തുഷാരഗിരി വെള്ളച്ചാട്ടം
തുഷാരഗിരിയിലേയ്ക്കു ഒരു സവാരി ഗിരിഗിരി ……
കോഴിക്കോട് എന്ന് കേൾക്കുമ്പോൾ ബിരിയാണിയും,ഹൽവയും ഒക്കെ ആയിരിക്കും നമ്മുടെ മനസിലേക്ക് വരുക,എന്നാല്‍ അതിനേക്കാള്‍ മനോഹരമായ ഒരു ദൃശ്യ ഭംഗിയുമുണ്ട് കോഴിക്കോടിന്.പശ്ചിമഘട്ടത്തിന്റെ താഴ്വരയില്‍ ജലവും ഭൂമിയും പ്രണയം ചേരുന്ന അപൂര്‍വ്വ ദൃശ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ മഞ്ഞണിഞ്ഞ മലകൾ.നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടം,മഴവില്‍ വെള്ളച്ചാട്ടം,തുമ്പി തുള്ളുംപാറ,തേന്‍പാറ വെള്ളച്ചാട്ടം.പശ്ചിമഘട്ടത്തില്‍ നിന്ന് ഉദ്ഭവിക്കുന്ന രണ്ട് കൈവഴികളിലാണ് ഈ വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്.ഈരാറ്റുമുക്ക്,മഴവില്‍ വെള്ളച്ചാട്ടം,തുമ്പിതുള്ളുംപാറ എന്നിവ ഒരു കൈവഴിയിലാണ്.മറ്റൊരു കൈവഴിയിലാണ് തേന്‍പാറ വെള്ളച്ചാട്ടം. ഇവയില്‍ തേന്‍പാറ വെള്ളച്ചാട്ടത്തിനാണ് ഏറ്റവും ഉയരം കൂടുതല്‍-(ഏകദേശം 240 അടി.)എങ്കിലും ഏറ്റവും മനോഹരമായത് തുംബിതുള്ളും പാറയാണ്.അതിമനോഹരമായ വെള്ളച്ചാട്ടം എന്നത് പോലെ തന്നെ പര്‍വ്വത- കാനന സൌന്ദര്യത്തില്‍ മയങ്ങി ട്രെക്കിങ്ങ് നടത്താന്‍ അവസരമൊരുക്കുന്നു എന്നതും സഞ്ചാരികളെ തുഷാരഗിരിയിലേക്ക് ആകര്‍ഷിക്കുന്നു.സാഹസിക മലകയറ്റക്കാർ അതിരാവിലെ വെള്ളച്ചാട്ടത്തിൽ നിന്നും കുന്നുകയറി തുടങ്ങിയാല്‍ നിത്യഹരിതവനങ്ങളിലൂടെ വൈകിട്ട് വയനാട് ജില്ലയിലെ വൈത്തിരിയിൽ എത്തുന്നു.60 വർഷം മുമ്പ് അന്യം നിന്ന് പോയെന്ന് കരുതപ്പെട്ടിരുന്ന ട്രാവൻകൂർ ഈവനിംഗ് ബ്രൗൺ എന്ന ചിത്രശലഭം ഉള്‍പെടെ അന്യം നിന്നുപോകുന്ന 45 ഓളം ചിത്രശലഭങ്ങളെ കണ്ടെത്തിയതായി റപ്പോര്‍ട്ടുണ്ട്.
എങ്ങനെ എത്താം
കോഴിക്കോട് നിന്നും കല്പറ്റ റൂട്ടിൽ 52 കിലൊമീറ്റർ
റെയില്‍വേ സ്റ്റേഷന്‍- കോഴിക്കോടാണ് തുഷാരഗിരിക്ക് ഏറ്റവുമടുത്തുള്ള
വിമാനത്താവളം- കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം
റെയില്‍വേ സ്റ്റേഷന്‍- കോഴിക്കോടാണ് തുഷാരഗിരിക്ക് ഏറ്റവുമടുത്തുള്ള
വിമാനത്താവളം- കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ