന്തുടർന്ന് 1948 ൽ കൊച്ചിയിലും കീഴ്ജാതിക്കാർക്ക് ക്ഷേത്രപ്രവേശനാനുമതി ലഭിച്ചുക്ഷേത്രഭരണത്തിൻറെ ഘടനമാറിഊട്ടുപുരകൾ മെല്ലെ നിർത്തലാക്കിയ ക്ഷേത്രങ്ങളിൽ നിത്യ അന്നദാനം ഇല്ലാതായിഇത് ക്ഷേത്രവുമായി ബന്ധപ്പെട്ട് ജീവിച്ച എംബ്രാന്തിരിമാരെ ബാധിച്ചു
ദേവസ്വം ബോർഡ് നിലവിൽ വന്നു എമ്പ്രാന്തിരിമാരുടെ ജീവിത ചുറ്റുപാട് തകിടം മറഞ്ഞുകുടിയേറിയെത്തിയ എമ്പ്രാന്തിരിമാരിൽ കുറേപ്പേർ കുടിയിറങ്ങിപ്പോയിക്ഷേത്രവുമായി,രാജകുടുംബവുമായി ബന്ധപ്പെട്ട ജോലികളിൽ നിന്ന് മാറി മറ്റ് ജീവിതമേഖലകളിലേക്ക് കടന്നു ചിലർ
ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി പ്രദേശങ്ങളിൽ കുടിയേറ്റ ഭാഷാസമൂഹങ്ങൾ സ്വന്തം ആരാധനാലയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്അതിനാൽ ഫോർട്ടുകൊച്ചി-മട്ടാഞ്ചേരി എന്ന നാലര കിലോമീറ്റർ ഭൂവിസ്താരം പല ദൈവങ്ങളുടെ ,പല ആരാധനാരീതികളുടെ കേന്ദ്രമാണ്എന്നാൽ തുളു ബ്രാഹ്മണർക്ക് ഈ പ്രദേശത്ത് ആരാധനാലയമില്ലകൊച്ചി നഗരത്തിൽ ശിവക്ഷേത്രം അഥവാ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ ഹനുമാൻ കോവിൽ ,എംജിറോഡിൽ എസ്ആർവിസ്കൂളിന് എതിർവശത്തെ മാധ്വാമന്ദിരം എന്നിവയാണ് കൊച്ചി നഗരത്തിലേയും മട്ടാഞ്ചേരിയിലേയും തുളു ബ്രാഹ്മണരുടെ ആരാധനാലയങ്ങൾ
കൊച്ചിയിൽ രാജഭരണം തുളുബ്രാഹ്മണർക്ക് നൽകിയ മാന്യ സ്ഥാനത്തിന് ഉദാഹരണമാണ് തുളുബ്രാഹ്മണർ ആരാധനയ്ക്കെത്തുന്ന ഹനുമാൻ കോവിൽ എറണാകുളത്തപ്പൻ ക്ഷേത്രത്തിനു തൊട്ടടുത്ത് കിഴക്കുദിക്കിലാണ് ഹനുമാൻ കോവിൽ എന്നത് ശ്രദ്ധേയംഎറണാകുളത്തപ്പൻ ക്ഷേത്രപരിസരത്തിന് രാജഭരണത്തിൽ പ്രധാന സ്ഥാനമുണ്ടായിരുന്നുരാജാവും മന്ത്രിയും കൂടിയാലോചനകളിൽ ഏർപ്പെടുന്ന ദർബാർ ഹാൾ എറണാകുളത്തപ്പൻ ക്ഷേത്രത്തിന് സമീപമാണ്ഇന്ന് കോടതിയായതും സർക്കാർ ഓഫീസുകളായും പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ രാജഭരണത്തിൻറെ ഓഫീസുകളായിരുന്നുക്ഷേത്രത്തിനടുത്ത് ചെറിയ കൊട്ടാരമുണ്ടായിരുന്നുരാജാവ് കൊട്ടാരത്തിൽ താമസിച്ചുഎറണാകുളത്തപ്പനെ തൊഴുതു1856 മുതൽ 1860 വരെ ദിവാനായിരുന്ന വെങ്കട്ടറാവു എന്ന വൊങ്കാബ റാവുവിൻറെ അഭ്യർത്ഥനപ്രകാരം രാജാവ് അനുവദിച്ച ഭൂമിയിലാണ് ഹനുമാൻ കോവിൽ പണിതത്1857 ലായിരുന്നു നിർമ്മാണംകോവിലിലെ പ്രധാന ഉത്സവം ശ്രീരാമനവമി മാർച്ച്-ഏപ്രിൽ മാസത്തിൽ ഒമ്പത് മുതൽ പത്തു വരെ ദിവസം ആഘോഷിക്കുന്നുതുളു ബ്രാഹ്മണരുടെ മറ്റൊരു ആരാധനാലയമായ മാധ്വാമന്ദിരം ഇന്ന് കാണുന്ന നിലയിൽ നിർമ്മിക്കപ്പെട്ടത് 1983 ലാണ്
19-ാം നൂറ്റാണ്ടിലെ ഹൈന്ദവ ആചാര്യൻ ദ്വൈതവാദ തത്വജ്ഞാനി മാധ്വാചാര്യരുടെ വിശ്വാസപിന്തുടർച്ചക്കാരാണ് തുളു ബ്രാഹ്മണർ1238 ൽ മാധ്വാചാര്യർ തുളുനാട്ടിലെ ഉഡുപ്പിയിലെത്തിവായുഭഗവാൻറെ പുനർജന്മമാണ് മാധ്വാചാര്യനെന്ന് വിശ്വാസംസന്യാസം സ്വീകരിച്ച് 12-ാം വയസ്സിൽ വീടുവിട്ടിറങ്ങിയ മാധ്വാചാര്യർ ഇന്ത്യയിലങ്ങോളമിങ്ങോളം യാത്ര ചെയ്തുമായാവാദത്തെ എതിർത്തുദ്വൈദവാദം പ്രചരിപ്പിച്ചുആത്മീയ സൈദ്ധാന്തിക തർക്കങ്ങളിൽ പണ്ഡിതന്മാരെ പരാജയപ്പെടുത്തിവൈഷ്ണവ ഹിന്ദുമതത്തിൻറെ സൈദ്ധാന്തികനായി അറിയപ്പെട്ടു മാധ്വാചാര്യർകർണ്ണാടകത്തിലെ ഉഡുപ്പിയിൽ കൃഷ്ണക്ഷേത്രം (കൃഷ്ണമഠം) മാധ്വാചാര്യരുടെ കേന്ദ്രമായിരുന്നുമഠത്തിലെ പൂജയും ഭരണവും മാധ്വാചാര്യർ എട്ട് അനുയായികളെ ഏൽപ്പിച്ചുഅനുയായികൾ ഓരോരുത്തരും കൃഷണമഠത്തിന് സമീപം ഓരോ മഠങ്ങൾ ഉണ്ടാക്കിഅഷ്ടമഠങ്ങൾ അഷ്ടമഠങ്ങൾ ,ഗ്രാമപേരുകളാണ് മഠങ്ങൾക്ക് ഹനുമാനും ഭീമസേനനും ശേഷം മുഖ്യപ്രാണൻറെ മൂന്നാം രൂപമാണ് മാധ്വാചാര്യരെന്ന് വിശ്വാസംനഗരത്തിൻറെ ഹൃദയഭാഗത്ത് ഹനുമാൻ കോവിലും മാധ്വാമന്ദിരത്തിലും തൊഴാനെത്തുന്നവർ സംസാരിക്കുന്ന തുളുഭാഷ കൊച്ചിയുടെ സാംസ്ക്കാര-സ്വീകരണത്തിൻറെ ഉദാഹരണമാണ്മട്ടാഞ്ചേരിയിലെ തുളുബ്രാഹ്മണർ ഒരു സമൂഹമെന്ന നിലയിൽ കണ്ടുമുട്ടുന്നത് കൊച്ചിനഗരത്തിലെ ക്ഷേത്ര ചടങ്ങുകളിലാണ്അതല്ലെങ്കിൽ വീടുകളിലെ പൂജാവേളകളിൽഏതെങ്കിലും സമൂഹാംഗത്തിൻറെ വീട്ടിൽ പൂജ നടക്കുന്നതിൻറെ ഭാഗമായി സമൂഹാംഗങ്ങളെ ക്ഷണിക്കുന്നുചടങ്ങ് സമൂഹാംഗങ്ങളുടെ ഒത്തുചേരൽ വേളയാകുന്നു
തലമുതിർന്ന തുളുബ്രാഹ്മണർ സ്വകാര്യം പറയുന്നു-പതിറ്റാണ്ടുകൾക്ക് മുമ്പ് തുളു ബ്രാഹ്മണർ കൊച്ചിയിൽ അവതരിപ്പിച്ച മസാലദോശ രൂപത്തിലും രുചിയിലും വാസനയിലും ഇന്നത്തെ മസാലദോശയിൽ നിന്ന് വ്യത്യസ്തമായിരുന്നു!തുളു ബ്രാഹ്മണ ഭക്ഷണങ്ങൾ ജനകീയമായതോടെ മലയാളിക്കടകളിലും മസാലദോശ ലഭ്യമായിമെല്ലെ മസാലദോശ രൂപവും രുചിയും ഉള്ളടക്കവും മാറുകയായിരുന്നുആദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോൾ മസാലദോശക്ക് ഒരു കൈപ്പത്തിയോളം മാത്രം നീളമായിരുന്നുനെയ്യിലായിരുന്നു പാചകംഉരുളക്കിഴങ്ങും സവാളയും ഇഞ്ചിയും പച്ചമുളകും ചേരുന്ന മസാലയിൽ തേങ്ങാ ചട്ണി പുരട്ടുന്നു ഈ ചേരുവ ദോശയിൽ വയ്ക്കുന്നുദോശ മടക്കുന്നുനെയിൽ മൊരിഞ്ഞ ദോശയും മസാലയും ചേരുന്ന വിഭവം വാസനയോടെ വിളമ്പുന്നു
മസാലദോശയും ചപ്പാത്തിയും പോലെ തുളുബ്രാഹ്മണരുടെ പാചകവിധിയിൽ നിന്ന് കൊച്ചിക്കാർ ഏറ്റുവാങ്ങിയ മധുരവിഭവമാണ് ജാംഗ്രിജിലേബിയായി തെറ്റിദ്ധരിക്കപ്പെടുന്ന വിഭവംവെള്ളം ചേർക്കാതെ അരച്ച ഉഴുന്നിൽ പഞ്ചസാര പാവു ചേർത്ത് തുണിക്കിഴിയിൽ നിന്ന് പരന്ന ചട്ടിയിലെ ചൂടെണ്ണയിൽ പിഴിഞ്ഞൊഴിച്ചുണ്ടാക്കുന്ന ജാംഗ്രി ഒരു സംസ്ക്കാരത്തിൻറെ കൊതിപ്പിക്കുന്ന ചിഹ്നമാണ്
കടപ്പാട് - 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ