2018 സെപ്റ്റംബർ 15, ശനിയാഴ്‌ച

പ്രണയതീരം മറൈൻ ഡ്രൈവ് കൊച്ചി




മറൈൻ ഡ്രൈവ് കൊച്ചി


പ്രണയിനികളുടെ തീരം എന്നു വിശേഷിപ്പിക്കാവുന്ന കൊച്ചി നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രമാണ് മറൈൻ ഡ്രൈവ്.നഗരത്തിന്റെ ഹൃദയഭാഗത്ത് നറുപുഞ്ചിരി തൂകി കാണികളെ മാടിവിളിക്കുന്ന മറൈൻ ഡ്രൈവിന്റ സുന്ദരകാഴ്ച ആരെയും മോഹിപ്പിക്കും.കായൽ തീരത്തെ കാറ്റേറ്റ് കായലോളങ്ങളുടെ സൗന്ദര്യം നുകർന്ന് മിഴിവേകുന്ന കാഴ്ചകൾ ആസ്വദിക്കാന്‍ മറൈൻ ഡ്രൈവിൽ എത്തുന്നവർ കുറവല്ല.മറൈന്‍ ഡ്രൈവിന്റെ ദൃശൃചാതുര്യം മിക്ക സിനിമകൾക്കും ലൊക്കേഷൻ കൂടിയാണ്.കപ്പലും കണ്ടെയ്നറുകളും ടെർമിനലുകളുമൊക്കെ കണ്ട് മറൈന്‍ ഡ്രൈവിൽ ഒരു ബോട്ട് സവാരിയാകാം.റെയിന്‍ബോ ബ്രിഡ്ജും ചീനവല ബ്രിഡ്ജും മ്യൂസിക്‌ വാക്ക്-വേയുമാണ് ഇവിടുത്തെ പ്രധാന കാഴ്ചകള്‍.കൊച്ചിയെ കൂടുതല്‍ സുന്ദരിയാക്കുന്നത് ഈ കായല്‍ തീരം തന്നെയാണ്.
എത്തിച്ചേരാനുള്ള വഴി
അടുത്തുള്ള വിമാനത്താവളം- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 29 km
അടുത്തുള്ള റെയിൽ‌വേ സ്‌റ്റേഷന്‍- എറണാകുളം 3 km

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ