2018 സെപ്റ്റംബർ 15, ശനിയാഴ്‌ച

കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ




വേമ്പനാട്ട് കായൽ

കേരളത്തിലെ ഏറ്റവും വലിയ കായലാണ് വേമ്പനാട് കായൽ.ഭാരതത്തിലെ ഏറ്റവും നീളം കൂടിയ തടാകമാണ് വേമ്പനാട് കായൽ.ആലപ്പുഴ,എറണാകുളം,കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന വേമ്പനാടിന്റെ വിസ്തീർണം 1512 ച.കി.മി ആണ്.14 കി.മി ആണ് ഏറ്റവും കൂടിയ വീതി.അച്ചൻകോവിലാർ, മണിമലയാർ,മീനച്ചിലാർ,മൂവാറ്റുപുഴയാർ,പമ്പാനദി,പെരിയാർ തുടങ്ങിയ നദികൾ ഈ കായലിൽ ഒഴുകി എത്തുന്നു.പാതിരാമണൽ,പള്ളിപ്പുറം,പെരുമ്പളം തുടങ്ങിയ ദ്വീപുകൾ വേമ്പനാട് കായലിലാണ്.വേമ്പനാട്ടുകായൽ അറബിക്കടലുമായി ചേരുന്ന പ്രദേശത്താണ് കൊച്ചി തുറമുഖം.വർഷത്തിൽ ആറു മാസം ഉപ്പു വെള്ളവും ബാക്കി ആറു മാസം ശുദ്ധ ജലവും ആണ് വേമ്പനാട് കായലിൽ ഉള്ളത്.മഴക്കാലത്ത് കായലിൽ നിന്നു കടലിലേക്ക്‌ വെള്ളം ഒഴുകുന്നത്‌കൊണ്ടാണ് ആ സമയത്തു ശുദ്ധ ജലം കിട്ടുന്നത്.വേനൽക്കാലത്ത് കടലിൽ നിന്നു കായലിലേക്ക് ആണു വെള്ളം ഒഴുകുക.ഇതുകൊണ്ടു കായലിൽ വെള്ളം ഉപ്പു രസമുള്ളതാകുന്നു.
എത്തിച്ചേരാനുള്ള വഴി

അടുത്തുള്ള വിമാനത്താവളം-
 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 63 km
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- കോട്ടയം 13 km

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ