2020 ജൂൺ 25, വ്യാഴാഴ്‌ച

മലബാറി യഹൂദർ




മലബാറി യഹൂദർ

തുറമുഖ സാന്നിധ്യം നൽകിയ ലോകപരിചയമാണ് കൊച്ചിയുടെ പൈതൃക സംസ്ക്കാര വിശേഷങ്ങൾ
മലയാളം കൂടാതെ തമിഴ്,തുളു,കന്നഡ,തെലുങ്ക്,ഉറുദു,കൊങ്കിണി,മറാത്തി,ഗുജറാത്തി,കച്ചി,മാർവാഡി രാജസ്ഥാനി,ഹര്യാൺവി ,ഹിന്ദി,കാശ്മീരി,ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കുന്ന 30ൽ പരം സമൂഹങ്ങൾ പതിറ്റാണ്ടുകളായും നൂറ്റാണ്ടുകളായും സഹവസിക്കുന്നുകൊച്ചിയിൽ ഏകദേശം 45 സ്ക്വയർ കിലോമീറ്റർ ഭൂവിസ്താരമുള്ള ഫോർട്ടുകൊച്ചി,മട്ടാഞ്ചേരി പ്രദേശങ്ങളുടെ ചേർച്ചയിൽ,ചരിത്രപരമായ കാരണങ്ങളാൽ അറബി,ഹീബ്രു,പോർച്ചുഗീസ്,ഡച്ച്,ഇംഗ്ലീഷ് ഭാഷകൾ ഉപയോഗിക്കപ്പെട്ട കൊച്ചിയിൽ ആ ഭാഷകളുടെ സ്വാധീനം സംസ്കാരത്തിലുണ്ട്സിന്ധി,പഞ്ചാബി ഭാഷകളും കൊച്ചിയുടെ സംസ്ക്കാരത്തിൽ ചേർന്നിരിക്കുന്നുഅതിനാൽ കൊച്ചിയുടെ ചെവിയും നാക്കും പല ഭാഷകളാൽ കേട്ടും പറഞ്ഞും പരിചയിച്ചു
14-ാം നൂറ്റാണ്ടിൽ തുറമുഖം രൂപപ്പെട്ടതു മുതൽ കൊച്ചിയുടെ സമ്പദ്ഘടന ഐശ്വര്യപ്പെട്ടുകച്ചവടത്തിനും പണിക്കും ഇന്ത്യയിലെ പലയിടങ്ങളിൽ നിന്ന് വ്യക്തികളും കുടുംബങ്ങളും കൂട്ടങ്ങളും ഫോർട്ട്കൊച്ചി,മട്ടാഞ്ചേരി പ്രദേശങ്ങളിൽ വന്നു പാർത്തുതലമുറകളായി പാർപ്പ് തുടർന്നു വിവിധയിടങ്ങളിൽ നിന്ന് വന്നവർ സ്വന്തം തനത് പൈതൃക സാംസ്കാരികതകൾ തുടരുന്ന ആവാസവ്യവസ്ഥ രൂപപ്പെട്ടുഅതിനാൽ കൊച്ചിയുടെ കണ്ണിന് പല മത,ജാതി,വംശ ഭാഷ ജീവിതങ്ങൾ കണ്ട് പരിചയം
അറബിക്കപ്പലുകൾ കച്ചവടത്തിന് വന്നു കൊച്ചി തുറമുഖത്ത്യഹൂദർ വന്നു,ചൈനക്കാർ വന്നുപോർച്ചുഗീസുകാർ വന്ന് 16,17 നൂറ്റാണ്ടുകളിൽ 162 കൊല്ലം കൊച്ചിയിൽ പോർച്ചുഗീസ് കോട്ടയിൽ ,പോർച്ചുഗീസ് നഗരത്തിൽ ,പോർച്ചുഗീസു ഭാഷ പറഞ്ഞ് ഭരിച്ചുപോർച്ചുഗീസ് കോട്ടയും നഗരവും തകർത്ത് ഡച്ചു കോട്ട പണിതു ഡച്ചുകാരുടെ ഭരണം 17,18 നൂറ്റാണ്ടുകളിൽഡച്ചുകോട്ട തകർക്കപ്പെട്ടു18,19,20 നൂറ്റാണ്ടുകളിൽ കൊച്ചി ഭരിച്ച ഇംഗ്ലീഷുകാർ 1947 ലെ ഇന്ത്യൻ സ്വാതന്ത്യ്രം വരെ കൊച്ചിയിൽ തുടർന്നു
അറബി,യഹൂദ,ചൈനീസ്,യൂറോപ്യൻ സംസ്കാരങ്ങളിൽ നിന്ന് ലോകപുതുമകൾ കൊച്ചിയിൽ കപ്പലിറങ്ങികടൽ കടന്നു വന്ന മണങ്ങൾ മണത്തുരുചികൾ രുചിച്ചുശബ്ദങ്ങൾ ശ്രവിച്ചു,കാഴ്ചകൾ കണ്ടു കൊച്ചിക്കാർ
കൊച്ചിയുടെ സാംസ്ക്കാരിക മനസ്സിൽ പല സംസ്കാരങ്ങൾ കലർന്നിരുന്നു-കലൈഡോസ്കോപ്പിൽ പല നിറപ്പൊട്ടുകൾ ഭംഗി പ്രപഞ്ചം സൃഷ്ടിക്കുന്നതുപോലെ
സ്പർശിക്കാവുന്ന അനേകം പൈതൃക ചിഹ്നങ്ങളുണ്ട് കൊച്ചിയിൽഎന്നാൽ ,കൊച്ചി സ്പർശിക്കാനാവാത്ത പൈതൃക ചിഹ്നങ്ങളുടേതുമാണ്സ്പർശിക്കാനാവാത്ത പൈതൃകത്തിന് Intangible Heritage എന്ന് ഇംഗ്ലീഷ് Intangible Heritage ന് അസ്പർശ്യ പൈതൃകമെന്ന് മലയാളം എഴുതിക്കണ്ടിട്ടുണ്ട്"അസ്പർശ്യത"എന്നാൽ"തൊട്ടുകൂടായ്മ"എന്ന് മനസ്സിലാക്കുന്നു മലയാളിതൊട്ടുകൂടായ്മയ്ക്ക് സാമൂഹികമായ മറ്റ് അർത്ഥങ്ങളുള്ളതിനാൽ അസ്പർശ്യപൈതൃകം എന്നത് വലിയ തെറ്റിധാരണയ്ക്ക് ഇടയാകുംIntangible Heritage നെ കഴമ്പ് ചോരാതെ"അദൃശ്യ പതൃക"മെന്ന് മലയാളപ്പെടുത്താംഈ പുസ്തകത്തിൻറെ ഉള്ളടക്കം കൊച്ചിയുടെ Intangible Heritage അഥവാ അദൃശ്യ പൈതൃക മേഖലയിലേക്കുള്ള പ്രവേശികയാണ്
യഹൂദർ കൊച്ചിയിൽ പാടെ ഇല്ലാതാകുന്നതോടെ ആൾനോട്ടമില്ലാത്ത സിനഗോഗുകളും സെമിത്തേരികളും കയ്യേറപ്പെടാം,നശിപ്പിക്കപ്പെടാംനൂറ്റാണ്ടുകളുടെ ചരിത്ര-സാംസ്ക്കാരിക സമ്പത്ത് നഷ്ടപ്പെടാം
എറണാകുളം ബ്രോഡ് വേയ്ക്കടുത്ത് ജ്യൂ സ്ട്രീറ്റിലെ കടവും ഭാഗം സിനഗോഗ് പുനഃരുദ്ധരിക്കാൻ മുൻകൈയ്യെടുക്കുമ്പോൾ ദൈവത്തിൻറെ അഭീഷ്ടം നടത്തപ്പെടുകയാണെന്ന വിശ്വാസ ലഹരിയിലായിരുന്നു ഏലിയാസ് ജോസഫായ്
നൂറ്റാണ്ടുകൾ തലമുറകൾ പ്രാർത്ഥിച്ച സിനഗോഗ് ഒഴിഞ്ഞ് ആൾപ്പെരുമാറ്റമില്ലാതെ അടഞ്ഞുകിടക്കുകയായിരുന്നുപതിറ്റാണ്ടുകളോളം 1948 മുതൽ കേരളത്തിലെ യഹൂദർ അവരുടെ വിശ്വാസ ഭൂമിയായ ഇസ്രായേലിലേക്ക് പോയി പാർക്കാനാരംഭിച്ചുകേരളത്തിലെ യഹൂദ ജനസംഖ്യ അനുദിനം കുറഞ്ഞുസിനഗോഗുകളിൽ ആളും പ്രാർത്ഥനയും ഇല്ലാതായികടവുംഭാഗം സിനഗോഗ് അടച്ചുനോക്കി നടത്തിപ്പില്ലാതെ പരിസരം പാഴ്ച്ചെടി പടലം കയറിവസ്തു വഹകൾ കള്ളന്മാർ കട്ടുആ സന്ദർഭത്തിൽ സിനഗോഗിൻറെ സംരക്ഷണം ഏലിയാസ് ജോസഫായ് സ്വയം ഏറ്റെടുത്തുഒരു സാംസ്കാരിക ചിഹ്നത്തിൻറെ കാവൽക്കാരനായി
13-ാം നൂറ്റാണ്ടിൽ പണിതു കടവും ഭാഗം സിനഗോഗെന്ന് യഹൂദർ വിശ്വസിക്കുന്നുസിനഗോഗിൻറെ പേര്"കടവും ഭാഗം"എന്നാണെന്നത് ശ്രദ്ധേയംഎന്നാൽ സിനഗോഗിനടുത്ത് കടവ് ഇല്ലകടവും ഭാഗമെന്ന പേരുണ്ടായത് ചരിത്രപരമായ കാരണങ്ങളാലാണ്
കേരളത്തിൽ യഹൂദ ചരിത്രം വന്നിറങ്ങുന്നത് മുസ്സിരീസ് എന്നു വിളിക്കപ്പെട്ട ഇന്നത്തെ കൊടുങ്ങല്ലൂർ മേഖലയിൽ പണ്ടുണ്ടായിരുന്ന തുറമുഖത്താണ്ക്രിസ്തുവിനു മുമ്പേ യഹൂദ രാജാവ് സോളമൻറെ കച്ചവടക്കപ്പലുകൾ മുസ്സിരീസിൽ എത്തി്ച്ചേർന്നെന്ന് ചരിത്ര കഥബാബിലോണിയയിൽ നെബുക്കദ് നസ്സർ തടവിലാക്കി അടിമകളാക്കിയ യഹൂദരിൽ ഒരുകൂട്ടം ഏതോ വിധം രക്ഷപ്പെട്ട് ഏതോ വഴികളിലൂടെ അലഞ്ഞ് കപ്പൽ കയറി മുസ്സിരീസിൽ എത്തിയെന്ന് മറ്റൊരു ചരിത്ര കഥ മുസ്സിരീസിൽ പുഴക്കടവിൽ പാർത്തു യഹൂദർകടവിൽ പാർത്തവർ കടവും ഭാഗക്കാർ എന്നറിയപ്പെട്ടുകടവുംഭാഗക്കാർ സിനഗോഗ് പണിതപ്പോൾ അതിന് പേര് കടവും ഭാഗം സിനഗോഗ് എന്നായിഒരുപറ്റം കടവും ഭാഗക്കാർ എറണാകുളത്തെത്തി പണിത സിനഗോഗും കടവുംഭാഗം സിനഗോഗ് എന്ന് അറിയപ്പെട്ടുമട്ടാഞ്ചേരി ജ്യൂടൗണിലും കടവുംഭാഗക്കാർ കടവുംഭാഗം സിനഗോഗ് പണിതുകടവും ഭാഗക്കാരുടെ ഇങ്ങേത്തലയിലെ പ്രതിനിധിയാണ് ഏലിയാസ് ജോസഫായ്
മറ്റൊരു കാലഘട്ടത്തിൽ മുസ്സിരീസിലെത്തിയ യഹൂദ കൂട്ടരാണ് തെക്കും ഭാഗക്കാർപുഴയുടെ തെക്കുഭാഗത്ത് പാർത്ത ഇവരെ തെക്കുംഭാഗക്കാരെന്ന് വിളിച്ചുതെക്കുംഭാഗക്കാർ പണിത ആരാധനാലയം തെക്കും ഭാഗം സിനഗോഗെന്ന് അറിയപ്പെട്ടുഎറണാകുളം ചന്തയ്ക്കടുത്ത് ജ്യൂസ്ട്രീറ്റിൽ തെക്കുംഭാഗം സിനഗോഗ് അടച്ചുപൂട്ടിയ നിലയിലാണ്മട്ടാഞ്ചേരിയിൽ പരദേശി സിനഗോഗിനടുത്തും തെക്കുംഭാഗം സിനഗോഗുണ്ടായിരുന്നു
അഭിമാനത്തോടെ ഏലിയാസ് ജോസഫായ് പറയുന്നു:"കടവും ഭാഗം സിനഗോഗിലെ പൂർവ്വികർ ക്രിസ്തു സംസാരിച്ച ഭാഷ അരാമിയ അറിയുന്നവരായിരുന്നുഈ അവകാശവാദത്തിന് ചരിത്രത്തിൻറെ പിൻബലമുണ്ട്അരാമിയയും ഹീബ്രുവും തമ്മിൽ ബന്ധമുണ്ട്യഹൂദ ഭാഷയായ ഹീബ്രു ഉപയോഗിക്കാനാവാതെ ഒരു ചരിത്രഘട്ടത്തിൽ അരാമിയ ഉപയോഗിച്ച് യഹൂദർഅങ്ങനെയാണ് യഹൂദനായി ജനിച്ച ക്രിസ്തു ഉൾപ്പെടെയുള്ള അക്കാലത്തെ യഹൂദർ ഹീബ്രു ഉപയോഗിക്കാതെ അരാമിയ സംസാരിക്കാനിടയായത്ക്രിസ്തു ജീവിച്ച സാംസ്ക്കാരിക ചരിത്ര പരിസരത്തിൽ നിന്ന് മുസ്സിരീസിലേക്ക് കുടിയേറിപിന്നീട് എറണാകുളത്തേക്ക് കുടിമാറിയ ഏലിയാസ് ജോസഫായിയുടെ പൂർവ്വികർ അരാമിയ അറിയുന്നവരായിരുന്നുവെന്ന് അവകാശപ്പെട്ടാൽ അതിൽ അതിശയോക്തിയില്ല
ഏലിയാസ് ജോസഫായ് പാടുന്നു"മന്നാ ഊ ആറെ ഏ ആറിം റഗ് ലേ മേബർ സേ ശാലോം,മേബിനി ആയീരേ!"കടവും ഭാഗം സിനഗോഗിലെ പൂർവ്വികർ പാടിയ അരാമിയ പാട്ടാണിതെന്ന് ഏലിയാസ് ജോസഫായ് പറയുന്നു
എറണാകുളത്തെ ഭാഷാപണ്ഡിതർ പറയുന്നു,ഒറ്റനോട്ടത്തിൽ പാട്ട് ഹീബ്രുവാണ്എന്നാൽ അരാമിയ അല്ലെന്ന് പറയാനാവില്ലഅരാമിയയും ഹീബ്രുവും ഏറെ സാമ്യവും അടുപ്പവുമുള്ള ഭാഷകളാണ്നൂറ്റാണ്ടുകളായി തലമുറകൾ കൈമാറിയ പാട്ടുവരികളുടെ മൂലം മനസ്സിലാക്കുകആ വിഷയത്തിൽ നല്ല പാണ്ഡിത്യമുള്ളവരുടെ അന്വേഷണ വഴിയാണ്
ഒരു സാബത്ത് ദിവസം ഏലിയാസ് ജോസഫായിയുടെ വീട്ടിൽ അത്താഴംആറു ദിവസം കൊണ്ട് പ്രപഞ്ചോൽപ്പത്തി പൂർത്തിയാക്കി ദൈവം വിശ്രമിച്ച ഏഴാംദിവസം യഹൂദർ സാബത്ത് പ്രാർത്ഥനയിൽ മനസ്സർപ്പിക്കുന്നുതലയിൽ കിപ്പത്തൊപ്പി വച്ച് ഏലിയാസ് ജോസഫായ് പ്രാർത്ഥിച്ചുവീഞ്ഞു നൽകുന്ന മുന്തിരിപ്പഴത്തെ സൃഷ്ടിച്ച ദൈവത്തിന് നന്ദി പറഞ്ഞുതീന്മേശയിൽ വീഞ്ഞുപാത്രങ്ങൾ നിറച്ചുഉണക്കമുന്തിരിയിൽ നിന്നുണ്ടാക്കുന്ന യായിൻ എന്നു വിളിക്കുന്ന വീഞ്ഞ്യഹൂദ ജീവിതത്തിൻറെ ഭാഗമാണ് വീഞ്ഞ്അത്താഴത്തിന് ഏലിയാസ് ജോസഫായിയുടെ ഭാര്യ ഓഫ്ര പാചകം ചെയ്ത"ഖുബ്ബ"യായിരുന്നു പ്രധാന വിഭവംഏലിയാസ് ജോസഫായ് തമാശ പറഞ്ഞു"ഇറാഖിലെ സദ്ദാം ഹുസ്സൈൻ കഴിച്ച ഭക്ഷണമാണ് ഖുബ്ബ"തമാശക്ക് ചരിത്രത്തിൻറെ സ്വാദ്ഇറാഖ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഭക്ഷണ വിഭവമായ ഖുബ്ബ ഏലിയാസ് ജോസഫായിയുടെ വംശം തലമുറകളായി കൊച്ചിയിലെ വീട്ടിൽ പാചകം ചെയ്യുന്നു
മധ്യേഷ്യയിൽ നിന്ന് കുടിയേറിയ വംശം പൂർവ്വദേശത്തിലെ സാംസ്കാരിക ചിഹ്നങ്ങളെ ഇപ്പോഴും ജീവിതത്തിൽ കൊണ്ടുനടക്കുന്നതിന് തെളിവാണ് ഖുബ്ബഏലിയാസ് ജോസഫായ് അഭിമാനത്തോടെ അവകാശപ്പെടുന്നു"കേരളത്തിലെ ഏറ്റവും വലിയ കമ്പോളമായ എറണാകുളം ചന്ത രൂപപ്പെടുത്തിയത് ഞങ്ങളുടെ കടവും ഭാഗം വംശക്കാരാണ്"കേരളത്തിൽ യഹൂദർ പൊതുവെ കച്ചവട സമൂഹമായാണ് ജീവിച്ചത്കച്ചവടത്തിനായി ചന്തകൾ രൂപീകരിച്ചുവികസിപ്പിച്ചു
കേരളത്തിൽ നിന്ന് ഇസ്രായേലിലേക്ക് പോക്ക് ആരംഭിക്കുന്നതുവരെ യഹൂദർക്കായിരുന്നു എറണാകുളം ചന്തയിൽ കച്ചവടത്തിൽ മേൽക്കോയ്മയഹൂദ പ്രാർത്ഥനാനേരങ്ങളിലും ദിവസങ്ങളിലും ചന്ത പ്രവർത്തിക്കില്ലായിരുന്നുചന്തയിലെ ഒരു തെരുവ് മുഴുവൻ യഹൂദരുടെ കടകളായിരുന്നു ഈ തെരുവിന് ഇന്നും പേര് ജ്യൂസ്ട്രീറ്റ്
എറണാകുളം ചന്തയിൽ മൊത്ത കച്ചവടക്കാർ ഇന്നും ഇടപാട് സംബന്ധിച്ച ആശയവിനിമയത്തിന് ഉപയോഗിക്കുന്ന സംഖ്യ വാക്കുകൾ ഹീബ്രുവാണ്എഹാദ്,ശെനയിം,ശെലോശ,അർബാആ,ഹമ്മീശ,ശീശ്ശാ,ശിബ്ആ,ശെമോനാ,തശ്ആ,അസാറ എന്നിങ്ങനെ ഹീബ്രു സംഖ്യകൾ എറണാകുളം ചന്തയിൽ മൊത്തക്കച്ചവടം നടത്താൻ പരസ്പരം പറയുമ്പോൾ കേൾവിക്കാർ അത്ഭുതപ്പെടുന്നുചന്തയിലെ യഹൂദ കച്ചവടക്കാർ ഉപയോഗിച്ച ഹീബ്രു സംഖ്യകൾ യഹൂദരല്ലാത്ത ഇന്നത്തെ കച്ചവടക്കാർ ശീലം പോലെ മുൻകാലത്തു നിന്ന് ഏറ്റുവാങ്ങിയിരുന്നു
കൊച്ചി തുറമുഖത്തും ചന്ത രൂപീകരിക്കപ്പെടുന്നതിൽ യഹൂദർ പ്രധാന പങ്കു വഹിച്ചെന്ന് കരുതാവുന്നതാണ്കൊച്ചിയിൽ യഹൂദരെ കോച്ചമാരെന്ന് വിളിക്കുന്നുകോച്ചമാരുടെ അങ്ങാടി എന്ന അർത്ഥത്തിലാണ് കൊച്ചിയിലെ"കൊച്ചങ്ങാടി"രൂപപ്പെട്ടതെന്ന് യഹൂദർ പറയുന്നുയഹൂദർ പാർത്ത മേഖലകളിൽ സമ്പദ് വ്യവസ്ഥയുടെ രൂപീകരണത്തിനും വികാസത്തിനും അവർ നൽകിയ പങ്ക് സാംസ്കാരിക പഠനമാകേണ്ടതാണ്
ജാതിഭേദം പോലെ ,വംശഭേദം പോലെ ഒരുതരം വിഭാഗീയത പുലരുന്നു യഹൂദർക്കിടയിൽ പരദേശിയെന്നും മലബാറിയെന്നും തരം തിരിഞ്ഞതാണ് കൊച്ചിയിലെ യഹൂദർപരദേശികൾക്ക് വെള്ളയഹൂദരെന്ന് കൊച്ചിയിൽ നാട്ടുവിളി വെള്ളയഹൂദർ മലബാറികളെ കറുത്ത യഹൂദരെന്ന് കൽപ്പിക്കുന്നുവെള്ള യഹൂദർ,കറുത്ത യഹൂദർ എന്ന തരം തിരിവിൽ വർണ്ണ ബോധം നിഴലിക്കുന്നുവർണ്ണ ബോധം മാത്രമല്ല,ഇത് വംശ ശുദ്ധിപരമായ ഭിന്നതയുമാണ്പരദേശികൾ അഥവാ വെള്ള യഹൂദർ ശുദ്ധവംശക്കാരാണെന്നും മലബാറികൾ അഥവാ കറുത്ത യഹൂദർ കലർപ്പുവംശക്കാരാണെന്നും ധ്വനിമട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ് പരദേശികളുടേതാണ്ഏലിയാസ് ജോസഫായിയുടെ കടവുംവിഭാഗം സിനഗോഗ് മലബാറികളുടേതും
തുറമുഖം രൂപപ്പെട്ട 14-ാം നൂറ്റാണ്ടിലാണ് കൊച്ചിയിൽ കടവും ഭാഗം യഹൂദർ കച്ചവടത്തിനെത്തി സമൂഹമായി പാർത്തുസിനഗോഗ് സ്ഥാപിച്ചുമട്ടാഞ്ചേരിയിലെ കടവും ഭാഗം സിനഗോഗ് ഇന്ന്,ഉടമകൾ ഇസ്രായേലിലേക്ക് പോയതിനാൽ നോക്കിനടത്തിപ്പില്ലാത്ത നിലയിലാണ് കടവും ഭാഗക്കാരുടെ സെമിത്തേരി കൈയ്യേറ്റപ്പെട്ടുയഹൂദ പുണ്യവാൻ കബാലിസ്റ്റ്,മിസ്റ്റിക്ക് നഹേമിയ ബെൻ എബ്രഹാം മോട്ട (നഹേമിയ മോത്ത ) യുടെ ശവ കൂടീരം ചക്കാമാടത്തെ കടവുംഭാഗം സെമിത്തേരിയുടെ ഭാഗമായി അവശേഷിച്ചിരിക്കുന്നു
എറണാകുളം കടവും ഭാഗം സിനഗോഗിൻറെ സംരക്ഷകനെന്ന നിലയിൽ സന്തോഷവാനായിരുന്നു ഏലിയാസ് ജോസഫായ് ഇന്ന് ദുഃഖിതനാണ്ഏലിയാസ് ജോസഫായ് ഇസ്രായേലിലേക്ക് പോകാൻ ആലോചിക്കുന്നു
നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറിവന്ന സമൂഹത്തിൻറെ പ്രതിനിധിക്ക് കുടിയിറക്കം അനിവാര്യമായിരിക്കുന്നുകുടിയിറക്ക ചിന്ത ഏലിയാസ് ജോസഫായിയെ ഉലയ്ക്കുന്നുദൈവം വാഗ്ദാനം ചെയ്ത ഭൂമിയാണ് ഇസ്രായേൽ ആ ഭൂമിയിലേക്ക് പോകാതെ വയ്യഅതേനേരം ജനിച്ചുവളർന്ന മണ്ണിലെ കടവും ഭാഗം സമൂഹത്തിലെ വേരുകൾ പിഴുതുമാറ്റാൻ മനസ്സ് അനുവദിക്കുന്നില്ല
കേരളത്തിൽ ഇന്ന് യഹൂദർ ഒരു സമൂഹമല്ലകുറച്ചു വ്യക്തികളാണ് വംശസമൂഹത്തിൻറെ ശേഷിപ്പായ കുറച്ചുപേർഅതിൽ ഭൂരിഭാഗം വൃദ്ധർചെറുപ്പക്കാരും ഇസ്രായേലിലേക്ക് പോകാൻ ആലോചിക്കുന്നുഏലിയാസ് ജോസഫായിയുടെ രണ്ട് പെൺമക്കളിൽ ഒരാൾ ഇസ്രായേലിലാണ്കേരളത്തിൽ യഹൂദർ ഇല്ലാതാകുന്ന ചിന്ത ഏലിയാസ് ജോസഫായിയെ നിസ്സഹായനാക്കുന്നു
കടവും ഭാഗം സിനഗോഗ് ഉൾപ്പടെ ഏഴ് യഹൂദ സിനഗോഗ് കെട്ടിടങ്ങൾ കേരളത്തിലുണ്ട്നൂറ്റാണ്ടുകൾ പൂർവ്വികരുടെ പ്രാർത്ഥനകൾ കേട്ട സിനഗോഗുകൾയഹൂദർ മരിച്ചടങ്ങിയ സെമിത്തേരികളുണ്ട്മരിച്ചവർ ഒരുനാൾ ഉയർത്തെഴുന്നേൽക്കുമെന്ന് യഹൂദ വിശ്വാസംഅതിനാൽ യഹൂദർക്ക് പ്രധാനമാണ് സെമിത്തേരികൾ
നുറ്റാണ്ടുകൾക്കു മുമ്പ് പൂർവ്വികർ കുടിയേറി വേരുറപ്പിച്ച ഭൂമിയിൽ നിന്ന് അന്യനാകാൻ സമായാമായിരിക്കുന്നുവെന്ന സ്വകാര്യ ചിന്ത പങ്കുവയ്ക്കുമ്പോൾ ഏലിയാസ് ജോസഫായിയുടെ കണ്ണ് നനയുന്നുഇസ്രായേലിലേക്ക് പോയി യഹൂദർ കൊച്ചിയിൽ പാടെ ഇല്ലാതാകുന്നതോടെ സിനഗോഗുകളും സെമിത്തേരികളും കയ്യേറപ്പെടുമെന്നും നശിക്കുമെന്നും മനഃശാന്തി നഷ്ടപ്പെടുന്ന വിചാരംഈ വിചാരത്തെ സാധുകരിക്കുന്നു മട്ടാഞ്ചേരി ജ്യൂസ്ട്രീറ്റിലെ കടവും ഭാഗം സിനഗോഗ് കെട്ടിടം1948 ൽ ഇസ്രായേൽ രൂപീകൃതമായതിനു പിന്നാലെ മട്ടാഞ്ചേരിയിലെ കടവുംഭാഗക്കാരെല്ലാം ഇസ്രായേലിൽ പോയിആൽനോട്ടമില്ലാതെ അടഞ്ഞുകിടന്ന സിനഗോഗ് കെട്ടിടത്തിൻറെ ഒരുഭാഗം തകർക്കപ്പെട്ടുപരദേശി സിനഗോഗിലേക്കുള്ള വഴിയിലെ ആൾനോട്ടമില്ലാതെ അടഞ്ഞു കിടന്ന തെക്കുംഭാഗം സിനഗോഗ് നശിപ്പിക്കപ്പെട്ടിരിക്കുന്നുസിനഗോഗ് കെട്ടിടത്തിൻറെ സ്ഥാനത്ത് ഇന്ന് മറ്റൊരു കെട്ടിടം നിലവിൽ വന്നിരിക്കുന്നു
യഹൂദർക്ക് നഷ്ടമാകുന്ന കൊച്ചിയെക്കുറിച്ചും കൊച്ചിക്ക് നഷ്ടമാകുന്ന യഹൂദരെക്കുറിച്ചും സംസാരിക്കുമ്പോൾ ഏലിയാസ് ജോസഫായിയുടെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നു
കടപ്പാട് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ