അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നിധിയന്വേഷിച്ച കോട്ട
കോട്ടകളുടെ കഥകൾ എന്നും വിചിത്രമാണ്. രാജ്യത്തിന്റെ സംരക്ഷണത്തിനായി നിർമ്മിക്കപ്പെട്ട കോട്ട മുതൽ നിധി സൂക്ഷിക്കാനായി തീർത്ത കോട്ടകൾ വരെ നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ ഇവയിൽ മിക്കവയെയും കുറിച്ചുള്ള യഥാർഥ ചരിത്രം അത് പണിത ഭരണാധിപൻമാർക്കൊപ്പം തന്നെ കുഴിച്ചുമൂടപ്പെട്ടിട്ടുമുണ്ട്. അത്തരത്തിൽ ഇന്നും അഭ്യൂഹങ്ങളാലും കെട്ടുകഥകളാലും ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്ന ഒരു കോട്ടയുണ്ട്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്ത് നിധി തേടി മിലിട്ടറി ട്രക്കുകൾ കയറിയിറങ്ങി എന്നു പറയപ്പെടുന്ന ഒരു കോട്ട...
കോട്ടകളും നിധികളും കോട്ടകളുടെ ചരിത്രത്തോട് എന്നും ചേർത്തു വായിക്കാവുന്നതാണ് ഇവിടെ ഒളിപ്പിച്ചിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന നിധികളുടെ കഥകളും. യുദ്ധങ്ങളും മറ്റും ഉണ്ടാകുമ്പോൾ തങ്ങൾ സമ്പാദിച്ച സ്വത്ത് ഒരല്പം പോലും നഷ്ടപ്പെടുത്താതെ കോട്ടകളിൽ ഒളിപ്പിക്കുകയായിരുന്നു പണ്ട് ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ മിക്ക കോട്ടകളിലും നിധിയുടെ ശേഖരം ഉണ്ട് എന്നാണ് കരുതപ്പെടുന്നത്.
നേരം ഇരുട്ടി വെളുക്കുമ്പോൾ കോടീശ്വരനാവാം ഇന്ത്യയിൽ ഇന്നും കോട്ടകളിൽ മാത്രകമല്ല, രഹസ്യ തുരങ്കങ്ങളിലും ഗുഹകളിലും ഒക്കെയായി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ഒളിപ്പിച്ചു വയ്ക്കപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം. ഹൈദരാബാദിലെ ചാർമിനാർ ടണല്‍, ഹൈദരാബാദിലെ കിങ്ങ് കോത്തി പാലസ്, രാജസ്ഥാവിലെ ആൽവാർ കോട്ട, തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം, കൃഷ്ണ റിവർ ട്രഷർ തുടങ്ങിയ ഇടങ്ങളിലാണ് നിധി ഒളിപ്പിക്കപ്പെട്ടിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്നത്. എന്നാൽ ഇത്രയും ഇടങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരിടമുണ്ട്. നിധിയുടെ കാര്യത്തിൽ ഇന്നും ഒട്ടേറെ രഹസ്യങ്ങൾ സൂക്ഷിക്കുന്ന ഒരു കോട്ട
ജയ്പൂരിലെ ജയ്ഗഡ് കോട്ട കോട്ടകളുടെ നാടായ രാജസ്ഥാനിലെ ജയ്പൂരിൽ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ജയ്ഗഡ് കോട്ട. ജയ്പൂരിൽ നിന്നും 15 കിലോമീറ്റർ അകലെ ചീൽ കാ ടചീല എന്നു പേരായ ഒരു കുന്നിന്റെ മുകളിലാണ് ഇതുള്ളത്. പരുന്തുകളുടെ കുന്ന് എന്നാണ് ഇതിനർഥം. പതിനഞ്ചാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ടു എന്നു വിശ്വസിക്കപ്പെടുന്ന ഈ കോട്ടയ്ക്ക് പിന്നിൽ അതിശയിപ്പിക്കുകയും അതേസമയം ഭയപ്പെടുത്തുകയും ചെയ്യുന്ന ഒട്ടേറെ കഥകളുണ്ട്.
ഒരേ ചുറ്റുമതിലിനുള്ളിലെ രണ്ടു കോട്ടകൾ രാജസ്ഥാനിലെ മറ്റൊരു പ്രധാന കോട്ടയായ ആംബെർ കോട്ടയുമായി ജയ്ഗഡ് കോട്ടയ്ക്ക് ഒട്ടേറെ ബന്ധങ്ങളുണ്ട്. ആംബെർ കോട്ടയോട് തൊട്ടു സ്ഥിതി ചെയ്യുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഒരേ ചുറ്റുമതിലിനുള്ളിലെ രണ്ടു കോട്ടകളാണിവ.ഒരു ചുറ്റുമതിലിനുള്ളിലാണങ്കിലും ആംബെർ കോട്ടയിൽ നിന്നും ഇവിടെ എത്തുവാൻ 7 കിലോമീറ്റർ ദൂരം വാഹനത്തിൽ സഞ്ചരിക്കണം.
സൈനികാവശ്യങ്ങൾക്കു വേണ്ടി മാത്രം തികച്ചും സൈനികപരമായ ആവശ്യങ്ങൾക്കു വേണ്ടി മാത്രം നിർമ്മിച്ച കോട്ടയായാണ് ജയ്ഗഡ് കോട്ടയെ കണക്കാക്കുന്നത്. ആംബെറിന്‍റെയും ജയ്പൂരിന്റെയും സംരക്ഷണവും ഇവിടെയുള്ളവരുടെ സ്വൈര്യ ജീവിതവും മാത്രം മുൻ നിർത്തി നിർമ്മിച്ചതാണീ കോട്ട
സൈനികപാരമ്പര്യത്തിന്റെ കാഴ്ച സുരക്ഷാ ആവശ്യങ്ങൾക്കു വേണ്ടി മാത്രം നിർമ്മിച്ച കോട്ടയായതിനാൽ ഇവിടെ മറ്റു കോട്ടകളിൽ കാണപ്പെടുന്നതുപോലെ കരകൗശല വിദ്യകളും അലങ്കാരങ്ങളും ഒന്നും കാണാനാവും എന്നു കരുതേണ്ട. സൈന്യത്തിന്റെ കീഴിലായിരുന്ന ഈ കോട്ടയിൽ ഇതിന്റെതായ പ്രത്യേകതകൾ കാണാം. പീരങ്കി നിർമ്മാണ ശാല, പീരങ്കികൾ, സംഭരണികൾ, മാളികകൾ, പരേഡ് നടത്തുന്നതിനുള്ള മൈതാനങ്ങൾ, നിധി കുഴിച്ചിട്ടിരിക്കുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇടങ്ങൾ ഒക്കെയാണ് ഈ കോട്ടയിലെ കാഴ്ചകൾ
കടപ്പാട്







അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ