2018 സെപ്റ്റംബർ 15, ശനിയാഴ്‌ച

കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട്




ഭൂതത്താൻ കെട്ട്


കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട്. കോതമംഗലം – തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാർ വഴിയിൽ 5 കിലോമീറ്റർ അകലെയാണ് ഭൂതത്താൻ കെട്ട് സ്ഥിതി ചെയ്യുന്നത്.അണക്കെട്ടിലെ ജലാശയത്തില്‍ ബോട്ടിങ്ങ് സൗകര്യമുണ്ട്. സമീപത്തെ ഹരിതകന്യാവനങ്ങള്‍,നല്ല കാലാവസ്ഥയില്‍ പകല്‍ നടന്നു കാണാം.ഈ കാടുകളും മലകളും ഭൂതങ്ങള്‍ നിര്‍മ്മിച്ചതാണെന്ന് പറയപ്പെടുന്നു.ഭൂതത്താന്‍ കെട്ട് എന്ന് പേരുണ്ടായത് അങ്ങിനെയാണത്രെ.
എത്തിച്ചേരാൻ
ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ- ആലുവ 44 km
ഏറ്റവും അടുത്തുള്ള വിമാനത്താവളം- നെടുമ്പാശേരി 37 km

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ