2018 സെപ്റ്റംബർ 20, വ്യാഴാഴ്‌ച

വയനാട് ചുരം അഥവാ താമരശ്ശേരി ചുരം


വയനാട് ചുരം അഥവാ താമരശ്ശേരി ചുരം


വയനാട് ചുരത്തിലൂടെ ഒരു യാത്ര, അത് സഞ്ചാരികള്‍ക്ക് മനസിന്‌ കുളിര്‍മയും ആനന്ദവും നല്‍കുന്നതാണ്. ഒന്‍പത് ഹെയര്‍പിന്‍ വളവുകളോട് കൂടിയ ഈ കാട്ടുപാതക്ക് 14Km നീളമാനുള്ളത്. കോഴിക്കോടിനെ വയനാടുമായി ബന്ധിപ്പിക്കുന്ന മലമ്പാതയാണ് വയനാട് ചുരം എന്ന അപരനാമത്തില്‍ അറിയപെടുന്ന താമരശ്ശേരി ചുരം. കോഴിക്കൊടുനിന്നാരംഭിച്ച് മൈസൂറില്‍ അവസാനിക്കുന്ന NH212 ന്‍റെ ഭാഗമാണിത്.
കോഴിക്കോട് കഴിഞ്ഞു 40 km മാറി അടിവാരത്തു തുടങ്ങി വയനാട് – കോഴിക്കോട് ബോര്‍ഡറായ ലക്കിടിയില്‍ (സമുദ്ര നിരപ്പില്‍നിന്നും ഏകദേശം 700m) അവസാനിക്കുന്ന 14 കിലോമീറ്റര്‍ ദൂരത്തെയാണ് ചുരം എന്നറിയപ്പെടുന്നത്. അറിയപെടുന്നത്‌ വയനാട് ചുരം എന്നാണെങ്കിലും ഇത് കോഴിക്കോട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രകൃതി സൌന്ദര്യം സമൃദ്ധമായ പാതയ്ക്ക് ഇരുവശത്തുമുള്ള ഇടതൂര്‍ന്ന മരങ്ങള്‍ സഞ്ചാരികളെ ഏറെആകര്‍ഷിക്കുന്നു. കുതിരസവാരി ചെയ്തു വയനാട്ടില്ലെത്താന്‍ നിര്‍മിച്ച ഈ പാത പില്‍കാലത്ത് വാഹനഗതാഗതത്തിനുള്ള പാതയാവുകയായിരുന്നു..
ചരിത്രവും, കെട്ടുകഥകളും, കാനനഭംഗിയും ഒത്തിണങ്ങിയ വയനാടന്‍ ചുരം സഞ്ചാരികളെ വളരെയതികം കൊതിപ്പിക്കുന്ന കാനന പാതയാണ്. ഇടക്ക് കോടമഞ്ഞ്‌ ഇറങ്ങിവന്ന് ഭൂമിയെ തഴുകുന്ന കാഴ്ച പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. മുകളില്‍നിന്നും താഴേക്കു നോക്കിയാല്‍ തീപ്പട്ടികൂടിന്‍റെ വലിപ്പത്തില്‍ വാഹനങ്ങളും, താഴെനിന്നു നോക്കിയാല്‍ ഇടതൂര്‍ന്ന മലനിരകളും, ഭൂമിയിലേക്ക് ഇറങ്ങിവരുന്ന കോടമഞ്ഞും, മതിവരാത്ത കാനന കാഴ്ച്ചകളും സഞ്ചാരികളുടെ കണ്ണുകള്‍ക്ക് ആനന്ദമാണ്. സമയം ചിലവഴിക്കാന്‍ കുട്ടികുരങ്ങന്മാര്‍ റെഡി. ഭക്ഷണം നല്‍കുകയാണെങ്കില്‍ ഫോട്ടോയ്ക്ക് പോസ് തരികയും ചെയ്യും. നല്ല തണുപ്പും, മതിവരാത്ത കാനന കാഴ്ച്ചകളും എന്നും സഞ്ചാരികള്‍ക്ക് ഒരു വിസ്മയമാണ് ഈ കാനന പാത…
കടപ്പാട് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ