2018 സെപ്റ്റംബർ 15, ശനിയാഴ്‌ച

ചെറായി ബീച്ച് എറണാകുളം ജില്ല




ചെറായി ബീച്ച്


കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു കടൽത്തീരമാണ് ചെറായി ബീച്ച്.വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ് ചെറായി.ഡിസംബർ മാസത്തിൽ ആണ് ചെറായി ബീച്ച് ഫെസ്റ്റിവൽ നടക്കുന്നത്.മികച്ച ബീച്ച് റിസോർട്ടുകളുടെ ഒരു കേന്ദ്രം കൂടിയാണ് ഇപ്പോൾ ചെറായി.15 കിലോമീറ്റർ നീളമുള്ള ഈ കടൽത്തീരം ആഴം കുറഞ്ഞതും വൃത്തിയുള്ളതുമാണ്. ഒരുപാട് വിനോദസഞ്ചാരികൾ കടലിൽ നീന്തുവാനും വെയിൽ കായുവാനുമായി ചെറായി കടൽത്തീരത്ത് എത്തുന്നു.കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് ചെറായി ബീച്ച്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ചെറായിയിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ്.
എങ്ങനെ എത്താം
എയര്‍പോര്‍ട്ട്- നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം 28 km
റെയില്‍വേ സ്റ്റേഷന്‍- ആലുവ 29 km

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ