2018 സെപ്റ്റംബർ 15, ശനിയാഴ്‌ച

കുമ്പളങ്ങി ടൂറിസം വില്ലേജ് കൊച്ചി



കുമ്പളങ്ങി ടൂറിസം വില്ലേജ്



കൊച്ചിയില്‍ നിന്നും 15 കിലോമീറ്റര്‍ മാറിയാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് സ്ഥിതിചെയ്യുന്നത്. വികസനകാര്യങ്ങള്‍ ഏറെ ശ്രദ്ധനേടിയിട്ടുള്ള കേരള ഗ്രാമമാണ് കുമ്പളങ്ങി ടൂറിസം വില്ലേജ്. കുമ്പളങ്ങിയിലെ കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ് പ്രൊജക്ട് അഖിലേന്ത്യ തലത്തില്‍ പ്രശസ്തി നേടിയതും ഇത്തരത്തില്‍ ഇന്ത്യയിലെ ആദ്യത്തേതുമാണ്. മനോഹരമായ പ്രകൃതിക്കാഴ്ചകളാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജിന്റെ ഒരു പ്രധാന പ്രത്യേകതമീന്‍പിടുത്തത്തിന്റെയും കയറുപിരിക്കുന്നതിന്റെയും മറ്റും കാഴ്ചകള്‍ ഇവിടെ സഞ്ചാരികള്‍ക്ക് കാണാം. കായല്‍പ്പരപ്പിലൂടെ പകലും രാത്രിയും സഞ്ചരിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. വര്‍ഷത്തില്‍ ഏത് സമയത്തും സന്ദര്‍ശിക്കാവുന്ന ഒരിടമാണ് കുമ്പളങ്ങി ഇന്റഗ്രേറ്റഡ് ടൂറിസം വില്ലേജ്.
എങ്ങനെ എത്താം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 46 km
എറണാകുളം 14 km.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ