2018, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

ബൃഹദീശ്വരം കരിങ്കല്ലിൽ തീർത്ത വിസ്മയം...




ബൃഹദീശ്വരം കരിങ്കല്ലിൽ തീർത്ത വിസ്മയം...
കരിങ്കല്ലില്‍ വിസ്മയം തീ‍ർക്കുന്ന ക്ഷേത്രം കാണണമെങ്കിൽ തമിഴ് നാട്ടിലേക്ക് വരൂ. ഒരുപാട് പ്രത്യേകതകള്‍ നിറഞ്ഞ ക്ഷേത്രമാണ് തമിഴ്നാട്ടിലെ ബൃഹദീശ്വര ക്ഷേത്രം. നിഴല്‍ നിലത്ത് വീഴാത്ത നി‍ർമ്മിതിയാണ് ക്ഷേത്രത്തിൻ്റെേത്
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുമ്പോഴും നിത്യേന പൂജകള്‍ നടക്കുന്ന ഈ ക്ഷേത്രത്തിന് പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം എന്ന പ്രത്യേകത കൂടിയുണ്ട്.
ഒട്ടേറെ പ്രത്യേകതകള്‍ ഉള്ളതുപോലെ ധാരാളം പേരുകളും ഈ ക്ഷേത്രത്തിനുണ്ട്. ദക്ഷിണ മേരു എന്നും തിരുവുടയാര്‍ കോവില്‍ എന്നും പെരിയ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു.
ആറു വര്‍ഷവും 275 ദിവസവും കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ബിഗ് ടെമ്പിള്‍ എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായാണ് ബൃഹദീശ്വര ക്ഷേത്രം അറിയപ്പെടുന്നത്.
81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ നിലത്ത് വീഴില്ല എന്നതാണ് ഈ ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഉച്ച സമയത്തുള്ള നിഴലാണ് താഴെ വീഴാത്തത്. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല എന്നാണ് വിശ്വാസം.
കൂടാതെ ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയിലാണ് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പ്രധാന പ്രതിഷ്ഠയായ ശിവനെ ഇവിടെ ലിംഗ രൂപത്തില്‍ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
എഡി 1010 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുണ്ട്. രാജരാജചോളന്‍ ഒന്നാമന്റെ കാലത്താണ് ഈ ക്ഷേത്രം പണിയുന്നത്. യുനസ്‌കോയുടെ ലോക പൈതൃക സ്മരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ബൃഹദീശ്വര ക്ഷേത്രം ചോള രാജവംശകാലത്തെ തമിഴ് വാസ്തുവിദ്യയുടെ ഉത്തമ ഉദാഹരണം കൂടിയാണ്.
ബൃഹദീശ്വര ക്ഷേത്രത്തില്‍ നിന്നും തഞ്ചാവൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം ഭൂഗര്‍ഭ വഴികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. രാജരാജചോളന്റെ കൊട്ടാരത്തിലേക്കും മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും ഇത്തരം വഴികള്‍ ഉണ്ട്. എന്നാല്‍ അവയില്‍ മിക്കവയും ഇന്ന് അടച്ചിട്ടിരിക്കുകയാണ്. ഭൂഗര്‍ഭ പാതയില്‍ വഴി തെറ്റിയാല്‍ അപകടമാണെന്നതാണ് ഇതിനു കാരണം.

പുനർജ്ജനി ഗുഹകേരളത്തിലെ തൃശ്ശൂർ ജില്ല




പുനർജ്ജനി ഗുഹകേരളത്തിലെ തൃശ്ശൂർ ജില്ലയിലെ തിരുവില്വാമലയിലാണ്‌‍ പുനർജ്ജനി ഗുഹ സ്ഥിതിചെയ്യുന്നത്. മലയിലെ ഒരു പാറയിടുക്കിലൂടെ നൂറ് മീറ്ററോളം നീളമുള്ള ഒരു പ്രകൃതിദത്ത തുരങ്കമാണ് പുനർജ്ജനി ഗുഹ. തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്ന് കിഴക്ക് ഭാഗത്തായി 2 കിലോമീറ്റർ അകലെയാണ് പുനർജ്ജനി ഗുഹ. ക്ഷേത്ര ഐതിഹ്യങ്ങളും ആചാരങ്ങളുമായി പുനർജ്ജനി ഗുഹ ബന്ധപ്പെട്ടു കിടക്കുന്നു.

മൂന്നു മലകൾ ചേർന്ന വിൽവമലയിലെ ഭൂതമലയുടേയും വിൽവമലയുടേയും അതിരിലാണ്, പുനർജ്ജനി സ്ഥിതി ചെയ്യുന്നത്.
ഈ തുരങ്കത്തിന്റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേയ്ക്ക് നൂഴൽ നടത്തിയാൽ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് ഒരാൾക്ക് പുനർജ്ജന്മം സംഭവിക്കുന്നു എന്നാണ് വിശ്വാസം. പുരുഷന്മാർക്കു മാത്രമേ നൂഴൽ നടത്തുവാൻ അനുവാദം ഉള്ളൂ. സ്ത്രീകൾക്കും ഗുഹ സന്ദർശിക്കുവാൻ അനുവാദം ഉണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം വൃശ്ചിക മാസത്തിലെ ശുക്ലപക്ഷഏകാദശി നാൾ (ഗുരുവായൂർ ഏകാദശി ദിവസത്തിൽ) നൂഴൽ നടക്കുന്നു.
അല്പ ദൂർമ് നിവർന്നു നട്ക്കാം. പിന്നെ കുമ്പിട്ടു നീങ്ങാം.പിന്നെ വടക്കു പടിഞ്ഞാരോട്ട് ചെരിഞ്ഞ് പോകണം. പിന്നെ കിഴക്കോട്ട് മലർന്ന് നിരങ്ങി നീങ്ങണം. അകത്ത് വെളിച്ചം തെളിയിക്കില്ല.

ചടങ്ങുകൾ

തലേദിവസം ദേവസ്വത്തിൽ നിന്നും റ്റോക്കൺ വാങ്ങിയവർക്കാണ് നൂഴാൻ അനുവാദമുള്ളു. 600-800 പേർക്ക് നൂഴനുള്ള്അ സമയമെ ഉള്ളു.
ഏകാദശി ദിവസം തിരുവില്വാമല ക്ഷേത്രം|തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രം തുറന്ന് അമ്പൽത്തിലെ പൂജകൾക്കുശേഷം മേൽശാന്തിയും മറ്റുള്ളവരും ഗുഹാമുഖത്തു ചെന്ന് പത്മമിട്ട് പൂജ നടത്തും.മുകളിൽ നിന്ന്് നെല്ലിക്ക ഉരുട്ടി വിടും. അത് താഴെ ഗുഹാമുഖത്ത് എത്തിയ ശേഷമാണ് പുനർജ്ജനി നൂഴൽ തുടങ്ങുന്നത്. [1]
കിഴകു മലയുടെ വടക്കെ ചരുവിലെ ഒരിക്കലം വറ്റാത്ത ഗണപതി തിർത്തം സ്പർശിച്ചുവേണം പുനർജ്ജനിയിലേക്ക് പോകുവാൻ.

ഐതിഹ്യം

ശ്രീപരശുരാമൻ 21 പ്രാവശ്യം ലോകം ചുറ്റി കൊന്നൊടുക്കിയ ക്ഷത്രിയരുടെ പ്രേതങ്ങൾക്ക് വീണ്ടും ജ്ന്മമെടുത്ത് പാപനിഗ്രഹം ചെയ്യാൻ പ്റ്റാത്തതിനാൽ ദേവ്വഗുരു ബൃഹസ്പതിയുടെ ഉപദേശ പ്രകാരം വിശ്വ്വകർമ്മാവ് പ്ണിതതാണ് ഈ ഗുഹയെന്നു പുരാണം.ഐരാവത്തിൽ ദേവ്വേന്ദ്രനും ബ്രഹ്മാവ്, വിഷ്ണു, ശിവൻ, മറ്റു ദേവന്മാരും ഗുഹ നിർമ്മാണ സമയത്ത് ഉണ്ടായിരുന്നു വത്രെ
പരശുരാമൻ 101 തവണ പുനർജ്ജനി നൂണ്ട് പപമോചനം നേടിയിട്ടുണ്ടത്രെ.

പട്ടത്തിപ്പാറ വെള്ളച്ചാട്ടം തൃശ്ശൂർ ജില്ല




പട്ടത്തിപ്പാറ വെള്ളച്ചാട്ടം

തൃശ്ശൂർ ജില്ലയിലെ ഒരു വെള്ളച്ചാട്ടമാണ് പട്ടത്തിപ്പാറ വെള്ളച്ചാട്ടം. വെള്ളായനി മലയിൽ നിന്ന് ഉത്ഭവിക്കുന്ന ജലം കാട്ടിലൂടെ ഒഴുകി 25 അടി താഴ്ചയിലേക്ക് പതിക്കുന്നു. തൃശൂർ നഗരത്തിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ അകലെയായാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്[1]. ജലം നിരവധി തട്ടുകളിലായി പതിക്കുന്നതാണ് ഇവിടത്തെ പ്രത്യേകത. എങ്കിലും പ്രധാനമായി മൂന്നു തട്ടുകളിലായാണ് ജലം പതിക്കുന്നത്. ദൂരെ നിന്നുമുള്ള വീക്ഷണത്തിൽ പ്രത്യേകിച്ച് മഴക്കാലത്ത് ഈ തട്ടുകൾ അദൃശ്യമായി ഒറ്റ വെള്ളച്ചാട്ടമായി ദൃശ്യമാകുന്നു. ഇതിലൂടെ വെള്ളച്ചാട്ടത്തിനു കൂടുതൽ ഉയരമുള്ളതായി അനുഭവവേദ്യമാകുന്നു. എന്നാൽ മരങ്ങളും കുറ്റിച്ചെടികളും വളർന്നു നിൽക്കുന്നതിനാൽ ഈ പൂർണ്ണമായ ദൃശ്യം അസാധ്യമാണ്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് പാണഞ്ചേരി പഞ്ചായത്ത് പട്ടത്തിപ്പാറയിൽ തടയണ നിർമ്മിച്ചിരുന്നു. കാർഷികാവശ്യങ്ങൾക്ക് ഈ വെള്ളമാണ് ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നത്. കാലവർഷം മുതൽ സജീവമാകുന്ന ഈ വെള്ളച്ചാട്ടം ജനുവരി മാസം വരെ സജീവമാണ്.

പേരിനു പിന്നിൽ

ഒരിക്കൽ ഒരു ബ്രാഹ്മണസ്ത്രീ (പട്ടത്തി) വിറകൊടിക്കാനായി കാട്ടിലേക്കു സഞ്ചരിച്ചു മടങ്ങവേ ഈ വെള്ളച്ചാട്ടത്തിൽ വീണു മരണമടഞ്ഞെന്നും അതിൽ നിന്നുമാണ് ഈ പേരു ലഭിച്ചതെന്നും കരുതപ്പെടുന്നു.

എത്തിച്ചേരാനുള്ള വഴി

  • തൃശൂർ നഗരത്തിൽ നിന്നും പാലക്കാട് ദേശീയപാതയിലൂടെ സഞ്ചരിച്ച് മണ്ണുത്തിമുടിക്കോട് എന്നീ ജംഗ്ഷനുകൾ കഴിഞ്ഞ് ചെമ്പ്രൂത്ര അമ്പലത്തിന്റെ സമീപത്തു കൂടിയുള്ള പാതയിലൂടെ സഞ്ചരിച്ച് വെള്ളച്ചാട്ടത്തിലെത്തിച്ചേരാം[

അരിപ്പാറ വെള്ളച്ചാട്ടം കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിക്കടുത്ത്




അരിപ്പാറ വെള്ളച്ചാട്ടം


Jump to navigationJump to search
അരിപ്പാറ വെള്ളച്ചാട്ടം
Arippara water falls 01.jpg
അരിപ്പാറ വെള്ളച്ചാട്ടം - 


അരിപ്പാറ വെള്ളച്ചാട്ടം
കോഴിക്കോട് ജില്ലയിൽ തിരുവമ്പാടിക്കടുത്ത് ആനക്കാമ്പൊയിലിലാണ് 'അരിപ്പാറ വെള്ളച്ചാട്ടം'. തിരുവമ്പാടി ടൗണിൽ നിന്ന് ഇവിടേക്ക്ആനക്കാമ്പൊയിൽ വഴിയിൽ ഏകദേശം 15 കിലോമീറ്ററോളം ദൂരമുണ്ട് . വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്.ഡിടിപിസി ആണ് ഈ വെള്ളച്ചാട്ടത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുഴയുടെ തീരങ്ങളിലായി ഇരുമ്പ് കൈവരി നിർമിച്ചിട്ടുണ്ട്. വർഷത്തിൽ ശരാശരി 50,000 പേർ എത്തുന്ന സ്ഥലത്ത്ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സ്വകാര്യസ്ഥലം ലഭ്യമാക്കി അവിടെ താത്കാലികമായി ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നു. സുരക്ഷാ ഗാർഡുകളൂം ഉണ്ട്. [1]അരിപ്പാറയിൽ സഞ്ചാരികൾക്കായി ഫസിലിറ്റേഷൻ സെന്ററിന്റെയും, ടോയ്ലറ്റ് ബ്ലോക്കിന്റെയും, ടൂറിസ്റ്റുകൾക്ക് വിശ്രമിക്കാനും, വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയും ആസ്വദിക്കാനുമുള്ള പവലിയന്റേയും നിർമാണം ആരംഭിച്ചിരുന്നു. പൊതുമേഖലാ സ്‌ഥാപനമായ സിഡ്കോയാണ് ഇതിന്റെ നിർമാണ ചുമതല ഏറ്റെടുത്തത്. ഇവിടെ ഒരു തൂക്കുപാലത്തിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നു

    എത്തിച്ചേരാൻ

    കോഴിക്കോട്ട് നിന്നും വരുന്നവർക്ക് തിരുവമ്പാടി നിന്നും 15 കിലോമീറ്ററോളം ഉണ്ട്. മലപ്പുറം ജില്ലയിൽനിന്നാണെങ്കിൽ മുക്കത്തുനിന്നും പുല്ലൂരാം പാറ വഴിക്ക് 18 കിലോമീറ്റർ പോയാൽ മതി .രണ്ട് വഴിക്കും കെ എസ് ആർ ടി സി ബസ് സർവീസ് ഉണ്ട്.  അവിടുന്ന് അർ കിലോമീറ്ററോളം നടക്കണം നായാടമ്പൊയിൽ വഴിയിൽ പോകുമ്പോൾ കോഴിപ്പാറ വെള്ളച്ചാട്ടത്തിനടുത്തേത്താം.  പ്രദേശത്തിന്റെ പരിപാലനത്തിനായി ഒരു ചെറിയ പ്രവേശനഫീ ഈടാക്കുന്നുണ്ട്. 
    

    പ്രകൃതി രമണീയത

    മനോഹരമായ കാടിനിടിക്ക് തോട്ടങ്ങൾക്ക് നടുവിലൂടെ ആണ് ഇരുവഞ്ഞിപ്പുഴപ്രകൃതിരമണീയമായ് ഈ വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. ഈ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. മിനുസമായ പാറകൾക്കിടയിലൂടെ ചെറുതും വലുതുമായ ചാട്ടങ്ങൾ ഒരുക്കി പുഴ ഒഴുകുന്നു. ഇടയിൽ കുളങ്ങളും രൂപപ്പെട്ടിട്ടുണ്ട്. യാത്രക്കാർ വാരാന്ത്യം ആഘോഷിക്കുന്നതിനു പറ്റിയതായതിനാൽ വാരാന്ത്യങ്ങളിൽ ധാരാളം ആൾക്കാർ ഇവിടെ എത്തുന്നു.

    അപായം]

    സിയാൽ എറ്റെടുത്തിട്ടുള്ള മിനി ജലവൈദ്യുതപദ്ധതി ആരംഭിച്ചാൽ നദിയിലേ ഒഴുക്ക് കുറയുമെന്നും വെള്ളച്ചാട്ടം തന്നെ അപ്രത്യക്ഷമാകുമെന്ന് ഭയപ്പെടുന്നു. ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഇല്ലാത്തതിനാൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഏറ്റെടുത്തതിൽപിന്നെ 19 പേരുടെ ജീവൻ അരിപ്പാറയിൽ പൊലിഞ്ഞു. വർഷങ്ങൾക്ക് മുമ്പ് പാറയിൽ തെന്നി പുഴയിൽ പതിച്ച മാവൂർ കുറ്റിക്കാട്ടൂർ സ്വദേശിയുടെ മൃതദേഹം ഇനിയും കണ്ടുകിട്ടിയിട്ടില്ല.

    കുംഭാവുരുട്ടി വെള്ളച്ചാട്ടം ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ


    കുംഭാവുരുട്ടി വെള്ളച്ചാട്ടം
    ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ നിന്നും നാല് കിലോമീറ്റർ ഉൾവനത്തിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം.അച്ചൻകോവിൽ ആറിന്റെ കൈവഴിയാറും, പുലിക്കവല, കാനയാർ എന്നീ പ്രദേശങ്ങളിലെ നദികളിലൂടെ ഒഴുകിയെത്തുന്ന അരുവികളും സംഗമിച്ചാണ് കുംഭാവുരുട്ടി ജലപാതത്തിൽ എത്തുന്നത്. കാൽനടയായി നാല് കിലോമീറ്റർ താണ്ടിയെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ് ജലപാതം. 250 അടി ഉയരത്തിൽ നിന്നും ശക്തമായി എത്തുന്ന വെള്ളച്ചാട്ടത്തിന് കീഴെ കുളിച്ച് നിർവൃതിയടഞ്ഞ് സ്ത്രീകൾ അടക്കം നൂറുകണക്കിന് ആളുകളാണ് കുംഭാവുരുട്ടിയിൽ നിന്നുമടങ്ങുന്നത്. ഏറെ സാഹസികമായി മാത്രമേ ജലപാതത്തിനരികിൽ എത്താൻ കഴിയൂ. അപകടം പതിയിരിക്കുന്ന ഈ പാറകളിൽ അതീവശ്രദ്ധയോടെ നീങ്ങിയില്ലെങ്കിൽ അപകടം ഉറപ്പാണ്. 250 അടി ഉയരത്തിൽ നിന്നും എത്തുന്ന വെള്ളച്ചാട്ടം പാറമടക്കുകളിൽ പതിച്ചശേഷം നിരവധി ചുഴികളിലൂടെ ഒഴുകിയ ശേഷമാണ് അരുവിയായിത്തീരുന്നത്. വഴുവഴുപ്പൻ പാറകളിൽ ശ്രദ്ധയോടെ ചവുട്ടി നീങ്ങിയില്ലെങ്കിൽ ചുഴിയിൽ അകപ്പെടാം.
    വനസംരക്ഷണസമിതിയുടെ പൂർണ്ണനിയന്ത്രണത്തിലാണ് കുംഭാവുരുട്ടി ജലപാതം. ഇവിടെയെത്തുന്ന ടൂറിസ്റ്റുകൾക്ക് അപകടം സംഭവിക്കാതിരിക്കാൻ പ്രത്യേക പരിശീലനം സിദ്ധിച്ച ഗൈഡുകളെ അധികൃതർ നിയമിച്ചിട്ടുണ്ട്. ജലപാതത്തിൽ എത്താൻ ഒരാൾക്ക് 10 രൂപയാണ് ടിക്കറ്റ് ചാർജ്ജ്.
    ജില്ലയുടെ കിഴക്കൻമലയോരമേഖലയായ അച്ചൻകോവിൽ വനത്തിൽ നിന്നും ഒഴുകിഎത്തുന്ന വെള്ളച്ചാട്ടത്തിൽ കുളിച്ച് ഉല്ലസിക്കാൻ എത്തുന്ന വിനോദസഞ്ചാരികളിൽ ഏറെയും തമിഴ്‌നാട്ടുകാരാണ്. പ്രകൃതി കനിഞ്ഞ് ഒഴുകിയെത്തുന്ന ഔഷധഗുണമുള്ള വെള്ളച്ചാട്ടത്തിൽ കുളിച്ചുകഴിഞ്ഞാൽ തീരാവ്യാധി അടക്കമുള്ള അസുഖങ്ങൾ മാറിക്കിട്ടുമെന്നാണ് തമിഴ്‌നാട്ടിൽ നിന്നെത്തുന്നവരുടെ വിശ്വാസം.

    പക്ഷിപാതാളം വയനാട് ജില്ല



    പക്ഷിപാതാളം

    .
    Jump to navigationJump to search
    പക്ഷിപാതാളം
    കേരളത്തിലെ വയനാട് ജില്ലയിലെ കന്യാവനങ്ങൾക്കു നടുവിലുള്ള ഒരു പക്ഷിനിരീക്ഷണ കേന്ദ്രമാണ് പക്ഷിപാതാളംതിരുനെല്ലിയിലെ ബ്രഹ്മഗിരികളിൽ ആണ് പക്ഷിപാതാളം. കടൽനിരപ്പിൽ നിന്ന് 1740 മീറ്റർ ഉയരത്തിലുള്ള പക്ഷിപാതാളം ഒരു മനോഹരമായ പക്ഷിനിരീ‍ക്ഷണ കേന്ദ്രമാണ്. ചെങ്കുത്തായ മലകളും കന്യാവനങ്ങളും കാട്ടുചോലകളുമുള്ള ഇവിടം അനേകം ഇനത്തിൽ പെട്ട പക്ഷികളുടെ വാസസ്ഥലമാണ്. കർണ്ണാടക അതിർത്തിയോട് തൊട്ടടുത്താണ് ഈ സ്ഥലം. ബ്രഹ്മഗിരിയുടെ വടക്കേ അറ്റത്ത് മലമുകളിലുള്ള വലിയ പാറ ഗുഹകളിൽ ധാരാളം പക്ഷികളും വന്യമൃഗങ്ങളും വസിക്കുന്നു. ഭീമാകാരങ്ങളായ അനേകം ഉരുളൻ കല്ലുകളാൽ രൂപപ്പെട്ട ഈ ഗുഹകളിലൂടെ സഞ്ചാരികൾക്ക് അടിയിലേക്ക് ഇറങ്ങാം. താഴെഭാഗത്ത് വവ്വാലുകൾ കൂട്ടം കൂട്ടമായി തൂങ്ങിക്കിടക്കുന്ന ഒരു ഗുഹ കാണാൻ സാധിക്കും. വിവിധയിനം ദേശാടനപക്ഷികൾ കൂടുകൂട്ടുന്ന മറ്റ് ഗുഹകളും പണ്ടുകാലത്ത് സന്യാസിമാർ തപസ്സിന് ഉപയോഗിച്ചിരുന്നു എന്നു കരുതുന്ന ഒരു പുരാതന ഗുഹയും ഇവിടെ ഉണ്ട്.
    കാട്ടിലൂടെ 7 കിലോമീറ്റർ സഞ്ചരിച്ചാൽ പക്ഷിപാതാളത്ത് എത്താം. പക്ഷിപാതാളത്ത് പോകുവാൻ വനം വകുപ്പിൽ നിന്ന് അനുമതി വാങ്ങണം. പക്ഷിപാതാളത്തേക്ക് വനം വകുപ്പ് അധികാരപ്പെടുത്തിയിട്ടുള്ള വഴികാട്ടികളെയും (ഗൈഡ്) ഇവിടെനിന്നും ലഭിക്കും. കർണ്ണാടകത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളും മറുവശത്തു കൂടി ഇവിടേക്ക് എത്തുന്നു.

    വിശ്വാസങ്ങൾ

    വയനാട്ടിലെ ആദിവാസികൾ തിരുനെല്ലി യോഗിച്ചൻ എന്ന ദൈവം പക്ഷിപാതാളത്ത് വസിക്കുന്നു എന്ന് വിശ്വസിക്കുന്നു. യോഗിച്ചന് ഒരു കാലേ ഉള്ളൂ എങ്കിലും അദ്ദേഹം തിരുനെല്ലി പെരുമാളിനെ പരാജയപ്പെടുത്താൻ മാത്രം ശക്തനാണെന്ന് അവർ വിശ്വസിക്കുന്നു.

    എത്താനുള്ള വഴി

    ചിത്രശാല

    ചങ്ങലമരം വയനാട് ജില്ല

    ചങ്ങലമരം   വയനാട് ജില്ല

    കേരളത്തിലെ വയനാട് ജില്ലയിലെ ലക്കിടിയിൽ ആണ് ചങ്ങലമരം (. ചങ്ങല ചുറ്റിയ ഈ വലിയ മരത്തിന് സ്ഥലത്തെ ഐതിഹ്യങ്ങളിൽ പ്രത്യേക സ്ഥാനമുണ്ട്. കൽ‌പറ്റയിൽ നിന്നും 16 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 41 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 51 കിലോമീറ്ററുമാണ് ചെയിൻ മരത്തിലേക്കുള്ള ദൂരം. [1]

    ഐതിഹ്യം

    ഐതിഹ്യമനുസരിച്ച് കരിന്തണ്ടൻ എന്ന ആദിവാസി യുവാവാണ് ഒരു ബ്രിട്ടീഷ് എഞ്ജിനിയറിന് ദുർഘടമായ മലനിരകളിലൂടെ വയനാട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്. ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എഞ്ജിനിയർ തന്റെ വഴികാട്ടിയായ ഈ ആദിവാസി യുവാവിനെ കൊന്നുകളഞ്ഞു. ഗതികിട്ടാതെ ആദിവാസിയുവാവിന്റെ ആത്മാവ് ഈ വഴി പോകുന്ന യാത്രക്കാരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു മന്ത്രവാദി പിന്നീട് കരിന്തണ്ടന്റെ ആത്മാവിനെ ഈ മരത്തിലേക്ക് ചങ്ങലകൊണ്ട് ബന്ധിച്ചു എന്നാണ് വിശ്വാസം.] ഇതുവഴി കടന്നുപോകുന്ന യാത്രികരിൽ പലരും സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയും കരിന്തണ്ടനോടുള്ള ആദരസൂചകമായും ഇവിടം സന്ദർശിക്കാറുണ്ട്.

    കാന്തപ്പാറ വെള്ളച്ചാട്ടം


    കാന്തപ്പാറ വെള്ളച്ചാട്ടം

    കാന്തൻപാറ വെള്ളച്ചാട്ടം
    കേരളത്തിലെ വയനാട് ജില്ലയിലുള്ള ഒരു ചെറിയ വെള്ളച്ചാട്ടമാണ് കാന്തപ്പാറ വെള്ളച്ചാട്ടംമേപ്പാടിക്ക് 8 കിലോമീറ്റർ കിഴക്കായി ആണ് ഈ വെള്ളച്ചാട്ടം. ഏകദേശം 30 മീറ്റർ ആണ് ഈ വെള്ളച്ചാട്ടത്തിന്റെ ഉയരം. സെന്റിനൽ പാറ വെള്ളച്ചാട്ടത്തെ അപേക്ഷിച്ച് അല്പം ചെറുതാണ് ഇത്. അധികം വിനോദസഞ്ചാരികൾ സന്ദർശിച്ചിട്ടില്ലാത്ത ഈ വെള്ളച്ചാട്ടവും പരിസരവും വളരെ മനോഹരമാണ്. പ്രധാന നിരത്തിൽ നിന്നും എളുപ്പത്തീൽ നടന്ന് എത്തിച്ചേരാവുന്ന ഇവിടം വിനോദയാത്രകൾക്ക് അനുയോജ്യമാണ്. സൂചിപ്പാറ വെള്ളച്ചാട്ടത്തിൽ നിന്നും നോക്കിയാൽ ഒരു വെള്ളിനൂലുപോലെ കാന്തപ്പാറ വെള്ളച്ചാട്ടം കാണാം.
    കന്തൻപാറ വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഒരു കാഴ്ച
    കൽ‌പറ്റയിൽ നിന്നും 22 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 23 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 57 കിലോമീറ്ററുമാണ് കാന്തപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള ദൂരം[1].

    ഋഷികേശ്: ഇന്ത്യയുടെ ആത്മീയ – സാഹസിക തലസ്ഥാനത്തിലേക്ക് പോകാം



    ഋഷികേശ്: ഇന്ത്യയുടെ ആത്മീയ – സാഹസിക തലസ്ഥാനത്തിലേക്ക് പോകാം…

    ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ ഒരു മുനിസിപ്പൽ പട്ടണവും, ഹിന്ദുക്കളുടെ പുണ്യനഗരവുമാണ് ഋഷികേശ്. ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം (The gateway to the Himalayas) എന്ന് അറിയപ്പെടുന്നു. ഹിമാലയ താഴ്‌വരയിൽ ഗംഗാ നദിയോട് ചേർന്ന്, പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കി.മി ദൂരത്തിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. ബദരിനാഥ്, കേദാർനാഥ് , ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുമുള്ള തുടക്കസ്ഥാനമാണ് ഋഷികേശ്. ഹിന്ദുക്കളുടെ പുണ്യനദിയായ ഗംഗ, അതിന്റെ ഉത്ഭവസ്ഥാനത്ത് നിന്നും 250 കിലോമീറ്ററിലധികം ദൂരം താഴേക്കൊഴുകി ഉത്തരസമതലത്തിൽ പ്രവേശിക്കുന്നത് ഋഷികേശിൽ വെച്ചാണ്.
    ഹ്രിഷീകം, ഈശഃ എന്നീ പദങ്ങൾ കൂടിച്ചേർന്നാണ് ഈ നഗരത്തിന് ഋഷികേശ് എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു. ഹൃഷീകം (ഹൃഷ്യതനേനേതി) എന്നാൽ ഇന്ദ്രിയം എന്നും ഈശഃ എന്നാൽ ഈശ്വരൻ എന്നുമാണ് അർത്ഥമാക്കുന്നത്. ഇന്ദ്രിയബോധങ്ങളുടെ ദേവനായ മഹാവിഷ്ണു എന്നാണ് ഹൃഷീകേശഃ എന്ന പദത്തിന്റെ വാച്യാർത്ഥം. ഹിന്ദിയിൽ ഇത് ഹൃഷീകേശ് എന്നും പിന്നീട് ലോപിച്ച് ഋഷികേശ് എന്നും ആയിത്തീർന്നു എന്നു കരുതപ്പെടുന്നു.
    യോഗയുടെ ജന്മസ്ഥലം എന്നാണ് ഋഷികേശ് അറിയപ്പെടുന്നത്. യോഗചെയ്യാനും ധ്യാനിക്കാനും ഹിന്ദുമതത്തേക്കുറിച്ച്‌ അറിയാനുമൊക്കെ ധാരാളം വിദേശികള്‍ എത്തിച്ചേരുന്ന സ്ഥലം കൂടിയാണ് ഉത്തരാഖണ്ഡിലെ ഋഷികേശ്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്ന് അധികം അകലെയല്ലാതെ മൂന്ന് ഭാഗവും മലകളാല്‍ ചുറ്റപ്പെട്ട് ഗംഗാ നദിയുടെ കരയിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. ഋഷികേശ് എന്ന ടൗണിന്റെ ഓരോ മുക്കും മൂലയും പരിപാവനമാണെന്നാണ് ആളുകള്‍ വിശ്വസിക്കുന്നത്. ഇവിടെയിരുന്ന് ധ്യാനം ചെയ്താല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം. ഏതു പാപവും കഴുകിക്കളയാന്‍ പ്രാപ്തയെന്ന് ഹൈന്ദവര്‍ വിശ്വസിക്കുന്ന പുണ്യനദി ഗംഗയുടെ സാനിധ്യത്താല്‍ അനുഗ്രഹീതമാണ് ഋഷികേശ്. ഇന്ത്യയിലെ തന്നെ ഏറ്റവും പരമോന്നത്ത തീര്‍ത്ഥാടന കേന്ദ്രമായാണ് ഹൈന്ദവര്‍ ഋഷികേശിനെയും ഹരിദ്വാരിനെയും കണക്കാക്കുന്നത്. ഷാര്‍ദാം, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ് തുടങ്ങിയ തീര്‍ഥാടനങ്ങള്‍ ആരംഭിക്കുന്നതും ഋഷികേശില്‍ നിന്നാണ്.
    നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും യോഗ കേന്ദ്രങ്ങളും നിറഞ്ഞതാണ് ഋഷികേശ്. ആയിരക്കണക്കിന് സഞ്ചാരികള്‍ ദിവസേന വന്നുപോയിക്കൊണ്ടിരിക്കുന്ന സ്ഥലമാണെങ്കിലും ഋഷികേശിന് അതിന്റെ പഴയ പ്രസരിപ്പും പ്രൗഢിയും ഇനിയു നഷ്ടമായിട്ടില്ല. ശാന്തിയും സമാധാനവും തേടിയെത്തുന്ന സഞ്ചാരികള്‍ക്കുള്ള അഭയകേന്ദ്രമാണ് ഋഷികേശ്.
    എത്തിച്ചേരാന്‍ : 35 കിലോമീറ്റര്‍ അകലെയുള്ള ഡെറാഡൂണ്‍ ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. ഹരിദ്വാറില്‍ നിന്ന് റോഡ് മാര്‍ഗം ഋഷികേശില്‍ എത്തുന്നതാണ് ഏറ്റവും ചെലവ് കുറഞ്ഞ യാത്ര. പോകാന്‍ പറ്റിയ സമയം : മാര്‍ച്ച്‌ ഏപ്രില്‍ മാസങ്ങളിലും സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളിലുമാണ് ഋഷികേശ് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. മെയ്, ജൂണ്‍ മാസങ്ങളില്‍ ചൂട് അനുഭവപ്പെടാറുള്ള ഋഷികേശില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് മഴക്കാലം. മഴക്കാലത്ത് ഋഷികേശിലേക്ക് യാത്രപോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടെ തണുപ്പുകാലം. ഈ സമയത്ത് യാത്ര ചെയ്യുന്നവര്‍ കമ്പിളി വസ്ത്രങ്ങള്‍ കയ്യില്‍ കരുതിയിരിക്കണം. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്.
    ഋഷികേശില്‍ എത്തിയാല്‍ : ഋഷികേശ് എന്ന പുണ്യസ്ഥലത്തൂടെ ഒന്ന് നടക്കാം. ഋഷികേശിലെ ലക്ഷ്മണ്‍ ജൂള്‍, രാം ജൂണ്‍ എന്നീ തൂക്കുപാലങ്ങളില്‍ കയറി ഗംഗയ്ക്ക് കുറുകെ നടക്കാം. പാലത്തില്‍ നിന്ന് കാണാവുന്ന ഋഷികേശ് ടൗണിന്റെ കാഴ്ച പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. റാംജൂളയ്ക്ക് സമീപത്ത് നിന്ന് ഗംഗാ നദിയിലൂടെ ബോട്ട് സവാരി നടത്താന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്. എല്ലാ ദിവസവും വൈകുന്നേരം പരമാര്‍ത്ഥ് ആശ്രമത്തിന്റെ മുന്നില്‍ ഗംഗാ നദിയുടെ തീരത്ത് ഗംഗാ ആരതി നടക്കപ്പെടാറുണ്ട്. ആയിരക്കണക്കിന് ആളുകള്‍ ആണ് ഈ സമയം ഇവിടെ തടിച്ചുകൂടാറുള്ളത്. ട്രെക്കിംഗിലും റാഫ്റ്റിംഗിലും താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരവും ഇവിടെ ലഭ്യമാണ്. ഗംഗാ നദിക്കരയില്‍ കൂടാരം കെട്ടി രാത്രി ചിലവഴിക്കാനുള്ള സംവിധാനവും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഒരുക്കിയിട്ടുണ്ട്.
    തീര്‍ഥയാത്രയ്ക്ക് പുറമ്മേ വനജീവി സങ്കേതങ്ങള്‍ക്കും ഈ പ്രദേശം പ്രശ്സ്തമാണ്. ഋഷികേശില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള ചിലയിലാണ് രാജാജീ ദേശിയോദ്യാനം. ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണിത് ഹിമാലയപാദങ്ങള്‍ സമതലവുമായി ചേരുന്ന പ്രദേശം എന്ന പ്രത്യേകതയും ഇതിനുണ്ട്. ആന, പുലി തുടങ്ങിയവയുടെ സംരക്ഷണ കേന്ദ്രമായ ഇവിടെ പല ഇനങ്ങളിലുള്ള ദേശാടനപക്ഷികളും എത്താറുണ്ട്. എല്ലാ വര്‍ഷവും നവംബര്‍ 15 മുതല്‍ ജൂണ്‍ 15 വരെയാണ് ഈ പാര്‍ക്കിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാറുള്ളത്.
    ബംഗീ ജംപിംഗും റിവര്‍ ക്ലിഫ് ജംപിംഗും : ബംഗീ ജംപിംഗ് ബേസിന്റെ ഇന്ത്യയിലെ ഏറ്റവുമുയര്‍ന്ന സ്ഥിര വേദിയാണ് ഋഷികേശ്. മോഹന്‍ ഛട്ടിയിലാണ് ഈ വിസമയം നിങ്ങള്‍ക്ക് അനുഭവിക്കാനാകുക. ഇവിടെ ഗംഗാനദിയുടെ പോഷകനദിയായ ഹൈയുള്‍ നദിക്കു മുകളിലെ പാറക്കൂട്ടങ്ങള്‍ക്കു മുകളിലേക്ക് 10-15 സെക്കന്‍ഡുകള്‍ വരെഫ്രീ ഫാള്‍ ആസ്വദിക്കാം. റബര്‍ കോര്‍ഡുകള്‍ നിങ്ങളെ സുരക്ഷിതമായി പിടിച്ചുനിര്‍ത്തും. പാറക്കൂട്ടങ്ങള്‍ക്കു മേല്‍ ഹൈയുള്‍ നദിക്കഭിമുഖമായി ഒരു കാന്റിലിവര്‍ പ്ലാറ്റ്‌ഫോമും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. ഡേവിഡ് അലര്‍ഡൈസ് എന്ന ന്യൂസിലാന്‍ഡ് സാഹസികനാണ് ഈ കാന്റിലിവര്‍ പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തത്. കൂടാതെ ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും നീളമേറിയ സാഹസിക ഫോക്‌സ് ലൈനായ ഫ്‌ളൈയിംഗ് ഫോക്‌സ് ലൈനും ഇവിടെയുണ്ട്. ഒരു കിലോമീറ്റര്‍ നീളമാണിതിനുള്ളത്. 80 മീറ്റര്‍ നീളത്തിലുള്ള ഭീമന്‍ ഊഞ്ഞാലും ഇവിടെയുണ്ട്.
    യോഗയും ആശ്രമങ്ങളും : ലോകത്തില്‍ തന്നെ യോഗയ്ക്ക് പേരുകേട്ട സ്ഥലമാണ് ഋഷികേശ്. വിവിധ തരത്തിലുള്ള യോഗ പരിശീലിപ്പിക്കുന്ന നിരവധി ആശ്രമങ്ങളും യോഗ കേന്ദ്രങ്ങളും ഇവിടെ കാണാം. അന്തര്‍ദേശീയ യോഗ ഫെസ്റ്റിവല്‍ ആണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങളില്‍ ഒന്ന്. എല്ലാ വര്‍ഷവും മാര്‍ച്ച്‌ മാസത്തിലാണ് ഇവിടെ യോഗ ആഘോഷം നടത്തപ്പെടുന്നത്.

    മേഘങ്ങളെ പ്രണയിക്കുന്ന മേഘമലയിലേക്ക് സ്വപ്നം പോലെ ഒരു യാത്ര !

    മേഘങ്ങളെ പ്രണയിക്കുന്ന മേഘമലയിലേക്ക് സ്വപ്നം പോലെ ഒരു യാത്ര !


    കുറച്ചു നാളായി ഒരു യാത്ര പ്ലാന്‍ ചെയ്യുന്നു.ആദ്യം മീശപുലിമലയില്‍ പോകാന്‍ തീരുമാനിച്ചു പക്ഷെ പ്ലാന്‍ മാറ്റി തമിഴ്നാട്ടിലെ മേഘമല ആക്കി.യാത്രയുടെ പ്ലാന്‍ വന്നപ്പോള്‍ തന്നെ ബൈക്കില്‍ പോകാം എന്ന് നേരത്തെ ഉറപ്പിചിരുന്നു.
    Bajaj CT100, Hero Honda Passion Pro എന്നീ ബൈക്കുകളില്‍ ഞങ്ങള്‍ നാലുപേര്‍ പുനലൂരില്‍ നിന്നും രാവിലെ 4 മണിക്കുതന്നെ യാത്രതിരിച്ചു. തെന്മല ,ആര്യങ്ക്കാവ്, ചെങ്കോട്ട, രാജപാളയം വഴി ഏതാണ്ട് ഉച്ചയോടെ ഞങ്ങള്‍ മേഘമലയുടെ താഴ്വാരത്ത് എത്തി. യാത്രയുടെ ഇടയ്ക്ക് ചിലയിടങ്ങളില്‍ ഫോട്ടോ എടുക്കാന്‍ നിര്‍ത്തിയത് കൊണ്ടാണ് ഇത്രയും താമസിച്ചത്.താഴെ ഒരു ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ഉണ്ട്. അങ്ങോട്ടുള്ള റോഡുപണി നടക്കുകയാണ് അതുകൊണ്ട് യാത്ര ദുഷ്കരം ആയിരിക്കും എന്ന് അവിടുത്തെ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു. ഇത്രയും കിലൊമീറ്റെറുകള്‍ ബൈക്ക് ഓടിച്ച് കേരളത്തില്‍നിന്ന്‌ വന്നത് മേഘമല കാണാന്‍ ആണെന്ന് പറഞ്ഞപ്പോള്‍ അദ്ധേഹത്തിന്റെ മനസ്സലിഞ്ഞു ഞങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചു.
    അടിവാരത്ത് നിന്നും ഏതാണ്ട് 22km ഉണ്ട് അവിടേക്ക്. ഒരുപാട് ഹെയര്‍പിന്‍ ഉണ്ട് അവിടേക്ക്. റോഡ് പണി നടക്കുന്നതിനാല്‍ യാത്ര വളരെ അപകടം പിടിച്ചതായിരുന്നു. ശ്രദ്ധിച്ച് വണ്ടി ഓടിചില്ലേല്‍ മറിഞ്ഞു കൊക്കയില്‍ വീഴാനുള്ള സാധ്യത ഏറെയാണ്‌. നല്ല തണുത്ത കാറ്റും പൊടി പറക്കുന്ന റോഡും യാത്ര നല്ലൊരു അനുഭവം ആക്കി.
    റോഡിന്‍റെ ശോചിനിയവസ്ഥ വളരെ ബുദ്ധിമുട്ടിച്ചു എങ്കിലും.അവിടെ എത്തിയപ്പോള്‍ അതെല്ലാം ഞങ്ങള്‍ മറന്നു.പ്രകൃതി സൗന്ദര്യം കൊണ്ട് ദൈവം വളരെയേറെ അനുഗ്രഹിച്ച സ്ഥലമാണ്‌ മേഘമല. ഇടതൂര്ന്നവനവും, തേയിലയും, കാപ്പിയും, ഓറഞ്ചും ഒക്കെയുണ്ട് അവിടെ. പിന്നെ ആവശ്യത്തിന് തണുപ്പും.അധികം ആരും കടന്നുവരാത്ത ഒരു ടുരിസ്റ്റ് destination ആണ് ഇത്.രാവിലെ 09 മണിമുതല്‍ വൈകിട്ട് 05 വരെയാണ് പ്രവേശനം.ചില റിസ്സോര്‍ട്ട്ടുകളും ഇവിടെ ഉണ്ട്.
    ചെറിയ ഒരു ഡാമും,തടാകവും എല്ലാം ഉണ്ട് ഇവിടെ.കാട്ടാനയുടെ സാനിധ്യം ഇവിടെ ഏറെയാണ്‌. അതുകൊണ്ടുതന്നെ സന്ധ്യ കഴിഞ്ഞാല്‍ പുറത്തു ഇറങ്ങാന്‍ പ്രയാസം ആണ്.ഇവിടെ കടകള്‍ ഒന്നുമില്ല എന്തെങ്കിലും വേണേല്‍ പുറത്ത് നിന്നും വാങ്ങി കരുതണം.ബാറ്റ്ചിലേഴ്സിന് പറ്റിയ ഒരിടമാണ്.
    കുടുംബമായി പോകാന്‍ കൊള്ളില്ല കാരണം ഇവിടെ പല അപകടങ്ങളും പതിയിരിപ്പുണ്ട്. ഏതാണ്ട് അഞ്ച് മണിയോടെ ഞങള്‍ മലയിറങ്ങാന്‍ തുടങ്ങി.കുറച്ചു ദൂരം വന്നപ്പോള്‍ കാട്ടാനയെ കാണാന്‍ സാധിച്ചു.കാട്ടാനയെ ഇത്രയും അടുത്ത് കാണുന്നത് ആദ്യമായാണ്.യാത്രയുടെ ഇടയ്ക്ക് കാട്ടുപോത്തിനെയും കാണാന്‍ സാധിക്കും.ഇപ്പോള്‍ അവിടെ വികസന പ്രവര്‍ത്തങ്ങള്‍ നടുക്കയാണ്. എല്ലാം കഴിയുമ്പോള്‍ മേഘമല നല്ലൊരു സഞ്ചാര കേന്ദ്രം ആകും തീര്‍ച്ച.
    മേഘമലയിലേക്ക്‌ പോവുമ്പോൾ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന സ്ഥലങ്ങൾ തേക്കടിയും മധുരയുമാണ്. കുമളിയിൽ നിന്ന് തേക്കടിക്ക് നാല്‌ കിലോമീറ്ററേയുള്ളു. കുമളി-കമ്പം വഴി പോവുമ്പോൾ വഴിക്ക് മുന്തിരിത്തോട്ടങ്ങൾ കാണാം. കുമളിയിൽ നിന്ന്‌ 14 കിലോമീറ്റർ ഗൂഡല്ലൂർ, 8 കിലോമീറ്റർ പിന്നിട്ടാൽ പാളയം-ചുരുളിപ്പട്ടി റോഡ്, ആ വഴി മൂന്ന് കിലോമീറ്റർ പിന്നിട്ടാൽ സുരുളി റോഡ്. അതവസാനിക്കുന്നത് വെള്ളച്ചാട്ടത്തിനരികിൽ. വീണ്ടും തിരിച്ചു വന്ന് തേനിയിലേക്കുള്ള വഴിയിൽ ചിന്നമണ്ണൂരിൽ എത്തിയാണ് മേഘമലയ്ക്ക് പോകേണ്ടത്.  മേഘമലയിൽ നിന്നിറങ്ങി ചിന്നമണ്ണൂരിലെത്തി തേനി വഴി മധുരയ്ക്ക് 130 കിലോമീറ്റർ പോയാൽ മതി.