2019, ഏപ്രിൽ 28, ഞായറാഴ്‌ച

കേരളം - മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്‍റ് ഹെറിറ്റേജ്





കേരളം - മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്‍റ് ഹെറിറ്റേജ്



കേരളത്തിന്റേതായ ഓര്‍മ്മകളുടെയും ശേഷിപ്പുകളുടെയും - അവ ചിലപ്പോള്‍ വെറും ഒരു തടിയുടെ ചെറു കഷ്ണമോ അല്ലെങ്കില്‍ തീര്‍ത്തും വിചിത്രമായ അസ്ഥിശകലമോ ആകാം - മനോഹരവും അസാധാരണവുമായ ലോകത്തേയ്ക്കുള്ള വാതായനമാണ് 'കേരളം'. ഏഴായിരം ചതുരശ്രഅടി സ്ഥലത്ത് 'പാര്‍ക്ക് വ്യൂ ബംഗ്ലാവ്' എന്ന പേരിലുള്ള പൈതൃക നിര്‍മ്മിതിയില്‍ പരന്നു കിടക്കുന്ന കേരള ചരിത്രം മനസ്സിലാക്കാന്‍ ഇവിടെ എത്തുന്ന ഓരോ സന്ദര്‍ശകനും കഴിയും. കേരളത്തിന്റേതായ പാരമ്പര്യശൈലിയിലും വിദേശ ശൈലിയിലും നിര്‍മ്മിച്ച അനന്യവും അനിതരസാധാരണവുമായ ഇടനാഴികളും വിസ്മയകരമായ തൂണുകളും തടികൊണ്ടുള്ള സോപാന പംക്തികളും സന്ദര്‍ശകരെ വിവിധ കാലഘട്ടങ്ങളിലേക്കു കൂട്ടികൊണ്ടു പോയി കേരളത്തിന്റെ ആത്മാവിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു.
കേരളത്തിലെ വിനോദ സഞ്ചാര വകുപ്പും സാംസ്കാരിക വകുപ്പും സഹകരിച്ചു നടത്തുന്ന ഈ മ്യൂസിയം പ്രമേയപരമായി പരസ്പരം സമ്പര്‍ക്കം പുലര്‍ത്തുന്ന കേരളത്തിലെ ആദ്യ മ്യൂസിയമാണിത്.
തിരുവിതാംകൂര്‍ രാജ്യഭരണത്തിലെ ചീഫ് സെക്രട്ടറിയുടെ പൈതൃക മഹത്വമുള്ള വസതിയാണ് പിന്നീട് 'കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്‍റ് ഹെറിറ്റേജ്' ആയി രൂപം പ്രാപിച്ചത്. അതി പ്രാചീനകാലം മുതല്‍ നവയുഗം വരെയുള്ള കേരളത്തിന്റെ വിവിധ കാലഘട്ടങ്ങളിലെ പലതരം വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അക്കാലത്തെ വെങ്കല ശില്പങ്ങള്‍, പുരാതന നാണയങ്ങള്‍, ചിത്രകലകള്‍, തടിയിലുള്ള ശില്പകലകള്‍, കല്ലിലെ കൊത്തുപണികള്‍, നവീന ശിലായുഗത്തിന്റെ ദൃഷ്ടാന്തങ്ങള്‍, ഇരുമ്പ് യുഗത്തിലെ ശവസംസ്കാര സാമഗ്രികള്‍ എന്നിവ കൂടാതെ കല, ശില്പകല, ജീവിതചര്യ, ശൈലി, പാരമ്പര്യം തുടങ്ങി അന്നത്തെ സാംസ്കാരിക തലങ്ങളിലേക്ക് വെളിച്ചം വീശുന്ന പല വസ്തുക്കളുടേയും വന്‍ ശേഖരം തന്നെ ഇവിടെ കാണാം.
പ്രദര്‍ശന വസ്തുക്കളോടൊപ്പം അതിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ കൂടി പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഇതിനോട് അഭിരുചിയുള്ള സന്ദര്‍ശകര്‍ക്ക് ഏറെ സഹായകമാകുന്നു. കൂടാതെ അവരുടെ സൗകര്യാര്‍ത്ഥം മള്‍ട്ടീമീഡിയ സിസ്റ്റം, ടച്ച് സ്ക്രീന്‍ കിയോസ്ക് പോലെയുള്ള മറ്റ് ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍: 
  1. നവീന ശിലായുഗത്തിലെ കല്ലുമഴു.
  2. ഇരുമ്പ് യുഗത്തിലെ ശവസംസ്കാരങ്ങള്‍ക്കുപയോഗിച്ചിരുന്ന ജാറുകളും, പാത്രങ്ങളും.
  3. പണ്ടു തന്നെ കേരളത്തിന് റോമുമായി സമുദ്രവ്യാപര ബന്ധം ഉണ്ടായിരുന്നു എന്നതിനു തെളിവായി സൂക്ഷിക്കുന്ന 'ദിനറി' എന്ന റോമന്‍ വെളളി നാണയം.
  4. പനയോലയിലും ചെമ്പു തളികയിലുമായി മലയാളത്തിലും സംസ്കൃതത്തിലും എഴുതിയ കൈയ്യെഴുത്തുകള്‍
  5. 14-ാം നൂറ്റാണ്ടിലെ തടിയില്‍ കൊത്തിയ ബ്രഹ്മാവിന്റെ രൂപം.
  6. 16-ാം നൂറ്റാണ്ടില്‍ കല്ലില്‍ നിര്‍മ്മിച്ച  ശിവനും ഭൂതഗണങ്ങളും
  7. 16-ാം നൂറ്റാണ്ടിലെ വെങ്കലത്തില്‍ രൂപം നല്‍കിയ താണ്ഡവ നൃത്തം ചെയ്യുന്ന നടരാജ രൂപം.
  8. കോട്ടയം തലയോലപറമ്പിലെ പുണ്ഡരികപുരം ക്ഷേത്രത്തിലെ 17-ാം നൂറ്റാണ്ടിലുള്ള മ്യൂറല്‍ ചിത്രങ്ങള്‍ (ചുവര്‍ ചിത്രങ്ങള്‍)
  9. ടെറാ കോട്ടയിലുള്ള തംബുരു
  10. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍.ടി. മാധവറാവുവിന്റെ ഉടവാള്‍.
  11. കേരളത്തിന്റെ തനതായ നാലുകെട്ടും അടുക്കളയും.
സന്ദര്‍ശകരുടെ അറിവിലേക്ക്
  • ഗ്രൂപ്പ് റിസര്‍വേഷന്‍ ആവശ്യമുള്ളവര്‍ റിസപ്ഷനില്‍ ബന്ധപ്പെടുക.
  • വാഹനങ്ങള്‍ നേപ്പിയര്‍ മ്യൂസിയത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
  • മ്യൂസിയത്തിനുള്ളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിച്ചിരിക്കുന്നു.
  • മ്യൂസിയത്തിനുള്ളില്‍ ഭക്ഷണപാനീയങ്ങളും പുകവലിയും അനുവദിക്കുന്നതല്ല.
  • മ്യൂസിയത്തില്‍ വീഡിയോ റിക്കോര്‍ഡിംഗിങ്ങില്‍ നിയന്ത്രണമുണ്ടായിരിക്കും.

ടിക്കറ്റു നിരക്കുകള്‍
മുതിര്‍ന്നവര്‍ക്ക്     20 രൂപ
കുട്ടികള്‍ക്ക് ( 5 മുതല്‍ 12 വയസ്സുവരെ)   10 രൂപ
വിദേശികള്‍ക്ക്         200 രൂപ
വിദേശിയരായ കുട്ടികള്‍ക്ക്  50 രൂപ
സ്റ്റില്‍ ക്യാമറ   25 രൂപ
സന്ദര്‍ശന സമയം: രാവിലെ 10 മുതല്‍  വൈകിട്ട് 5.30 വരെ (ഇടവേള ഉച്ചക്ക്  1 മുതല്‍ 2 വരെ)
അവധി ദിനങ്ങള്‍: തിങ്കളാഴ്ചയും പൊതുഒഴിവു ദിവസങ്ങളും
അഡ്രസ്  
കേരളം മ്യൂസിയം ഓഫ് ഹിസ്റ്ററി ആന്‍റ് ഹെറിറ്റേജ്
പാര്‍ക്ക് വ്യൂ
വികാസ് ഭവന്‍
തിരുവനന്തപുരം - 695033
ഫോണ്‍ - +91 471 2320231 

ഹില്‍പാലസ് മ്യൂസിയം - തൃപ്പൂണിത്തുറ




ഹില്‍പാലസ് മ്യൂസിയം - തൃപ്പൂണിത്തുറ



രാജകീയ പൈതൃകത്തിന്റെ തെളിവായ കേരളത്തിലെ ആദ്യ മ്യൂസിയമാണ് 1865-ഓടു കൂടി നിര്‍മ്മിക്കപ്പെട്ട തൃപ്പൂണിത്തുറയിലെ ഹില്‍പാലസ്. ഏകദേശം 50 ഏക്കറോളം വരുന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന 47 കെട്ടിട സമുച്ചയങ്ങള്‍ കേരളത്തിന്റെ തനതായ വാസ്തു ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അത്യപൂര്‍വ്വമായ ഔഷധസസ്യങ്ങളും, സുന്ദരമായ ഭുപ്രകൃതിയും നിറഞ്ഞതാണ് ഈ മ്യൂസിയം.
കൊച്ചി രാജാക്കന്മാരുടെ സ്വകാര്യ ശേഖരത്തില്‍പ്പെട്ട എണ്ണച്ചായ ചിത്രങ്ങള്‍, ചുവര്‍ ചിത്രങ്ങള്‍, കല്ലില്‍ നിര്‍മ്മിച്ച കൊത്തു പണികള്‍, ശിലാശാസനങ്ങള്‍, നാണയങ്ങള്‍, കൈയ്യെഴുത്തു പ്രതികള്‍ എന്നിവ കൂടാതെ പരമ്പരാഗതമായ സിംഹാസനം, മറ്റുപകരണങ്ങള്‍ എന്നിവയും ഈ മ്യൂസിയത്തില്‍ കാണാന്‍ കഴിയും.
ചൈനയില്‍ നിന്നും, ജപ്പാനില്‍ നിന്നും, കൊണ്ടുവന്നതും 200 ലേറെ വര്‍ഷം പഴക്കമുള്ളതുമായ ചീനച്ചട്ടികളും മണ്‍പാത്രങ്ങളും, കുടക്കല്ല്, തൊപ്പിക്കല്ല്, ശിലായുഗത്തില്‍ നിര്‍മ്മിച്ചതെന്നു കരുതുന്ന കല്ലു കൊണ്ടുള്ള ആയുധങ്ങള്‍, തടികൊണ്ടുള്ള ക്ഷേത്രമാതൃകകള്‍ എന്നിവ ഈ മ്യൂസിയത്തിന്റെ പ്രൗഢി വര്‍ദ്ധിപ്പിക്കുന്നു. സിന്ധു തട സംസ്കാരത്തിലെ മോഹന്‍ ജോ ദാരോ, ഹാരപ്പ എന്നിവിടങ്ങളില്‍ നിന്നും കണ്ടെടുത്ത വസ്തുക്കള്‍ ഈ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കൂടാതെ സമകാലീന കലകളുടെ ഒരു ശേഖരം തന്നെ ഇവിടെ കാണാം. 
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശന നിരക്കുകള്‍
മുതിര്‍ന്നവര്‍  30.00 രൂപ
കുട്ടികള്‍ (5-12 വയസ്സ്)  10.00 രൂപ
ക്യാമറ  50.00 രൂപ
വീഡിയോ ക്യാമറ 2000 രൂപ

കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകം, വടകര




കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകം, വടകര

പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയിലെത്തിയ കാലഘട്ടത്തില്‍ കേരള തീരത്തെ നാവിക ശക്തിയായിരുന്നു സാമൂതിരിമാര്‍. സാമൂതിരിയുടെ നാവികസേനയുടെ നായകരായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങലില്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഒരു സ്മാരകം സംരക്ഷിച്ചു പോരുന്നു. കുഞ്ഞാലി മരയ്ക്കാരുടെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പുരാതന ഭവനത്തിന്റെ ചെറിയ ഭാഗമാണിത്. ഒരു തളവും, മൂന്ന് മുറികളും, വരാന്തയും അടങ്ങുന്നതാണ് ഈ കെട്ടിടം. കുഞ്ഞാലിമരയ്ക്കാരുമായി ബന്ധപ്പെട്ടതായി അവശേഷിക്കുന്ന ഏക ഭവന ഭാഗമാണിത്.

സ്മാരകത്തോട് ചേര്‍ന്നാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. വാളുകള്‍, പീരങ്കി ഉണ്ടകള്‍, നന്നങ്ങാടികള്‍, നാണയങ്ങള്‍ തുടങ്ങി ഒട്ടേറെ പുരാവസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിരിക്കുന്നു. കുഞ്ഞാലി സ്മാരകത്തിന് വിളിപ്പാടകലെയാണ് സംരക്ഷിത സ്മാരകമായ കോട്ടക്കല്‍ വലിയ ജുമാഅത്ത് പള്ളി. തനത് കേരളീയ വാസ്തുശില്‍പ ശൈലിയിലുള്ള കെട്ടിടമാണിത്. കുഞ്ഞാലി മരയ്ക്കാര്‍ പോര്‍ട്ടുഗീസുകാരില്‍നിന്നും പിടിച്ചെടുത്ത വാളും, സിംഹാസനത്തിന്റെ ഭാഗവും, പീരങ്കി ഉണ്ടകളുമെല്ലാം ഈ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്നു.

ചുവര്‍ ചിത്രകലാ മ്യൂസിയം, തൃശ്ശൂര്‍




ചുവര്‍ ചിത്രകലാ മ്യൂസിയം, തൃശ്ശൂര്‍

കൊല്ലങ്കോട് രാജാവിയിരുന്ന വാസുദേവരാജ 1904-ല്‍ പണികഴിപ്പിച്ച കൊല്ലങ്കോട് ഹൗസിലാണ് ചുവര്‍ ചിത്രകലാ മ്യൂസിയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കേരളീയ വാസ്തുശില്‍പ്പ ശൈലിയുടെ വടക്കന്‍ മാതൃകയിലുള്ള മനോഹരമായ ഒരു കൊട്ടാരമാണിത്.
1975-ലാണ് ഈ കൊട്ടാരം സംസ്ഥാന പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്. പഴയ വെങ്ങുന്നാട് സ്വരൂപമാണ് കൊല്ലങ്കോട് രാജവംശം എന്ന് അറിയപ്പെടുന്നത്. വെങ്ങുന്നാട് നമ്പിടി എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്.പാലക്കാടിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ തെന്‍മലയുടെ താഴ്‌വരയുള്‍പ്പെട്ട ദേശത്തിന്റെ അധിപന്‍മാരായിരുന്നു നമ്പിടിമാര്‍. മൈസൂര്‍ രാജാവായിരുന്ന ഹൈദരാലിയാണ് ഇവര്‍ക്ക് 'രാജ' സ്ഥാനം കല്‍പ്പിച്ചു നല്‍കിയത്. ബ്രിട്ടീഷുകാരുടെ ആധിപത്യത്തോടെ നമ്പിടിമാരുടെ അധികാരങ്ങള്‍ നഷ്ടമായി.

പുരാവസ്തു വകുപ്പിന്റെ ചുവര്‍ ചിത്രകലാ വിഭാഗത്തിന്റെ ആസ്ഥാനമെന്ന നിലയില്‍ ഈ സ്ഥാപനത്തില്‍ കേരളത്തിലെ അപൂര്‍വ്വമായ ചുവര്‍ ചിത്രങ്ങളുടെ തനതായ പുന:സൃഷ്ടികളാണ് പ്രദര്‍ശനത്തിനുള്ളത്. മട്ടാഞ്ചേരി കോവിലകം, പുണ്ഡരീകപുരം ക്ഷേത്രം, കാഞ്ഞൂര്‍ പള്ളി എന്നിവിടങ്ങളിലെ ചുവര്‍ ചിത്രപാളികളില്‍ നിന്നും പകര്‍ത്തിയിട്ടുള്ളതാണ് ഈ അപൂര്‍വ്വ ചിത്രങ്ങളിലധികവും. ബദരീനാഥ്, രാമേശ്വരം, കാശി, കന്യാകുമാരി എന്നീ പുണ്യസ്ഥലങ്ങളുടെ നൂറ്റാണ്ടുകള്‍ക്കു മുമ്പ് വരച്ച രേഖാചിത്രങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഇപ്പോള്‍ ഈ മന്ദിരത്തില്‍ പുരാവസ്തു വകുപ്പിന്റെ ജില്ലാ പൈതൃക മ്യൂസിയവും ആരംഭിച്ചിട്ടുണ്ട്. 
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശന നിരക്കുകള്‍
മുതിര്‍ന്നവര്‍  10.00 രൂപ
കുട്ടികള്‍ (5-12 വയസ്സ്)  02.00 രൂപ
ക്യാമറ  50.00 രൂപ
വീഡിയോ ക്യാമറ 250.00 രൂപ

ശക്തന്‍ തമ്പുരാന്‍ കൊട്ടാരം


ശക്തന്‍ തമ്പുരാന്‍ കൊട്ടാരം

തൃശ്ശൂര്‍ജില്ലയിലെ വളരെ പ്രധാനപ്പെട്ട ഒരു ചരിത്രസ്മാരകമാണ് ശക്തന്‍ തമ്പുരാന്‍ കൊട്ടാരം. വടക്കേച്ചിറ കോവിലകമെന്നാണ് ഈ കൊട്ടാരം പണ്ട് അറിയപ്പെട്ടിരുന്നത്. ശക്തന്‍ തമ്പുരാന്‍ എന്ന് കീര്‍ത്തികേട്ട രാമവര്‍മ്മ തമ്പുരാനാണ് ഇന്നത്തെ നിലയില്‍ ഈ കൊട്ടാരം പുതുക്കി പണിതത്. കൊച്ചിരാജ്യത്തില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു അക്കാലത്ത് തൃശ്ശൂര്‍. കൊച്ചിരാജ്യ ചരിത്രത്തിലെ സുവര്‍ണ്ണലിപികളാലെഴുതപ്പെട്ട ഭരണകാലഘട്ടമാണ് ശക്തന്‍ തമ്പുരാന്റേത്. 1790-ലാണ് ശക്തന്‍ തമ്പുരാന്‍ അധികാരമേറ്റത്. 1805 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. അധികാരമേറ്റത് 1790-ലാണെങ്കിലും 1769 മുതല്‍ക്കേ രാജ്യകാര്യാന്വേഷണത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നതായി ചരിത്രം പറയുന്നു. ആധുനിക കൊച്ചിയുടെ സ്രഷ്ടാവ് എന്നു പേരുകേട്ട ശക്തന്‍ തമ്പുരാന്‍ അനേകം പുതിയ നിരത്തുകള്‍, പാലങ്ങള്‍ എന്നിവ പണിയിക്കുകയും വഴിയമ്പലങ്ങളും തണ്ണീര്‍ പന്തലുകളും കൂടുതലായി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ബ്രാഹ്മണപൗരോഹിത്യത്തിന്റെ അധികാരം തകര്‍ത്ത് ക്ഷേത്രസങ്കേതങ്ങളിലെ അധര്‍മ്മങ്ങളെ അവസാനിപ്പിക്കുകയും തന്റെ പട്ടാളത്തില്‍ ഈഴവ സമുദായത്തെ കൂടി ഉള്‍പ്പെടുത്തി രാജ്യരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തിയതും ശക്തന്‍ തമ്പുരാന്റെ ധീര നടപടികളായിരുന്നു. 1805 - സെപ്റ്റംബര്‍ മാസത്തില്‍ തമ്പുരാന്‍ തൃശ്ശൂരില്‍ നിര്യാതനായി


ശക്തന്‍ തമ്പുരാന്‍ കൊട്ടാരം ഇന്നൊരു ചരിത്രസ്മാരകവും, പുരാവസ്തു വകുപ്പിന്റെ ഒരു മ്യൂസിയവും ആണ്. ഈ കൊട്ടാരത്തിന്റെ നിര്‍മ്മിതിയിലെ സവിശേഷത അതു രണ്ടു തരം വാസ്തു ശൈലികളെ പിന്തുടര്‍ന്നിരിക്കുന്നു എന്നതാണ്. ഒന്ന് കേരളീയം, മറ്റൊന്ന് ഡച്ചു മാതൃക. നാലുകെട്ടിന്റെ മാതൃകയില്‍ ഇരുനിലകളിലായി നിര്‍മ്മിച്ചതാണീ സൗധം. കനത്ത ചുമരുകളും ഇറ്റാലിയന്‍ മാര്‍ബിള്‍ പാകിയ നിലവും വിശാലമായ മുറികളും, ഉയര്‍ന്ന മേല്‍ക്കൂരയുമാണ് ഈ കൊട്ടാരത്തിന്റെ പ്രത്യേകതകള്‍. സുഖദമായൊരു അന്തരീക്ഷമാണ് മുറികള്‍ക്കുള്ളില്‍.

കൊട്ടാരത്തോടനുബന്ധിച്ച് ഒരു സര്‍പ്പക്കാവുണ്ട്. തെക്കു ഭാഗത്തെ ആരാമത്തില്‍ അനേകം നാട്ടു ചെടികളും വൃക്ഷങ്ങളും സംരക്ഷിച്ചു നിലനിര്‍ത്തിയിട്ടുണ്ട്. കൊട്ടാരത്തിനുള്ളില്‍ സജ്ജമാക്കിയിട്ടുള്ള മ്യൂസിയം വെങ്കലശില്പങ്ങളുടെയും കരിങ്കല്‍ ശില്പങ്ങളുടെയും ശിലാശാസനങ്ങളുടെയും നിരവധി ഗ്യാലറികളിലായിട്ടാണ് തിരിച്ചിട്ടുള്ളത്. മറ്റു ഭാഗങ്ങളിലാകട്ടെ പുരാതനകാലത്ത് ഉപേയാഗിച്ചിരുന്നതും വെങ്കലം ചെമ്പ് എന്നീ ലോഹങ്ങളാല്‍ നിര്‍മ്മിതവുമായ വീട്ടു സാമാനങ്ങള്‍, പൗരാണികകാലത്തെ നാണയങ്ങളുടെ ശേഖരം എന്നിവ കൊണ്ട് അലംകൃതമാണ്. ഈ കൊട്ടാരത്തിന്റെ സംരക്ഷണവും, മ്യൂസിയത്തിന്റെ  പരിപാലനവും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ചുമതലയിലാണ്.
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശന നിരക്കുകള്‍
മുതിര്‍ന്നവര്‍  20.00 രൂപ
കുട്ടികള്‍ (5-12 വയസ്സ്)  05.00 രൂപ
ക്യാമറ  50.00 രൂപ
വീഡിയോ ക്യാമറ 250.00 രൂപ

കൊട്ടാരക്കര തമ്പുരാന്‍ സ്മാരക ക്ലാസിക്കല്‍ കലാമ്യൂസിയം





കൊട്ടാരക്കര തമ്പുരാന്‍ സ്മാരക ക്ലാസിക്കല്‍ കലാമ്യൂസിയം

കഥകളിയെന്ന ശാസ്ത്രീയ കലാരൂപത്തിന്റെ പ്രണേതാവായ കൊട്ടാരക്കര തമ്പുരാന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി സ്ഥാപിച്ച ഈ മ്യസിയം ക്ലാസ്സിക്കല്‍ കലകളുടെ സംരക്ഷണം കൂടി ലക്ഷ്യമിടുന്നു. മോഹിനിയാട്ടം, കഥകളി എന്നിവയിലെ മുദ്രകള്‍, പ്രയോഗങ്ങള്‍, അടവുകള്‍, നിലകള്‍ എന്നിവയോടൊപ്പം ഈ കലാരംഗത്തെ ആചാര്യന്മാര്‍ ഉപയോഗിച്ചിരുന്ന സ്വകാര്യ ഗ്രന്ഥങ്ങള്‍, ആടയാഭരണങ്ങള്‍ എന്നിവയും ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

കഥകളിയുടെ ഉപജ്ഞാതാവായ കൊട്ടാരക്കര തമ്പുരാന്റെ ജന്മഗൃഹത്തിലാണ് കൊട്ടാരക്കര തമ്പുരാന്‍ സ്മാരക മ്യൂസിയം സ്ഥാപിച്ചിട്ടുള്ളത്. വേണാട് രാജവംശത്തിന്റെ ഒരു ശാഖയായ ഇളയിടത്തു സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു കൊട്ടാരക്കര. 350 -ലെറെ വര്‍ഷത്തെ പഴക്കമുള്ളതാണ് ഈ കോവിലകക്കെട്ട്. പ്രസിദ്ധമായ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തോട് ചേര്‍ന്നാണ് കേരളീയ ശൈലിയില്‍ തീര്‍ത്ത കൊട്ടാരം സ്ഥിതിചെയ്യുന്നത്.
1983 ലാണ് കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ ക്ലാസ്സിക്കല്‍ കലാ മ്യൂസിയം ആരംഭിക്കുന്നത് 2010 ഏപ്രില്‍ 15 ന് മ്യൂസിയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കൊട്ടാരത്തിലേക്ക് മാറ്റി. അഞ്ച് ഗ്യാലറികളാണ് മ്യൂസിയത്തിലുള്ളത്. ക്ലാസ്സിക്കല്‍ കലകള്‍ക്ക് പ്രത്യേകിച്ച് കഥകളിക്ക് പ്രാധാന്യം നല്‍കിയാണ് പ്രദര്‍ശന ക്രമീകരണം. നാട്യകരണ മുദ്രകളുടെ ഗ്യാലറി, കഥകളിച്ചമയങ്ങളുടെ (കോപ്പുകള്‍) ഗ്യാലറി, നാണയ ഗ്യാലറി, ശില്‍പ്പ ഗ്യാലറി, മഹാ ശിലായുഗ ഗ്യാലറി എന്നിവയാണിവിടെയുള്ളത്. പഞ്ചമുഖ മിഴാവ് ഉള്‍പ്പെടെ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പ്രദര്‍ശന വസ്തുക്കള്‍ ഇവിടെയുണ്ട്.
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ 
പ്രവേശനം സൗജന്യം

വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം, പത്തനംതിട്ട




വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം, പത്തനംതിട്ട

ധീരദേശാഭിമാനിയും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പടപൊരുതി ജീവാര്‍പ്പണം ചെയ്ത പോരാളിയുമായ വേലുത്തമ്പി ദളവയുടെ സ്മരാണാര്‍ത്ഥം സ്ഥാപിച്ച മ്യൂസിയമാണ് മണ്ണടി വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം. വേലുത്തമ്പി ദളവ ആത്മാഹൂതി ചെയ്ത മണ്ണടിയില്‍ 2010 ഫെബ്രുവരി 14 നാണ് മ്യൂസിയം ആരംഭിച്ചത്. തിരുവിതാംകൂറിന്റെ 'ദളവ' (പ്രധാനമന്ത്രി) ആയിരുന്ന വേലുത്തമ്പി ബ്രിട്ടീഷുകാരുടെ സാമ്രാജ്യത്വത്തിനെതിരെ ജനങ്ങളെ വിപ്ലവത്തിന് പ്രേരിപ്പിക്കുകയും സ്വയം കലാപത്തിനിറങ്ങുകയുമായിരുന്നു.

രണ്ടു നിലകളിലായി പണിഞ്ഞിട്ടുള്ള മ്യൂസിയം കെട്ടിടത്തിന്റെ മുന്നില്‍ വേലുത്തമ്പി ദളവയുടെ പൂര്‍ണ്ണകായ വെങ്കല പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ താഴെ നില ഓപ്പണ്‍ എയര്‍ ഗ്യാലറിയാണ്. ഇവിടെ മാര്‍ത്താണ്ഡവര്‍മ്മ മുതല്‍ ശ്രീ ചിത്തിര തിരുനാള്‍ വരെയുള്ള എല്ലാ തിരുവിതാംകൂര്‍ രാജാക്കന്മാരുടെയും ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ശ്രീബുദ്ധന്റെ ശിലാ വിഗ്രഹം, നാഗരൂപങ്ങള്‍, നാഗാരാധനയുടെ കോലങ്ങള്‍, പുരാതന കാര്‍ഷികോപകരണങ്ങള്‍, പഴയകാല യുദ്ധേപകരണങ്ങളായ പീരങ്കികള്‍, പീരങ്കി ഉണ്ടകള്‍, വാള്‍, കുന്തം, കഠാരകള്‍, കായംകുളം വാള്‍ തുടങ്ങിയവയെല്ലാം ഇവിടെ പ്രദര്‍ശനത്തിനുണ്ട്. കൂടാതെ വിപുലമായ ഒരു നാണയ ഗ്യാലറിയും സജ്ജീകരിച്ചിരിക്കുന്നു. വേലുത്തമ്പി ദളവയുടെ ജീവചരിത്രം വ്യക്തമാക്കുന്ന ചിത്രപ്രദര്‍ശനവും ആകര്‍ഷകമാണ്.
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശനം സൗജന്യം

ചേന്ദമംഗലം സിനഗോഗ് മ്യൂസിയം എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ ചേന്ദമംഗലം ഗ്രാമത്തിലാണ് സിനഗോഗ് നിലനില്‍ക്കുന്നത്. കോട്ടയില്‍ കോവിലകം, വൈപ്പിന്‍ കോട്ട സെമിനാരി, ജൂതസെമിത്തേരി, എന്നിവയോട് ചേര്‍ന്ന് കിടക്കുന്ന ചരിത്ര സ്മാരകമാണ് ചേന്ദമംഗലം ജൂതപ്പള്ളി. കേരളത്തില്‍ എത്തിച്ചേര്‍ന്ന ജൂത സമൂഹത്തില്‍ അവരുടെ നിറത്തിന്റെ അടിസ്ഥാനത്തില്‍ കറുത്ത ജൂതന്മാരെന്നും, വെളുത്ത ജൂതന്മാരെന്നും രണ്ട് തരം ആളുകളുണ്ടായിരുന്നു. ഇതില്‍ കറുത്ത ജൂതന്മാരുടെ ആരാധനാ കേന്ദ്രമായിരുന്നു ഈ സിനഗോഗ്. കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയം കുടുംബമാണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള ചേന്ദമംഗലത്ത് സിനഗോഗിനുള്ള സ്ഥലം അനുവദിച്ചത്. 1614-ല്‍ ആണ് ഇവിടെ ആദ്യമായി പള്ളി പണിതത്. ഈ പള്ളി അഗ്നിബാധയില്‍ നശിച്ചു. പിന്നീട് പണിഞ്ഞ പള്ളിയും അഗ്നിക്കിരയായി. തുടര്‍ന്ന് 1830-ല്‍ നിര്‍മ്മിച്ച സിനഗോഗാണ് ഇന്നിവിടെ കാണുന്നത്. ഒരു പൗരാണിക സ്മാരകമെന്ന നിലയിലും ജൂതസങ്കേതമെന്ന നിലയിലും വിദേശരാജ്യങ്ങളില്‍പ്പോലും അറിയപ്പെടുന്ന ഒന്നായി ഈ സിനഗോഗിനെ മാറ്റുന്നതിന് പുരാവസ്തു വകുപ്പിനു കഴിഞ്ഞിട്ടുണ്ട്. ജൂതസംസ്കാരവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഇവിടെ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഹീബ്രു ലിഖിതം ഈ സ്മാരകത്തില്‍ സൂക്ഷിച്ചിരിക്കുന്നു. 1269 ആണ് ഈ ലിഖിതത്തിന്റെ കാലഘട്ടം. പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ പ്രവേശന നിരക്കുകള്‍ മുതിര്‍ന്നവര്‍ 02.00 രൂപ കുട്ടികള്‍ (5-12 വയസ്സ്) 01.00 രൂപ ക്യാമറ 10.00 രൂപ വീഡിയോ ക്യാമറ 50.00 രൂപ




ചേന്ദമംഗലം സിനഗോഗ് മ്യൂസിയം

എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ ചേന്ദമംഗലം ഗ്രാമത്തിലാണ് സിനഗോഗ് നിലനില്‍ക്കുന്നത്. കോട്ടയില്‍ കോവിലകം, വൈപ്പിന്‍ കോട്ട സെമിനാരി, ജൂതസെമിത്തേരി, എന്നിവയോട് ചേര്‍ന്ന് കിടക്കുന്ന ചരിത്ര സ്മാരകമാണ് ചേന്ദമംഗലം ജൂതപ്പള്ളി.

കേരളത്തില്‍ എത്തിച്ചേര്‍ന്ന ജൂത സമൂഹത്തില്‍ അവരുടെ നിറത്തിന്റെ അടിസ്ഥാനത്തില്‍ കറുത്ത ജൂതന്മാരെന്നും, വെളുത്ത ജൂതന്മാരെന്നും രണ്ട് തരം ആളുകളുണ്ടായിരുന്നു. ഇതില്‍ കറുത്ത ജൂതന്മാരുടെ ആരാധനാ കേന്ദ്രമായിരുന്നു ഈ സിനഗോഗ്.

കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായിരുന്ന പാലിയം കുടുംബമാണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള ചേന്ദമംഗലത്ത് സിനഗോഗിനുള്ള സ്ഥലം അനുവദിച്ചത്. 1614-ല്‍ ആണ് ഇവിടെ ആദ്യമായി പള്ളി പണിതത്. ഈ പള്ളി അഗ്നിബാധയില്‍ നശിച്ചു. പിന്നീട് പണിഞ്ഞ പള്ളിയും അഗ്നിക്കിരയായി. തുടര്‍ന്ന് 1830-ല്‍ നിര്‍മ്മിച്ച സിനഗോഗാണ് ഇന്നിവിടെ കാണുന്നത്.

ഒരു പൗരാണിക സ്മാരകമെന്ന നിലയിലും ജൂതസങ്കേതമെന്ന നിലയിലും വിദേശരാജ്യങ്ങളില്‍പ്പോലും അറിയപ്പെടുന്ന ഒന്നായി ഈ സിനഗോഗിനെ മാറ്റുന്നതിന് പുരാവസ്തു വകുപ്പിനു കഴിഞ്ഞിട്ടുണ്ട്. ജൂതസംസ്കാരവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഇവിടെ പ്രദര്‍ശനത്തിന് വച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും പുരാതനമായ ഹീബ്രു ലിഖിതം ഈ സ്മാരകത്തില്‍ സൂക്ഷിച്ചിരിക്കുന്നു. 1269 ആണ് ഈ ലിഖിതത്തിന്റെ കാലഘട്ടം.
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശന നിരക്കുകള്‍
മുതിര്‍ന്നവര്‍  02.00 രൂപ
കുട്ടികള്‍ (5-12 വയസ്സ്)  01.00 രൂപ
ക്യാമറ  10.00 രൂപ
വീഡിയോ ക്യാമറ 50.00 രൂപ

മേത്തന്‍ മണിയുടെ ചരിത്രം തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനു കിഴക്ക്



മേത്തന്‍ മണിയുടെ ചരിത്രം
സുഹൃത്തുക്കളെ നിങ്ങള്‍ക്ക് മേത്തന്‍ മണിയെ പ്രവര്‍ത്തിപ്പിക്കാന്‍ അവസാനം കൊടുത്തിരിക്കുന്ന ലിക്കില്‍ ക്ലിക്ക് ചെയ്തു
(സുഹൃത്തുക്കളെ മേത്തന്‍ മണിയുടെ ചരിത്രം വായിക്കുക ദയവായി ഷെയര്‍ ചെയ്യുക..അറിയാത്തവര്‍ അറിയട്ടെ......)
മേത്തന്‍ മണിയുടെ ചരിത്രം
**************************
തിരുവനന്തപുരത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിനു കിഴക്ക് വശത്തുള്ള പുത്തൻമാളിക (കരുവേലപ്പുരമാളിക) കൊട്ടാര സമുച്ചയത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള നാഴികമണിയാണ് അനന്തപുരിയുടെ അഭിമാനമായാ മേത്തൻമണി.
1840ൽ അന്നത്തെ രാജാവായിരുന്ന സ്വാതി തിരുനാളിന്റെ ഭരണകാലത്ത് തിരുവനന്തപുരം വാനനിരീക്ഷണകേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ ആയിരുന്ന ജോൺ കാൽഡിക്കോട്ട് മദിരാശിയിലെ ചിന്നപട്ടണത്തു നിന്നും രണ്ടു വലിയ നാഴിക മണികൾ വാങ്ങി അതിലൊന്ന് അന്നത്തെ തിരുവിതാംകൂറിന്റെ ആസ്ഥാനമായിരുന്ന പത്മനാഭപുരം കൊട്ടാരത്തിലും (തമിഴ്‌നാട്ടിലെ തക്കലയ്ക്കടുത്തു) മറ്റൊന്ന് തിരുവനന്തപുരത്ത് പത്മനാഭ ക്ഷേത്രത്തിലും സ്ഥാപിച്ചു. പദ്മതീർത്ഥത്തിന് തെക്ക് ഭാഗത്തെ നെടുനീളത്തിലുള്ള ഇരുനില മാളികയാണ് കരുവേലപ്പുര എന്ന പഴയ സെക്രട്ടറിയേറ്റ്. അതിലാണ് മേത്തൻമണി സ്ഥാപിച്ചത്
പത്മതീര്‍ത്ഥകുളത്തിന്നുമഭിമുഖമായി ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നു ഈ ചരിത്രസ്മാരകം. ധര്‍മ്മരാജയുടെ ഭരണകാലത്ത് ടിപ്പുവിന്റെ അധിനിവേശത്തെ ചെറുത്തു തോല്‍പ്പിച്ചതിന്റെ ഓര്‍മ്മയായിട്ടാണ് ഈ മണിയെ കരുതി പോരുന്നത്.
മേത്തന്‍ മണിയുടെ പ്രവര്‍ത്തനം
****************************
പ്രത്യേക തരം ചെമ്പുതകിടില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ മേത്തന്‍ മണിയില്‍ ഡയലിന്റെ തൊട്ടു മുകളിലായി മഹാഗണിത്തടിയില്‍ പണിക്കഴിപ്പിച്ച, ഓരോ മണിക്കൂറിലും വായ്‌ തുറക്കുന്ന താടിക്കാരന്‍ മേത്തന്റെ രൂപവും അയാളുടെ മുഖത്തേക്ക് ഇരു വശത്തു നിന്നും ആഞ്ഞിടിക്കുന്ന രണ്ടു മുട്ടനാടുകളുമാണ് ഈ മണിയെ കൗതുകപൂര്‍ണ്ണമാക്കുന്നത്. ഇത് വഞ്ചിയൂര്‍ നിന്നും വന്ന കുളത്തൂക്കാരന്‍ എന്ന് പേരുള്ള ആശാരി പിന്നീട് പണിത് ചേര്‍ത്തതാണ് എന്ന് പറയപ്പെടുന്നു. അദ്ദേഹത്തെ ഈ നിര്‍മ്മിതിയുടെ പേരില്‍ ആദരസൂചകമായി 'സൂത്രം ആശാരി' എന്ന് വിളിച്ചിരുന്നതായും തദ്ദേശവാസികള്‍ പറയുന്നു. ആബാലവൃദ്ധം ജനങ്ങള്‍ ഈ അത്ഭുതകാഴ്ച കാണാന്‍ അന്നൊക്കെ ക്ഷേത്രമുറ്റത്ത് തടിച്ചു കൂടിയിരുന്നതായി അറിയുന്നു.
പഴയ ചാട് സമ്പ്രദായമാണ് ഈ സൂത്രത്തിന്റെ പ്രവര്‍ത്തനത്തിന്നാധാരം. നാഴികമണിയുടെ സൂചികളില്‍ രണ്ടു ഭാരക്കട്ടികള്‍ തൂക്കിയിട്ടുണ്ട്. അതിനെ ക്ലോക്കിന്റെ പുറകില്‍ ഒരു ദണ്ഡുമായി ഘടിപ്പിച്ചു വച്ചിട്ടുണ്ട്. സൂചികള്‍ ഒരു വട്ടം ചുറ്റി വരുമ്പോള്‍ ഇതിലെ ഈ പ്രത്യേക ലിവര്‍ സംവിധാനം അനുസരിച്ച് ദണ്ഡ് ചലിക്കും, ഭാരമയയും. തല്‍ഫലമായി രണ്ടു മുട്ടനാടുകളും അടുത്തു വന്നു താടിരൂപത്തില്‍ ഇടിക്കും. ആദ്യകാലത്ത്, ഘടികാരത്തിന്റെ പ്രവര്‍ത്തനത്തിനുസൃതമായി ഓരോ മണിക്കൂര്‍ ഇടവിട്ട്‌ സമയക്ലിപ്തയോടെ മണിയടിക്കാന്‍ പ്രത്യേകം സേവകരെ ചട്ടം കെട്ടിയിരുന്നു. മണിഗോപുരത്തിന്റെ താഴെ നിലയില്‍ നിലയുറപ്പിച്ചിരുന്ന കൂറ്റന്‍ ലോഹമണിയില്‍ മുട്ടിയാണ് അന്ന് ലോകരെയവര്‍ സമയമറിയിച്ചിരുന്നത്.
മേത്തന്‍ അഥവാ മ്ലേച്ചന്‍ എന്നാ വാക്കില്‍ നിന്നാവണം മേത്തന്‍മണിയെന്ന പേരിന്റെ ഉത്ഭവം. സംസ്കൃതത്തില്‍ ഈ വാക്കിന് ആര്യനല്ലാത്തവന്‍, സാമ്പ്രദായിക ഹിന്ദു ആചാരങ്ങള്‍ പാലിക്കാത്തവന്‍, മത്സ്യമാംസാദികള്‍ ഭുജിക്കുന്നവന്‍ എന്നൊക്കെ വിവക്ഷ കാണുന്നുണ്ട്. ടിപ്പുവിനെ മേത്തനായി കണക്കാക്കിയിരുന്നതു കൊണ്ടാവണം ടിപ്പുവിന്മേലുള്ള വിജയത്തെ അനുസ്മരിപ്പിക്കുന്ന ഈ നാഴികമണിയെ മേത്തന്‍ മണി എന്ന പേരില്‍ വിളിച്ചു പോന്നത്.
വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും വാര്‍ദ്ധക്യത്തിന്റെ ബാലാരിഷ്ടതകളില്ലാതെ ഇന്നും ചുറുചുറുക്കോടെ ഓടിക്കൊണ്ടിരിക്കുന്നു; ഈ നാഴിക മണി. നഗരം വളര്‍ന്നു വലുതായിട്ടും ഇന്നും മേത്തന്‍ മണിയുടെ നാഴികമുട്ട് ഓരോ മണിക്കൂറിലും ഇടവിട്ട്‌ കേള്‍ക്കാന്‍ അനന്തപുരിയിലെ പഴമക്കാര്‍ കാതോര്‍ക്കാറുണ്ട്. അതെ, ആ ലോഹനാദം അവരുടെ ശീലത്തിന്റെ ഭാഗമായിരിക്കുന്നു.
സുഹൃത്തുക്കളെ നിങ്ങള്‍ ഒന്നു മേത്തന്‍ മണിയെ പ്രവര്‍ത്തിപ്പിക്കു ????
മേത്തന്‍ മണിയുടെ പ്രവര്‍ത്തനം കാണാനായി താഴെയുള്ള ലിക്കില്‍ ക്ലിക്ക് ചെയ്തു എന്നിട്ട് അതിലെ ക്ലോക്ക് ഡയലിനു മുകളിലെ താടിക്കാരന്റെ മുഖത്ത് ക്ലിക്ക് ചെയ്തു നോക്കൂ.

AD 1949 മുതല്‍ AD 2014 വരെ

AD 1949 മുതല്‍ AD 2014 വരെ

( 1949 മുതല്‍ 2014 വരെ തുടര്‍ന്ന് )
# 1949 - തിരു - കൊച്ചി സംയോജനം.
# 1954 - തിരുവിതാംകൂറിലും കൊച്ചിയിലും പൊതുതെരഞ്ഞെടുപ്പ്. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ പി.എസ്.പി.
മന്ത്രിസഭ അധികാരത്തില്‍ വന്നു.
# 1956 - ഭൂരുപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പനമ്പള്ളി മന്ത്രിസഭ രാജിവച്ചു. കേരള സംസ്ഥാനം രൂപീകൃതമായി. ഡോ.ബി രാമകൃഷ്ണറാവു കേരള ഗവര്‍ണ്ണറായി.
# 1957 - ഏപ്രില്‍ 5- ബാലറ്റു പേപ്പറിലൂടെ ഏഷ്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി.
# 1957 - എറണാകുളം - കൊല്ലം റെയില്‍വെ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ സര്‍വ്വകലാശാല കേരള സര്‍വ്വകലാശാലയായി വികസിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി ആവിഷ്കരിച്ച വിദ്യാഭ്യാസ ബില്‍ നിയമസഭ പാസ്സാക്കി.
# 1958 - ഏപ്രില്‍ 1 - എറണാകുളം ആസ്ഥാനമായി പുതിയ ജില്ല നിലവില്‍ വന്നു.
# 1959 - ജൂണ്‍ 15 - വിമോചന സമരം ആരംഭിച്ചു. അങ്കമാലിയില്‍ വെടിവയ്പ്പ് നടന്നു.
# 1959 - ജൂലൈ 31 - വിമോചന സമരത്തെത്തുടര്‍ന്ന് കേരള മന്ത്രിസഭയെ ഇന്ത്യന്‍ പ്രസിഡന്റ് പിരിച്ചുവിട്ടു. പ്രസിഡന്റ് ഭരണം നടപ്പിലാക്കി.
# 1960 - ഫെബ്രുവരി 1 - കേരള നിയമസഭയിലേക്ക് രണ്ടാം പൊതുതെരെഞ്ഞെടുപ്പ്.
# 1960 - ഫെബ്രുവരി 22 - കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി (കോണ്‍ഗ്രസ്, പി.എസ്.പി) സര്‍ക്കാര്‍ അധികാരത്തിലെത്തി. പട്ടം താണുപിള്ള കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
# 1960 - ജനുവരി 18 - കേരളത്തില പഞ്ചായത്ത് രാജ് സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
# 1961 - ജൂലൈ 1 - കേരള പോസ്റല്‍ സര്‍ക്കിള്‍ നിലവില്‍ വന്നു.
# 1962 - ഓഗസ്റ് 20 - സംസ്ഥാനത്തെ ആദ്യത്തെ തുറന്ന ജയില്‍ തിരുവനന്തപുരം പരുത്തിപ്പള്ളി റിസര്‍വ് വനത്തില്‍ നെട്ടുകാല്‍ത്തേരിയില്‍ ഉദ്ഘാടനം ചെയ്തു.
# 1962 - സെപ്തംബര്‍ 26 - ആര്‍. ശങ്കര്‍ (കോണ്‍ഗ്രസ്) കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1963 - കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ്.
# 1963 - നവംബര്‍ 21 - തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ്ങ് സ്റേഷനില്‍ നിന്നു ആദ്യ റോക്കറ്റായ നൈക്ക് അപ്പാച്ചി വിക്ഷേപിച്ചു.
# 1963 - കേരള ഭൂപരിഷ്കരണ നിയമം പാസ്സാക്കി.
# 1964 - സെപ്തംബര്‍ 8 - അവിശ്വാസ പ്രമേയം വഴി ആര്‍.ശങ്കര്‍ മന്ത്രി സഭയെ പുറത്താക്കി. അവിശ്വാസ പ്രമേയം വഴി പുറത്താകുന്ന കേരളത്തിലെ ഏക സര്‍ക്കാരാണ്.
# 1964 - ഒക്ടോബര്‍ 9 - കേരളത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. കേരള കോണ്‍ഗ്രസ് പിറന്നു.
# 1964 - ഒക്ടോബര്‍ 31 - കമ്മ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്നു. സി.പി.എം. ഔദ്യോഗികമായി നിലവില്‍ വന്നു.
# 1965 - മാര്‍ച്ച് 4 - കേരള നിയമസഭയിലേക്ക് മൂന്നാം തെരെഞ്ഞെടുപ്പ്.
# 1965 - മാര്‍ച്ച് 24 - നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ നിയമസഭ പിരിച്ചുവിട്ടു.
# 1965 - ഏപ്രില്‍ 1 - കെ.എസ്.ആര്‍.ടി.സി നിലവില്‍ വന്നു.
# 1965 - നവംബര്‍ 1 - കേരളത്തില്‍ ഔദ്യേഗികഭാഷ മലയാളമാക്കി കൊണ്ടുള്ള ആദ്യ നടപടികള്‍ ആരംഭിച്ചു.
# 1966 - മേയ് 5 - മലയാള ചലച്ചിത്രം ചെമ്മീന്‍ (സംവിധാനം രാമുകാര്യാട്ട്) രാഷ്ട്രപതിയുടെ സ്വര്‍ണമെഡലിന് അര്‍ഹമായി. ദക്ഷിണേന്ത്യയ്ക്കു ലഭിക്കുന്ന ആദ്യ സ്വര്‍ണ മെഡലാണ്.
# 1967 - ഫെബ്രിവരി 20 - കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുപ്പ്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ സപ്തമുന്നണി മന്ത്രിസഭ.
# 1968 - കേരള സര്‍ക്കാര്‍ ഭാഗ്യക്കുറി ആരംഭിച്ചു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി തുടങ്ങുന്നത്.
# 1968 - നവംബര്‍ 22 - നക്സലൈറ്റ് സംഘം സലശ്ശേരി പോലീസ് സ്റേഷന്‍ ആക്രമിച്ചു.
# 1968 - നവംബര്‍ 24 - നക്സലൈറ്റ് സംഘം പുല്‍പ്പള്ളി വയര്‍ലസ് സ്റേഷന്‍ ആക്രമിച്ചു.
# 1968 - തുമ്പ റോക്കറ്റു വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്രസംഘടനയ്ക്ക് സമര്‍പ്പിച്ചു.
# 1969 - ജനുവരി 22 - നക്സലൈറ്റ് സംഘം കോട്ടയം ജില്ലയിലെ മോനിപ്പള്ളി ടെലഫോണ്‍ എക്സ്ചേഞ്ച് തീ വെച്ചു.
# 1969 - ജൂണ്‍ 16 - മലപ്പുറം ജില്ല നിലവില്‍ വന്നു.
# 1969 - ഒക്ടോബര്‍ 24 - രണ്ടാം ഇ.എം.എസ് മന്ത്രിസഭ (സപ്തമുന്നണി) രാജിവച്ചു.
# 1969 - നവംബര്‍ 1 - സി. അച്യുതമേനോന്‍ (സി.പി.എം) മന്ത്രിസഭ അധികാരമേറ്റു.
# 1969 - ഡിസംബര്‍ 17 - നക്സലൈറ്റ് സംഘം കുറ്റ്യാടിപോലീസ് സ്റേഷന്‍ ആക്രമിച്ചു.
# 1970 - ജനുവരി 1 - കേരള ഭൂപരിഷ്കരണ ഭോദഗതി നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ എല്ലാ തരത്തിലുള്ള ജന്മികുടിയാന്‍ ബന്ധങ്ങളും സംസ്ഥാനത്ത് അവസാനിച്ചു.
# 1970 - ഫെബ്രുവരി 9 - വയനാട്ടിലെ തിരുനെല്ലി തൃശിലേരി പ്രദേശങ്ങളില്‍ എം.വര്‍ഗീസിന്റെ നേതൃത്വത്തില്‍ നക്സലൈറ്റ് ആക്രമണം. ജന്മിയായ വാസുദേവ അഡഗയേയും ചേക്കുവിനേയും കൊലപ്പെടുത്തി.
# 1970 - ഓഗസ്റ് 1 - കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുപ്പ്.
# 1970 - സെപ്റ്റംബര്‍ 24 - സി.അച്യുതമേനോന്‍ മന്ത്രിസഭ അധികാരമേറ്റു.
# 1972 - ജനുവരി 25 - ഇടുക്കി ജില്ല നിലവില്‍ വന്നു
# 1972 - മേയ് 14 - കേരളത്തില്‍ ഭവനരഹിതരായ പാവപ്പെട്ടവര്‍ക്കുള്ള ലക്ഷം വീട് പദ്ധതി ആരംഭിച്ചു.
# 1974 - മേയ് 29 - ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ചു ഡാമായ ഇടുക്കി ഡാമിന്റെ പണി പൂര്‍ത്തിയായി
# 1975 - ഫെബ്രുവരി 13 - വേമ്പനാട് കായലിനെ തണ്ണിമുക്കം മണ്‍ചിറയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
# 1976 - ഫെബ്രുവരി 12 -കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയെ ഇടുക്കിയില്‍ നിന്നും വിദ്യുച്ഛക്തി ഉത്പാദനം ആരംഭിച്ചു.
# 1977 മാര്‍ച്ച് 19 - അഞ്ചാം കേരള നിയമസഭാ തെരഞ്ഞെടുപ്പ്.
# 1977 മാര്‍ച്ച് 25 - കെ കരുണാകന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1977 ഏപ്രില്‍ 25 - രാജന്‍ കേസിലെ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് മുഖ്യമന്ത്രി കെ. കരുണാകരന്‍ രാജി വച്ചു.
# 1977 ഏപ്രില്‍ 27 - എ കെ ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1978 ഒക്ടോബര്‍ 27 - ചിക്മംഗ്ചൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കു പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി എ കെ ആന്റണി രാജി വച്ചു.
# ഒക്ടോബര്‍ 29 - കേരള മുഖ്യമന്ത്രിയായി പി കെ വാസുദേവന്‍ നായര്‍ സ്ഥാനമേറ്റു.
# 1979 ജൂലൈ 5 - കെ എം മാണിയുടെയും പി ജെ ജോസഫിന്റെയും നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നു.
# 1979 സെപ്റ്റംബര്‍ 15 - കേരളത്തില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പ്.
# 1979 ഒക്ടോബര്‍ 7 - ഇഷ്ടദാന ബില്ല് തര്‍ക്കത്തെ തുടര്‍ന്ന് പി കെ വാസുദേവന്‍ നായര്‍ മന്ത്രിസഭ രാജിവച്ചു.
# 1979 ഒക്ടോബര്‍ 9 - സി എച്ച് മുഹമ്മദ് കോയ (മുസ്ളീം ലീഗ്) മന്ത്രി സഭ സ്ഥാനമേറ്റു.
# 1980 ജനുവരി 21 - ആറാം കേരള നിയമസഭാ തെരഞ്ഞെടുപ്പ്
# 1980 ജനുവരി 25 - ഇ കെ നായനാര്‍ (സി പി എം) കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1980 ജനുവരി 28 - കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച ആദ്യകപ്പല്‍ റാണി പത്മിനി കടലിലിറക്കി.
# 1980 നവംബര്‍ 1 - വയനാട് ജില്ല രൂപീകൃതമായി.
1981 ഒക്ടോബര്‍ 20 - കേരളകോണ്‍ഗ്രസ് പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതിനാല്‍ ഇ.കെ നയനാരുടെ നേതൃത്വത്തിലുള്ള ഇടതു മന്ത്രി സഭ രാജി വച്ചു.
# 1981 ഡിസംബര്‍ 28 - കെ.കരുണാകരന്‍ മന്ത്രിസഭ സ്ഥാനമേറ്റു.
# 1982 മാര്‍ച്ച് 17 - കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ രാജിവച്ചു.
# 1982 മേയ് 19 - ഏഴാം കേരള നിയമസഭാതെരഞ്ഞെടുപ്പ് പറവൂര്‍ നിയോജക മണ്ഡലത്തിലെ 50 ബൂത്തുകളില്‍ ഇന്ത്യയില്‍ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തി.
# 1982 മേയ് 24 കെ.കുരണാകരന്‍ മന്ത്രിസഭ സ്ഥാനമേറ്റു.
# 1983 ഒക്ടോബര്‍ 26 - കേരളത്തിലെ നാലാമത്തെ സര്‍വ്വകലാശാല കോട്ടയത്ത് നിലവില്‍ വന്നു.
# 1983 നവംബര്‍ 5 - സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു.
# 1984 മേയ് 24 - കേരളത്തിലെ അവസാന ജില്ലയായ കാസര്‍കോഡ് രൂപീകൃതമായി.
# 1985 ജനുവരി 1 - ദൂരദര്‍ശന്‍ മലയാള പരിപാടികള്‍ സംപ്രേക്ഷണം ആരംഭിച്ചു.
# 1986 - പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ കേരളം സന്ദര്‍ശിച്ചു.
# 1987 മാര്‍ച്ച് 26 - ഇ.കെ.നയനാരുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. മന്ത്രിസഭ അധികാരമേറ്റു.
# 1988 - കോഴിക്കോട്(കരിപ്പൂര്‍) വിമാനത്താവളത്തില്‍ ആദ്യത്തെ വിമാനമിറങ്ങി.
# 1988 - ക്രിസ്ത്യന്‍ വനിതകള്‍ക്ക് പിതൃസ്വത്തില്‍ തുല്യ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു.
# 1988 ജൂലൈ 8 - പെരുമണ്‍ ദുരന്തം. കൊല്ലം ജില്ലയിലെ പെരുമണില്‍ വച്ച് ബാംഗ്ളൂര്‍ - തിരുവനന്തപുരം ഐലന്റ് എക്സ്പ്രസ് തീവണ്ടി അഷ്ടമുടി കായലിലേക്ക് മറിഞ്ഞ് 107 പേര്‍ മരിച്ചു.
# 1989 ജനുവരി 16 - പ്രശസ്ത ചലച്ചിത്ര നടന്‍ പ്രേംനസീര്‍ അന്തരിച്ചു.
# 1989 മാര്‍ച്ച് 11 - കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരള ത്തിലെ ആദ്യത്തെ പദ്ധതി പാലക്കാട് കോട്ടമലയില്‍ ഉദ്ഘാടനം ചെയ്തു.
# 1989 ജൂണ്‍ 25 - കോട്ടയം ഇന്ത്യയിലെ സമ്പൂര്‍ണ സാക്ഷരത നേടുന്ന ആദ്യത്തെ പട്ടണമായി.
# 1989 ഒക്ടോബര്‍ 5 - ഇന്ത്യയില്‍ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാജഡ്ജിയായി മലയാളിയായ എം.ഫാത്തിമബീവി നിയമിതയായി.
# 1990 ഫെബ്രുവരി 4 - ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ ജില്ലയായി എറണാകുളം മാറി.
# 1990 ഫെബ്രുവരി 9 - കേരളത്തിലെ ജില്ലകളുടേയും താലൂക്കുകളുടേയും പേരില്‍ നിന്ന് ഇംഗ്ളീഷ് ഉച്ചാരണ രീതി മാറ്റി പൂര്‍ണ്ണ മലയാള പേരുകള്‍ സ്വീകരിച്ചുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
# 1990 മാര്‍ച്ച് 29 - കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായി കണിക്കൊന്നയെ പ്രഖ്യാപിച്ചു.
# 1990 ഒക്ടോബര്‍ 31 - കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറിയായി പത്മാ രാമചന്ദ്രന്‍ നിയമിതയായി.
# 1991 ജനുവരി 1 - തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു.
# 1991 ജനുവരി 29 - കേരളത്തില്‍ ആദ്യമായി ജില്ലാ കൌണ്‍സില്‍ തെരെഞ്ഞെടുപ്പ് നടന്നു.
# 1991 ഏപ്രില്‍ 18 - ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി കേരളം മാറി.
# 1991 ജൂണ്‍ 12 - കേരളത്തില്‍ നിയമസഭാ ലോകസഭാ തിരഞ്ഞെടുപ്പ്.
# 1991 മേയ് 24 - കേരളത്തില്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റു.
# 1991 ജൂലൈ 19 - അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ.ചിത്തിര തിരുനാള്‍ ബാലരാമവര്‍മ നാടുനീങ്ങി.
# 1991 ജനുവരി 29 - കേരളത്തില്‍ ആദ്യമായി ജില്ലാ കൌണ്‍സില്‍ തെരെഞ്ഞെടുപ്പ് നടന്നു.
# 1991 ഏപ്രില്‍ 18 - ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി കേരളം മാറി.
# 1991 ജൂണ്‍ 12 - കേരളത്തില്‍ നിയമസഭാ ലോകസഭാ തിരഞ്ഞെടുപ്പ്.
# 1991 മേയ് 24 - കേരളത്തില്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റു.
# 1991 ജൂലൈ 19 - അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ.ചിത്തിര തിരുനാള്‍ ബാലരാമവര്‍മ നാടുനീങ്ങി.
# 1991 ഓഗസ്റ് 16 - മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍ അന്തരിച്ചു.
# 1992 ഏപ്രില്‍ 3 - പ്രശസ്ത ഗായകന്‍ കെ.ജെ.യേശുദാസിനെ സംസ്ഥാനത്തിന്റെ ആജീവ ആസ്ഥാന ഗായകനായി നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
# 1992 ഏപ്രില്‍ 15 - മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്റെ പരീക്ഷണ സംപ്രേക്ഷണം ഉദ്ഘാടനം ചെയ്തു.
# 1992 ജൂലൈ 20 - പൂന്തുറ കലാപം, 5 മരണം.
# 1992 ഓഗസ്റ് 19 - കെ.ആര്‍.നാരായണനെ ഉപരാഷ്ട്രപതിയായി തെരെഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളി.
# 1993 ഓഗസ്റ് 4 - ചിന്മയാ മിഷന്‍ സ്ഥാപകന്‍ സ്വാമി ചിന്മയാനന്ദന്‍ അന്തരിച്ചു.
# 1994 ജൂലൈ 5 - വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ചു.
# 1995 മാര്‍ച്ച് 16 - ഐ.എസ്.ആര്‍.ഒ ചാരക്കേസ് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി കെ.കരുണാകരന്‍ രാജിവച്ചു.
# 1995 മാര്‍ച്ച് 22 - എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റു.
# 1996 മാര്‍ച്ച് 15 - സംസ്ഥാന വനിതാ കമ്മീഷന്‍ രൂപീകരിച്ചു.
# 1996 ഏപ്രില്‍ 22 - പത്താം കേരള നിയമസഭാ തിരഞ്ഞെടുപ്പ്.
# 1996 മേയ് 20 - ഇ.കെ.നായനാര്‍ മന്ത്രിസഭ സ്ഥാനമേറ്റു.
# 1997 ജനുവരി 23 - കേരളത്തിലെ ആദ്യത്തെ ടെസ്റ്യൂബ് ശിശുക്കള്‍ കൊച്ചിയിലെ വിജയ ക്ളിനിക്കില്‍ പിറന്നു.
# 1997 ഒക്ടോബര്‍ 15 - മലയാളിയായ ഇംഗ്ളീഷ് എഴുത്തുകാരി അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന പുസ്തകത്തിന് ബുക്കര്‍ പുരസ്കാരം ലഭിച്ചു.
# 1997 - കെ.ആര്‍.നാരായണന്‍ രാഷ്ട്രപതിയായി.
# 1998 - ഇ.എം.എസ് അന്തരിച്ചു.
# 1999 ജനുവരി 14 - ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 51 തീര്‍ത്ഥാടകര്‍ മരിച്ചു.
# 1999 ജനുവരി 17 - കായംകുളം താപനിലയം രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
# 1999 മേയ് 25 - നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
# 2000 ഡിസംബര്‍ 12 - ഇരുപത് വര്‍ഷത്തിനിടയില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂചലനം അനുഭവപ്പെട്ടു. ഇടുക്കി ജില്ലയിലെ പൈനാവ് കേന്ദ്രീകരിച്ചുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തി.
# 2001 മേയ് 10 - പതിനൊന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പ്.
# 2001 മേയ് 17 - എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റു.
# 2001 ജൂണ്‍ 22 - മംഗലാപുരം- ചെന്നൈ മെയില്‍ ട്രെയിന്‍ കടലുണ്ടിപുഴയിലേക്ക് മറിഞ്ഞ് 57 പേര്‍ മരിച്ചു.
# 2001 - കൂടിയാട്ടത്തിന് യുനസ്കോയുടെ അംഗീകാരം.
# 2002 ജനുവരി 3 - കോഴിക്കോട് മാറാട് ബീച്ചില്‍ വര്‍ഗീയ സംഘര്‍ഷം. അഞ്ചുപേര്‍ മരിച്ചു.
# 2002 ജൂലൈ 27 - കുമരകത്ത് ബോട്ടുമുങ്ങി 29 പേര്‍ മരിച്ചു.
# 2003 ജനുവരി 18 - സംസ്ഥാന സര്‍ക്കാരിന്റെ ആഗോള നിക്ഷേപ സംഗമം (ജിം) കൊച്ചിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
# 2003 ഫെബ്രുവരി 19 - മുത്തങ്ങ സംഭവം. മുത്തങ്ങയില്‍ വനം കൈയ്യേറിയ ആദിവാസികളെ ഒഴിപ്പിക്കാനായി പോലീസ് നടത്തിയ ബലപ്രയോഗത്തില്‍ ഒരു പോലീസുകാരനും ഒരു ആദിവാസിയും മരിച്ചു.
# 2003 മേയ് 13 - കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു.
# 2004 ഓഗസ്റ് 31 - കേരള മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു.
# 2004 നവംബര്‍ 8 - കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലറായി ഡോ.ജാന്‍സി ജെയിംസ് നിയമിതയായി.
# 2005 ഫെബ്രുവരി 16 - വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.
# 2006 ഏപ്രില്‍ 22 - പന്ത്രണ്ടാം കേരള നിയമസഭാ തെരെഞ്ഞെടുപ്പ്.
# 2006 മെയ് 18 - സി.പി.എം നേതാവ് വി.എസ്.അച്യുതാനാന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി.
# 2011മേയ് 18, കേരള മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു.

കേരളത്തിന്‍റെ ചരിത്രം BC400 TO AD 1948



.... കേരളത്തിന്‍റെ ചരിത്രം BC400 TO AD 1948
ബി.സി.
# 4000 - നെഗ്രിറ്റോ, പ്രോട്ടോ ആസ്തലോയ്ഡ് വംശജര്‍ കേരളത്തില്
# 3000 - ഹിന്ദുനദീതട പട്ടണങ്ങളും കേരളവും കടല്‍ മാര്‍ഗം വ്യാപാരം നടത്തുന്നു.
# 2000 - അസ്സീറിയ, ബാബിലോണ്‍ എന്നിവിടങ്ങളിലേക്ക് കേരളത്തില്‍ നിന്നും സുഗന്ധദ്രവ്യങ്ങള്‍ വാങ്ങുന്നു.
# 700 - ദ്രാവിഡര്‍ ദക്ഷിണേന്ത്യയില്‍ കുടിയേറുന്നു.
# 330 - യവന സഞ്ചാരി മെഗസ്തനീസ് കേരളത്തെക്കുറിച്ച് തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.
# 302 - ആര്യന്‍മാര്‍ കേരളത്തില്‍
# 270 - ബുദ്ധമതം കേരളത്തില്‍ പ്രചരിക്കുവാന്‍ തുടങ്ങി.
എ.ഡി.
# 45 - സെന്റ് തോമസ് കേരളത്തില്‍ വന്നു.
# 68 - യഹൂദര്‍ കേരളത്തില്‍ കുടിയേറുന്നു.
# 74 - പ്ളിനിയുടെ കേരള പരാമര്‍ശം
# 630 - ഹ്യൂവാന്‍ സാങ് കേരളത്തില്‍
# 644 - മാലിക് ബിന്‍ദിനാര്‍ കേരളത്തില്‍ ഇസ്ളാം മതം സ്ഥാപിച്ചു.
# 690 - ചേരമാന്‍ പെരുമാള്‍ അധികാരത്തില്‍ വരുന്നു.
# 768 - കുലശേഖര ആള്‍വാര്‍ ഭരണത്തില്‍
# 788-820 - അദ്വൈത പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആദിശങ്കരന്റെ ജീവിതകാലം.
# 825 ജൂലായ് 25 - കൊല്ലവര്‍ഷം ആരംഭിക്കുന്നു.
# 849 - സ്ഥാണുരവിയുടെ തരിസാപ്പള്ളി ചെപ്പേട് എഴുതപ്പെടുന്നു.
# 851 - അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തുന്നു.
# 925 - വിക്രമാദിത്യവരാഗുണന്റെ പാലിയം ശാസനം
# 974 - മാമ്പള്ളി പട്ടയം നിലവില്‍ വന്നു.
# 1000 - രാജ രാജ ചോളന്‍ കേരളത്തെ ആക്രമിക്കുന്നു. ഭാസ്കരരവി വര്‍മ ഒന്നാമന്റെ ജൂതശാസനം.
# 1010 - വെസൊലിനാട് രണ്ടായി പിളര്‍ന്ന് തെക്കന്‍കൂറും വടക്കന്‍കൂറും ആകുന്നു.
# 1070 - കേരളം ചോളനിയന്ത്രണത്തില്‍ നിന്നും വിമുക്തി നേടുന്നു.
# 1189 - ഗോശാലാ ശാസനം.
# 1292 - മാര്‍ക്കോ പോളോ കേരളത്തില്‍ വരുന്നു.
# 1295 - കോഴിക്കോട് നഗരം നിര്‍മ്മിക്കുന്നു.
# 1342-1347 - ഇബന്‍ ബത്തൂത്ത കോഴിക്കോട് എത്തുന്നു.
# 1350 - വള്ളുവക്കോനാതിരി തിരുനാവായ ഉപേക്ഷിച്ചു. സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷന്‍.
# 1405 - പെരുമ്പടപ്പു സ്വരൂപം തിരുവഞ്ചികുളത്തുനിന്നും കൊച്ചിയിലേക്ക് ആസ്ഥാനം മാറുന്നു.
# 1409 - ചൈനാക്കാരനായ മാഹ്വാന്‍ എന്ന മുസ്ളിം കേരളം സന്ദര്‍ശിച്ചു.
# 1427-1500- ചെറുശ്ശേരിയുടെ ജീവിത കാലഘട്ടം.
# 1440 - നിക്കോളാക്കോണ്ടി കേരളത്തില്‍
# 1495-1575- തുഞ്ചത്ത് എഴുത്തച്ഛന്റെ കാലഘട്ടം.
# 1498 - വാസ്കോഡിഗാമ കോഴിക്കോടുള്ള കാപ്പാട്ടില്‍ കപ്പലിറങ്ങുന്നു.
# 1499 - പെഡ്രോ അല്‍വാറീസ് കോഴിക്കോട്ടെത്തുന്നു.
# 1502 - വാസ്കോഡിഗാമയുടെ രണ്ടാംവരവ്.
# 1505 - ഫ്രാന്‍സിസ്കോ ഡാ അല്‍മെയ്ഡാ എന്ന പോര്‍ട്ടുഗീസ് വൈസ്രോയി കണ്ണൂരിലെത്തി.
# 1509 - അല്‍ഫോന്‍സാ ആല്‍ബുക്കര്‍ക്കു എന്ന പോര്‍ട്ടുഗീസുകാരന്‍ വൈസ്രോയി സ്ഥാനം ഏറ്റെടുത്തു.
# 1514 - സാമൂതിരിയും കൊച്ചിയുമായി കൊടുങ്ങല്ലൂര്‍ യുദ്ധം.
# 1519 - കൊല്ലത്ത് കോട്ടകെട്ടാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് അനുമതി.
# 1524 - കേരളത്തില്‍ മൂന്നാംതവണ വാസ്കോഡിഗാമ വൈസ്രോയിയായി സ്ഥാനമേറ്റു.
# 1559-1620 - മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ കാലഘട്ടം.
# 1567 - മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളിപണിയുന്നു.
# 1569 - പോര്‍ട്ടുഗീസു സൈന്യത്തെ കുഞ്ഞാലിമരയ്ക്കാര്‍ തോല്‍പ്പിച്ചു.
# 1571 - സാമൂതിരി പാലിയംകോട്ട കീഴടക്കി.
# 1573 - കൊച്ചിയിലും വൈപ്പിന്‍ കോട്ടയിലും അച്ചടിശാലകള്‍ സ്ഥാപിച്ചു.
# 1592 - ഡച്ച് ഈസ്റിന്‍ഡ്യാ കമ്പനി സ്ഥാപിച്ചു.
# 1599 - ഉദയം പേരൂര്‍ സുന്നഹദോസ്.
# 1600 - കുഞ്ഞാലിയെ സാമൂതിരി പോര്‍ട്ടുഗീസുകാര്‍ക്ക് വിട്ടുകൊടുക്കുന്നു. ഗോവയില്‍ വച്ച് കുഞ്ഞാലിമരയ്ക്കാര്‍ വധിക്കപ്പെടുന്നു.
# 1604 - ഡച്ചുകാര്‍ സാമൂതിരിയുമായി കരാറില്‍ ഏര്‍പ്പെടുന്നു.
# 1616 - കീലിംങ് എന്ന ഇംഗ്ളീഷ് കപ്പിത്താന്‍ കൊടുങ്ങല്ലൂരില്‍ വരുന്നു.
# 1634 - കൊച്ചിയില്‍ ഇംഗ്ളീഷ് ഈസ്റിന്ത്യാ കമ്പനിയുടെ പാണ്ടികശാല.
# 1644 - ഇംഗ്ളീഷുകാര്‍ വിഴിഞ്ഞത്തു വ്യാപാരശാഖ ആരംഭിച്ചു.
# 1653 - കൂനന്‍ കൂറിഗ് പ്രതിജ്ഞ.
# 1658 - ഡച്ചുകാര്‍ പോര്‍ട്ടുഗീസുകാരെ ശ്രീലങ്കയില്‍ നിന്നും തുരത്തുന്നു.
# 1683 - കണ്ണൂരിലും തലശ്ശേരിയിലും ഇംഗ്ളീഷ് വ്യാപാരകേന്ദ്രങ്ങള്‍
# 1695 - അഞ്ചുതെങ്ങ് കോട്ടയുടെ പണി ഇംഗ്ളീഷുകാര്‍ പൂര്‍ത്തിയാക്കി.
# 1696 - പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങള്‍ നിരോധിച്ചു.
# 1721 - ആറ്റിങ്ങല്‍ കലാപത്തില്‍ അഞ്ചുതെങ്ങിലെ ഇംഗ്ളീഷുകാരെ തിരുവിതാംകൂറിലെ നായര്‍ പ്രഭുക്കന്‍മാര്‍ കൂട്ടക്കൊല ചെയ്യുന്നു.
# 1725 - മയ്യഴിയില്‍ ഫ്രഞ്ചുകാര്‍ താവളമുറപ്പിക്കുന്നു.
# 1729 - തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മ സ്ഥാനാരോഹണം ചെയ്തു.
# 1741 - കുളച്ചല്‍ യുദ്ധത്തില്‍ മാര്‍ത്താണ്ഡവര്‍മ്മ ഡച്ചുകാരെ പരാജയപ്പെടുത്തി.
# 1746 - പുറക്കാട്ട് യുദ്ധം മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കി.
# 1750 - മാര്‍ത്താണ്ഡവര്‍മ്മ തന്റെ രാജ്യം ശ്രീപത്മനാഭന് സമര്‍പ്പിച്ചു. ഇത് തൃപ്പടിദാനം എന്ന് അറിയപ്പെട്ടു.
# 1751 - തിരുനാവായില്‍ അവസാന മാമാങ്കം നടന്നു.
# 1756 - മാര്‍ത്താണ്ഡവര്‍മ്മ അന്തരിച്ചു. രാമവര്‍മ്മ ധര്‍മ്മരാജാവ് അധികാരത്തില്‍ വന്നു.
# 1766 - ഹൈദര്‍ അലി മലബാര്‍ ആക്രമിച്ചു.
# 1768 - മൈസൂര്‍ സൈന്യം കേരളത്തില്‍ നിന്നും പിന്‍മാറുന്നു.
# 1772 - സംക്ഷേപവേദാര്‍ത്ഥം - ആദ്യത്തെ മലയാളഗ്രന്ഥം - പ്രസിദ്ധപ്പെടുത്തി.
# 1782 - ടിപ്പുസുല്‍ത്താന്‍ മൈസൂര്‍ ഭരണാധികാരിയായി.
# 1785 - രാജാ കേശവദാസന്‍ ആലപ്പുഴ പട്ടണം സ്ഥാപിച്ചു.
# 1790 - ശക്തന്‍ തമ്പുരാന്‍ കൊച്ചിരാജാവായി.
# 1792 - ടിപ്പുവും ഇംഗ്ളീഷുകാരുമായി ശ്രീരംഗം ഉടമ്പടി.
# 1793-1797- ഒന്നാമത്തെ പഴശ്ശിവിപ്ളവം.
# 1798 - തിരുവിതാം കൂറില്‍ ബാലരാമവര്‍മ്മ അധികാരത്തില്‍ വന്നു.
# 1799 - നാലാം ആംഗ്ളോ മൈസൂര്‍ യുദ്ധത്തില്‍ ശ്രീരംഗപട്ടണത്തു വച്ച് ടിപ്പുസുല്‍ത്താന്‍ കൊല്ലപ്പെട്ടു.
# 1800 - കേണല്‍ മെക്കാളെ റസിഡന്റായി അധികാരം ഏറ്റെടുത്തു. മലബാര്‍ ജില്ല മദ്രാസ് പ്രവിശ്യയുടെ ഭാഗമായി.
# 1802 - വേലുത്തമ്പി തിരുവിതാംകൂര്‍ ദളവയായി.
# 1803 - പാലിയത്തച്ഛന്‍ മെക്കാളെ റെസിഡന്റിന്റെ റെസിഡന്‍സി ആക്രമിക്കുന്നു.
# 1805 - കേരളസിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജ വെടിയേറ്റു മരിച്ചു.
# 1806 - ലണ്ടന്‍ മിഷന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.
# 1809 - തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷുകാര്‍ക്കതിരെ സമരം.
പാലിയത്തച്ഛനെ കൊച്ചിയില്‍ നിന്നു മദ്രാസിലേക്ക് ബ്രിട്ടീഷുകാര്‍ നാടുകടത്തി.
വേലുത്തമ്പിയുടെ കുണ്ടറവിളംബരം.
വേലുത്തമ്പി മണ്ണടി ക്ഷേത്രത്തില്‍ വച്ച് ആത്മഹത്യ ചെയ്തു.
# 1812 - തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കികൊണ്ട് റാണി ലക്ഷ്മിഭായിയുടെ വിളംബരം. കുറിച്യരുടെ ലഹള.
# 1813 - ഗര്‍ഭശ്രീമാന്‍ സ്വാതിതിരുനാള്‍ ജനിച്ചു.
# 1817 - റവ.ജെ.ഡോവ്സണ്‍ മട്ടാഞ്ചേരിയില്‍ ഇംഗ്ളീഷ് വിദ്യാലയവും ഡിസ്പെന്‍സറിയും സ്ഥാപിച്ചു.
# 1821 - കോട്ടയത്ത് സി.എം.എസ് പ്രസ്സ് ആരംഭിച്ചു.
# 1829 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ മഹാരാജാവ് സിംഹാസനാരോഹണം ചെയ്തു.
# 1830 - ഹജ്ജൂര്‍ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റി.
# 1831 - തിരുവിതാംകൂറിലെ ആദ്യത്തെ കാനേഷുമാരി.
# 1834 - തിരുവിതാംകൂറില്‍ സ്വാതിതിരുനാള്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിച്ചു.
# 1846 - സ്വാതിതിരുനാള്‍ അന്തരിച്ചു, തലശ്ശേരിയിലെ ഇല്ലിക്കുന്നില്‍ കല്ലച്ച് സ്ഥാപിച്ചു.
# 1847 - തലശ്ശേരിയില്‍ നിന്നും ഡോക്ടര്‍ ഗുണ്ടര്‍ട്ട് രാജ്യ സമാചാരം, പശ്ചിമോദയം എന്നീ രണ്ടു മാസികകള്‍ ആരംഭിച്ചു.
തിരുവിതാംകൂറില്‍ അടിമത്തം നിര്‍ത്തലാക്കാനുള്ള നീക്കം ആരംഭിച്ചു.
# 1853 - തിരുവിതാംകൂറില്‍ അടിമകള്‍ക്ക് മോചനം നല്‍കിക്കൊണ്ട് വിളംബരം ഉണ്ടായി.
# 1854 - കൊച്ചിയില്‍ അടിമകള്‍ക്ക് സ്വാതന്ത്യ്രം നല്‍കി.
# 1855 - ശ്രീനാരായണഗുരുവിന്റെ ജനനം.
# 1857 - തിരുവിതാംകൂറിലെ ആദ്യത്തെ അഞ്ചലാപ്പീസ് ആരംഭിച്ചു.
# 1858 - സര്‍.ടി. മാധാവറാവു തിരുവിതാംകൂര്‍ ദിവാന്‍.
# 1859 - ആലപ്പുഴയില്‍ ഡോസ്മെയില്‍ കമ്പനി എന്ന പേരില്‍ ആദ്യത്തെ കയര്‍ കമ്പനി ആരംഭിച്ചു.
തെക്കന്‍ തിരുവിതാംകൂറിലെ ചാന്നാര്‍ സ്തീകള്‍ക്ക് മാറ് മറക്കാനുള്ള സ്വാതന്ത്യ്രം അനുവദിച്ചു കൊണ്ട് ഉത്രം തിരുന്നാള്‍ പ്രസിദ്ധമായ വിളംബരം നടത്തി.
# 1860 - തിരുവിതാംകൂറില്‍ ആയില്യം തിരുാള്‍ ഭരണമേറ്റു.
കേരളത്തില്‍ ആദ്യത്തെ റെയില്‍വേ ലൈനായ ബേപ്പൂര്‍ - തിരൂര്‍ ഉദ്ഘാടനം ചെയ്തു.
# ബാര്‍ട്ടന്റെ നേതൃത്ത്വത്തില്‍ തിരുവിതാംകൂറില്‍ പബ്ളിക്ക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ആരംഭിച്ചു.
# 1863 - തിരുവിതാംകൂറില്‍ കമ്പിതപാലിന് തുടക്കം
# 1864 - തിരുവനന്തപുരം ജനറല്‍ ആശുപത്രി സ്ഥാപിച്ചു.
# 1865 - പണ്ടാര പ്പാട്ടം വിളംബരം.
# 1866 - ഉത്രം തിരുന്നാള്‍ തിരുവനന്തപുരത്ത് ആര്‍ട്സ് കോളേജ് സ്ഥാപിച്ചു.
# 1867 - ജന്‍മി കുടിയാന്‍ വിളംബരം
# 1872 - ദിവാന്‍ ശേഷയ്യ ശാസ്ത്രി വര്‍ക്കല തുരങ്കം പണികഴിപ്പിച്ചു.
# ഗുണ്ടര്‍ട്ടിന്റെ മലയാളം ഇംഗ്ളീഷ് നിഘണ്ടു.
# 1882 - കൊച്ചിയില്‍ ദിവാന്‍ ഗോവിന്ദ മേനോന്‍ രാജകോടതി എന്ന പേരില്‍ സൂപ്രീം കോടതി ആരംഭിച്ചു.
# 1883 - തിരുവിതാംകൂറില്‍ ഭൂസര്‍വ്വേ വിളംബരം
# 1886 - തിരുവനന്തപുരത്ത് മലയാള സഭ സ്ഥാപിതമായി.
# 1887 - ദീപിക പ്രസിദ്ധീകരണമാരംഭിച്ചു.
മലബാര്‍ മാനുവല്‍ പുറത്തുവന്നു.
# 1888 - ഇന്ത്യയില്‍ ആദ്യമായി തിരുവിതാംകൂറില്‍ ലെജിസ്ളേറ്റീവ് അസംബ്ളി ഉണ്ടായി.
ശ്രീ നാരായണഗുരു അരുവി പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തി.
മലയാള മനോരമ പ്രസിദ്ധീകരണം ആരംഭിച്ചു.
# 1889 - ചന്തുമേനോന്‍ ഇന്ദുലേഖ എന്ന നോവല്‍ പ്രസിദ്ധപ്പെടുത്തി.
തിരുവിതാംകൂറില്‍ പുതിയ അഞ്ചല്‍ റെഗുലേഷന്‍ ആശ്ട്.
# 1891 - മലയാളി മെമ്മോറിയല്‍.
# 1892 - രാജാരവി വര്‍മ്മയ്ക്ക് രാജ്യാന്തര പ്രസക്തി.
# 1896 -ഡോ. പല്പ്പുവിന്റെ നേതൃത്വത്തില്‍ ഈഴവ മെമ്മോറിയല്‍
എ ആര്‍ രാജ രാജ വര്‍മ്മയുടെ കേരള പാണിനീയം.
# 1902 - ഷൊര്‍ണ്ണുര്‍ എറണാകുളം റെയില്‍വേ ലൈന്‍ തുറന്നു.
കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല സ്ഥാപിച്ചു.
# 1903 - എസ് എന്‍ ഡി പി രൂപം കൊണ്ടു
# 1904 - ശ്രീമൂലം പ്രജാസഭ പ്രവര്‍ത്തനം ആരംഭിച്ചു.
ജാതിവ്യത്യാസം കൂടാതെ എല്ലാവര്‍ക്കും പ്രൈമറി വിദ്യാഭ്യാസം നല്‍കുന്നതാണെന്ന് തിരുവിതാംകൂര്‍ ഗവര്‍മെന്റ് പ്രഖ്യാപിച്ചു.
# 1905 - അയ്യങ്കാളി സാധുജന പരിപാലന സംഘം സ്ഥാപിച്ചു
# 1910 - തിരുവിതാംകൂറില്‍ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ മദ്രാസ്സിലേക്ക് നാടുകടത്തി.
സ്വദേശാഭിമാനി പത്രം ഗവമെന്റ് കണ്ടുകെട്ടി ഈ പത്രത്തിന്റെ സ്ഥാപകന്‍ വക്കം അബ്ദുല്‍ ഖാദര്‍ മൌലവിയാണ്.
# 1914 - മന്നത്ത് പത്മനാഭന്‍ എന്‍ എസ് എസ് സ്ഥാപിച്ചു.
# 1916 - ഡോ. ആനിബസന്റ് സ്ഥാപിച്ച ആള്‍ ഇന്ത്യ ഹോം റൂള്‍ പ്രസ്ഥാനത്തിന്റെ ശാഖ മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
# 1920 - മഹാത്മാഗാന്ധിയും ഷൌക്കത്തലിയും കോഴിക്കോട് സന്ദര്‍ശിച്ചു.
# 1921 -മലബാര്‍ ലഹള, അടച്ചു പൂട്ടിയ ഒരു റെയില്‍വേ ഗുഡ്സ് വാഗണില്‍ തിരൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് കൊണ്ടു പോയ 100 തടവുകാരില്‍ 64 പേരും ശ്വാസം മുട്ടി മരിച്ചു. (വാഗണ്‍ ദുരന്തം)
ഒറ്റപ്പാലത്ത് ആദ്യത്തെ അഖില കേരള കോണ്‍ഗ്രസ് രാഷ്ട്രീയ സമ്മേളനം
# 1923 - മാതൃഭൂമി കോഴിക്കോട്ടു നിന്നും പ്രസിദ്ധപ്പെടുത്തി.
# 1924 - വൈക്കം സത്യാഗ്രഹം.
കുമാരനാശാന്‍ അന്തരിച്ചു
# 1925 - മഹാത്മാഗാന്ധി കേരളത്തില്‍
# 1928 - ശ്രീ നാരായണ ഗുരു സമാധിയടഞ്ഞു.
# 1929 - മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമായ വിഗതകുമാരന്‍ പുറത്തുവന്നു.
# 1930 - ഒരു രാജകീയ വിളംബരത്തോടെ തിരുവിതാംകൂറില്‍ ദേവദാസി സമ്പ്രദായം അവസാനിപ്പിച്ചു.
# 1931 - കേളപ്പന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ സത്യാഗ്രഹം.
തിരുവനന്തപുരത്ത് ടെലിഫോണ്‍ ഏര്‍പ്പെടുത്തി.
# 1932 - നിവര്‍ത്തന പ്രക്ഷോഭണം ഗുരുവായൂര്‍ ക്ഷേത്രത്തിനു മുന്‍പില്‍ സത്യാഗ്രഹം
# 1935 - ബോംബെ തിരുവനന്തപുരം വിമാന സര്‍വ്വീസ് ആരംഭിച്ചു.
പി കൃഷ്ണ പിള്ളയും ഇ എം എസ് നമ്പൂതിരിപ്പാടും ചേര്‍ന്ന് മലബാറില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിക്ക് രൂപം കൊടുത്തു.
# 1936 - ക്ഷേത്ര പ്രവേശന വിളംബരം
# 1937 - തിരുവിതാംകൂറില്‍ സര്‍വ്വകലാശാല സ്ഥാപിതമായി
# 1938 - തിരുവനന്തപുരത്ത് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയും എന്‍ജിനീയറിംഗ് കോളേജും സ്ഥാപിച്ചു.
# 1940 - പള്ളിവാസല്‍ വൈദ്യുത പദ്ധതി നിലവില്‍ വന്നു.
# 1941 - കയ്യൂര്‍ സമരം
# 1943 - തിരുവനന്തപുരത്ത് റേഡിയോ സ്റേഷന്‍ ആരംഭിച്ചു. തിരുവിതാംകൂര്‍ കര്‍ഷക സംഘവും കേരള കിസാന്‍ സഭയും രൂപം കൊണ്ടു.
# 1944 - തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശം നല്‍കപ്പെട്ടു.
# 1946 - വയലാറിലും പുന്നപ്രയിലും അതിശക്തമായ സമരങ്ങള്‍
# 1948 - തിരുവിതാംകൂറിലെ പ്രഥമ തെരഞ്ഞെടുപ്പ്. പട്ടം താണുപിള്ള മുഖ്യമന്ത്രിയായി. തിരുവിതാംകൂറില്‍ പ്രഥമ ജനകീയ മന്ത്രിസഭ അധികാരത്തില്‍ വന്നു.

ഓണത്തെ സംബന്ധിച്ച് ഇന്ദ്രവിഴാ




ഓണത്തെ സംബന്ധിച്ച് പലര്‍ക്കും അറിയാത്ത...???
ചരിത്രരേഖകളും...... ഐതിഹ്യങ്ങളും
ലോകത്തിന്‍റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ആഘോഷിക്കുന്ന ഓണത്തെ സംബന്ധിച്ച് ക്രിസ്തു വര്‍ഷം 300-ന് മുമ്പ് മുതലുള്ള സംഘകാല കൃതികളെ വ്യക്തമായി അപഗ്രഥിച്ചതിൽ നിന്ന് ഈ ഉത്സവത്തെ കുറിച്ചുള്ള പ്രാചീന പരാമർശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ദ്രവിഴാ എന്നാണ് അന്ന് ഓണത്തിനെ പറഞ്ഞിരുന്നത്. ഐതിഹ്യങ്ങളേക്കാൾ സത്യമാകാൻ ഉള്ള സാധ്യത അതിനാണ്.
കേരളത്തിൽ പണ്ടു മുതൽക്കേ ഇടവമാസം‍ മുതൽ കർക്കടകമാസം അവസാനിക്കുന്നതു വരെ മഴക്കാലമാണ്. ഈ കാലത്ത് വ്യാപാരങ്ങൾ നടക്കുമായിരുന്നില്ല. ഈർപ്പം മൂലം കുരുമുളക് നശിച്ചു പോകുമെന്നതും കപ്പലുകൾക്ക് സഞ്ചാരം ദുഷ്കരമാവുമെന്നതുമാണ് പ്രധാന കാരണങ്ങൾ. കപ്പലോട്ടവും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഇടപെടലുകൾ എല്ലാം നിർത്തിവയ്ക്കും. കപ്പലുകൾ എല്ലാം മഴക്കാലം മാറാനായി മറ്റു രാജ്യങ്ങളിൽ കാത്തിരിക്കും എന്നാൽ പിന്നീട് വ്യാപാരം പുനരാരംഭിക്കുന്നത് ചിങ്ങമാസാരംഭത്തോട് കൂടിയാണ്. സാഹസികരായ നാവികർ വിദേശത്തു നിന്ന് പൊന്ന് കൊണ്ട് വരുന്നതിനെ സൂചിപ്പിക്കാനായി പൊന്നിൻ ചിങ്ങമാസം എന്ന് പറയുന്നത്. ഈ മാസം മുഴുവനും സമൃദ്ധിയുടെ നാളുകൾ ആയി ആഘോഷിച്ചു. ചിങ്ങ മാസത്തിലെ പൗർണ്ണമിനാളിൽ കപ്പലുകൾ കടലിൽ ഇറക്കുന്നതും അതിൽ അഭിമാനം കൊള്ളുന്ന കേരളീയർ നാളികേരവും പഴങ്ങളും കടലിൽ എറിഞ്ഞ് അഹ്ലാദം പങ്കുവയ്ക്കുന്നതും വിദേശ വ്യാപാരികളെ സ്വീകരിക്കുന്നതും മറ്റുമുള്ള പ്രസ്താവനകൾ അകനാനൂറ് എന്ന കൃതിയിൽ ധാരാളം ഉണ്ട്. ഒരു പക്ഷേ കേരളീയരുടെ വംശനാഥനായ മാവേലി ജനിച്ചതും തിരുവോണ നാളിലായിരുന്നിരിക്കാം അതു കൊണ്ട് പൊന്നും പൊരുളും കൊണ്ടുതരുന്ന ആ ആഘോഷനാളുകൾ അദ്ദേഹത്തിന്‍റെ പിറന്ന നാളുമായി ബന്ധപ്പെടുത്തി ആഘോഷിച്ചിരുന്നിരിക്കാം. എന്ന് ചരിത്രകാരനായ സോമൻ ഇലവം മൂട് സമർത്ഥിക്കുന്നു.
ഓണം കേരളീയമോ ഭാരതീയമോ ആയ ആചാരമല്ല എന്നാണ് എൻ.വി. കൃഷ്ണവാരിയർ പറഞ്ഞു വച്ചിട്ടുള്ളത്. പുരാതന ഇറാഖിലെ അസിറിയയിൽ നിന്നാണത്രെ ഓണാചാരങ്ങൾ തുടങ്ങുന്നത്. അവിടത്തെ സിഗുറായി എന്നറിയപ്പെടുന്ന ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടായിരുന്നു ഈ ആചാരം. അസിറിയക്കാർ ക്രിസ്തുവിന് ഏതാണ്ട് 2000 വർഷം മുമ്പ് ഭാരതത്തിലെത്തി തെക്കേ ഇന്ത്യയിൽ സ്ഥാനമുറപ്പിച്ചതോടെയാണ് ഓണാചാരങ്ങൾ ഇന്ത്യയിലേക്ക് സംക്രമിച്ചതെന്നും സിഗുറായി ക്ഷേത്രങ്ങളുടെ മാതൃകയിലാണ് നാം തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ചതെന്നും എൻ.വി. തെളിവായി സൂചിപ്പിക്കുന്നുണ്ട്
സംഘസാഹിത്യത്തിലെതന്നെ പത്തുപാട്ടുകളിലുൾപ്പെടുന്ന 'മധുരൈ കാഞ്ചി'യിലും ഓണത്തെക്കുറിച്ച്‌ പരാമർശമുണ്ട്. ബി.സി. രണ്ടാം ശതകത്തിൽ ജീവിച്ചിരുന്ന 'മാങ്കുടി മരുതനാർ' എന്ന പാണ്ഡ്യരാജാവിന്‍റെ തലസ്ഥാന നഗരിയായിരുന്ന മധുരയിൽ ഓണം ആഘോഷിച്ചിരുന്നതായി അതിൽ വർണ്ണനയുണ്ട്‌. ശ്രാവണ പൗർണ്ണമിനാളിലായിരുന്നു മധുരയിലെ ഓണാഘോഷം. മഹാബലിയെ ജയിച്ച വാമനന്‍റെ സ്മരണയിലായിരുന്ന മധുരയിലെ ഓണാഘോഷത്തിൽ 'ഓണസദ്യയും' പ്രധാനമായിരുന്നു. ഒമ്പതാം ശതകത്തിന്‍റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന പെരിയാഴ്വരുടെ 'തിരുമൊഴി' എന്ന ഗ്രന്ഥത്തിലും ഓണത്തെക്കുറിച്ച്‌ പരാമർശമുണ്ട്‌. ചേരന്മാരിൽ നിന്ന് കടം എടുത്ത അല്ലെങ്കിൽ അനുകരിച്ചായിരിക്കാം ഈ ഓണാഘോഷം അവരും നടത്തിയിരുന്നത്. എന്നാൽ അത് കൃഷിയുടെ വിളവെടുപ്പുമായി ബന്ധപ്പെടുത്തിയാണ് നടത്തിയത്. മരുതം തിണയിൽ അതായത് തമിഴ് നാട്ടിൽ ആണ് കൂടുതൽ കൃഷി പണ്ടും എന്നതിന് ഇത് തെളിവാണ്.
ഓണാഘോഷത്തെപ്പറ്റിയുള്ള ശിലാലിഖിതങ്ങളും കണ്ടുകിട്ടിയിട്ടുണ്ട്‌. 10ാ‍ം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഇവ ഇങ്ങനെ പറയുന്നു. "ആണ്ടുതോറും നടന്നുവരുന്ന ഓണാഘോഷങ്ങൾ ഇവിടുത്തെ ജനങ്ങൾക്കിടയിൽ സമാധാനവും ശാന്തിയും നിലനിർത്താനും സഹായിക്കുന്നുണ്ട്‌".പത്താം നൂറ്റാണ്ടിൽത്തന്നെ സ്ഥാണു രവികുലശേഖരൻ എന്ന രാജാവിന്‍റെ തിരുവാറ്റ്‌ ലിഖിതത്തിലും ഓണത്തെ പരാമർശിക്കുന്നുണ്ട്‌. വിദേശനിർമ്മിത വസ്‌തുക്കൾ ഓണക്കാഴ്ച നൽകി പന്ത്രണ്ടുവർഷത്തെ ദേശീയോത്സവത്തിന്‍റെ മേൽനോട്ടം ഏറ്റുവാങ്ങിയിരുന്നു. കേരളത്തിലെ രാജാക്കൻമാരെല്ലാം ആ പള്ളി ഓണത്തിൽ പങ്കുചേരാൻ തൃക്കാക്കര എത്തിച്ചേരുക പതിവായിരുന്നു എന്നാണ്‌ ഐതിഹ്യം. കാലക്രമത്തിൽ ഇത് കനകക്കുന്ന് കൊട്ടാരത്തിൽ നടത്തിവരുകയും പിന്നീട് കേരളസർക്കാർ ഇത് ഏറ്റെടുക്കുകയും ചെയ്തു.
ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം നമുക്കെല്ലാം അറിവുന്ന മഹാബലിയുടെത്‌ തന്നെ.മാവേലിപുരാണം പോലെ സ്വാധീനമില്ലെങ്കിലും ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്‌. സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണ നാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവർ സമർത്ഥിക്കുന്നു. ശ്രാവണം ലോപിച്ച് ഓണം ആയത് ഇതിന്‌ ശക്തമായ തെളിവാണ്‌.കേരളത്തിലെ വിളയെടുപ്പുത്സവത്തോടൊപ്പം ആഘോഷിക്കുന്നതാണ് ഓണം. "ഓണം, തിരുവോണം" എന്നീ പദങ്ങൾ ശ്രാവണത്തിന്റെ തദ്ഭവങ്ങളാണ്. ശ്രാവണം എന്ന സംജ്ഞ ബൗദ്ധമാണ്. ബുദ്ധശിഷ്യൻമാർ ശ്രമണന്മാർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ബുദ്ധനെത്തന്നെയും ശ്രമണൻ എന്നു പറഞ്ഞുവന്നിരുന്നു. വിനോദത്തിനും, വിശ്രമത്തിനും ഉള്ള മാസമാണ് ശ്രാവണം. ഓണത്തിന് മഞ്ഞ നിറം പ്രധാനമാണ്. ഭഗവാൻ ബുദ്ധൻ ശ്രമണപദത്തിലേക്ക് പ്രവേശിച്ചവർക്ക് മഞ്ഞവസ്ത്രം നൽകിയതിനെയാണ് ഓണക്കോടിയായി നൽകുന്ന മഞ്ഞമുണ്ടും, മഞ്ഞപ്പൂകളും മറ്റും സൂചിപ്പിക്കുന്നത്. ഓണപ്പൂവ്വ് എന്നു പറയുന്ന മഞ്ഞപ്പൂവിന് അഞ്ച് ദളങ്ങളാണുള്ളത് അത് ബുദ്ധധ‌‌ർമ്മത്തിലെ പഞ്ചശീലങ്ങളുടെ പ്രതീകമായി കരുതി വരുന്നു. ബുദ്ധമതം കേരളത്തിൽ ഇല്ലാതാക്കാൻ അക്രമങ്ങളും , ഹിംസകളും നടത്തിയിട്ടുണ്ട്. അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും , ചേരിപ്പോരും , വേലകളിയും, പടേനിയും മറ്റും. ബുദ്ധമതത്തെ ആട്ടിപ്പുറത്താക്കാൻ നമ്പൂതിരിമാർ ആയുധമെടുത്തിരുന്നു എന്ന് സംഘകളിയുടെ ചടങ്ങികളിൽ തെളിയുന്നുണ്ട്. ബൗദ്ധസംസ്ക്കാരം വളർച്ചപ്രാപിച്ചിരുന്ന തമിഴകത്ത് മുഴുവനും, പാണ്ഡ്യരാജധാനിയായിരുന്ന മധുരയിൽ പ്രത്യേകിച്ചും ഓണം മഹോത്സവമായി കൊണ്ടാടിയിരുന്നു. 'മധുരൈ കാഞ്ചി' എന്ന കൃതിയിൽ ഓണത്തെപ്പറ്റി പരാമർശങ്ങളുണ്ട്.
മലബാർ മാനുവൽ എന്ന ഗ്രന്ഥത്തിന്‍റെ കർത്താവായ മലബാറിന്‍റെ കളക്ടറായിരുന്ന ലോഗൻ ഓണാഘോഷത്തെ ചേരമാൻ പെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച്‌ മക്കത്തുപോയത്‌ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണാഘോഷത്തിന്‌ നിമിത്തമായതെന്നും ലോഗൻ പറയുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ച അറബിസഞ്ചാരി അൽബി റൂണിയും 1154ൽ വന്ന ഈജിപ്ഷ്യൻ സഞ്ചാരി അൽ ഇദ്രീസിയും 1159ൽ ഫ്രഞ്ച്‌ സഞ്ചാരി ബഞ്ചമിനുമെല്ലാം മലയാളിയുടെ ഓണത്തെക്കുറിച്ചും ആഘോഷങ്ങളെക്കുറിച്ചും കളികളെക്കുറിച്ചും വിവരിക്കുന്നുണ്ട്‌'എന്നാൽ ആണ്ടുപിറപ്പുമായി ബന്ധപ്പെടുത്തിയും വില്ല്യം ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌. തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാൻ പെരുമാളിനെ ചതിയിൽ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാൽ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിർപ്പിനെ തണുപ്പിക്കാൻ എല്ലാ വർഷവും തിരുവിഴാ നാളിൽ മാത്രം നാട്ടിൽ പ്രവേശിക്കാനുമുള്ള അനുമതി നൽകപ്പെട്ടെന്നും അദ്ദേഹത്തിന്‍റെ ആശ്രിതർക്കയി നൽകി രാജ്യം വിട്ടുവെന്നും ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു. ആ ഓർമ്മക്കായിരിക്കണം തൃക്കാക്കരയപ്പൻ എന്ന പേരിൽ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയിൽ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്.
പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട 'ഉണ്ണുനൂലി സന്ദേശ'ത്തിലും അഞ്ചാം ശതകത്തിലെഴുതിയ ഉദുണ്ഡശാസ്‌ത്രികളുടെ കൃതിയിലും ഓണത്തെപ്പറ്റി പരാമർശമുണ്ട്‌. 1286ൽ മതപ്രചാരണാർത്ഥം എത്തിയ ഫ്രയർ ഒഡോറിക്കും 1347ൽ കോഴിക്കോട്‌ താമസിച്ചിരുന്ന റീഗ്‌ നെല്ലിയും മഹാബലിയുടെ തിരിച്ചുവരവിനെപ്പറ്റി ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്‌. എ.ഡി. 1200ൽ കേരളം സന്ദർശിച്ച അഡീറിയക്കാരൻ 'പിനോർ ജോൺ' തന്‍റെ കൃതിയായ 'ഓർമ്മകളിൽ' ഇപ്രകാരം എഴുതുന്നു.
"ഇവിടെ സവിശേഷമായ ഒരു ഉത്സവം നടക്കുന്നുണ്ട്‌. നല്ലവനായ ഒരു ഭരണാധികാരിയുടെ സ്മരണയാണ്‌ അതിൽ നിറഞ്ഞു നിൽക്കുന്നത്‌. ജനങ്ങൾ വളരെ സന്തോഷത്തോടെയാണ്‌ ഈ നാളുകളിൽ കഴിയുന്നത്‌. പല കളികളും കാണിച്ച്‌ അവർ ആഹ്ലാദം പങ്കിടുന്നു."
അദ്ദേഹം ഓർമ്മകളിൽ എഴുതിയതുപോലുള്ള നല്ലവനായ ഭരണാധികാരിയെപോലുള്ള ഭരണാധികാരികള്‍ ഇനിയും നമ്മുടെ രാജ്യത്ത് ഉണ്ടാകട്ടെ..........
ഈ പൊന്നോണം സന്തോഷത്തിന്‍റെയും സ്നേഹത്തിന്‍റെയും സഹോദരിയത്തിന്‍റെയും ഒരു ഓർമയായി എന്നും ഓർക്കാൻ ഇടവരട്ടെ........
എന്‍റെ എല്ലാ പ്രിയപ്പെട്ട മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഒരായിരം ഓണാശംസകള്‍ നേരുന്നു...........
പ്രിയപ്പെട്ട സുഹൃത്തുക്കളെ ഓര്‍ക്കുക ചരിത്രം വേറെ ഐതിഹ്യം വേറെ ഒരിക്കലും ഇതു രണ്ടും ഒരുമിച്ച് കൂട്ടികലര്‍ത്തി ചിന്തിക്കരുത് പിന്നെ ഓരോ ചരിത്രകാരമ്മാര്‍ പറയുന്നത് അവര്‍ക്ക് കിട്ടുന്ന തെളുവുകളുടെ അടിസ്ഥാനത്തില്‍ പറയുന്നെന്നെ ഉള്ളു ചിലത് സത്യമാകും ചിലത് തെറ്റാകും എന്തായാലും ചരിത്രകാരമ്മാര്‍ പറയുന്ന കാര്യങ്ങളും ശരിയോ തെറ്റോ എന്ന് കാലം തെളിക്കും ചരിത്രകാരമ്മാര്‍ ഇങ്ങനെ അറിവുകള്‍ തേടുന്നത് കൊണ്ടാണു നമുക്ക് അറിവില്ലാത്ത പലതും കണ്ടെത്താന്‍ കഴിഞ്ഞത്‌ എന്നാ കാര്യം ഓര്‍ക്കുക

കൊളംബോ വരെ പോകാന്‍ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു;


കോട്ടയത്തും കൊല്ലത്തും നിന്ന് ശ്രീലങ്കയിലെ കൊളംബോ വരെ പോകാന്‍ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു; 


കോട്ടയത്തും കൊല്ലത്തും നിന്ന് ശ്രീലങ്കയിലെ കൊളംബോ വരെ പോകാന്‍ കഴിയുന്ന ഒരു കാലമുണ്ടായിരുന്നു; മണ്‍മറഞ്ഞ ഇന്ത്യ- ശ്രീലങ്ക റെയില്‍പാത അഥവാ ബോട്ട്‌മെയില്‍ എന്ന ട്രയിനിന്റെ കഥ....
1964 ഡിസിംബര്‍ 22 രാത്രി 11.30. ചെന്നൈയില്‍ നിന്നും മധുര രാമേശ്വരം വഴി ധനുഷ്‌കോടിയിലേക്കു പോകുന്ന ബോട്ട്‌മെയിന്‍ എന്ന ട്രയിന്‍ പാമ്പന്‍ പാലത്തിലൂടെ സഞ്ചരിക്കുന്നു- അവസാന സ്‌റ്റോപ്പായ ധനുഷ്‌കോടിയിലേക്ക്. ധനുഷ്‌കോടിയിലേക്ക് വിനോദയാത്ര പോകുന്ന കുറച്ച് സ്‌കൂള്‍ കുട്ടികളും ശ്രീലങ്കയിലെ തേയിലത്തോട്ടങ്ങളില്‍ ജോലിക്കായി പോകുന്ന മലയാളികളും തമിഴരുമടങ്ങിയ തൊഴിലാളികളുമായിരുന്നു ആ ട്രയിനില്‍. ട്രയിന്‍ ധനുഷ്‌കോടി സ്‌റ്റേഷനെ സമീപിക്കുന്നതിന് മുമ്പ് എഞ്ചിന്‍ ഡ്രൈവര്‍ ഒരു കാര്യം മനസ്സിലാക്കി. റെയില്‍വേ പാതയില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ല.
ട്രയിന്‍ അല്‍പ്പസമയം നിര്‍ത്തിയിട്ടശേഷം എഞ്ചിന്‍ ഡ്രൈവര്‍ സിഗ്നലിനായി കാത്തെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് ട്രയിന്‍ മുന്നോട്ടെടുക്കാന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. എതിരെ മറ്റു ട്രയിനൊന്നും വരാനില്ലെന്ന വിശ്വാസത്തില്‍ മുന്നോട്ട് പോയ എഞ്ചിന്‍ ഡ്രൈവര്‍ ഒരു കാഴ്ചകണ്ടു. മുന്നോട്ട് നീണ്ട് കിടക്കുന്ന പാളങ്ങളുള്‍പ്പെടെ കടലിനെയൊന്നാകെ എടുത്തുയര്‍ത്തിക്കൊണ്ട് വരുന്ന ഭീകരമായ കൊടുങ്കാറ്റ്. ഒന്നും ചെയ്യാനില്ലായിരുന്നു. 110 യാത്രക്കാരും അഞ്ചു ജീവനക്കാരുമുള്‍പ്പെടെ ആ തീവണ്ടിയെ കടലിന്നാഗധതയിലേക്ക് ആ കാറ്റ് വലിച്ചെറിഞ്ഞു.
ഒരുപക്ഷേ ഇന്ന് കേട്ടാല്‍ ആരും വിശ്വസിക്കാത്ത ഇന്ത്യ-സിലോണ്‍(ശ്രീലങ്ക) റെയില്‍ പാതയുടെ വര്‍ത്തമാനം ചരിത്രമായ നിമിഷമായിരുന്നു അത്. നമ്മുടെ കേരളത്തിലെ കൊല്ലത്തോ, കോട്ടയത്തോ ഉള്ള റെയില്‍വേ സ്‌റ്റേഷനില്‍ നിന്നെടുത്ത ഒരു ട്രയിന്‍ ടിക്കറ്റുകൊണ്ട് ശ്രീലങ്കയിലെ കൊളംബോ വരെ പോകാമായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഇന്ന് പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. പക്ഷേ അങ്ങനെയൊന്നുണ്ടായിരുന്നു. അത് 1964 ഡിസിംബര്‍ 22 രാത്രി 11.30 കഴിഞ്ഞപ്പോള്‍ അവസാനിക്കുകയും ചെയ്തു. തുടര്‍ന്നുള്ള രണ്ടു രാത്രികളില്‍ കൂടി ചുഴലിക്കാറ്റു നാശം വിതച്ചു. ഏതാണ് 1800 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്.
ഇന്ത്യ- സിലോണ്‍ റെയില്‍പാതയും അന്നത്തെ തമിഴ്‌നാടിന്റെ യാതൊരു ടൗണിനോടും കിടപിടിക്കുന്ന ധനുഷ്‌കോടിയെന്ന പട്ടണവും ആ ദിവസത്തോടെ ചരിത്രമായി. മറ്റെല്ലാ പട്ടണങ്ങളിലുമുള്ള പോലെ സ്‌കൂളും, ദേവാലയങ്ങളും, ബാങ്കും, റയില്‍വേ സ്‌റ്റേഷനുമൊക്കെയുള്ള ഒരു പട്ടണം ഇന്ന് കെട്ടിടങ്ങളുടെ അസ്ഥിപഞ്ചരങ്ങള്‍ മാത്രം വഹിച്ചുകൊണ്ട് ഏകനായി നില്‍ക്കുന്നു. അകലെ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ പാമ്പന്‍ പാലത്തിന് സമാന്തരമായി പഴയ റയില്‍പാതയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ കുറേ കോണ്‍ക്രീറ്റ് തൂണുകളും.
ശ്രീലങ്കയുടെ കണ്ണിലെ കരടായിരുന്ന എല്‍.റ്റി.റ്റി.ഇ രൂപം കൊള്ളുന്നതിന് വര്‍ഷങ്ങള്‍ക്കു മുമ്പേ ഇന്ത്യയും ശ്രീലങ്കയുമായുള്ള വ്യാപാര വാണിജ്യബന്ധങ്ങള്‍ വളര്‍ന്നിരുന്നത് ധനുഷ്‌കോടിയുടെയും അതുവഴിയുള്ള ഇന്ത്യ- സിലോണ്‍ പാതയുടെയും സഹായത്തോടെയായിരുന്നു. തമിഴ്‌നാട്ടിലെ തൂത്തുകുടി മദ്രാസ് ദേശീയ പാതയില്‍ രാമനാഥപുരം ജില്ലയിലെ രാമേശ്വരത്തിനടുത്തുള്ള കൊച്ച് തുരുത്താണ് ധനുഷ്‌ക്കോടി. ധനുഷ്‌കോടിയില്‍ നിന്നും ശ്രീലങ്കയിലെ തലൈമന്നാറിലേയ്ക്ക് വെറും 31 കി മി ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു.
കോട്ടയത്തെയോ കൊല്ലത്തേയൊ റയില്‍വേ സ്‌റ്റേഷനില്‍ നിന്നെടുത്ത ഒരു ട്രയിന്‍ ടിക്കറ്റുകൊണ്ട് ശ്രീലങ്കയിലെ കൊളംബോ വരെ പോകാമായിരുന്നുവെന്ന് പറഞ്ഞാല്‍ ഇന്ന് പലര്‍ക്കും അത്ഭുതമായിരിക്കും. എന്നാല്‍ അത് സാധ്യമായിരുന്നു. മദ്രാസ് എഗ്മൂറില്‍ നിന്നും ധനുഷ്‌കോടി വരെ ട്രെയിന്‍. ധനുഷ്‌കോടിയില്‍ നിന്നും ശ്രീലങ്കയിലെ തലൈമന്നാര്‍ വരെ എസ്.എസ് ഇര്‍വ്വിന്‍ എന്ന ആവിക്കപ്പല്‍. തലൈമന്നാര്‍ മുതല്‍ കൊളംബോ വരെ വീണ്ടും ട്രെയിന്‍. കോട്ടയത്തു നിന്നോ കൊല്ലത്തു നിന്നോ പുറപ്പെടുന്നവര്‍ കണക്ഷന്‍ ട്രയിനില്‍ മധുരവരെയെത്തുകയും അവിടെ നിന്ന് ബോട്ട്‌മെയിലില്‍ യാത്ര തുടരുകയുമായിരുന്നു പതിവ്. പക്ഷേ ഇതിനെല്ലാം ഒറ്റ ടിക്കറ്റ് മതിയെന്നുള്ളതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. പഴയ കൊല്ലം- ചെങ്കോട്ട മീറ്റര്‍ഗേജ് പാതയാണ് ഇതിനുവേണ്ടി ഉപയോഗിച്ചിരുന്നത്.
ട്രയിന്‍ ധനുഷ്‌കോടിയെത്തുമ്പോള്‍ അവിടെ ട്രയിനിനെ കാത്ത് എസ്.എസ്. ഇര്‍വിന്‍ എന്ന ആവിക്കപ്പല്‍ കിടക്കുന്നുണ്ടാകും, ഇന്ത്യയിലേക്കു വരുന്ന യാത്രക്കാരെയും കൊണ്ട്. ഇന്ന് പല പാശ്ചാത്യ രാജ്യങ്ങളിലും കാണുന്നതുപോലെ റെയില്‍പാളങ്ങള്‍ അവസാനിക്കുന്നിടത്തു തന്നെ കസ്റ്റംസും ഇമിഗ്രേഷനും നടത്തി നേരെ കപ്പലിലേയ്ക്ക് പ്രവേശിയ്ക്കുന്ന തരത്തിലുള്ള ഒരു യാത്ര സംവിധാനമായിരുന്നു അത്. അക്കാലത്ത് ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്കും തിരിച്ചും വിസ ആവശ്യമില്ലായിരുന്നു. ട്രയിനില്‍ വരുന്ന ലങ്കയിലേക്കുള്ള യാത്രികരെയും കൊണ്ട് കപ്പല്‍ ശ്രീലങ്കയിലേക്കു തിരിക്കുമ്പോള്‍ അവിടുന്നുള്ളവരെയും വഹിച്ചുകൊണ്ട് ട്രയിന്‍ തിരികെ പോരുന്നു. കപ്പലിന്റെ യാത്ര ശ്രീലങ്കയിലെ തലൈമന്നാറില്‍ അവസാനിക്കുന്നു. അവിടെ നിന്നും കൊളംബോ വരെ വീണ്ടും ട്രയിന്‍ യാത്ര. ശ്രീലങ്കയ്ക്ക് ഏതു നിമിഷവും ഇന്ത്യയിലേക്കു വരാമെന്ന അവസ്ഥ, അതുപോലെ തിരിച്ചും.
തമിഴ്‌നാട്ടിലെ പാമ്പന്‍ ദ്വീപിനെ സമുദ്രംവഴി ധനുഷ്‌കോടിയുമായി ബന്ധിപ്പിക്കുന്ന ചരിത്രപ്രസിദ്ധമായ പാലമാണ് പാമ്പന്‍ പാലം. പാക് കടലിടുക്കിന് (ജമഹസ ടൃമശ)േ കുറുകേ 1914ല്‍ പണി പൂര്‍ത്തിയായ ഈ പാലം അന്നത്തെ എഞ്ചിനീയറിംഗ് വിസ്മയങ്ങളില്‍ ഒന്നായിരുന്നു. കപ്പലുകള്‍ക്ക് കടന്നുപോകാന്‍ പാലം വിഭജിച്ച് ഉയര്‍ത്തുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണമെന്നതാണ് കാരണം. പാമ്പന്‍ പാലം പൂര്‍ത്തിയായ 1914 ല്‍ തുടങ്ങിയതാണ് ഇന്ത്യ സിലോണ്‍ എക്‌സപ്രസ് എന്ന ബോട്ട് മെയില്‍.
അന്നുവരെ ഇന്ത്യകണ്ട ആ വലിയ ദുരന്തത്തില്‍ പാമ്പന്‍ പാലത്തിന്റെ തകര്‍ച്ചയും ധനുഷ്‌കോടിയില്‍ മനുഷ്യജീവനില്ലാതായതും അതുവഴിയുള്ള ശ്രീലങ്കയിലേക്കുള്ള ഗതാഗതത്തെ അവസാനിപ്പിച്ചു. ഇന്ന് ധനുഷ്‌കോടി വെറും പ്രേതനഗരിയാണ്. ദുരന്തത്തിനുശേഷം തമിഴ്‌നാട് സര്‍ക്കാര്‍ ചാര്‍ത്തിക്കൊടുത്ത പേരാണത്. ദുരന്തത്തിനു ശേഷം തമിഴ്‌നാട് സര്‍ക്കാര്‍ ധനുഷ്‌കോടിയുടെ പുനരുദ്ധാരണത്തില്‍ താല്‍പ്പര്യം കാണിച്ചില്ല. എങ്കിലും വിനോദ സഞ്ചാരം ലക്ഷ്യമിട്ട് രാമേശ്വരം വരെ മലയാളിയുടെ അഭിമാനമായ എഞ്ചിനീയര്‍ ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ പുതുക്കി പണിത പാമ്പന്‍ പാലമാണ് ഇപ്പോഴുള്ളത്. രാമേശ്വരം വരെ ട്രയിന്‍ ഇപ്പോഴുമുണ്ട്.
ഇപ്പോഴും രാമേശ്വരത്തേക്ക് പാമ്പന്‍ പാലത്തിലൂടെ സഞ്ചരികുന്നവര്‍ക്ക് കാണാന്‍ കഴിയും, ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആ പഴയ ബന്ധത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ പോലെ കടലില്‍ അവിടെയവിടെയായി പഴയ പാലത്തിന്റെ അവശിഷ്ടങ്ങളെ.

കംഗാരു.. ജീവശാസ്‌ത്രത്തിലെ ഒരത്ഭുതം



കംഗാരു..
ജീവശാസ്‌ത്രത്തിലെ ഒരത്ഭുതം
!..
1770 ജൂലൈ 12ന് ബ്രിട്ടീഷ്‌ പര്യവേക്ഷകനായ ക്യാപ്‌റ്റൻ ജയിംസ്‌ കുക്ക് ആയിരുന്നു “കംഗാരു” എന്ന വാക്ക് ആദ്യമായി ഇംഗ്ലീഷിന്‍റെ എഴുത്തു ഭാഷയിൽ ഉപയോഗിച്ചത്‌. താൻ ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത വിചിത്രമായ ഈ മൃഗത്തെ കണ്ടിട്ട് അവിടത്തെ ആദിവാസികളോട് എന്താണിതിന്റെ പേര് എന്ന് ക്യാപ്റ്റൻ ചോദിച്ചത്രെ. അതിന്ന് അവരുടെ ഉത്തരം ‘കംഗ്രൂ’ എന്നായിരുന്നു. അവരുടെ ഭാഷയിൽ ആ പദത്തിന്റെ അർത്ഥം ‘നിങ്ങൾ പറയുന്നത് ഞങ്ങൾക്ക് മനസ്സിലാവുന്നില്ല ‘ എന്നായിരുന്നു.
ഇതാണ് അർത്ഥമെന്നറിയാതെ ആ മൃഗത്തിന്റെ പേരായി തെറ്റിദ്ധരിച്ച് തന്റെ ഡയറിയിൽ കംഗാരു എന്നെഴുതുകയായിരുന്നു. ‘ഗ്രേ ഹൗണ്ട് എന്ന വേട്ടനായ്‌ മാനിനെപ്പോലെ അല്ലെങ്കിൽ മുയലിനെപ്പോലെ ചാടിയാൽ എങ്ങനെയിരിക്കുമോ’ അതുപോലെയാണ്‌ കംഗാരു എന്നാണ്‌ അദ്ദേഹം തന്റെ നാട്ടിലെ ആളുകൾക്കു വിവരിച്ചുകൊടുത്തത്‌. പിന്നീട്‌, ലണ്ടനിൽ ജീവനുള്ള ഒരു കംഗാരുവിനെ പ്രദർശിപ്പിച്ചപ്പോൾ ആളുകളുടെ ആവേശം മാനംമുട്ടെ ഉയർന്നു.
ചുവപ്പ് നിറത്തിൽപ്പെടുന്ന ഒരു ആൺകംഗാരുവിന്ന് വളർച്ചമുറ്റിയ പ്രായത്തിൽ ഏതാണ്ട് 77 കിലോതൂക്കവും രണ്ടുമീറ്റർ നീളവുമുണ്ടാകും. എന്നാൽ ഇവൻ ജനിച്ചുവീഴുംബോൾ തൂക്ക മെത്രയാണെന്നറിയാമോ, ഒരു കാപ്പിക്കുരുവിനേക്കാളും അല്പംമാത്രം വലുതായിരിക്കും രണ്ടു സെന്റിമീറ്റർ നീളവും ഒരു ഗ്രാം ഭാരവും..അൽപ്പം പോലും വികസിച്ചിട്ടില്ലാത്ത, അതീവ ദുർബലമായ ശരീരമായിരിക്കും അപ്പോൾ അവയുടേത്‌. പിങ്ക് നിറത്തിലുള്ള ഒരു പുഴുവിനെപ്പോലിരിക്കും. ജനിക്കുന്ന സമയത്ത്‌ അവയ്‌ക്ക് ദേഹത്ത്‌ ഒരൊറ്റ രോമം പോലുമുണ്ടാകില്ല. എന്നുമാത്രമല്ല, തികച്ചും അന്ധരും ബധിരരുമായിരിക്കും അവ. എന്നാലും, വളരെ നേരത്തെ വികാസം പ്രാപിച്ച, കൂർത്ത നഖങ്ങളോടുകൂടിയ മുൻകാലുകളുടെയും പിന്നെ ഘ്രാണശക്തിയുടെയും സഹായത്താൽ ഇത്തിരിപ്പോന്ന ഈ “പുഴു” സഹജവാസനയാൽ അമ്മയുടെ ശരീരത്തിലുള്ള രോമത്തിലൂടെ ഇഴഞ്ഞ് സഞ്ചിയിലെത്തിച്ചേരും.
സഞ്ചിക്കുള്ളിൽ എത്തിയാൽ പിന്നെ അതിനുള്ളിലെ നാലു മുലഞെട്ടുകളിൽ ഒന്നിലേക്ക് വായ്‌ കൊണ്ട് സ്വയം ഒട്ടിച്ചേരും. പെട്ടെന്നുതന്നെ, കുഞ്ഞിന്‍റെ വായിൽ ഈ മുലഞെട്ടിന്‍റെ അഗ്രഭാഗം വീർത്തുവരും. ഏതാനും ആഴ്‌ചത്തേക്കു കുഞ്ഞിനെ അവിടെത്തന്നെ ബലമായി ഉറപ്പിച്ചുനിർത്താൻ ഇതു സഹായിക്കും. ചാടിച്ചാടി, വളരെ വേഗത്തിലാണല്ലോ അമ്മ കംഗാരുവിന്‍റെ പോക്ക്. അപ്പോൾ കുഞ്ഞിന്‌ ഇങ്ങനെയൊരു പിടിയുള്ളത്‌ എന്തുകൊണ്ടും നല്ലതാണ്‌.
കുഞ്ഞ് മുലഞെട്ടിനോട്‌ അത്ര ദൃഢമായി പറ്റിച്ചേർന്നിരിക്കുന്നതുകൊണ്ട് അതിൽനിന്നാണ്‌ കുഞ്ഞ് വളർന്നുവന്നത്‌ എന്നാണ്‌ ആദ്യമൊക്കെ ആളുകൾ ധരിച്ചിരുന്നത്‌!
കുറച്ചുകാലം കഴിയുമ്പോൾ കംഗാരുക്കുഞ്ഞിന്‌ അമ്മയുടെ ഉദരസഞ്ചിയിൽ നിന്നു പുറത്തിറങ്ങാൻ പറ്റുന്നയത്ര വളർച്ചയൊക്കെയാകും..
ആദ്യമൊക്കെ താത്‌കാലികമായി മാത്രമേ അവൻ പുറത്തിറങ്ങൂ. എന്നാൽ, ഏഴു മുതൽ പത്തു വരെ മാസങ്ങൾ പിന്നിട്ടുകഴിയുമ്പോൾ അവന്‍റെ മുലകുടി പൂർണമായും മാറുമ്പോൾ പിന്നെ അവൻ അമ്മയുടെ ഉദരസഞ്ചിയിൽ കയറുകയേയില്ല. ഇനി കംഗാരുവിന്‍റെ പുനരുത്‌പാദനത്തിലെ മറ്റൊരു അതിശയം കാണുന്നതിന്‌ കംഗാരുക്കുഞ്ഞ് ആദ്യമായി അമ്മയുടെ ഒരു മുലഞെട്ടിലേക്ക് വായ്‌ കൊണ്ട് ഒട്ടിച്ചേർന്ന ആ സമയത്തേക്കു നമുക്കൊന്നു തിരിച്ചുപോകാം..
കംഗാരുക്കുഞ്ഞ് തന്‍റെ അമ്മയുടെ ഒരു മുലഞെട്ടിൽ പറ്റിച്ചേർന്നു കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിയുമ്പോൾത്തന്നെ അമ്മക്കംഗാരു വീണ്ടും ഇണചേരും. അതിന്‍റെ ഫലമായി രൂപംകൊള്ളുന്ന ഭ്രൂണം ഗർഭപാത്രത്തിനുള്ളിൽ ഏതാണ്ട് ഒരാഴ്‌ചത്തേക്കു വളരും. പിന്നെ, അതിന്‍റെ വളർച്ച നിലയ്‌ക്കും. പക്ഷേ അപ്പോഴും, അമ്മയുടെ ഉദരസഞ്ചിക്കുള്ളിലെ കുഞ്ഞിന്‍റെ വളർച്ച നിർവിഘ്‌നം തുടരുന്നുണ്ടാകും..
മുലകുടി മാറുന്നതിന്‌ മുമ്പ് കംഗാരുക്കുഞ്ഞ് തത്‌കാലത്തേക്ക് അമ്മയുടെ ഉദരസഞ്ചിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഗർഭപാത്രത്തിനുള്ളിലെ ഭ്രൂണം വീണ്ടും വളരാൻ തുടങ്ങും. 30 ദിവസത്തിനു ശേഷം അമ്മയുടെ ഉദരസഞ്ചിയിലെത്തുന്ന ഇവനും ഒരു മുലഞെട്ടിൽ കടിച്ചുതൂങ്ങും, പക്ഷേ ആദ്യത്തെ കുഞ്ഞ് നുകർന്ന ആ മുലഞെട്ടിൽ അല്ലെന്നു മാത്രം..
കംഗാരു ജീവ ശാസ്‌ത്രത്തിലെ മറ്റൊരു അത്ഭുതമാണ്‌ ഇത്‌. അമ്മക്കംഗാരു തന്‍റെ ഇളയ കുഞ്ഞിനു കൊടുക്കുന്ന പാലും മൂത്ത കുഞ്ഞിനു കൊടുക്കുന്ന പാലും വ്യത്യസ്‌തമാണ്‌. ഇതിനെക്കുറിച്ച് സയന്‍റിഫിക്ക് അമേരിക്കൻ ഇങ്ങനെ പറയുകയുണ്ടായി: “വ്യത്യസ്‌ത സ്‌തനഗ്രന്ഥികൾ ഉത്‌പാദിപ്പിക്കുന്ന ഈ രണ്ടുതരം പാലും അളവിന്‍റെ കാര്യത്തിലും ഘടനയുടെ കാര്യത്തിലും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരേ ഹോർമോണുകൾതന്നെ ഉൾപ്പെട്ടിരുന്നിട്ടും എങ്ങനെയാണ്‌ ഇതു സാധ്യമാകുന്നത്‌ എന്നുള്ളത്‌ ഇന്നും ഒരു അത്ഭുതമാണ്‌...

ഋഷിനാഗക്കുളം എറണാകുളമായ ചരിത്രം



ഋഷിനാഗക്കുളം എറണാകുളമായ ചരിത്രം

എറണാകുളം ജില്ല – കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. എറണാകുളത്തിന് ആ പേര് വന്നത് എങ്ങനെയെന്ന് എറണാകുളത്തുകാർക്ക് പോലും അധികം അറിവുണ്ടാകില്ല. ‘എറണാകുളം’ എന്ന സ്ഥലപ്പേരിനെ ചൊല്ലി പലവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ‘ഏറെ നാൾ കുളം’ ആണ് എറണാകുളമായതെന്നാണ് ഒരു വാദം. ഒരുപാടുകാലം എറണാകുളം ജലത്തിലായിരുന്നുവെന്ന് കാണിയ്ക്കുന്നതാണ് ഈ പ്രയോഗം. മറ്റൊരു അഭിപ്രായം, ‘ഇറയനാർകുളം’ ആണ് എറണാകുളമായതെന്നാണ്.
സത്യത്തിൽ അന്ന് എറണാകുളം എന്നൊരു നഗരം ഉണ്ടായിരുന്നില്ല. പണ്ട്‌ ഇവിടെ ഒരു ദ്വീപായിരുന്നു. ചതുപ്പുനിറഞ്ഞ പ്രദേശം. ഋഷിനാഗക്കുളം എന്നായിരുന്നത്രേ അന്ന് ഈ സ്ഥലത്തിൻ്റെ പേര്. എറണാകുളം ശിവക്ഷേത്രത്തിന്റെ പുറകിലുള്ള കുളത്തിന്റെ പേരാണ് ഋഷിനാഗക്കുളം. എറണാകുളം എന്ന പേരുണ്ടാകുവാൻ കാരണം ഇവിടെ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ശിവക്ഷേത്രമാണ്‌ എന്ന് പുരാവൃത്തം. തമിഴില്‍ ശിവന്‌ ഇരയനാര്‍ എന്നു പേരുണ്ടെന്നും ഇരയനാര്‍ വിരാചിക്കുന്ന സ്ഥലം എന്നതുകൊണ്ടും ഋഷിനാഗക്കുളം എന്ന സ്ഥലനാമവും കൂടി ചേര്‍ന്നാണ്‌ എറണാകുളം എന്ന പേരുണ്ടായതെന്ന്‌ ഐതിഹ്യം. ക്ഷേത്രത്തിന്‌ പടിഞ്ഞാറ്‌ കൊച്ചിക്കായല്‍. അടുത്ത്‌ നാഗക്കുളം ബോട്ട്‌ ജട്ടി, സായന്തനങ്ങളില്‍ കാറ്റുകൊള്ളാന്‍ പറ്റിയ മനോഹരമായ ഒരു പാര്‍ക്ക്‌. ഈ പാർക്ക് ആണ് ഇന്ന് നാം കാണുന്ന സുഭാഷ് പാർക്കും രാജേന്ദ്ര മൈതാനിയും ഒക്കെ.
കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ ഋഷിനാഗക്കുളം എന്നറിയപ്പെട്ടിരുന്ന (എറണാകുളം) ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. കൊച്ചി തുറമുഖം വഴി അറബികളും, ചൈനക്കാരും, ഡച്ചുകാരും, പോർച്ചുഗീസുകാരും ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ്), ഡച്ച്‌ കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൗഢിക്ക്‌ ദൃഷ്ടാന്തങ്ങളാണ്‌.
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി സ്ഥിതിചെയ്യുന്ന മട്ടാഞ്ചേരി, ഡച്ചുകാര്‍ നിര്‍മ്മിച്ച ബോള്‍ഗാട്ടി പാലസ്, കേരള ഹൈക്കോടതിയുടെ ആസ്ഥാനം, പുരാവസ്തുക്കളുടെ കലവറയായ ഹില്‍പാലസ്, നാവിക സൈന്യകേന്ദ്രം, കപ്പല്‍നിര്‍മാണ കേന്ദ്രം തുടങ്ങിയവയെല്ലാം എറണാകുളത്തുണ്ട്. “അറബിക്കടലിന്റെ റാണി’ എന്നറിയപ്പെടുന്ന കൊച്ചി തുറമുഖത്തിന്റെ ശില്പി സര്‍. റോബര്‍ട്ട് ബ്രിസ്റ്റോ ആണ്.
കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ തിരുവിതാംകൂർ, കൊച്ചി‍ എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത്‌ 1958 ഏപ്രിൽ ഒന്നിനാണ്‌ എറണാകുളം ജില്ല രൂപീകൃതമായത്‌… തിരുവിതാംകൂർ രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ്‌ പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത്‌ . ഇടുക്കി ജില്ല രൂപീകൃതമാകും മുൻപ്‌ തൊടുപുഴ താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു. പടിഞ്ഞാറ്‌ അറബിക്കടൽ‍, വടക്ക്‌ തൃശൂർ ജില്ല, കിഴക്ക്‌ ഇടുക്കി ജില്ല, തെക്ക്‌ കോട്ട‍യം, ആലപ്പുഴ ജില്ലകൾ എന്നിവയാണ്‌ എറണാകുളത്തിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക്‌ മലമ്പ്രദേശവുമാണ്‌. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ പെരിയാർ‍ ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പർശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു. മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകൾ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുണ്ട്‌.
എറണാകുളം എന്നാണ് ഈ ജില്ലയുടെയും നാമം എങ്കിലും കൊച്ചി എന്ന മഹാനഗരത്തിന്റെ അപരനാമധേയമായാണ് ഇന്ന് ഇവിടം ലോകം മുഴുവന്‍ അറിയപ്പെടുന്നത്. കേരളത്തിന്റെ വ്യാവസായിക-വിനോദസഞ്ചാര തലസ്ഥാനം എന്നും കൊച്ചി അറിയപ്പെടുന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദേശ ടൂറിസ്റ്റുകള്‍ വന്നെത്തുന്ന കൊച്ചിയില്‍ അന്താരാഷ്ട്ര തുറമുഖവും, അന്താരാഷ്ട്ര വിമാനത്താവളവുമുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ കപ്പല്‍ നിര്‍മ്മാണശാല കൊച്ചിയിലാണ് സ്ഥിതി ചെയ്യുന്നത്. കൊച്ചി തുറമുഖം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ്. കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ്ണമായും സ്വകാര്യപങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളമാണ്.
കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ദേശീയപാതകളായ എന്‍.എച്ച് 17, എന്‍.എച്ച് 47 എന്നീ സുപ്രധാന ഗതാഗതപാതകള്‍ സംഗമിക്കുന്ന സ്ഥലം എന്ന പ്രത്യേകതയും എറണാകുളത്തിനുണ്ട്. ആലപ്പുഴ വഴിയുള്ള തീരദേശറെയില്‍വേയും മധ്യ-തിരുവിതാംകൂറിലൂടെയുള്ള റെയില്‍ പാതയും കൂടിച്ചേരുന്നതും എറണാകുളത്തു വച്ചാണ്. കേരളത്തിലുള്ള ഏറ്റവും പ്രമുഖമായ വ്യവസായശാലകളില്‍ പലതും സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്.
മറ്റു ജില്ലകളെ അപേക്ഷിച്ച്‌ മെച്ചപ്പെട്ട ഗതാഗതസൗകര്യങ്ങള്‍ ഈ ജില്ലയ്‌ക്കുണ്ട്‌. കൂത്താട്ടുകുളം, മൂവാറ്റുപുഴ, പെരമ്പാവൂർ, കാലടി വഴി അങ്കമാലിവരെ എത്തുന്ന എം.സി. റോഡ്‌ 1877-78-ലാണ്‌ പൂർത്തിയായത്‌. ഇടക്കൊച്ചി-എറണാകുളം-കറുകുറ്റി റോഡ്‌ നാഷണൽ ഹൈവേ 47-ന്റെ ഭാഗമാണ്‌. ഇതിനുപുറമേ പെരുമ്പാവൂർ-ആലുവ-വൈപ്പിന്‍-പള്ളിപ്പുറം, ആലുവ, പറവൂർ, എറണാകുളം-വൈക്കം, ഇടപ്പള്ളി-ചേർത്തല ബൈപ്പാസ്‌ എന്നീ റോഡുകളും പ്രത്യേകം പ്രാധാന്യം അർഹിക്കുന്നു.
ഇതിനെല്ലാം പുറമേ എറണാകുളം ജലഗതാഗതത്തിന്റെ സിരാകേന്ദ്രമാണ്‌. ആലപ്പുഴ, കോട്ടയം, വേമ്പനാട്‌ കായലിന്റെ പ്രധാനതീരപ്രദേശങ്ങള്‍ എന്നിവയുമായി ബോട്ട്‌ മാർഗമുള്ള യാത്ര ചെലവ്‌ ചുരുങ്ങിയതും വിനോദകരവുമാണ്‌. ഇന്നിപ്പോൾ ലുലു മാളും കൊച്ചി മെട്രോയും ഒക്കെ എറണാകുളത്തെ വൻകിട നഗരങ്ങളോടൊപ്പം നിൽക്കുവാൻ പര്യാപ്തമാക്കി

ഇന്ത്യയില്‍ കുംബള്‍ഘര്‍ വന്‍മതില്‍



ഇന്ത്യയില്‍ കുംബള്‍ഘര്‍ വന്‍മതില്‍ 

ലോകാത്ഭുതമായ ചൈനയിലെ വന്‍മതില്‍ നമുക്കെല്ലാം സുപരിചിതമാണ് എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വന്‍മതില്‍ ഇന്ത്യയില്‍ കുംബള്‍ഘര്‍ വന്‍മതിലാണ് എന്ന് എത്രപേര്‍ക്ക് അറിയാം??
വാസ്തുശൈലിയുടെ കാര്യത്തിലും സുരക്ഷാക്രമീകരണത്തിലും ചൈനാ വന്‍മതിലിനെ വെല്ലുന്നതാണ് ഇന്ത്യയിലെ കുംബല്‍ഘര്‍ വന്‍മതില്‍ പക്ഷെ പുറംലോകത്തിന് അത്രയങ്ങ് പരിചിതമല്ലാതെ ഒരു രഹസ്യമായി നിലകൊള്ളുകയാണ് ഈ വന്‍മതില്‍.
രാജസ്ഥാനിലെ കുംബല്‍ഘര്‍ ഗ്രാമത്തില്‍ ഒരു കോട്ടയെ വളഞ്ഞുനില്‍ക്കുന്ന ഭീമന്‍ ഒറ്റമതിലാണ് കുംബള്‍ഘര്‍ വന്‍മതില്‍. ഇതിനെ ഇന്ത്യാ വന്‍മതില്‍ എന്നും അറിയപ്പെടുന്നു. ചൈനാ വന്‍മതില്‍ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ ഒറ്റമതല്‍ നിര്‍മ്മിതിയാണ് കുംബള്‍ഘര്‍ കോട്ടമതില്‍.
അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യാ വന്‍മതില്‍ നിര്‍മ്മിച്ചത്. കുംബള്‍ഘറിലെ മുന്നൂറിലധികം ദേവാലയങ്ങള്‍ അടങ്ങുന്ന കോട്ട സംരക്ഷിക്കുന്നതിനായാണ് മതില്‍ നിര്‍മ്മിക്കുന്നത്. കോട്ടയെ ഉള്ളിലാക്കികൊണ്ട് 36 കിലോമീറ്റര്‍ ചുറ്റളവിലാണ് വന്‍മതില്‍ നിലകൊള്ളുന്നത്. കാഴ്ചയില്‍ ചൈന വന്‍മതിലിനോട് സാദൃശ്യംതോന്നുന്ന രീതിയിലാണ് ഇതിന്റെ രൂപം. താഴ്‌വരകള്‍ക്കും മലനിരകള്‍ക്കും മുകളിലൂടെ ഒരു സര്‍പ്പം പിണഞ്ഞുകിടക്കുന്നത് പോലെ കോട്ടയെ ചുറ്റികിടക്കുന്നു കുംബള്‍ഘര്‍ വന്‍മതില്‍. കൂടാതെ പ്രതിഭനിറഞ്ഞ വാസ്തുശൈലിയുടെ യഥാര്‍ത്ഥ ഉദാഹരണമാകുന്നു ഇത്.
ആയിരത്തോളം കല്ലുകളില്‍ തീര്‍ത്ത മനോഹര കൊത്തുപണികളുള്ള ഈ ഭീമന്‍ മതിലിന്റെ ഏറ്റവും വീതിയേറിയ ഭാഗത്തിന്റെ വ്യാപ്തി 15 മീറ്ററാണ്. ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്നും കോട്ടയെ രക്ഷിക്കുന്നതിനായി പണികഴിപ്പിച്ചത്‌കൊണ്ട് തന്നെ നിരവധി പ്രാജീനകാല സുരക്ഷാക്രമീകരണങ്ങളും സമന്വയിപ്പിച്ചതാണ് കുംബള്‍ഘര്‍ കോട്ടമതില്‍. ഇപ്പോള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്ന ഈ വന്‍മതിലില്‍ സന്ദര്‍ശകരെ അത്ഭുതങ്ങള്‍ കാത്തിരിക്കുന്നു.

തിരുവനന്തപുരത്തെ അധികം ആരും അറിയാത്ത ഇടങ്ങൾ...



തിരുവനന്തപുരത്തെ അധികം ആരും അറിയാത്ത ഇടങ്ങൾ...

ആരും അറിയാത്ത സ്ഥലങ്ങൾ!! അതും നമ്മുടെ സ്വന്തം തിരുവനന്തപുരത്ത്... ഓ!!! അതൊന്നും ഇല്ല എന്നല്ലേ പറയാൻ വരുന്നത്.. കുറച്ചൊക്കെ സത്യം അതിലുണ്ടെങ്കിലും സഞ്ചാരികൾക്ക് അപരിചിതമായ ഒട്ടേറെ സ്ഥലങ്ങൾ അഗസ്ത്യന്റെ ഭൂമിയായ തിരുവനന്തപുരത്ത് കാണാം... പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ഒന്നും പട്ടികയിൽ കാണാത്ത, എങ്ങനെയൊക്കയോ അവിടെ എത്തി കാഴ്ചകൾ കണ്ടവരുടെയും അവിടുത്തെ നാട്ടുകാരുടെയും വിവരണങ്ങളിൽ നിന്നും മാത്രം അറിയപ്പെടുന്ന കുറച്ച് ഇടങ്ങൾ.
പ്രശസ്തമായ സ്ഥലങ്ങളോട് ചേർന്നു കിടക്കുമ്പോഴും ആരുടെയും കണ്ണിൽപെടാത്ത തിരുവനന്തപുരത്തിന്റെ സൂപ്പർ സ്ഥലങ്ങൾ അറിയാം...
ബോണക്കാട്
ബോണക്കാട് എന്നു കേട്ടിട്ടുണ്ടെങ്കിലും ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നവരും ഒരിക്കലെങ്കിലും ഇവിടെ എത്തിയിട്ടുള്ളവരും വളരെ കുറവായിരിക്കും. തിരുവനന്തപുരത്തു നിന്നും 61 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബോണക്കാടിനെ അഗസ്ത്യാർകൂടത്തിന്റെ താഴ്വാരം എന്നും വിശേഷിപ്പിക്കാം. അഗസ്ത്യാർകൂടം യാത്രയുടെ ബേസ് സ്റ്റേഷനായാണ് ഇവിടം കൂടുതലും ആളുകൾക്ക് പരിചയം.
ഈ സ്ഥലത്തിന് ബോണാക്കാട് എന്ന പേരു നല്കിയത് ബ്രിട്ടീഷുകാരാണ്. ബോണാക്കോട് എന്നായിരുന്നു അവർ നല്കിയ പേര്. നല്ല വിശ്വാസം എന്നാണ് ഇതിനർഥം.
തേയില കുരുമുളക്, തെങ്ങ്, ഏലം തുടങ്ങിയവ കൃഷി ചെയ്യുന്ന എസ്റ്റേറ്റാണിത്.
മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും അത്യപൂർവ്വമായ ജൈവവൈവസ്ഥയുമാണ് ഇവിടുത്തെ മറ്റു പ്രത്യേകതകൾ. ഇവിടെ പ്രവേശിക്കുവാൻ അനുമതി ആവശ്യമാണ്.
ബോണാക്കാടും പ്രേതബാധയും
ബോണാക്കാട് പരിചയം കുറവാണെങ്കിലും ഇവിടുത്തെ പ്രത ബംഗ്ലാവിനെക്കുറിച്ച് കേൾക്കാത്തവർ കുറവാണ്. കേരളത്തിൽ ഏറ്റവും അധികം പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം കൂടിയാണിത്. ബോണാക്കാട് എസ്റ്റേറ്റിലെ ബംഗ്ലാവാണ് പ്രേത കഥകൾക്ക് ആധാരം. ഇവിടുത്തെ ബംഗ്ലാവിലേക്ക് താമസം മാറ്റിയ സായിപ്പന്റെ മകൾ അവിചാരിതമായി കൊല്ലപ്പെടുന്നതോടെയാണ് കഥകൾക്കു തുടക്കം. അതിനുശേഷം അയാള്‍ അവിടുത്തെ താമസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങി. പിന്നീട് ഈ ബംഗ്ലാവില്‍ താമസിച്ച പലരും ഇവിടെ ഒരു പെണ്‍കുട്ടിയെ കണ്ടുവത്രെ. അങ്ങനെ പലരും ഇവിടുത്തെ താമസം ഉപേക്ഷിച്ചുപോയി. ഈ സംഭവങ്ങള്‍ക്കു ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാത്രി കാലങ്ങളില്‍ ആളുകള്‍ക്ക് ബംഗ്ലാവില്‍ നിന്നും നിലവിളികളും അലര്‍ച്ചയും പൊട്ടിച്ചിരികളും ബഹളങ്ങളുമൊക്കെ കേള്‍ക്കാമത്രെ. കൂടാതെ ഇതൊന്നും വിശ്വസിക്കാതെ ഇവിടെ എത്തിയ പലരും രാത്രികാലങ്ങളില്‍ വാതിലിന്റെ പരിസരത്ത് ഒരു പെണ്‍കുട്ടിയെ കണ്ടതായും സാക്ഷ്യപ്പെടുത്തുന്നു.
പാണ്ടിപ്പത്ത്
പുറംലോകത്തിന് ഏറെയൊന്നും അറിയില്ലെങ്കിലും നാട്ടുകാരുടെ സ്വർഗ്ഗമാണ് പാണ്ടിപ്പത്ത്. കാടിന്റെ ഭംഗിയിൽ പേപ്പാറ വന്യജീവി സങ്കേതത്തിന്റെ ഭാഗമായിട്ടുള്ള ഇവിടെ പുൽമേടുകളാണ് പ്രധഝാന ആകർഷണം. കാട്ടുപോത്തുകളുടെ ആവാസ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ എത്തുന്നവർക്ക് ഇവയെ കാണാനും കാടിനെ അറിയാനും മറ്റുമായി പ്രത്യേക പാക്കേജുകൾ ലഭ്യമാണ്. പൊൻമുടി, മീൻമുട്ടി, ബോണക്കാട്, തുടങ്ങിയ സ്ഥലങ്ങൾ അടുത്തു തന്നെയാണ്. തിരുവനന്തപുരത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിനു താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുവേണം എത്തിച്ചേരാൻ.
ബ്രൈമൂർ
അഗസ്ത്യാർകൂടം ബയോളജിക്കൽ റിസർവ്വിന്റെ ഭാഗമായ ബ്രൈമൂർ തിരുവനന്തപുരത്തെ മറ്റൊരു പ്രശസ്തമല്ലാത്ത ഇടമാണ്. പൊൻമുടിയിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം കൊടും കാടിനും വന്യജീവികൾക്കും പേരുകേട്ട സ്ഥലമാണ്. രാത്രികാലങ്ങളിൽ ആന ഉൾപ്പെടെയുള്ള വന്യജീവികളിറങ്ങുന്ന ഇവിടം സാഹസികരായ സഞ്ചാരികൾക്ക് ഒരു ദിവസം മുഴുവനും ചിലവഴിക്കുവാൻ പറ്റിയ സ്ഥലമാണ്. മഴയെ ചുറ്റിയുള്ള അതിസാഹസിക യാത്രയ്ക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലം കൂടിയാണിത്.
പാലോട്
നട്ടുച്ചയ്ക്ക് പോലും വെളിച്ചം കടന്നു ചെല്ലാൻ മടിക്കുന്ന ഇടം എന്നാണ് പാലോടിന് പഴമക്കാരുടെ മനസ്സിലുള്ള രൂപം. പൊൻമുടിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന പാലോട് തിരുവനന്തപുരത്തിന്റെ കാണാക്കാഴ്ചകൾ കാണാനെത്തുന്നവർക്കു പോകാൻ പറ്റിയ സ്ഥലമാണ്. വാമനപുരം നദിക്കും ചിറ്റാറിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടം പൊൻമുടി യാത്രയ്ക്കെത്തുന്നവർക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ പറ്റിയ സ്ഥലമാണ്. ഇവിടുത്തെ വെള്ളച്ചാട്ടമാണ് കൂടുതൽ പ്രശസ്തം.
വെള്ളാനിക്കൽ പാറ
പൊൻമുടി ഹിൽസ്റ്റേഷനു സമാനമായ കാലാവസ്ഥയുള്ള വെള്ളാനിക്കൽപാറ വികസനം അധികമൊന്നും കടന്നു ചെന്നിട്ടില്ലാത്ത ഇടമാണ്. പോത്തൻകോട്, ആറ്റിങ്കൽ, വെഞ്ഞാറമൂട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കും.
വെള്ളാനിക്കൽ പാറമുകളിൽ നടപ്പാക്കുന്ന വെള്ളാനിക്കൽ റൂറൽ ടൂറിസം പദ്ധതി നടപ്പാകുന്നതോടെ ഇവിടം സഞ്ചാരികൾക്കു പ്രിയപ്പെട്ട ഇടമാകുമെന്നാണ് കരുതപ്പെടുന്നത്.
മങ്കയം
നിറ‍ഞ്ഞു നിൽക്കുന്ന വനത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന മങ്കയം വെള്ളച്ചാട്ടമാണ് തിരുവനന്തപുരത്തെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലം. സമീപ കാലത്ത് ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ഈ വെള്ളച്ചാട്ടം കണ്ടില്ലെങ്കിൽ കനത്ത നഷ്ടം തന്നെയായിരിക്കും.
കലക്കയം വെള്ളച്ചാട്ടം
തിരുവനന്തുപുരംകാര്‍ക്കിടയില്‍ പോലും അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു സൂപ്പർ വെള്ളച്ചാട്ടമാണ് കലക്കയം വെള്ളച്ചാട്ടം. നിത്യഹരിത വനത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്തുവാന്‍ പ്രാദേശികമായിട്ടുള്ള ഗൈഡുകളെ ആശ്രയിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ചും ഈ കാട്ടില്‍ വഴി തെറ്റുവാന്‍ ധാരാളം സാധ്യതകള്‍ ഉള്ളപ്പോൾ. മുകളില്‍ കുറഞ്ഞ ഉയരത്തില്‍ നിന്നും വെള്ളച്ചാട്ടം താഴേക്ക് ഒരു കുളത്തിലേക്ക് എന്നതുപോലെയാണ് പതിക്കുന്നത്. മാത്രമല്ല, കാടുകളില്‍ നിന്നും ഒഴുകി വരുന്നതിനാല്‍ ഈ വെള്ളത്തിന് ഔഷധ ഗുണങ്ങളുണ്ടെന്നും ഒരു വിശ്വാസമുണ്ട്. തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയും എയര്‍പോര്‍ട്ടില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുമാണ് ഇത് സ്ഥിതി ചെയ്യുന്നത്
കുരുശടി വെള്ളച്ചാട്ടം
മങ്കയം നദിയില്‍ നിന്നും തന്നെ രൂപപ്പെടുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് കുരിശടി വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ വെള്ളച്ചാട്ടം വളരെ ചെറിയ വെള്ളച്ചാട്ടമാണ്. മാത്രമല്ല, കലക്കയം വെള്ളച്ചാട്ടത്തിന്റെയത്രയും സാഹസികമല്ല ഇവിടെ എത്തിച്ചേരുക എന്നത് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം എന്നത് ഇവിടേക്കുള്ള യാത്രയും ഇവിടെ നിന്നും ഇക്കോ ടൂറിസം ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ട്രക്കിങ്ങുമാണ്. അര ദിവസം മുതല്‍ ഒരു ദിവസം മുഴുവനായും നീളുന്ന യാത്രയായതിനാല്‍ ആവശ്യത്തിനു സമയവും മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്തി വേണം ഇവിടെയെത്താന്‍. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്ററും പാലോടു നിന്നും 10 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.