2019, ഫെബ്രുവരി 23, ശനിയാഴ്‌ച

പൊതിഗൈ മലയുടെ രഹസ്യങ്ങള്‍



സ്ത്രീകള്‍ക്കു വിലക്കുള്ള











പൊതിഗൈ മലയുടെ രഹസ്യങ്ങള്‍
======================================
പൊതിഗൈ മലനിരകള്‍ പേരില്‍ ഒരല്പം അപരിചിതത്വം തോന്നുന്നില്ലേ...എങ്കില്‍ അഗസ്ത്യാര്‍കൂടം എന്നായാലോ... അതെ...പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തായി തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മലരികളാണ് പൊതിഗൈ മലനിരകള്‍ അഥവാ അഗസ്ത്യമല എന്നറിയപ്പെടുന്നത്. തമിഴ് ഭാഷയ്ക്ക് ആദ്യമായി വ്യാകരണം നല്കപ്പെട്ടത് ഇവിടെ നിന്നാണെന്ന് വിശ്വസിക്കപ്പെടുന്നു. പുരാണങ്ങളിലെ അഗസ്യമഹര്‍ഷിയുമായി ബന്ധപ്പെട്ട പൊതിഗൈ മലനിരകളെപ്പറ്റി കൂടുതല്‍ അറിയാം.
മലയാളികള്‍ക്കിത് അഗസ്ത്യാര്‍ മല തമിഴ്‌നാട്ടുകാര്‍ പൊതിഗൈ മലനിരകള്‍ എന്ന ുവുളിക്കുന്നത് മലയാളികള്‍ക്ക് അഗസ്ത്യമലയാണ്. അഗസ്ത്യമുനി വസിച്ചിരുന്ന സ്ഥലം എന്ന നിലയിലാണ് ഇത് പ്രസിദ്ധം.
തമിഴ് ഭാഷക്ക് വ്യാകരണമുണ്ടായ സ്ഥലം അകട്ടിയന്‍ എന്നറിയപ്പെട്ടിരുന്ന അഗസ്ത്യമുനി ഇവിടെ വെച്ചാണത്രെ തമിഴ്ഭാഷയ്ക്ക് വേണ്ടിയുള്ള വ്യാകരണം ചിട്ടപ്പെടുത്തിയത് എന്നാണ് വിശ്വാസം. പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്‍മാരിലൊരാളാണ് തോല്‍ക്കാപ്പിയം എന്ന കൃതിയില്‍ തമിഴ് വ്യാകരണത്തെ വിവരിച്ചെഴുതിയിരിക്കുന്നത്.
വിശുദ്ധമല വളരെ പ്രാചീന കാലം മുതല്‍തന്നെ അഗസ്ത്യമല വിശുദ്ധമായാണ് കണക്കാക്കിയിരുന്നത്. അഗസ്ത്യമഹര്‍ഷി അവിടെ താമസിച്ചിരുന്നു എന്നതാണ് അതിനു കാരണം.
തെക്കേ ഇന്ത്യയിലെ ഉയരം കൂടിയ മല പശ്ചിമ ഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന അഗസ്ത്യമലയാണ് തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ മല. സമുദ്രനിരപ്പില്‍ നിന്നും 1866 മീറ്റര്‍ ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്.
രണ്ട് സംസ്ഥാനങ്ങളിലായി കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ഈ കൊടുമുടി പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്. കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകള്‍, തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി ജില്ലകള്‍ എന്നീ ജില്ലകളിലായാണ് അഗസ്ത്യാര്‍കൂടം വ്യാപിച്ച് കിടക്കുന്നത്.
അപൂര്‍വ്വതകളുടെ കൂടാരം അത്യപൂര്‍വ്വങ്ങളായ ഒട്ടേറെ ചെടികളും ഔഷധസസ്യങ്ങളും ജീവജാലങ്ങളും കാണപ്പെടുന്ന ഒരിടം കൂടിയാണിത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ധാരാളം ജന്തുക്കളും ഈ കാട്ടിലുണ്ട്
കാണിക്കാരന്‍ വിഭാഗക്കാരുടെ താമസ സ്ഥലം കേരളത്തില്‍ കാണിക്കാരന്‍ വിഭാഗത്തില്‍ പെട്ട ആളുകളെ കാണാന്‍ കഴിയുന്ന ഒരിടമാണ് അഗസ്ത്യമല.
രണ്ടായിരം തരം ഔഷധച്ചെടികള്‍ രണ്ടായിരം തരം വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഔഷധച്ചെടികള്‍ ഇവിടെ കാണാം. അതില്‍ തന്നെ 50 എണ്ണത്തോളം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. പ്ലാവ്, മാവ്, പുളി,ഏലം തുടങ്ങിയവയുടെ കാട്ടുജാതികളും ഇവിടെയുണ്ട്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ബെംഗാള്‍ ടൈഗര്‍, സിംഹവാലന്‍ കുരങ്ങ്, നീലഗിരി മാര്‍ട്ടെന്‍ തുടങ്ങിയവയും ഇവിടെയുണ്ട്.
കാടിനുള്ളിലെ ക്ഷേത്രങ്ങള്‍ കൊടുംകാടിനുള്ളില്‍ കാണപ്പെടുന്ന അപൂര്‍വ്വങ്ങളായ ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. അഗസ്ത്യമലയുടെ റ്റവും മുകളിലായി സ്ഥിതി ചെയ്യുന്ന അഗസ്ത്യമൂര്‍ത്തിയുടെ ക്ഷേത്രമാണ് ഇവിടെ ഏറ്റവും പ്രശസ്തം. അവിടെ എത്തുന്നവര്‍ ക്ഷേത്രത്തില്‍ സ്വയം പൂജിച്ച് കുന്നിറങ്ങുകയാണ് ചെയ്യാറ്.
സ്ത്രീകള്‍ക്ക് വിലക്ക് കാടിനുള്ളിലൂടെ നടത്തുന്ന യാത്രയില്‍ പങ്കെടുക്കാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിലക്കുണ്ട്.
സാഹസിക യാത്ര കേരളത്തില്‍ നടത്താവുന്ന ട്രക്കിങ്ങുകളില്‍ ഏറ്റവും സാഹസികത കൂടിയതാണ് അഗസ്ത്യാര്‍കൂടം ട്രക്കിങ്ങ്. ആനയും പുലിയും ഉള്ള പാതകളിലൂടെ മുന്നേറി വഴുക്കലുള്ള കാട്ടുപാതകളിലൂടെ മാത്രമേ ഈ യാത്ര നടത്താനാവൂ. അതിനാല്‍ സഞ്ചാരികള്‍ സ്വന്തം റിസ്‌കിലാണ് യാത്ര നടത്തുന്നത്.
എത്തിച്ചേരാന്‍ തിരുവനന്തപുരത്തു നിന്നും 70 കിലോമീറ്റര്‍ അകലെയായാണ് അഗസ്ത്യാര്‍കൂടം സ്ഥിതി ചെയ്യുന്നത്. സമീപത്തുള്ള പട്ടണം നെടുമങ്ങാടാണ്. ബോണക്കാട് നിന്നാണ് അഗസ്ത്യമല ട്രെക്കിംഗ് ആരംഭിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 61 കിലോമീറ്റര്‍ അകലെയായാണ് ബോണക്കാട് സ്ഥിതി ചെയ്യുന്നത്