2020, ജൂലൈ 25, ശനിയാഴ്‌ച

പാതിരാമണല്‍ ദ്വീപ്‌




പാതിരാമണല്‍ ദ്വീപ്‌

കഴിഞ്ഞ ആഴ്ച വീട്ടില്‍ പോയപ്പോള്‍ പതിവു തരികിടകള്‍ക്ക് വെത്യസ്തമായി എന്തെങ്കിലും ഒപ്പിക്കണം എന്ന് വിചാരിച്ചു. അങ്ങനെ വീട്ടില്‍ നിന്നും എട്ടു കിലോ മീറ്റര്‍ ദൂരെ ഉള്ള മുഹമ്മ ബോട്ട് ജെട്ടിയില്‍ എത്തിയത്. ജീനും ഷിബുവും പ്രശാന്തും കൂടെ ഉണ്ടായിരുന്നു. ചുമ്മാ കുമരകം മുഹമ്മ ബോട്ടില്‍ കേറി കാറ്റും കൊണ്ടു പോകാം എന്ന് വിചാരിച്ചു ചെന്നപ്പോള്‍ ബോട്ട് അക്കരയ്ക്കു പോയി. ഇനി അര മണിക്കൂര്‍ കഴിയണം. അത് വരെ എങ്ങനെ സമയം കളയാം എന്ന് ആലോചിച്ചു നില്‍ക്കുമ്പോള്‍ ആണ് അടുത്തുള്ള പാതിരാ മണല്‍ ദ്വീപ്‌ കാണുന്നത്. കുറെ നാളായിട്ട് അവിടെ പോണം പോണം എന്ന് വിചാരിക്കുമെന്കിലും പോകാന്‍ പറ്റിയിട്ടില്ല. അങ്ങനെ അടുത്ത് കിടന്ന ഒരു ബോട്ട് ചേട്ടനോട് ചാര്‍ജ് തിരക്കി. നമ്മളെ കണ്ടു ഏതോ വിദേശ കാപ്പിരികളും (അങ്ങനെയൊക്കെ തോന്നുന്ന വേഷം ആയിരുന്നു) ആണെന്ന് തോന്നിയ കൊണ്ടായിരിക്കും പുള്ളി ആ പാട്ടയുടെ വില മൊത്തത്തില്‍ പറഞ്ഞു. എന്തായാലും ഇറങ്ങി. ഇനി പോയിട്ട് തന്നെ കാര്യം എന്ന് പറഞ്ഞു അടുത്തുള്ള കസിന്‍ ചേട്ടനെ വിളിച്ചു. പുള്ളിക്കാരന്‍ പരിചയത്തില്‍ ഉള്ള ഒരു വള്ളക്കാരനെ ഏര്‍പ്പാടാക്കി തന്നു. അങ്ങേരു കടത്തു നടത്തുന്ന ആള്‍ അല്ല. കായലില്‍ കക്ക വാറന്‍ പോകുന്ന ആള്‍ ആണ്. അങ്ങനെ ആ ചെറിയ വള്ളത്തില്‍ ഒരു കിലോ മീറ്റര്‍ നടുക്കുള്ള പാതിരാ മണല്‍ ദ്വീപിലേക്ക് ഞങ്ങള്‍ യാത്രയായി. കാറ്റത്ത്‌ കായലില്‍ ചെറിയ വള്ളത്തില്‍ ഉള്ള യാത്ര നല്ല രസം ഉണ്ടായിരുന്ന കൊണ്ടു ധൈര്യം കൂടിയ ഞങ്ങള്‍ തറ ടിക്കറ്റ്‌ എടുത്തു നിലത്തു ഇരുന്നാണ് പോയത്. പിന്നെ ഒരു തമാശക്ക് അര്‍ജുനന്റെ പത്തു പേരും മുദ്രാ വാക്യം വിളി പോലെ ചൊല്ലി കൊണ്ടിരുന്നു. ഇതൊന്നും പേടി കൊണ്ടു അല്ലായിരുന്നു കേട്ടോ.





പാതിരാ മണല്‍. മുഹമ്മ കുമരകം ബോട്ട് യാത്ര ചെയ്തിട്ടുള്ളവരും തണ്ണീര്‍മുക്കം ബണ്ടിലൂടെ യാത്ര ചെയ്യുന്നവരും കണ്ടിട്ടുള്ള മനോഹരമായ കൊച്ചു ദ്വീപ്‌. ആലപ്പുഴ കോട്ടയം ജില്ല കളുടെ നടുക്ക് ആണ് അത്. ആലപ്പുഴയില്‍ വനം ഇല്ല എന്ന് പറയുന്ന കൊണ്ടു, അത് കോട്ടയത്തിനു അവകാശപ്പെട്ട സ്ഥലം ആണെന്ന് മനസിലാക്കാം. ശവലിയാര്‍ അന്ത്രപ്പര്‍ എന്ന ആളുടെ സ്വന്തം ആയിരുന്ന ആ ദ്വീപില്‍ പത്തോളം കുടുംബങ്ങള്‍ താമസിച്ചിരുന്നു. ഇപ്പോള്‍ അവരെ എല്ലാം കരയിലേക്ക് മാറ്റി താമസിപ്പിച്ചതിനാല് വിജനം ‍ആണ് ആ സ്ഥലം. സൈബീരിയന്‍ കൊക്ക് ഉള്പ്പെടെ ഉള്ള ദേശാടന കിളികളുടെ പ്രിയപ്പെട്ട സ്ഥലം ആണ് ഇതു.

















ഇപ്പോള്‍ ഈ സ്ഥലം സര്‍ക്കാര്‍ അധീനതയില്‍ ആണ്. കഴിഞ്ഞ വര്ഷം ഈ ദ്വീപ്‌ സ്വകാര്യ റിസോര്‍ട്ട് പണിയാന്‍ താജ് ഗ്രൂപ്പിന് പാട്ടത്തിനു കൊടുത്തു. ഈ സൌന്ദര്യവും ഏകാന്തതയും ആ ദ്വീപിനു നഷ്ട്ടപ്പെടാന്‍ അധിക സമയം വേണ്ടി വരില്ല എന്ന് തോന്നുന്നു.

കുട്ടനാട് ,ആലപ്പുഴ


കുട്ടനാട് ,ആലപ്പുഴ


ആലപ്പുഴ ബോട്ട് ജെട്ടിയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനാൽ ബോട്ടുകൾ ഇപ്പോൾ കുറച്ചു മാറിയുള്ള മാതാ ജെട്ടിയിൽ നിന്നാണ് സർവീസ് നടത്തുന്നത് എന്ന എൻറെ ഫേസ്ബുക് പോസ്റ്റ് കണ്ടപ്പോൾ കുറെ സുഹൃത്തുക്കൾ എന്നോട് അപ്പോൾ കുട്ടനാട്ടിലെ വെള്ളമൊക്കെ ഇറങ്ങി അല്ലേ എന്ന് ചോദിക്കുകയുണ്ടായി. ഞാൻ പറഞ്ഞു "ഹേയ്! അവിടെ ഇപ്പോളും ഓഫീസിലെ പടിയുടെ ഒപ്പം വെള്ളം നിൽപ്പുണ്ട്. അത് മോട്ടോർ വെച്ച് പമ്പ് ചെയ്തു കളഞ്ഞാലേ കുറയൂ". ഇത് കേട്ട മിക്കവർക്കും ഒന്നും മനസിലായില്ല. ഒരു സ്ഥലത്ത് വെള്ളം ഇല്ലാത്തതിനാൽ ബോട്ട് സർവീസ് മുടങ്ങുക. നാലോ അഞ്ചോ കിലോമീറ്റർ അകലെ വീടുകളുടെ പടിയോളം വെള്ളം നിറഞ്ഞു നിൽക്കുക!. അത് മനസിലാകണമെങ്കിൽ ആദ്യം കുട്ടനാട് എന്ന സ്ഥലത്തിൻറെ പ്രത്യേകതകൾ അറിയണം. എങ്കിൽ മാത്രമേ അവിടെ ഇപ്പോൾ ഉണ്ടായ ദുരന്തത്തെയും അത് അവരെ എത്ര ബാധിച്ചു എന്നതിനെയും, ആ ജനത ഇനി നേരിടാൻ പോകുന്ന അതിജീവനത്തെയും കുറിച്ച് മനസിലാകൂ.

ചിത്രം 1 . കുട്ടനാടിൻ്റെ ഭൂപടം 

കുട്ടനാടിനെ കുറിച്ച് എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ് "ഇന്ത്യയിലെ ഏറ്റവും താഴ്ച ഉള്ള സ്ഥലം", "സമുദ്ര നിരപ്പിനേക്കാൾ താഴ്ന്ന ഭൂപ്രദേശം" എന്നൊക്കെ. എങ്ങനെയാണ് കടലിനോട് ചേർന്ന് കിടക്കുന്ന ആലപ്പുഴയിൽ സമുദ്രനിരപ്പിനേക്കാൾ അര മീറ്റർ മുതൽ രണ്ടു മീറ്റർ വരെ താഴ്ന്ന ഒരു ഭൂപ്രദേശം നിലനിൽക്കുന്നത് എന്ന് നോക്കാം. ഇന്ത്യയിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ട് കായലിൻറെ സംഭാവനയാണ് കുട്ടനാട് എന്ന പ്രദേശം എന്ന് ചുരുക്കി പറയാം. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നീ നദികൾ വേമ്പനാട്ട് കായലിൽ വന്നു ചേരുന്ന മേഖലകളിലാണ് കുട്ടനാട് എന്ന പേരിൽ ഈ ഭൂപ്രദേശം വ്യാപിച്ചു  കിടക്കുന്നത്. കുട്ടനാടിനെ പമ്പയുടെ ദാനം എന്നും വിളിക്കാറുണ്ട്. ഈ നദികൾ കിഴക്കൻ മലകളിൽ നിന്നും ഒഴുക്കിക്കൊണ്ടുവരുന്ന എക്കൽ മണ്ണാണ് കുട്ടനാടിനെ ഫലഭൂയിഷ്ഠമാക്കുന്നത്. പരശുരാമൻ ചുമ്മാ മഴു വലിച്ചെറിഞ്ഞപ്പോൾ കടൽ മാറുകയും അവിടെ കേരളം എന്ന കരപ്രദേശം രൂപം കൊള്ളുകയുമായിരുന്നു എന്നാണല്ലോ ഐതിഹ്യം. ഏതാണ്ട് അതുപോലെ തന്നെ കായലിൽ നിന്നും വീണ്ടെടുത്തതാണ് കുട്ടനാട് എന്ന പ്രദേശത്തെ. അത് പക്ഷെ പരശുരാമൻ ചെയ്ത പോലെ മഴു എറിഞ്ഞല്ല എന്ന് മാത്രം. ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ പോലുമാകാത്ത അത്ര കഠിനമായ മനുഷ്യ അധ്വാനത്തിലൂടെ കായലിൻറെ അടിത്തട്ടിൽ നിന്നും ചെളി (ചെള്ള) കുത്തി, വലിയ തെങ്ങിൻ തടികൾ വള്ളത്തിൽ കൊണ്ടുപോയി കായലിൽ നാട്ടി, അതിൽ ചെളി നിറച്ച് ബണ്ട് ഉണ്ടാക്കി, (അതിനെ കുട്ടനാടൻ ഭാഷയിൽ മട എന്ന് വിളിക്കുന്നു), ആ ബണ്ടിന്റെ ഉള്ളിലെ വെള്ളം ചക്രം ചവുട്ടി പറ്റിച്ച് അതിൽ ആണ് കുട്ടനാട്ടുകാർ കൃഷി ഇറക്കിയത്. ആ നിലങ്ങളെ കായൽ നിലങ്ങൾ എന്ന് പൊതുവെ വിളിക്കുന്നു. ചെളിയുടെ ഉറപ്പിൽ ഒരു നാടിന് മുഴുവൻ ആവശ്യമായ നെല്ല് അവിടെ വിളവെടുക്കാൻ സാധിച്ചിരുന്നു. ഒന്നും രണ്ടുമല്ല ഏകദേശം 900 ചതുരശ്ര കിലോമീറ്ററോളം സ്ഥലമാണ് പൊതുവെ കുട്ടനാട് എന്ന പേരിൽ ആലപ്പുഴ, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നത്. ബണ്ട് കെട്ടി തടഞ്ഞു നിർത്തിയിരിക്കുന്നതിനാൽ കൃഷി നടക്കുന്ന പാടത്തിൻറെ കര (മട)യ്ക്ക് അപ്പുറം കായൽ ജലം ഒരാൾ പൊക്കത്തിൽ നിറഞ്ഞു നിൽക്കുമ്പോളും പാടത്തിൽ പുതുനെൽവിത്തുകൾ നാമ്പിട്ട് നിൽക്കുന്ന കാഴ്ച കുട്ടനാടിൻറെ മാത്രം പ്രത്യേകത ആണ്. നോക്കെത്താ ദൂരത്തോളം പടർന്നു കിടക്കുന്ന ഈ പാടശേഖരങ്ങൾ തന്നെയാണ് കുട്ടനാട്ടിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന ഒരു ഘടകം. ഈ ബണ്ടുകളിൽ അല്ലെങ്കിൽ അതിനോട് ചേർന്ന് തന്നെയാണ് കുട്ടനാട്ടിലെ വീടുകൾ, തെങ്ങ്, മരങ്ങൾ എന്നിവ സ്ഥിതിചെയ്യുന്നത്. അതായത് ചില സ്ഥലങ്ങളിൽ മീറ്ററുകളോളം വീതിയുള്ള ഒരു കര പ്രദേശമായി മാറിയിരിക്കുകയാണ് ഇന്ന് ഭൂരിഭാഗം ബണ്ടുകളും. എങ്കിലും മഴക്കാലത്തു കിലോമീറ്ററുകളോളം ചുറ്റിവളഞ്ഞു വ്യാപിച്ചു കിടക്കുന്ന ഈ ബണ്ടിലെ ബലക്ഷയം ഉള്ള ഭാഗം തകരുകയും, കായൽ ജലം അണപൊട്ടിച്ചു വിട്ടപോലെ അകത്തുള്ള പാടശേഖരത്തിലേക്ക് കുത്തി ഒഴുകുകയും ചെയ്യാറുണ്ട്. "മട വീഴൽ" എന്നാണ് അതിന് പൊതുവെ പറയുന്നത്. ആ സമയത്ത് ആ പാടശേഖരത്തിന് ചുറ്റും താമസിക്കുന്ന ആൾക്കാരുടെ വീടുകളിൽ വെള്ളം കയറുകയും അവർ അടുത്തുള്ള മടവീഴാത്ത സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്ത് താമസിക്കുകയും ചെയ്യാറുണ്ട്. മട കുത്തി കയറിയ വെള്ളം പമ്പ് ചെയ്ത് കളയും വരെ ആണ് ഈ ക്യാമ്പുകൾ നിലനിൽക്കുന്നത്. ഒരു മട കെട്ടാൻ ഇപ്പോൾ അഞ്ചു മുതൽ പതിനഞ്ച് ലക്ഷം വരെ ചിലവ് ഉണ്ടാകാറുണ്ട്. ആധുനിക സൗകര്യങ്ങളായ ജെ സി ബി, ആധുനിക മോട്ടോറുകൾ എന്നിവ ഉള്ളതിനാൽ ഇപ്പോൾ മട കെട്ടി, വെള്ളം പുറംതള്ളുന്നതിന് ഒരാഴ്ച മുതൽ രണ്ടാഴ്ച വരെ സമയം മതിയാകും (പാടശേഖരത്തിൻറെ വലുപ്പം അനുസരിച്ച് വ്യത്യാസപ്പെടാം)

ചിത്രം 2 . കുട്ടനാടൻ പാടം. ജലനിരപ്പുമായുള്ള വ്യത്യാസം 

ചിത്രം 3. മട കെട്ടൽ 

ചിത്രം 4. ജെസിബി യും ഡ്രഡ്ജറും ഉപയോഗിച്ചുള്ള മട കെട്ടൽ 

ചിത്രം 5. കായലിൽ നിന്നും ചെളി കുത്തി വള്ളത്തിൽ നിറക്കുന്ന കർഷകൻ 


ചിത്രം 6. പരമ്പരാഗത ചക്രം ഉപയോഗിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കുന്നു.
ചിത്രം 7. ആധുനിക പമ്പിങ് സിസ്റ്റം 

ഇനി ഇപ്പോൾ കുട്ടനാട്ടിൽ സംഭവിച്ച ദുരന്തം എന്താണെന്നു നോക്കാം. ജൂലൈ പകുതിയോടെ ഉണ്ടായ വെള്ളപ്പൊക്കത്തിൽ കുട്ടനാട്ടിലെ മിക്കവാറും പ്രദേശങ്ങളിൽ മട വീണു. ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറുകയും നൂറോളം ക്യാമ്പുകൾ കുട്ടനാടൻ പ്രദേശങ്ങളിൽ തുടങ്ങുകയും ചെയ്തു. ഇത് മിക്ക മഴക്കാലത്തും സംഭവിക്കാറുള്ളതായതിനാൽ അവർ പതുക്കെ അതിൽ നിന്നും കരകയറിത്തുടങ്ങി. ആഗസ്റ്റ് രണ്ടാം ശനിയാഴ്ച്ച നടത്തുന്ന നെഹ്‌റു ട്രോഫി വള്ളംകളി കുട്ടനാടിൻറെ പൂരം തന്നെ ആണ്. അതിനുള്ള തയ്യാറെടുപ്പുകൾ ഒരു വശത്ത്, മടകെട്ടിയ സ്ഥലങ്ങളിൽ നിന്നും പമ്പിങ് മറുവശത്ത്. അങ്ങനെ പോകുമ്പോളാണ് കർക്കിടകം അവസാന ദിനങ്ങളിലെ കൊടും പ്രളയവും ഡാം തുറക്കലും ഒക്കെ ഉണ്ടാകുന്നത്. കുട്ടനാട്ടിൽ ജലം പെട്ടെന്ന് തന്നെ ഒഴുകിയെത്തി. ചിങ്ങം ഒന്നാം തിയതി ആയപ്പൊളേക്കും കായൽ കരകവിഞ്ഞ് മടയുടെ മുകളിലൂടെ പാടങ്ങളിലേക്ക് കുതിച്ചൊഴുകി. ചിങ്ങം മൂന്ന് ആയപ്പൊളേക്കും ബണ്ടുകൾക്ക് മുകളിൽ രണ്ട്‌ മുതൽ അഞ്ച് അടി വരെ ജലനിരപ്പ് ഉയർന്നു. കുട്ടനാട്ടിൽ മുങ്ങാത്തതായി ഒരു പാടശേഖരവും ഒരു വീടും ബാക്കിയില്ല എന്ന അവസ്ഥയായി. അതോടെയാണ് ചരിത്രത്തിൽ ഇടംപിടിച്ച ഒഴിപ്പിക്കൽ കുട്ടനാട്ടിൽ അരങ്ങേറിയത്. ഒരു നാട്ടിലെ മുഴുവൻ ജനത്തെയും രണ്ടു ദിവസം കൊണ്ട് സുരക്ഷിതമായ ക്യാമ്പുകളിലേക്ക് മാറ്റി. ഇപ്പോൾ വെള്ളം ഇറങ്ങിത്തുടങ്ങി. കായലുകളിൽ ജലം തോട്ടപ്പള്ളി സ്പിൽ വേ വഴിയും തണ്ണീർമുക്കം ബണ്ട് വഴിയും കടലിലേക്ക് ഒഴുകി മാറി. കരകവിഞ്ഞു പാടശേഖരങ്ങളിൽ കയറിയ വെള്ളം ഇപ്പോളും അതേപോലെ കിടക്കുന്നു. മടവീണ പാടങ്ങളിൽ ജലം പുറത്തെ കായലിന്റെ ലെവലിൽ നിൽക്കുമ്പോൾ മട വീഴാത്ത സ്ഥലങ്ങളിൽ അകത്ത് നിറഞ്ഞും പുറത്ത് കുറഞ്ഞും നിൽക്കുന്ന അവസ്ഥ. ഇപ്പോൾ യുദ്ധകാല അടിസ്ഥാനത്തിൽ മട കെട്ടലും  പമ്പിങ്ങും നടക്കുന്നു. ഒന്ന് രണ്ട് ആഴ്ചകൾക്കുള്ളിൽ ജലം മുഴുവൻ പറ്റിച്ചു തീർക്കണം എന്നാണ് ലക്ഷ്യം. തുലാം പകുതിയോടെ വീണ്ടും കൃഷി ഇറക്കാൻ സാധിക്കണം എന്നാണ് ബഹുമാനപ്പെട്ട കൃഷി മന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എല്ലാം അത് പോലെ നടക്കട്ടെ. പ്രതീക്ഷയുടെ നാമ്പുകൾ വീണ്ടും തലപൊക്കട്ടെ. 

വാൽക്കഷ്ണം: കുട്ടനാട് പോലൊരു ഭൂമി ഇവിടെ ഇല്ലായിരുന്നെങ്കിൽ, ഒഴുകി വന്ന പ്രളയജലത്തെ സ്വീകരിക്കാൻ കുട്ടനാടിൻറെ പാടങ്ങൾ കൊയ്യാറായ നെല്ലുകളെ ബലികൊടുത്ത് കൈ നീട്ടിയില്ലായിരുന്നെങ്കിൽ, ആലപ്പുഴ എന്ന പട്ടണം തന്നെ ഇന്ന് ഉണ്ടാകുമായിരുന്നോ എന്ന് സംശയമാണ്. 

ഇന്ത്യൻ നയാഗ്ര, ആതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്ക്







ഇന്ത്യൻ നയാഗ്ര, ആതിരപ്പിള്ളി വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്ക്...




     ആതിരപ്പിള്ളി വെള്ളച്ചാട്ടം ചിത്രത്തിലോ പാട്ടുകളിലെങ്കിലും കാണാത്തവർ ചുരുക്കമായിരിക്കുംകാരണം സൂപ്പർ ഹിറ്റുകളായ പല പാട്ടുകളിലും സിനിമകളിലും  കാഴചകൾ എത്രയോ തവണ ആസ്വദിച്ചവരാണു നമ്മളെല്ലാവരും.
   പയ്യയിലെ അടടാ മഴയുംരാവണൻഗുരുഇരുവർദിൽസേ …. ഇങ്ങനെ നീളുന്നു  നിര
   ഇന്ത്യയുടെ നയാഗ്ര എന്നറിയപ്പെടുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക്  രണ്ടാമത്തെ പ്രാവശ്യമാണു ഞാൻ പോകുന്നത്നാട്ടിൽ നിന്നും   165 കിലോമീറ്റർ ദൂരമാണു യാത്രഅതിരാവിലെ തന്നെ ഞങ്ങൾ പുറപ്പെട്ടുഞാനും സുഹൃത്തായ മീർഷമീറും   ഞങ്ങളുടെ ഭാര്യമാരുമാണു കൂടെയുള്ളത്സുഹൃത്തുക്കളോടൊപ്പമുള്ള യാത്രയെക്കാളും എളുപ്പമാണു കുടുംബത്തോടൊപ്പമുള്ള യാത്ര പ്ലാൻ ചെയ്യാൻഅല്ലെങ്കിൽ 4 പേരുടെയെങ്കിലും സമയവും സൗകര്യവും ഒക്കെ നോക്കി ശരിയായി വരാൻ കുറച്ചു ബുദ്ധിമുട്ടാണു.

      കഴിയുന്നതും നേരത്തെ പുറപ്പെട്ടു റോഡു തിരക്കാവുന്നതിനു മുൻപ് അവിടെ എത്താനാണു പരിപാടിപക്ഷെ പെട്രോളിന്റെ കാര്യത്തിൽ ചെറിയ അബദ്ധം പറ്റി.  24 മണിക്കൂറും പെട്രോൾ പമ്പ് തുറക്കും എന്ന് പ്രതീക്ഷയിൽ പെട്രോൾ അടിച്ചിട്ടില്ലായിരുന്നു.  പോകുന്ന വഴിയിൽ കണ്ട പെട്രോൾ പമ്പുകളെല്ലാം ഇരുളിലാണു.  25 കിലോമീറ്റർ ഓടിക്കഴിഞ്ഞു കണ്ട പെട്രോൾ പമ്പ് അല്പം കഴിഞ്ഞാൽ തുറക്കും എന്നറിഞ്ഞതിനാൽ അവിടെ  അര മണിക്കൂറോളം കാത്തു നിൽക്കേണ്ടി വന്നു

      ഒരു ചായയൊക്കെ കുടിച്ച  സമയം അഡ്ജസ്റ്റ് ചെയ്തു ഞങ്ങൾ യാത്ര തിരിച്ചുരാവിലെ അധികം വൈകാതെ തന്നെ ഞങ്ങൾ തൃശൂരെത്തിഅവിടെ നിന്നും വഴിചോദിച്ചു വീണ്ടും യാത്ര തുടർന്നുഇനിയും 60 കിലോമീറ്ററോളം ദൂരമുണ്ട്.

     കുറേ കൂടി യാത്ര ചെയ്തപ്പോൾ ആതിരപ്പിള്ളിയുടെയും അതിനടുത്തുള്ള സിൽവർ സ്റ്റോംഡ്രീം വേൾഡ് എന്നീ വാട്ടർ തീം പാർക്കുകളുടെയും സൂചന നൽകുന്ന ബോർഡുകൾ കണ്ടുസമയം ഏകദേശം 8 മണി കഴിഞ്ഞുപ്രഭാത ഭക്ഷണത്തിനുള്ള വിശപ്പു ചെറുതായി തലപൊക്കാൻ തുടങ്ങിയിരിക്കുന്നുഇനി ഹോട്ടൽ നോക്കിയാണു യാത്ര . വെള്ളച്ചാട്ടം എത്തുന്നതിനു മുൻപായി ഒരു ചെറിയ ഹോട്ടൽ കണ്ടുപിന്നെ അധികം ആലോചിക്കാൻ നിൽക്കാതെ വണ്ടി നിർത്തിഅവിടെ നിന്നും ഞങ്ങൾ വെള്ളയപ്പം കഴിച്ചുയാത്ര തുടർന്നു.
     കൺകുളിർമ്മയുള്ള കാഴചകളാണു റോഡിനിരുവശവും.  കാഴചകൾ കണ്ടു പതുക്കെ ഞങ്ങൾ യാത്ര തുടർന്നു.  വെള്ളച്ചാട്ടത്തിനടുത്തെത്താനാവുമ്പോൾ റോഡിനു വശത്തായി കാണുന്ന കൃഷിയിടങ്ങൾ കൗതുകകരമായി തോന്നിഈന്തപ്പനകളെ പോലെ കാണുന്ന ഇവ എണ്ണപ്പനകളാണു. ഇവയുടെ  കൃഷി കേരളത്തിൽ വേറെ വല്ലയിടത്തുമുണ്ടോ ആവോ
      വെള്ളച്ചാട്ടത്തിന്റെ  അടുത്തെത്തിഅവിടെ വണ്ടി പാർക്കു ചെയ്തുടിക്കറ്റെടുത്ത് ഉള്ളിലേക്ക്വെള്ളച്ചാട്ടത്തിന്റെ അടുത്തേക്ക് ഭംഗിയായി വഴി ഒരുക്കിയിട്ടുണ്ട്.  അവിടവിടായി ഇഷ്ടംപോലെ കുരങ്ങൻമാരെ കാണാനുണ്ട്കുറച്ചു കൂടി അടുത്തെത്തിയപ്പോ വഴിയിൽ ഒരു മാൻതീരെ ഭയമില്ലാതെ വഴിയരികിൽ നിന്ന അതിനെ കുറച്ചു സമയം നോക്കിനിന്നു കുറച്ചു ഫോട്ടോയും എടുത്തപ്പോഴേക്കും അതു കാട്ടിനുള്ളിലേക്കു നീങ്ങിഞങ്ങൾ വെള്ളച്ചാട്ടത്തിനടുത്തേക്കും.....


       ( വഴിയരികിൽ കണ്ട കേഴമാൻ)



( ഇഷടമ്പോലെ കുരങ്ങന്മാരുമുണ്ട് )




    ആനമുടി മലകളിൽ നിന്നും തുടങ്ങി വാഴച്ചാൽ കാടുകളിലൂടെ ഒഴുകിവരുന്ന ചാലക്കുടി പുഴയിലാണീ ആതിരപ്പിള്ളി വെള്ളച്ചാട്ടം.  ശാന്തമായി വരുന്ന ചാലക്കുടിപ്പുഴ മൂന്നായി പിരിഞ്ഞു ശകതമായ വെള്ളച്ചാട്ടമായി 24 മീറ്ററോളം താഴെക്ക് പതിക്കുന്നു!.. അതിമനോഹരമായ  കാഴ്ച കാണാൻ  അധികം ആളുകളെയൊന്നും കാണാനില്ലഒരു പക്ഷെ രാവിലെയായതിനാലായിരിക്കുംവെള്ളത്തിലേക്കിറങ്ങാൻ അവിടെ കയറു കെട്ടി പരിധി നിർണ്ണയിച്ചിട്ടുണ്ട്കുറച്ചു സമയം ഞങ്ങൾ അവിടെ ചിലവഴിച്ചുഅവിടെ വെള്ളച്ചാട്ടത്തിന്റെ താഴേക്കു പോകാൻ സൗകര്യം ഉണ്ട്മുകളിൽ നിന്നും കാണുന്നതിനേക്കാൾ നന്നായി വെള്ളച്ചാട്ടം ആസ്വദിക്കാൻ താഴെ നിന്നും പറ്റുംപിന്നെ ഞങ്ങൾ താഴേക്കു ഇറങ്ങികുത്തനെയുള്ള ഇറക്കമാണുഇടക്ക് വിശ്രമിക്കാൻ വേണ്ടി മുളകൊണ്ടുണ്ടാക്കിയ ഇരിപ്പിടങ്ങളുമുണ്ട്
ഒരു തമിഴ കുടുംബം താഴെ നിന്നും മുകളിലേക്ക് കിതച്ചു കിതച്ചു വരുന്നുണ്ട്.  താഴേക്കുള്ള വഴിയും ഭംഗിയാക്കിയിട്ടുണ്ട്പലതരം പക്ഷികളുടെയും ശബ്ദം കേൾക്കുന്നുണ്ട്ചിലവയെ കാണുകയും ചെയ്യാംതാഴെയെത്തിയാൽ വിശാലമായ കാഴ്ചയുടെ ലോകമാണു നമ്മെ കാത്തു നിൽക്കുന്നത്വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള കാഴ്ച അതിമനോഹരമാണുപാറക്കെട്ടിലൂടെ നടന്നു നമുക്കു കുറേ അടുത്തു വരെ പോകാംവെള്ളച്ചാട്ടത്തിനു ശേഷം പിന്നെ വെള്ളം പാറക്കെട്ടിലൂടെ താഴേക്ക് ഒഴുകിപോകുന്നുവെള്ളം താഴേക്ക് പതിക്കുമ്പോൾ അതു നീർത്തുള്ളികളായി കാറ്റിൽ തെറിക്കുന്ന കാഴ്ച മനം കുളിർപ്പിക്കുന്നതാണുകൂടാതെ വെള്ളം താഴേക്ക് ഒഴുകിപ്പോകുന്നത് താഴെയുള്ള മുളം കൂട്ടങ്ങൾക്കിടയിലൂടെ ചെറിയ കൈവഴികൾ പോകുന്നതും അഴകേറിയ കാഴ്ചകളാണുഅവയെല്ലാം ആസ്വദിച്ചും ഫോട്ടോകളെടുത്തും ഞങ്ങൾ കുറേ സമയമവിടെ കഴിച്ചു കൂട്ടി.




(ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ)


        പിന്നെ  അടുത്ത ലക്ഷ്യത്തിലേക്ക്.  ആതിരപ്പിള്ളിയിൽ നിന്നും വെറും 5 കിലോമീറ്ററോളം മാത്രമേ വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്കുള്ളൂ. വാഴച്ചാലിലേക്കുള്ള യാത്രക്കിടയിൽ കാണാൻ കഴിയുന്ന മറ്റൊരു മനോഹര കാഴ്ചയാണു ചേർപ്പ വെള്ളച്ചാട്ടം. റോഡിൽ നിന്നു തന്നെ കാണാൻ കഴിയുന്ന ചേർപ്പ വെള്ളച്ചാട്ടത്തിൽ അധിക സമയം ചിലവഴിക്കാതെ ഞങ്ങൾ വാഴച്ചാലിലെത്തി.

(ചേർപ്പ വെള്ളച്ചാട്ടം)
      
       അവിടെ നിന്നും ഓരോ ഗ്ലാസ് ജൂസും കുടിച്ച് ഞങ്ങൾ വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്ക് പുറപ്പെട്ടുവാഴച്ചാൽ കാട്ടിലൂടെയുള്ള  റോഡ് വെള്ളച്ചാട്ടം വരെയെ തുറന്നിട്ടുള്ളൂപിന്നെ അങ്ങോട്ടു പോകാൻ ഫോറസ്റ്റ് ഗാർഡുകളിൽ നിന്നും അനുവാദം വേണംഇതിലൂടെയുള്ള വാൾപാറയിലേക്കുള്ള യാത്ര കുറേ കേട്ടതും ആഗ്രഹമുള്ളതുമാണുഏതായാലും ഞങ്ങൾ അവിടെ വണ്ടി നിർത്തിആതിരപ്പിള്ളിയിൽ നിന്നും എടുത്ത ടിക്കെറ്റിൽ തന്നെ മതി ഇവിടെയും.  ആതിരപ്പിള്ളിയിൽ നിന്നും ഭിന്നമായി വാഴച്ചാൽ വെള്ളച്ചാട്ടത്തിൽ പരന്നു സുന്ദരമായി ഹിമവർണ്ണത്തിൽ ഒഴുകുന്ന വെള്ളത്തിന്റെ കാഴ്ച സുന്ദരമാണു. വെള്ളച്ചാട്ടത്തിന്റെയും പുഴയുടെയും സൗന്ദര്യം ആസ്വദിക്കാവുന്ന രൂപത്തിൽ   നിർമ്മിച്ച പാർക്കിൽ ഞങ്ങൾ കുറേ സമയം ചിലവഴിച്ചു.




 (വാഴച്ചാൽ വെള്ളച്ചാട്ടത്തിൽ നിന്നുള്ള കാഴ്ചകൾ )