2018, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

ചുവരുകളില്‍ ‌കാമസൂത്ര കൊത്തിവച്ച 8 ക്ഷേത്രങ്ങള്‍

ചുവരുകളില്‍ ‌കാമസൂത്ര കൊത്തിവച്ച 8 ക്ഷേത്രങ്ങള്‍

01. മാര്‍ക്കണ്ടേ‌ശ്വര ക്ഷേത്രം,
 മഹാരാഷ്ട്ര മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലാണ് മാര്‍ക്കണ്ടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വെയിന്‍ഗംഗ നദിയുടെ സാ‌‌മിപ്യം ക്ഷേത്രത്തെ കൂടുത‌ല്‍ മനോഹരമാക്കുന്നു. ഇവിടുത്തെ രതിശില്‍പങ്ങളാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിപ്പിക്കുന്നത്. ഇ‌വിടുത്തെ ര‌തിശില്‍പങ്ങള്‍ നിര്‍മ്മിച്ചത് ഭൂ‌തങ്ങളാണെന്ന ഒരു വിശ്വാസം നിലവില്‍ ഉണ്ട്. നാഗ്പൂരില്‍ നിന്ന് ഒരു ടാക്സി വിളിച്ച് ഇവിടെ എത്തിച്ചേരാം.

 02. സൂര്യ ക്ഷേത്രം
കൊണാര്‍ക്കിലെ സൂ‌ര്യ ക്ഷേ‌‌ത്രം ഒരു നിര്‍മ്മാണ വിസ്മയം തന്നെയാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലാ. ഏഴ്‌കുതിരകള്‍ വലിക്കുന്ന വലിയ ഒരു രഥത്തിന്റെ ആകൃ‌തിയാണ് ഈ ക്ഷേത്രത്തിന്. എന്നാല്‍ ഈ ക്ഷേത്രത്തിന്റെ ചുമരുകളില്‍ ചില രതിശില്‍പങ്ങള്‍ കാണാം. ഖജുരാഹോയിലെ ശില്‍പങ്ങളെ പോലെ തന്നെ‌യാണ് ഈ ശില്‍പവും.
03. മൊധേറയിലെ സൂര്യക്ഷേത്രം*
ഗുജറാത്തിലാണ് മൊധേറ സ്ഥി‌തി ചെയ്യുന്നത്. ഇവിടു‌ത്തെ സൂര്യ ക്ഷേത്രം പ്രശസ്ത‌മാണ്. അഹമ്മദാബാദിന് 102 കിലോമീറ്റര്‍ അകലെയായി ‌പുഷ്പവതി നദിയുടെ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. സോളാങ്കി ഭര‌ണകാലത്ത് എ ഡി 1026ലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ഈ ക്ഷേത്രത്തിന്റെ പുറം ചുമരുകളില്‍ രതിശില്‍പങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.
04. രണക്‌പൂര്‍ ജൈന ക്ഷേത്രം*
ഹിന്ദു ക്ഷേത്രങ്ങളില്‍ മാത്ര‌മല്ല ജൈ‌ന, ബുദ്ധ ‌ക്ഷേത്രങ്ങളിലും രതിശില്പങ്ങള്‍ കൊത്തിവച്ചിരിക്കുന്നതായി കാണാം. അതിനു‌ദാഹരണമാണ് രാജസ്ഥാനിലെ രണക്‌പൂര്‍ ജൈന ക്ഷേത്രം. ജൈനമതസ്ഥരുടെ അഞ്ച് പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് രണക്പൂര്‍ ക്ഷേത്രം. ആരവല്ലി പവര്‍തനിരകളുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭഗവാന്‍ ആദിനാഥ് ആണ്.
 05. പദവലി ക്ഷേത്രം
മധ്യപ്രദേശിലെ ‌ചമ്പ‌ല്‍ പ്രവശ്യയിലാണ് പഡാവലി ക്ഷേത്രം സ്ഥി‌തി ചെയ്യുന്നത്. ഈ പ്രദേശത്തെ ഏറ്റവും ശില്‌പാ‌ലംകൃതമായ ക്ഷേ‌ത്രമാണ് ഇത്. കല്ലില്‍ കൊത്തിയെടുത്ത വളരെ ഡീറ്റയില്‍ ആയിട്ടുള്ള ശില്‍പങ്ങളാണ് ഈ ക്ഷേത്രത്തിലുള്ളത്. ഇതിന്റെ ശില്‍പ ഭംഗിയാല്‍ മിനി ഖജുരാഹോ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു‌ണ്ട്.
 [06. ഭോറാംദിയോ ക്ഷേത്രം* ഛത്തീസ്ഗഡിലെ കബീര്‍ധാമിലെ പ്രസിദ്ധമായ ക്ഷേത്രമാണ് ഭോറാംദിയോ ക്ഷേത്രം. അതിമനോഹരമായ ശില്പഭംഗിയുമായി ഖജുരാഹോ ക്ഷേത്രത്തെ ഓര്‍മ്മിക്കുന്നതാണ് ഇവിടുത്തെ ഈ ക്ഷേത്രം. അതുകൊണ്ട് തന്നെ ഛത്തീസ്ഗഢിന്‍റെ ഖജുരാഹോ എന്നും ഈ ക്ഷേത്രത്തിന് വിളിപ്പേരുണ്ട്.
07. ഖജുരാഹോ ക്ഷേത്രം, മധ്യപ്രദേശ് രതിശില്പങ്ങള്‍ക്ക് ഏറ്റവും പേരുകേട്ട സ്ഥലമാണ് ഖജുരാഹോ. മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡിലെ നയനമനോഹരമായ ഒരു ചെറുഗ്രാമമാണ് ഖജുരാഹോ. ലോക പൈതൃക ഭൂപടത്തില്‍ ഇടം നേടിയ ഖജുരാഹോയുടെ അപൂര്‍വ്വതയെന്നത് അവിടുത്തെ ക്ഷേത്രങ്ങളാണ്. ഖജുരാഹോ ടൂറിസം അവിടുത്തെ ക്ഷേത്രങ്ങളെ അസ്പദമാക്കിയാണ്. ചെങ്കല്ലില്‍ നിര്‍മ്മിച്ച, കല്ലില്‍ കൊത്തിയ വിശിഷ്ടവും, വ്യക്തവുമായ കാമത്തിന്‍റെ ചിത്രണങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.

2018, ഒക്‌ടോബർ 25, വ്യാഴാഴ്‌ച

ടിപ്പുവിന്റെ ജാതകം എഴുതിയ, കമ്മട്ടമായി മാറിയ കോട്ട l



ടിപ്പുവിന്റെ ജാതകം എഴുതിയ, കമ്മട്ടമായി മാറിയ കോട്ട  
ചരിത്രകഥകളിൽ നിറഞ്ഞു കിടക്കുന്ന പാലക്കാടിന്റെ കഥകളിൽ നിറഞ്ഞു കിടക്കുന്ന ഇടമാണ്


                                                     കാരിരുമ്പിന്റെ കരുത്തുള്ള കരിങ്കൽ കോട്ട



                                                    ഫ്രഞ്ചുകാർ നിർമ്മിച്ച കോട്ട


കോട്ടയിൽ ആധിപത്യം ഉറപ്പിക്കുന്ന ഹൈദര



                                                           കിടങ്ങുള്ള കോട്ട


                                        ടിപ്പുവിന്റെ ജാതകമെഴുതിയ കോട്ട


                                                      കമ്മട്ടമായി മാറുന്ന കോട്ട


                                                         ടിപ്പു സുൽത്താനും പാലക്കാട് കോട്ടയും





പാലക്കാട് കോട്ട. യുദ്ധ കഥകൾക്കും യുദ്ധ തന്ത്രങ്ങൾക്കും നിരവധി തവണ കളമൊരുക്കിയ ഈ കോട്ട കേരളത്തിന്റെ ചരിത്രത്തോട് കൂട്ടിവായിക്കേണ്ട ഒരിടം കൂടിയാണ്. ടിപ്പുവിന്റെ  പടയോട്ടങ്ങൾക്കു നേർസാക്ഷ്യം വഹിച്ച പാലക്കാട് കോട്ടയുടെ ചരിത്രം തുടങ്ങുന്നത് ടിപ്പുവിന്റെ പിതാവ് ഹൈദരാലിയിൽ നിന്നുമാണ്. അപാര സൈനിക ബുദ്ധിയുടെ അടയാളമായ പാലക്കാട് കോട്ടയുടെ വിശേഷങ്ങൾ


പാലക്കാട് കോട്ട കേരളത്തിന്റെ നെല്ലറ എന്നു വിളിക്കപ്പെടുന്ന പാലക്കാടിന്റെ ഏറ്റവും അഭിമാനകരമായ ചരിത്ര നിർമ്മിതികളിലൊന്നാണ് പാലക്കാട് കോട്ടയ ടിപ്പു സുൽത്താൻ കോട്ട എന്നറിയപ്പെടുന്ന ഈ കോട്ട പാലക്കാട് നഗരത്തിന്റെ ഹൃദയ ഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്.

ഹൈദരലിയിൽ തുടങ്ങുന്ന ചരിത്രം പാലക്കാട് കോട്ടയുടെ ചരിത്രം ആരംഭിക്കുന്നത് ടിപ്പു സുൽത്താന്റെ പിതാവായിരുന്ന ഹൈദരലിയിൽ നിന്നുമാണ്. 1756 ലാണ് പാലക്കാട് രാജാവിന്റെ ക്ഷണം സ്വീകരിച്ച് മൈസൂർ രാജാവിന്റെ സൈന്യാധിപനായ ഹൈദരലി ഇവിടെ എത്തുന്നത്. തന്റെ ശത്രുവായ കോഴിക്കോട സാനൂതിരിയുടെ ഉപദ്രവങ്ങളിൽ നിന്നും രക്ഷപെടുക എന്ന ഉദ്ദേശമായിരുന്നു ഹൈദരലിയെ ക്ഷണിക്കുമ്പോൾ പാലക്കാട് രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചൻ വിചാരിച്ചിരുന്നത്.

കാരിരുമ്പിന്റെ കരുത്തുള്ള കരിങ്കൽ കോട്ട അന്നത്തെ കാലത്ത് നാട്ടിൽ പ്രചാരത്തിലിരുന്ന മൺകോട്ടകളിൽ നിന്നും മാറി ചിന്തിച്ച് ഒരു കരിങ്കൽ കോട്ടയ്ക്ക് രൂപം നല്കനായിരുന്നു ഹൈദരലി തീരുമാനിച്ചിരുനന്ത്. അങ്ങനെ അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന മുഖ്റം അലി വടക്കോട്ട് ദർശനമായി കരിങ്കൽ കോട്ടയ്ക്ക് തറക്കല്ലിടുകയും ഒൻപത് വർഷമെടുത്ത് 1766 ൽ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.

ഫ്രഞ്ചുകാർ നിർമ്മിച്ച കോട്ട കോട്ടയുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഇതിന്‍റെ നിർമ്മാണം പൂർണ്ണമായും നടന്നത് ഒരു ഫ്രഞ്ച് എൻജീനീയറുടെ മേൽനോട്ടത്തിലായിരുന്നു എന്നു പറയാം. വടക്ക് കോട്ടവാതിയും പടിഞ്ഞാറ് ആയുധപ്പുരയും വരുന്ന രീതിയിൽ പീരങ്കിക്കും പടയാളികൾക്ക് മറ‍ഞ്ഞു നിൽക്കുവാനും ഒക്കെയുള്ള തരത്തിലാണ് ഇത് നിർമ്മിച്ചത് എന്ന് കോട്ടയുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും.

കോട്ടയിൽ ആധിപത്യം ഉറപ്പിക്കുന്ന ഹൈദരലി പാലക്കാട് രാജാവായിരുന്ന ഇട്ടിക്കൊമ്പി അച്ചന്റെ നിർദ്ദേശമനുസരിച്ചാണ് കോട്ട നിർമ്മിച്ചതെങ്കിലും പിന്നീട് കോട്ട ഹൈദരലി ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. എതിർത്ത ഇട്ടിക്കൊമ്പി അച്ചനെ ഹൈദരലി ശ്രീരംഗപട്ടണത്ത് തടവിലാക്കി കോട്ടയുടെ നിയന്ത്രണം പിന്നീട് എറ്റെടുത്തതും ചരിത്രം.
ടിപ്പു സുൽത്താനും പാലക്കാട് കോട്ടയും ഹൈദരലിയ്ക്ക് ശേഷം കോട്ടയിൽ ആധിപത്യം ഉറപ്പിക്കാനായി എത്തിയത് അദ്ദേഹത്തിന്റെ മകനായിരുന്ന ടിപ്പു സുൽത്താൻ ആയിരുന്നു. ടിപ്പുവിൻറെ യുദ്ധ ചരിത്രത്തിലെ പല പ്രധാന സംഭവങ്ങൾക്കും പടപ്പുറപ്പാടുകൾക്കുമെല്ലാം സാക്ഷ്യം വഹിച്ചതും പാലക്കാട് കോട്ടയാണ്. എന്തിനധികം, ടിപ്പു സുൽത്താന്റെ കോട്ട എന്നാണിത് അറിയപ്പെടുന്നത് പോലും.

കോട്ടയിലെ യുദ്ധങ്ങൾ ടിപ്പുവിന്റെ കാലത്ത് കേരളത്തിൽ നടത്തിയ പോരാട്ടങ്ങൾ മിക്കവയും പാലക്കാട് കോട്ടയെ ചുറ്റിപ്പറ്റിയായിരുന്നു. രണ്ടാം മൈസൂർ-ഇംഗ്ലീഷ് യുദ്ധത്തിന്‍റെ ഭാഗമായി സര്‍ദാർ ഖാന്‍റെയും മേജർ ആബിംഗ്ടണിന്റെയും നേതൃത്വത്തിൽ നടന്ന യുദ്ധം, 1782 ലെ യുദ്ധം തുടങ്ങിയവയൊക്കെ ഇവിടം സാക്ഷ്യം പോരാട്ടങ്ങളാണ്

ബ്രിട്ടീഷുകാർ കീഴടക്കുന്നു എന്നാൽ, ഒരിക്കൽ ബ്രിട്ടീഷുകാർ അഴിച്ചുവിട്ട അക്രമത്തിനു മുന്നിൽ പിടിച്ചു നിൽക്കുവാൻ കോട്ടയ്ക്കായില്ല.കേണൽ ഫുള്ളർട്ടന്റെ നേതൃത്വത്തിൽ 11 ദിവസം നീണ്ടു നിന്ന യുദ്ധത്തിൽ കോട്ട അവർ പിടിച്ചടക്കുകയായിരുന്നു. എന്നാൽ തന്റെ തന്ത്രങ്ങൾ കൊണ്ട് കോട്ട തിരിച്ചു പിടിക്കുവാൻ ടിപ്പുവിനായി.

കമ്മട്ടമായി മാറുന്ന കോട്ട യുദ്ധ തന്ത്രങ്ങൾ മെനഞ്ഞിരുന്ന ഒരിടത്തു നിന്നു നാണയം അടിക്കുന്ന കമ്മട്ടമായി മാറുവാനും കോട്ടയ്ക്കു കഴിഞ്ഞു. മാസൂർ സൈന്യത്തിന്‍റെ ഹൈദരി എന്നു പേരായ നാണയമായിരുന്നു ഇവിടെ അടിച്ചിരുന്നത്. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന വീരരായൻ പണത്തിനു പകരമാണ് സുൽത്താൻ പണം അടിച്ചിരുന്നത്

ടിപ്പുവിന്റെ ജാതകമെഴുതിയ കോട്ട ടിപ്പുവിന്റെ ജാതകം എഴുതിയ കോട്ട എന്ന നിലയിലും ഇവിടം പ്രശസ്തമാണ്. മച്ചാട്ടിളയതാണ് ഇവിടെ വെച്ച് ടിപ്പുവിന്റെ ജാതകം ഗണിച്ചത്. ഒരിക്കൽ സ്വർണ്ണച്ചങ്ങലയിൽ ബന്ധിച്ച ഒരു തത്തയുടെ മുന്നിൽനിന്ന് ടിപ്പു മച്ചാട്ടിളയതിനോട് എന്നാണ് തത്തയുടെ മരണം എന്നു ചോദിച്ചുവത്രെ. ഉടനെയില്ല എന്ന മച്ചാട്ടിളയതിന്റെ മറുപടി കേട്ട ടിപ്പു വേഗം തന്നെ വാളെടുത്തു തത്തയെ വെട്ടി. എന്നാൽ വെട്ടു കൊണ്ടത് തത്തയുടെ ചങ്ങലയ്ക്കായിരുന്നുവെന്നും അത് പറന്നു പോയി എന്നുമാണ് കഥ. അങ്ങനെ ഇളയതിൽ വിശ്വാസം വന്ന ടിപ്പു തന്റെ ജാതകം കുറിക്കുവാൻ ആവശ്യപ്പെട്ടത് ഇവിടെ വെച്ചായിരുന്നുവെന്നും പാവക്കാട് കോട്ടയിലെ വാസം ടിപ്പുവിന് ഭൂഷണമായിരിക്കില്ല എന്ന് മുന്നറിയിപ്പ് അദ്ദേഹം നല്കിയതായും കഥയുണ്ട്.

കിടങ്ങുള്ള കോട്ട നിർമ്മാണത്തിന്റെ കാര്യത്തിൽ കേരളത്തിലെ ഇന്നു കാണുന്ന കോട്ടകളിൽ നിന്നെല്ലാം വ്യത്യസ്തമാണ് പാലക്കാട് കോട്ട. പാലക്കാട് നഗര മധ്യത്തിൽ കിടങ്ങോടു കൂടി നിർമ്മിച്ചിരിക്കുന്ന ഈ കോട്ട ധാരാളം പ്രത്യേകതകളുള്ളതാണ്. കരിങ്കൽത്തൂണുകൾ അടക്കി നിർമ്മിച്ചിരിക്കുന്ന കിടങ്ങിൽ എത്ര കടുത്ത വേനലിൽ പോലും വെള്ളം കാണും.

ഹിന്ദു ഇസ്വാമിക കലകളുടെ സങ്കലനം കോട്ടയുടെ ചില ഭാഗങ്ങൾക്ക് ഹൈന്ദവ വാസ്തുവിദ്യയുമായും മറ്റു ചില ഭാഗങ്ങൾക്ക് ഇസ്ലാമിക വാസ്തുവിദ്യയുമായാണ് സാദൃശ്യം ഉള്ളത്. കൊക്കരണി, കവാടത്തിലെ സ്തംഭം, ദ്വാരപ്പട്ടിക, മേൽക്കവാരങ്ങൾ, കൊത്തളങ്ങൾ തുടങ്ങിയവ ഇവിടെ കാണുവാനാകും.

കോട്ടയുടെ ഇന്നത്തെ അവസ്ഥ വൃത്തിയായി സംരക്ഷിക്കപ്പെടുന്നുണ്ടെങ്കിലും കോട്ടയുടെ കാഴ്ചകൾക്ക് ഇന്നേറെ മാറ്റം വന്നുകഴിഞ്ഞു. വെറുതെ നടക്കാനിറങ്ങുന്നവർ മുതൽ സവാരിക്കും വൈകുന്നേരങ്ങൾ ചിലവഴിക്കാനുമായി ധാരാളം ആളുകൾ ഇന്നിവിടെ എത്തുന്നു. നടപ്പാതയും പുൽ മൈതാനവും ഇവിടെ കാണാം. പാലക്കാട് സബ്ജയിൽ, താലൂക്ക് സപ്ലൈ ഓഫീസ്, ആജ്ഞനേയ ക്ഷേത്രം, ഓപ്പൺ എയർ ഓ‍ഡിറ്റോറിയം, ശിലാ പാർക്ക് തുടങ്ങിയവ ഇവിടെ കാണുവാൻ സാധിക്കും

എത്തിച്ചേരുവാൻ പാലക്കാട് നഗരമധ്യത്തിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവിടേക്ക് അഞ്ച് കിലോമീറ്റർ ദൂരമാണുള്ളത്. 55 കിലോമീറ്റർ അകലെയുള്ള കോയമ്പത്തൂർ എയർപോർട്ടാണ് സമീപത്തെ വിമാനത്താവളം.

ഗാംഗ്ടോക് - ഉയരങ്ങളിലെ സുന്ദരി 1676 മീറ്റര്‍ ഉയരത്തില്‍







ഗാംഗ്ടോക് -  ഉയരങ്ങളിലെ സുന്ദരി

കിഴക്കന്‍ ഹിമാലയ നിരയില്‍ ശിവാലിക് പര്‍വതത്തിന് മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 1676 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഗാംഗ്ടോക് സിക്കീമിലെ ഏറ്റവും വലിയ പട്ടണമാണ്. സിക്കീം സന്ദര്‍ശിക്കുന്നവരുടെ പ്രിയ നഗരങ്ങളിലൊന്നായ ഗാംഗ്ടോക് പ്രമുഖ ബുദ്ധമത തീര്‍ഥാടന കേന്ദ്രം കൂടിയാണ്. 1840ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എന്‍ചേ മൊണാസ്ട്രിയാണ് ബുദ്ധമത തീര്‍ഥാടന കേന്ദ്രം. ഗാംഗ്ടോകിന്‍െറ ചരിത്രത്തിന് 18 നൂറ്റാണ്ടോളം പഴക്കമുണ്ട്. 1894ല്‍ അന്ന് ഇവിടം ഭരിച്ചിരുന്ന സിക്കീമീസ് ചോഗ്യാല്‍, തുതുബ് നാംഗ്യാല്‍ രാജാവ് ഗാംഗ്ടോകിനെ സിക്കീമിന്‍െറ തലസ്ഥാന നഗരമായി പ്രഖ്യാപിച്ചു.  ഇന്ത്യന്‍ സ്വാതന്ത്ര്യം കിട്ടുന്ന സമയം വരെ ഗാംഗ്ടോക് തലസ്ഥാനമാക്കിയുള്ള പ്രത്യേക രാജ്യമായിരുന്നു ഇവിടം. 1975ലാണ് ഇരുപത്തി രണ്ടാമത്തെ സംസ്ഥാനമായി സിക്കീം ഇന്ത്യന്‍ യൂനിയനില്‍ ചേരുന്നത്. ഇന്ന് കിഴക്കന്‍ സിക്കീമിന്‍െറ തലസ്ഥാനവും വിനോദസഞ്ചാര കേന്ദ്രവും എന്നതിലുപരിയായി തിബറ്റന്‍ ബുദ്ധമത സംസ്കാരത്തിന്‍െറ അഥവാ തിബറ്റോളജിയുടെ പ്രമുഖ കേന്ദ്രം കൂടിയാണ് ഇവിടം. തിബറ്റോളജിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നിരവധി മൊണാസ്ട്രികളും മത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ചരിത്രം സിക്കീമിലെ മറ്റ് നഗരങ്ങളെ പോലെ ഗാംഗ്ടോക്കിന്‍െറ ചരിത്രത്തെ കുറിച്ചും കാര്യമായ അറിവില്ല. 1716ല്‍ ഗാംഗ്ടോക്കില്‍ ഹെര്‍മിറ്റിക്ക് ഗാംഗ്ടോക് മൊണാസ്ട്രി നിര്‍മിച്ചതിനെ കുറിച്ച് ചരിത്രത്തില്‍ ചില പരാമര്‍ശങ്ങളുണ്ട്. 1840ല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച എന്‍ചേ മൊണാസ്ട്രിയെ കുറിച്ചാണ് പിന്നീട് ചരിത്ര പുസ്തകങ്ങളില്‍ കാണുന്നത്. ചുരുക്കിപറഞ്ഞാല്‍ സിക്കീമീസ് ചോഗ്യാല്‍, തുതുബ് നാംഗ്യാല്‍ രാജാവ് 1894ല്‍ ഗാംഗ്ടോക്കിനെ രാജ്യ തലസ്ഥാനമായി പ്രഖ്യാപിക്കുന്നത് വരെ ഉയരങ്ങളിലെ മനോഹര ഭൂമി ആരാലും അറിയപ്പെടാതിരുന്നു എന്ന് വേണം കരുതാന്‍. ഒരു മലയുടെ ഒരു വശത്തായാണ് ഗാംഗ്ടോക് നഗരം സ്ഥിതി ചെയ്യുന്നത്. ചില പ്രകൃതിദുരന്തങ്ങള്‍ നടന്നിട്ടുള്ള സ്ഥലമാണ് ഇവിടം. 1977ല്‍ ഗാംഗ്ടോകില്‍ നടന്ന മണ്ണിടിച്ചിലില്‍ 38 പേരാണ് മരിച്ചത്. നിരവധി കെട്ടിടങ്ങളും അന്ന് തകര്‍ന്നു. ഭൂമി ശാസ്ത്രം ലോവര്‍ ഹിമാലയന്‍ മേഖലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 1676 മീറ്റര്‍ ഉയരത്തില്‍ ഒരു മലയുടെ വശത്തായാണ് ഗാംഗ്ടോക് നഗരം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്‍െറ ഒരറ്റത്ത് ഗവര്‍ണറുടെ വസതിയും മറ്റേ അറ്റത്ത് കൊട്ടാരവുമാണ് സ്ഥിതി ചെയ്യുന്നത്. കിഴക്കോട്ടും പടിഞ്ഞാറോട്ടും ഒഴുകുന്ന റോറോ ചു, റാണി ഖോല എന്നീ നദികളും ഗാംഗ്ടോക്ക് നഗര മധ്യത്തിലൂടെ ഒഴുകുന്നുണ്ട്. ഈ രണ്ട് നദികളും തെക്കോട്ട് ഒഴുകുന്ന റാണിപുള്‍ നദിയില്‍ ചെന്ന് ചേരുകയും ചെയ്യുന്നു. മണ്ണടിച്ചിലിന് ഏറെ സാധ്യതകളുള്ളതാണ് സിക്കീമിലെ മറ്റെല്ലാ പ്രദേശങ്ങളെയും പോലെ ഗാംഗ്ടോക്കും. പാറക്കെട്ടുകളുടെ ദുര്‍ബലാവസ്ഥക്കൊപ്പം നദികളുടെ സമ്മര്‍ദവും മനുഷ്യനിര്‍മിത കിണറുകളും മറ്റും ഗാംഗ്ടോക്കിലെ മണ്ണിടിച്ചില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ കൊടുമുടിയായ കാഞ്ചന്‍ജംഗയുടെ പൂര്‍ണരൂപം ഗാംഗ്ടോക്ക് നഗരത്തിന്‍െറ പടിഞ്ഞാറ് ഭാഗത്ത് നിന്നാല്‍ കാണാം. കാലാവസ്ഥ വര്‍ഷത്തില്‍ ഏത് സമയത്തും സന്ദര്‍ശിക്കാവുന്ന തരത്തില്‍ സുഖമുള്ള കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടാറ്. മണ്‍സൂണ്‍ സ്വാധീനം ചൊലുത്തുന്ന ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടെ. സമീപപ്രദേശങ്ങളെ പോലെ വേനല്‍ക്കാലവും തണുപ്പുകാലവും മഴക്കാലവും വസന്തകാലവും ശിശിരകാലവും ഇവിടെ അനുഭവപ്പെടാറുണ്ട്. തണുപ്പുകാലത്ത് സാധാരണയിലും കവിഞ്ഞ തണുപ്പനുഭവപ്പെടുന്ന ഇവിടെ 1990, 2004, 2005, 2011 വര്‍ഷങ്ങളിലായി മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. മഴക്കാലത്തും തണുല്‍്പുകാലത്തും ഇവിടെ മൂടല്‍മഞ്ഞും ഉണ്ടാകാറുണ്ട്. സാംസ്കാരിക പൈതൃകം മനോഹരവും വേറിട്ടതുമായി സാംസ്കാരിക പൈതൃകം പിന്തുടരുന്നവരാണ് ഇവിടത്തുകാര്‍. ഹിന്ദു ഉല്‍സവങ്ങളായ ദീപാവലി, ദസറ, ഹോളി എന്നിവക്കൊപ്പം ക്രിസ്തുമസും ഏറെ പൊലിമയോടെയാണ് ഇവിടത്തുകാര്‍ കൊണ്ടാടുന്നത്. പ്രാദേശിക ഉല്‍സവങ്ങളും ജാതി മത വര്‍ഗ ഭേദമന്യേ എല്ലാവരും ഒരുമിച്ചാണ് കൊണ്ടാടുക. ഇവിടെയുള്ള തിബറ്റന്‍ നിവാസികള്‍ ജനുവി,ഫെബ്രുവരി മാസങ്ങള്‍ക്കിടയിലാണ് പുതുവര്‍ഷം കൊണ്ടാടുക. പരമ്പരാഗതമായ ‘ഡെവിള്‍ ഡാന്‍സോ’ടെയുള്ള ലോസര്‍ എന്നറിയപ്പെടുന്ന ആഘോഷം കാണാന്‍ സഞ്ചാരികള്‍ നിരവധി എത്താറുണ്ട്. ലെപ്ച,ഭൂട്ടിയ വിഭാഗക്കാരുടെ പുതുവര്‍ഷാഘോഷമാകട്ടെ ജനുവരിയിലാണ്. നേപ്പാളി ഉല്‍സവങ്ങളായ മാഗേ സംക്രാന്തിയും രാം നവമിയും ഏറെ പ്രാധാന്യത്തോടെയാണ് ഇവിടത്തുകാര്‍ കൊണ്ടാടുക. ദ്രുപ്ക തേഷി, ദലൈലാമയുടെ ജന്‍ഗദിനം, ചോത്രുല്‍ ദുച്ചെന്‍, ബുദ്ധ ജയന്തി, ലൂസോംഗ്, സാഗാ ദാവാ, ലബാബ് ദൂച്ചെന്‍, ബുംച്ചു എന്നിവയാണ് ഇവിടത്തുകാര്‍ കൊണ്ടാടുന്ന മറ്റു ചില ഉല്‍സവങ്ങള്‍. ഭക്ഷണപ്രിയരുടെ നാട് ഭക്ഷണപ്രിയരാണ് ഇവിടത്തുകാര്‍. ബീഫും പന്നിയിറച്ചിയും പാചകം ചെയ്ത പച്ചക്കറിയും കുഴച്ച മാവില്‍ പൊതിഞ്ഞ ശേഷം ആവിയില്‍ വേവിച്ച് സൂപ്പിനൊപ്പം നല്‍കുന്ന മോമോയാണ് ഇവിടത്തെ പ്രധാന ഭക്ഷണം. ന്യൂഡില്‍സ് ഉപയോഗിച്ച് നിര്‍മിക്കുന്ന വാവായിയും ആരും രണ്ടാമതൊന്ന് കൂടി രുചിച്ച് നോക്കും. തുപ്ക, ചൗമീന്‍, താന്തുക്, ഫക്തു, വാന്‍ഡന്‍, ഗ്യാതുക് തുടങ്ങി ന്യൂഡില്‍സ് ഭക്ഷണങ്ങളും നാവില്‍ വെള്ളമോടിക്കുന്നതാണ്. എല്ലാവര്‍ഷവും ഡിസംബറില്‍ സിക്കീം ടൂറിസം വകുപ്പ് ഗാംഗ്ടോക്കില്‍ സംഘടിപ്പിക്കുന്ന ഭക്ഷണ സാംസ്കാരിക മേള സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. പരമ്പരാഗത വസ്ത്രമണിഞ്ഞ ആളുകള്‍ അവതരിപ്പിക്കുന്ന സംഗീത നൃത്തപരിപാടികളും നഗരഹൃദയത്തില്‍ എം.ജി മാര്‍ഗില്‍ ടൈറ്റാനിക്ക് പാര്‍ക്കില്‍ നടക്കുന്ന മേളയുടെ ഭാഗമായി നടക്കാറുണ്ട്. ജനസംഖ്യ 2011ലെ സെന്‍സസ് പ്രകാരം 98658 ആണ് ഗാംഗ്ടോക്കിലെ ജനസംഖ്യ. 53 ശതമാനമാണ് പുരുഷന്‍മാരുടെ ജനസംഖ്യ. ബ്രിട്ടീഷ് ഭരണകാലത്ത് താമസമുറപ്പിച്ച നേപ്പാളി വംശജരാണ് ഇവിടത്തെ താമസക്കാരില്‍ ഭൂരിപക്ഷവും. പ്രദേശവാസികളായ ലെപ്ചകളും ഭൂട്ടിയകളുമാണ് ജനസംഖ്യയില്‍ അടുത്ത വിഭാഗക്കാര്‍. നിരവധി തിബറ്റന്‍ നിവാസികളും ഇവിടെ താമസമുറപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന സാക്ഷരതാ നിരക്കാണ് ഇവിടത്തെ പ്രത്യേകത. ദേശീയ ശരാശരിയായ 74 ശതമാനത്തിന്‍െറ സ്ഥാനത്ത് 82.17 ശതമാനമാണ് ഇവിടത്തെ സാക്ഷരതാ നിരക്ക്. കാണാന്‍ മറക്കണ്ട  ചരിത്രപ്രാധാന്യമുള്ളതും വിനോദസഞ്ചാര പ്രാധാന്യമുള്ളതും മതപരമായ പ്രാധാന്യമുള്ളതുമായ നിരവധി കാഴ്ചകളാണ് ഇവിടെയുള്ളത്. എന്‍ചെ മൊണാസ്ട്രി, നാഥുലാ പാസ്, നാംഗ്യാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിബറ്റോളജി, ദോ ദ്രുല്‍ ചോര്‍ട്ടെന്‍, ഗണേഷ് തോക്, ഹനുമാന്‍ തോക്, വൈറ്റ് വാള്‍, റിഡ്ജ് ഗാര്‍ഡന്‍, ഹിമാലയന്‍ സൂ പാര്‍ക്ക്, എം.ജി മാര്‍ഗ്, ലാല്‍ബസാര്‍, റൂംതെക് മൊണാസ്ട്രി എന്നിവയാണ് ഗാംഗ്ടോക്കിലും പരിസരത്തുമുള്ള കാഴ്ചകള്‍.

എങ്ങിനെ എത്തിച്ചേരാം ഗാംഗ്ടോക്

റോഡ് മാര്‍ഗം സിലിഗുരി ബസ് സ്റ്റാന്‍റില്‍ നിന്ന് നിരവധി ബസുകള്‍ ഗാംഗ്ടോക്കിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ടാക്സി സര്‍വീസുകളും ധാരാളം ഉണ്ട്. ആറു മണിക്കൂറാണ് സിലിഗുരിയില്‍ നിന്ന് ഗാംഗ്ടോക്കിലത്തൊന്‍ വേണ്ട സമയം. 


 റെയില്‍ മാര്‍ഗം സിലിഗുരിയിലെ ന്യൂ ജയ്പാല്‍ഗുരിയാണ് ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷന്‍. ഇവിടെ നിന്ന് കൊല്‍ക്കത്തയിലേക്കും ന്യൂ ദല്‍ഹിയിലേക്കും ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്. കൊല്‍ക്കത്തയില്‍ നിന്ന് 12 മണിക്കൂര്‍ യാത്രയാണ് ഗാംഗ്ടോക്കിലേക്ക് ഉള്ളത്.

വിമാനമാര്‍ഗം ബഡോഗ്രയാണ് ഏറ്റവുമടുത്ത വിമാനത്താവളം. ഇവിടെ നിന്ന് ഗാംഗ്ടോക്കിലേക്ക് ടാക്സി വാഹനങ്ങള്‍ ലഭ്യമാണ്

കാസിരംഗ നാഷനല്‍ പാര്‍ക്ക്

കാസിരംഗ നാഷനല്‍ പാര്‍ക്ക്


ആസാമിന്‍െറ അഭിമാനമെന്ന് പറയാവുന്ന കാസിരംഗ നാഷനല്‍ പാര്‍ക്കിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളും കടുവകളും അപൂര്‍വ പക്ഷികളുമാണ്. 2006ല്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ച ഇവിടെയാണ് ലോകത്തില്‍ കടുവകളുടെ സാന്ദ്രത ഏറ്റവുമധികം ഉള്ളത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടിയ കാസിരംഗ പാര്‍ക്കിന്‍െറ മൊത്തം വിസ്തൃതി 429.93 സ്ക്വയര്‍ കിലോമീറ്റര്‍ ആണ്. ഗോലാഘാട്ട് , നവ്ഗാവോണ്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കാസിരംഗ പാര്‍ക്കില്‍ കണ്ടാമൃഗങ്ങളെയും കടുവകളെയും കൂടാതെ ഏഷ്യന്‍ ആനകളും കാട്ടുപോത്തുകളും ചെളിയില്‍ മാത്രം കാണപ്പെടുന്ന മാനുകളുമാണ് കാസിരംഗയില്‍ കാണപ്പെടുന്ന മറ്റ് പ്രധാന വന്യമൃഗങ്ങള്‍. ദേശാടന പക്ഷികളടക്കം അപൂര്‍വ പക്ഷിജാലങ്ങളെ കണ്ടുവരുന്ന ഇവിടം ബേഡ്ലൈഫ് ഇന്‍റര്‍നാഷനല്‍ പ്രാധാന്യമുള്ള സ്ഥലമായും പ്രഖ്യാപിച്ചിട്ടുണ്ട്.  പ്രത്യേക പരിശീലനം ലഭിച്ച ആനകളുടെ പുറത്തേറിയുള്ള കറക്കമാണ് കാസിരംഗയിലെ പ്രധാന ആകര്‍ഷണം. പരിശീലനം സിദ്ധിച്ച പാപ്പാന്‍മാരാകും ഈ ആനകളെ നിയന്ത്രിക്കുക. വന്യമൃഗങ്ങളെ അടുത്തുകാണാന്‍ ഇതുപോലൊരു യാത്രാമാര്‍ഗം ഇന്ത്യയില്‍ മറ്റൊരു നാഷനല്‍ പാര്‍ക്കിലും ഇല്ല എന്നുവേണം പറയാന്‍. ജീപ്പുകളും പ്രത്യേകം തയാര്‍ ചെയ്ത ഫോര്‍ വീല്‍ വാഹനങ്ങളുമാണ് കാസിരംഗയിലെ മറ്റുയാത്രാമാര്‍ഗങ്ങള്‍. അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതിലൂടെ മാത്രമേ ജീപ്പുകളടക്കം വാഹനങ്ങള്‍ ലഭ്യമാകൂ. കാഴ്ചകള്‍ ഒരുപാട്   കാസിരംഗയില്‍ ഒന്നിലധികം ദിവസങ്ങള്‍ താമസിക്കുന്നവര്‍ക്ക് കണ്ടുവരാന്‍ പുറത്തും കാഴ്ചകള്‍ ഉണ്ട്. സോനിത്പുര്‍ ജില്ലയിലെ സബ് ഡിവിഷനല്‍ നഗരമായ ഗോഹ്പൂര്‍ പ്രമുഖ ചരിത്ര നഗരമാണ്. കാക്കോചാംഗ് വെള്ളച്ചാട്ടമാണ് മറ്റൊരു പ്രമുഖ പിക്നിക്ക് സ്പോട്ട്. ഗോലാഘാട്ട് ജില്ലയിലെ നുമാലിഗറും ദിയോപര്‍ബതിലുള്ള പുരാതന ക്ഷേത്രത്തിന്‍െറ അവശിഷ്ടങ്ങളുമാണ് കാിരംഗയിലെ മറ്റു കാഴ്ചകള്‍. എങ്ങനെയത്തൊം റോഡ് വഴിയാണ് കാസിരംഗയിലേക്ക് എത്താനാവുക. ഗുവാഹട്ടിയില്‍ നിന്ന് 225  കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. തേസ്പൂറും ഗോലാഘാട്ടുമാണ് അടുത്തുള്ള മറ്റ് രണ്ട് നഗരങ്ങള്‍. ആസാമിലെ ഇവിടങ്ങളില്‍ നിന്നെല്ലാം വാഹനങ്ങള്‍ വാടകക്കെടുത്താല്‍ കാസിരംഗയില്‍ എളുപ്പം എത്താനാകും. 







എങ്ങിനെ എത്തിച്ചേരാം 

കാസിരംഗ റോഡ് മാര്‍ഗം നാഷണല്‍ ഹൈവേ 37 എയാണ് കാസിരംഗയെ ഗുവാഹത്തിയുമായും അപ്പര്‍ ആസാമുമായും ബന്ധിപ്പിക്കുന്ന റോഡ്. 80 കിലോമീറ്റര്‍ അകലെയുള്ള തേസ്പൂരും ജോര്‍ഹട്ടുമാണ് നാഷനല്‍ പാര്‍ക്കിന് അടുത്തുള്ള നഗരങ്ങള്‍. ഇവിടെ നിന്ന് വേണമെങ്കില്‍ വാഹനങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണ്. ദിശകള്‍ തിരയാം 

റെയില്‍ മാര്‍ഗം 69 കിലോമീറ്റര്‍ അകലെ ഫുര്‍കാറ്റിംഗ് ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. എന്നാല്‍ 98 കിലോമീറ്റര്‍ അകലെ മരിയാനി റെയില്‍വേ ജംഗ്ഷനിലാണ് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ളത്. ദിബ്രൂഗഡിലൂടെയുള്ള ട്രെയിനുകളില്‍ കയറി മരിയാനി ജംഗ്ഷനില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം കാസിരംഗയിലെത്തുന്നവരാണ് സഞ്ചാരികളില്‍ ഏറിയ കൂറും. ഗുവാഹത്തിയില്‍ ഇറങ്ങിയ ശേഷം വരാനാണെങ്കില്‍ 200 ലധികം കിലോമീറ്റര്‍ റോഡ് യാത്ര നടത്തണം. ദിശകള്‍ തിരയാം 

വിമാനമാര്‍ഗം 80 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ഹട്ടാണ് ഏറ്റവും അടുത്ത പ്രാദേശിക വിമാനത്താവളം. ഇവിടെ നിന്ന് ഗുവാഹട്ടിയിലേക്കും കൊല്‍ക്കത്തയിലേക്കും പതിവ് വിമാന സര്‍വീസുകള്‍ ഉണ്ട്. 223 കിലോമീറ്റര്‍ അകലെ ഗുവാഹട്ടിയിലുള്ള ലോക്പ്രിയ ഗോപിനാഥ് ബര്‍ദലോയി വിമാനത്താവളമാണ് അടുത്ത അന്താരാഷ്ട്ര വിമാനത്താവളം.




അരുണാചല്‍പ്രദേശിന്റെ ഏറ്റവുംസൗന്ദര്യത്തിന്റെ ലോകമാണ്‌. തവാങ്‌



                                                            തവാങ്‌ വിഹാരം


                                                                  War Memorial Tawang


Tawang city

അരുണാചല്‍പ്രദേശിന്റെ ഏറ്റവും പടിഞ്ഞാറ്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ജില്ലയായ
തവാങ്‌ നിഗൂഢവും വശ്യവുമായ സൗന്ദര്യത്തിന്റെ ലോകമാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി മുകളിലായി സ്ഥിതി ചെയ്യുന്ന തവാങിന്റെ വടക്ക്‌ തിബറ്റും, തെക്ക്‌ പടിഞ്ഞാറ്‌ ഭൂട്ടാനും കിഴക്ക്‌ വെസ്റ്റ്‌ കമേങുമാണ്‌ അതിര്‍ത്തികള്‍. തവാങ്‌ പട്ടണത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്തെ കുന്നിന്റെ മുകളില്‍ ഉയര്‍ന്ന്‌ നില്‍ക്കുന്ന തവാങ്‌ വിഹാരത്തില്‍ നിന്നാണ്‌ നഗരത്തിന്‌ ഈ പേര്‌ ലഭിക്കുന്നത്‌. താ എന്നാല്‍ കുതിരയെന്നും വാങ്‌ എന്നാല്‍ തിരഞ്ഞെടുത്തത്‌ എന്നുമാണ്‌ അര്‍ത്ഥം. കുതിര തിരഞ്ഞെടുത്തത്‌ എന്നാണ്‌ തവാങ്‌ എന്ന വാക്കിന്റെ അര്‍ത്ഥം. മെറാഗ്‌ ലാമ ലോദ്രെ ജിംസ്റ്റോയുടെ ഉടമസ്ഥതയിലുള്ള ഒരു കുതിരയാണ്‌ നിലവിലെ വിഹാരത്തിനുള്ള സ്ഥലം തിരഞ്ഞെടുത്തതെന്നാണ്‌ ഐതീഹ്യം പറയുന്നത്‌. വിഹാരം തുടങ്ങാന്‍ അനുയോജ്യമായ സ്ഥലം തേടി നടന്ന മെറാഗ്‌ ലാമ ലോദ്രെ ജിംസ്റ്റയ്‌ക്ക്‌ ഇഷ്‌ടമുള്ള സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല . അതെ തുടര്‍ന്ന്‌ ദിവ്യശക്തിയുടെ മാര്‍ഗ നിര്‍ദ്ദേശത്തിനായി ധ്യാനത്തിലിരുന്ന്‌ പ്രാര്‍ത്ഥിക്കാന്‍ തീരുമാനിച്ചു. ധ്യാനത്തിന്‌ ശേഷം കണ്ണ്‌ തുറന്നുപ്പോള്‍ അദ്ദേഹം തന്റെ കുതിരയെ കണ്ടില്ല. കുതിരയെ അന്വേഷിച്ച്‌ പോയ അദ്ദേഹം അതിനെ കണ്ടെത്തിയത്‌ ഒരു കുന്നിന്റെ മുകളിലാണ്‌. അനുയോജ്യമായ സ്ഥലമിതാണന്ന്‌ മനസ്സിലാക്കി അവിടെ വിഹാരം പണിയുകയായിരുന്നു. പ്രകൃതി മനോഹരമായ സ്ഥലത്താണ്‌ തവാങ്‌ സ്ഥിതി ചെയ്യുന്നത്‌. സൂര്യന്റെ ആദ്യ കിരണങ്ങള്‍ പതിക്കുന്ന മഞ്ഞ്‌ മലകളും അവസാന കിരണങ്ങള്‍ യാത്രപറഞ്ഞുപോകുന്ന ചെരുവുകളും തവാങ്ങിന്റെ മനോഹാരിതയെ അവിസ്‌മരണീയമാക്കുന്നു. താവാങിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ പ്രകൃതി മനോഹരങ്ങളായ നിരവധി സ്ഥലങ്ങള്‍ തവാങ്ങിലുണ്ട്‌. വിഹാരങ്ങള്‍, കൊടുമുടികള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. തവാങ്‌ വിഹാരം, സെല ചുരം, നിരവധി വെള്ളച്ചാട്ടങ്ങള്‍ എന്നിവയാണ്‌ തവാങ്ങിലെ പ്രധാന ആകര്‍ഷണങ്ങള്‍. ബോളിവുഡ്‌ സിനിമകള്‍ക്ക്‌ പശ്ചാത്തലമൊരുക്കുന്ന നിരവധി സ്ഥലങ്ങള്‍ ഇവിടെയുണ്ട്‌. ശാന്തമായി കിടക്കുന്ന തടാകങ്ങള്‍, നീലാകാശത്തെ പ്രതിഫലിപ്പിക്കുന്ന നദികള്‍, വളരെ ഉയരത്തില നിന്നും പതിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ എന്നിവയെല്ലാം അവിസ്‌മരണീയമായ അനുഭവങ്ങളാണ്‌ സന്ദര്‍ശകര്‍ക്ക്‌ നല്‍കുക. പ്രകൃതിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും മറഞ്ഞിരിക്കുന്ന ഈ സ്വര്‍ഗത്തിലേക്ക്‌ എത്തണം. ഉത്സവങ്ങളും മേളകളും അരുണാചല്‍പ്രദേശിലെ ഗോത്ര ജനതയുടെ ജീവിതത്തിലെ പ്രധാന ഭാഗമാണ്‌ മേളകളും ഉത്സവങ്ങളും. തവാങ്ങിലെ മോണ്‍പ ഗോത്രക്കാരുടെ കാര്യവും ഇതില്‍ നിന്നും വ്യത്യസ്‌തമല്ല. അരുണാചല്‍പ്രദേശിലെ മറ്റ്‌ ഗോത്ര വര്‍ഗ്ഗക്കാരുടേത്‌ പോലെ മോണ്‍പകളുടെ ഉത്സവങ്ങളും കൃഷിയുമായി ബന്ധപ്പെട്ടുള്ളതാണ്‌. തവാങ്ങിലെ മോണ്‍പസ്‌ എല്ലാ വര്‍ഷവും നിരവധി ഉത്സവങ്ങള്‍ ആഘോഷിക്കാറുണ്ട്‌. ഫെബ്രുവരി അവസാനത്തോടെയോ മാര്‍ച്ച്‌ ആദ്യത്തോടെയോ നടത്തുന്ന പുതുവത്സര ഉത്സവമാണ്‌ ലോസര്‍. മറ്റൊരു ഉത്സവമാണ്‌ തോഗ്യ. ചന്ദ്ര വര്‍ഷ കലണ്ടറിലെ പതിനൊന്നാം മാസത്തിന്റെ ഇരുപത്തിയെട്ടാം ദിവസമാണിത്‌ ആഘോഷിക്കുന്നത്‌. എല്ലാ വര്‍ഷവും ജനുവരിയിലായിരിക്കും സാധാരണ ഈ ആഘേഷം ഉണ്ടാവുക. മനുഷ്യര്‍ക്കും വിളകള്‍ക്കും അസുഖങ്ങളും നിര്‍ഭാഗ്യങ്ങളും ഉണ്ടാക്കുന്ന ദുരാത്മാക്കാളെ ഒഴിപ്പിക്കുന്നതിനും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കുന്നതിനും വേണ്ടിയാണ്‌ ഈ ഉത്സവങ്ങളിലേറെയും നടത്തുന്നതെന്നാണ്‌ വിശ്വാസം. സകഗവയും ചന്ദ്ര വര്‍ഷ കലണ്ടറിലെ പതിനൊന്നാം മാസത്തിന്റെ ഇരുപത്തിയെട്ടാം ദിവസമാണിത്‌ ആഘോഷിക്കുന്നത്‌. എല്ലാ വര്‍ഷവും ജനുവരിയിലായിരിക്കും സാധാരണ ഈ ആഘേഷം നടത്തപ്പെടുക. വിളകള്‍ക്ക്‌ സംരക്ഷണം നല്‍കുന്നതിനും നല്ല വിളവെടുപ്പുണ്ടാകുന്നതിനും ഗ്രാമവാസികളെ നശിപ്പിക്കാന്‍ വരുന്ന ദുര്‍ശക്തി അകറ്റുന്നതിനുമായി എല്ലാ ഗ്രാമവാസികളും പങ്കെടുക്കുന്ന വലിയ ഘോഷയാത്രയാണ്‌ ചോയികോര്‍. കൃഷി ഏറ്റവും കുറവുള്ള ചന്ദ്ര വര്‍ഷത്തിലെ ഏഴാം മാസത്തിലാണ്‌ ചോയികോര്‍ സംഘടിപ്പിക്കുന്നത്‌. കലയും കരകൗശലവും മോണ്‍പാസ്‌ എന്നറിയപ്പെടുന്ന തവാങിലെ ജനങ്ങള്‍ കരകൗശല ഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വലിയ വൈദഗ്‌ധ്യമുള്ളവരാണ്‌. വളരെ മനോഹരമായി രൂപകല്‍പനചെയ്‌ത കരകൗശല വസ്‌തുക്കളും കലാരൂപങ്ങളും ഇവിടുത്തെ പ്രാദേശിക വിപണിയില്‍ നിന്നും സന്ദര്‍ശകര്‍ക്ക്‌ വാങ്ങാന്‍ കിട്ടും. സര്‍ക്കാരിന്റെ കരകൗശല കേന്ദ്രത്തിലും ഇവ വില്‍പനയ്‌ക്കെത്തുന്നുണ്ട്‌. തടിയില്‍ കൊത്തിയെടുത്ത ശില്‍പങ്ങള്‍, പരവതാനികള്‍, മുളയിലും തടിയലും നിര്‍മ്മിച്ച പാത്രങ്ങള്‍ എന്നിവ അതിമനോഹരങ്ങളാണ്‌.തങ്ക ചിത്ര രചന, കൈകൊണ്ടുള്ള പേപ്പര്‍ നിര്‍മ്മിതി എന്നിവ വഴിയും ഇവര്‍ വരുമാനം നേടുന്നുണ്ട്‌. തടികൊണ്ടുള്ള മുഖംമൂടികളും ഇവര്‍ നിര്‍മ്മിക്കാറുണ്ട്‌. തോഗ്യ ഉത്സവ സമയത്ത്‌ തവാങ്‌ വിഹാരത്തിന്റെ മുറ്റത്ത്‌ അവതരിപ്പിക്കുന്ന മതപരമായ നൃത്തത്തില്‍ ഈ മുഖം മൂടികള്‍ ഉപയോഗിക്കാറുണ്ട്‌. തടികൊണ്ടുള്ള അടപ്പുള്ള കലാപരമായി രൂപകല്‍പന ചെയ്‌ത ഭക്ഷണം കഴിക്കാനുള്ള പാത്രമാണ്‌ ഡോളം. തടികൊണ്ടു നിര്‍മ്മിച്ച സ്‌പൂണ്‍ ആണ്‌ ഷെങ്‌-ഖേലെം. ചായ വിളമ്പുന്നതിനായി തടികൊണ്ടുണ്ടാക്കുന്ന കപ്പാണ്‌ ഗ്രുക്‌. തവാങ്‌ സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവ്‌ വര്‍ഷത്തില്‍ കൂടുതല്‍ മാസങ്ങളിലും മിതമായ കാലാവസ്ഥയാണ്‌ തവാങില്‍ അനുഭവപ്പെടുക. കാലാവസ്ഥ പ്രസന്നമായിരിക്കുന്ന മാര്‍ച്ച്‌ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലയളവാണ്‌ തവാങ്‌ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സമയം. എങ്ങനെ എത്തിച്ചേരും രാജ്യത്തിന്റെ മറ്റ്‌ ഭാഗങ്ങളില്‍ നിന്ന്‌ ആസ്സാമിലെ തെസ്‌പൂര്‍ , ഗുവാഹത്തി വഴി തവാങിലെത്തിച്ചേരാം. ഡല്‍ഹിയില്‍ നിന്നും ഗുവാഹത്തിലേയ്‌ക്ക്‌ എല്ലാ ദിവസവും ഇന്ത്യന്‍ എയര്‍ലൈന്‍, ജറ്റ്‌ എയര്‍വെസ്‌യ്‌, സഹാറ എയര്‍ലൈന്‍സ്‌ എന്നിവയുടെ ഫ്‌ളൈറ്റുകളുണ്ട്‌. കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക്‌ ഫ്‌ളൈറ്റ്‌ സര്‍വീസുണ്ട്‌. ഇതിനു പുറമെ രാജധാനി എക്‌സ്‌പ്രസ്സ്‌ ഉള്‍പ്പടെ നിരവധി ട്രെയിനുകളും ഗുവാഹത്തിയിലേക്ക്‌ കിട്ടും.

സമീപനഗരങ്ങളായ ഗുവാഹത്തി തെസ്‌പൂര്‍ എന്നിവയുമായി മികച്ച രീതിയില്‍ ബന്ധപ്പെട്ട്‌ കിടക്കുന്ന സ്ഥലമാണ്‌ തവാങ്‌. തെസ്‌പൂരില്‍ നിന്നും മറ്റ്‌ നഗരങ്ങളില്‍ നിന്നും തവാങ്ങിലേക്ക്‌ ബസ്‌ കിട്ടും.
തെസ്‌പൂര്‍ വിമാനത്താവളമാണ്‌ സമീപത്തുള്ള വിമാനത്താവളം. കൊല്‍ക്കത്ത ഡല്‍ഹി, ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക്‌ ഫ്‌ളൈറ്റുണ്ട്‌. വിമാനത്താവളത്തില്‍ നിന്നും തവാങിലേക്ക്‌ പോകാന്‍ ടാക്‌സികള്‍ ലഭിക്കും . കിലോമീറ്ററിന്‌ 7 രൂപയ്‌ക്കടുത്താണ്‌ ഏകദേശ നിരക്ക്‌.

തവാങിന്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍ അസ്സാമിലെ റങപാറയാണ്‌. തെസ്‌പൂരാണ്‌ അടുത്തുള്ള പ്രധാന റയില്‍വെസ്റ്റേഷന്‍.

ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് മനാലി

മണാലി 

ഹിമാചല്‍പ്രദേശിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് ആകര്‍ഷണകേന്ദ്രങ്ങളില്‍ ഒന്നാണ് മനാലി. കുളളു - മണാലി എന്നു കേള്‍ക്കാത്ത സഞ്ചാരപ്രേമികളുണ്ടാകില്ല എന്നതാണ് വാസ്തവം. സമുദ്രനിരപ്പില്‍ നിന്നും 1950 മീറ്റര്‍ ഉയരത്തിലാണ് കുള്ളു ജില്ലയുടെ ഭാഗമായ മനാലി സ്ഥിതിചെയ്യുന്നത്. ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 250 കിലോമീറ്റര്‍ ദൂരത്തിലാണ് മനാലി. പുരാണകഥാപാത്രമായ മനുവിന്റെ പേരില്‍നിന്നുമാണ് ഈ പ്രദേശത്തിന് മനാലി എന്ന പേരുവന്നത് എന്നാണ് വിശ്വാസം. ഏഴ് മന്വന്തരങ്ങളില്‍ ഒരിക്കല്‍ മനു ഇവിടം സന്ദര്‍ശിക്കുമെന്നാണ് ഐതിഹ്യം. സപ്തര്‍ഷികളുടെ വാസകേന്ദ്രമായും മനാലി വാഴ്ത്തപ്പെടുന്നു. മനോഹരമായ മലനിരകളും പ്രകൃതിഭംഗിയുമാണ് മനാലിയെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്, ഹഡിംബ ക്ഷേത്രം, സോലാംഗ് വാലി, റോതാംഗ് പാസ്, ബിയാസ് നദി എന്നിവയാണ് മനാലി യാത്രയില്‍ സന്ദര്‍ശകര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍. പാന്ഥോ ധാം, ചന്ദ്രകാനി പാസ്, രഘുനാഥ ക്ഷേത്രം, ജഗന്നഥി ദേവീക്ഷേത്രം എന്നിവയും മനാലിയിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളാണ്. 1533 ലാണ് ഹഡിംബ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. ഹിന്ദു പുരാണത്തിലെ ഹിഡുംബന്‍ എന്ന അസുരന്റെ പെങ്ങളായിരുന്നു ഹഡിംബ എന്നാണ് വിശ്വാസം. 300 മീറ്റര്‍ സ്‌കൈ ലിഫ്‌ററിംഗിന് പേരുകേട്ട് സോലാംഗ് വാലിയാണ് മനാലിയിലെ പേരുകേട്ട മറ്റൊരാകര്‍ഷണം. ഇവിടെ വര്‍ഷം തോറും നടക്കുന്ന വിന്റര്‍ സ്‌കൈയിംഗ് ഫെസ്റ്റിവല്‍ നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. മൗണ്ടന്‍ ബൈക്കിംഗിനും സ്‌കീയിംഗിനും പേരുകേട്ട മനാലിയിലെ ഒരുപ്രധാന കേന്ദ്രമാണ് റോതാംഗ് പാസ്. വ്യാസമഹര്‍ഷി സ്‌നാനം ചെയ്തത് എന്നുകരുതപ്പെടുന്ന ഋഷികുണ്ഡാണ് മനാലിയില്‍ കാണാതെ പേകരുതാത്ത ഒരു ആകര്‍ഷണം. പാപനാശിനിയായാണ് വിശ്വാസികള്‍ ഋഷികുണ്ഡിനെ കാണുന്നത്. മനാലിയിലെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് വസിഷ്ഠ് ഗ്രാമം, ഐതിഹ്യമനുസരിച്ച് രാമസോദരനായ ലക്ഷ്മണനാണ് ഇവിടത്തെ ചുടുനീരുറവ സൃഷ്ടിച്ചത്. കാലഗുരുവും രാമക്ഷേത്രവുമാണ് ഇവിടത്തെ മറ്റു പ്രധാന ആകര്‍ഷണങ്ങള്‍. പ്രകൃതിയും വന്യമൃഗങ്ങളെയും ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്. 300 ലധികം പക്ഷിവര്‍ഗങ്ങളും 30 ലധികം ജന്തുവര്‍ഗങ്ങളും ഇവിടെയുണ്ട്. മനാലിയില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് ജഗന്നാഥി ദേവിക്ഷേത്രം. മഹാവിഷ്ണുവിന്റെ സഹോദരിയായ ഭുവനേശ്വരി ആണ് ഇവിടത്തെ പ്രതിഷ്ഠ. 1500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ഈ ക്ഷേത്രം സമുദ്ര നിരപ്പില്‍ നിന്ന് 1500 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മലമ്പാതയിലൂടെ 90 മിനിറ്റ് നടന്നാല്‍ മാത്രമേ ഈ ക്ഷേത്രത്തില്‍ എത്താന്‍ കഴിയൂ. ക്ഷേത്രത്തിന്റെ ചുവരുകളില്‍ ദുര്‍ഗാദേവിയുടെ വിവിധ രൂപഭാവങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. രഘുനാഥ ക്ഷേത്രമാണ് മനാലിയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. തീര്‍ത്ഥാടകര്‍ക്ക് മാത്രമല്ല, സാഹസികരായ സഞ്ചാരികള്‍ക്കും ആസ്വദിക്കാന്‍ ഏറെയുണ്ട് മനാലിയില്‍. മലകയറ്റവും, മൗണ്ടന്‍ ബൈക്കിംഗും, ട്രക്കിംഗും, സ്‌കീയിംഗും പാരാ്ഗലൈഡിംഗും ഒക്കെയാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഇഷ്ടവിനോദങ്ങള്‍. ദിയോ തിബ്ബ ബേസ് ക്യാംപ്, പിന്‍ പാര്‍വതി പാസ്, ബിയാസ് കുണ്ഡ്, എസ് എ ആര്‍ പാസ്, ചന്ദ്രഖനി, ബാല്‍ താല്‍ ലേക്ക് എന്നിങ്ങനെ പോകുന്നു മനാലിയിലെ പ്രമുഖ ട്രക്കിംഗ് കേന്ദ്രങ്ങള്‍. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളാണ് ട്രക്കിംഗിന് ഏറ്റവും അനുയോജ്യം. വിമാന, ട്രെയിന്‍, റോഡ് മാര്‍ഗങ്ങളില്‍ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമാണ് മനാലി. മനാലിക്ക് 50 കിലോമീറ്റര്‍ ദൂരത്താണ് ബുണ്ടാര്‍ എയര്‍പോര്‍ട്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഈ ഡൊമസ്റ്റിക് വിമാനത്താവളത്തിലേക്ക് സര്‍വ്വീസുകളുണ്ട്. ജോഗീന്ദര്‍ നഗറാണ് സമീപത്തുള്ള റെയില്‍വേ സ്റ്റേഷന്‍. 165 കിലോമീറ്റര്‍ ദൂരത്താണിത്. ഹിമാചല്‍ പ്രദേശ് ടൂറിസം ഡവലപ്‌മെന്റ് കോര്‍പറേഷന്റെ ബസ്സുകള്‍ സ്ഥലങ്ങള്‍ ചുറ്റിക്കാണാനായി ലഭ്യമാണ്. മാര്‍ച്ച് മുതല്‍ ജൂണ്‍വരെയുള്ള മാസങ്ങളാണ് മനാലി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. 

എങ്ങിനെ എത്തിച്ചേരാം 

മനാലി റോഡ് മാര്‍ഗം ഷിംല, ചണ്ഡിഗഡ്, അമൃതസര്‍ ഭാഗങ്ങളില്‍ നിന്ന് റോഡുമാര്‍ഗം വരുന്നവര്‍ക്കും മനാലിയിലെത്താന്‍ പ്രയാസമില്ല. ദില്ലി, അമൃതസര്‍ തുടങ്ങി പ്രമുഖ നഗരങ്ങളില്‍നിന്ന് ഇവിടേക്ക് ബസ്സുണ്ട്. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും സ്വകാര്യ ബസുകളും ധാരാളം ഇങ്ങോട് സര്‍വീസ് നടത്തുന്നുണ്ട്. 

റെയില്‍ മാര്‍ഗം ജോഗീന്ദര്‍ നഗര്‍ ആണ് ഏറ്റവും അടുത്ത റെയില്‍വേ സ്‌റ്റേഷന്‍. 165 കിലോമീറ്റര്‍ ദൂരത്താണിത്. ഇവിടെ നിന്ന് ചെന്നൈ, ദില്ലി, അമൃതസര്‍ തുടങ്ങി പ്രമുഖ നഗരങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്. 310 കിലോമീറ്റര്‍ ദൂരത്താണ് ചണ്ഡീഗഡ് റെയില്‍വേസ്‌റ്റേഷന്‍. റെയില്‍വേ സ്‌റ്റേഷന് പുറത്തുനിന്ന് ബസുകളും സ്വകാര്യ ടാക്‌സികളും ധാരാളം ലഭിക്കും.

വിമാനമാര്‍ഗം കുള്ളു മനാലി എയര്‍പോര്‍ട്ട് എന്ന പേരിലും അറിയപ്പെടുന്ന ബുണ്ടാറാണ് സമീപവിമാനത്താവളം. 50 കിലോമീറ്റര്‍ ദൂരത്താണിത്. രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് വിമാനങ്ങള്‍ ഉണ്ട്. ഇവിടെ നിന്ന് മനാലയിലേക്ക് ധാരാളം ടാക്‌സി, ബസ് സര്‍വീസുകള്‍ ഉണ്ട്.

കൊടൈക്കനാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്






Kodaikanal Nature

                                                                                       Kodaikanal Lake Mirror View


കൊടൈക്കനാല്‍
കൊടൈക്കനാലെന്ന് കേള്‍ക്കാത്ത സഞ്ചാരപ്രിയരുണ്ടാകില്ല. പശ്ചിമഘട്ടത്തിലെ പളനിമലയുടെ മുകളില്‍ സ്ഥിതിചെയ്യുന്ന കൊടൈക്കനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്‍. ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2133 മീറ്റര്‍ ഉയരത്തിലാണ് കൊടൈക്കനാല്‍. തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്വരകള്‍ക്കിടയിലാണ് കൊടൈക്കനാല്‍ സ്ഥിതിചെയ്യുന്നത്. കിഴക്കുഭാഗത്ത് താഴേ പളനി വരെ നീളുന്ന മലനിരകളും വടക്കുവശത്ത് വില്‍പ്പട്ടി, പള്ളങ്കി ഗ്രാമങ്ങള്‍ വരെ നീളുന്ന മലനിരകളുമാണ് കൊടൈക്കനാലിന്റെ അതിര്‍ത്തികള്‍. പടിഞ്ഞാറ് മഞ്ഞംപട്ടി, അണ്ണാമലൈ എന്നീ മലകളും തെക്ക് വശത്ത് കമ്പം താഴ്വരയും കൊടൈക്കനാലിന്റെ അതിര്‍ത്തികളാണ്. കാടിന്റെ വരദാനം എന്നാണ് തമിഴില്‍ കൊടൈക്കനാല്‍ എന്ന വാക്കിന്റെ അര്‍ത്ഥം. കാടിന്റെ അറ്റം, വേനലിലെ കാട്, കാടിന്റെ വരം എന്നിങ്ങനെ വ്യത്യസ്തമായ അര്‍ത്ഥങ്ങള്‍ കൊടൈക്കനാലിന്റെ പേരിന് പിന്നില്‍ പറഞ്ഞുകേള്‍ക്കാം. കൊടൈക്കനാലിലെ കാഴ്ചകള്‍ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ അവധിക്കാല കേന്ദ്രങ്ങളില്‍ ഒന്നാണ് കൊടൈക്കനാല്‍. ഹണിമൂണ്‍ കേന്ദ്രമെന്ന നിലയിലും കൊടൈക്കനാലിന് പ്രശസ്തിയുണ്ട്. കനത്ത കാടിന് നടുവില്‍ വെള്ളച്ചാട്ടങ്ങളും പാറക്കൂട്ടങ്ങളും നിറഞ്ഞ മരങ്ങളുമാണ് കൊടൈക്കനാലിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. കൊടൈക്കനാലിന് ചുറ്റും നിറയെ കാഴ്ചകളുണ്ട്. കോക്കേഴ്‌സ് വാക്ക്, ബിയര്‍ ഷോല വെള്ളച്ചാട്ടം, ബ്രയാന്റ് പാര്‍ക്ക്, കൊടൈക്കനാല്‍ തടാകം, ഗ്രീന്‍ വാലി വ്യൂ, ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, കൊടൈക്കനാല്‍ സയന്‍സ് ഒബ്‌സര്‍വേറ്ററി, പില്ലര്‍ റോക്ക്‌സ്, ഗുണ ഗുഹകള്‍, സില്‍വര്‍ കാസ്‌കേഡ്, ഡോള്‍ഫിന്‍സ് നോസ്, കുറിഞ്ഞി ആണ്ടവാര്‍ മുരുക ക്ഷേത്രം, ബെരിജാം തടാകം തുടങ്ങിയവയാണ് കൊടൈക്കനാലിലെ ചില കാഴ്ചകള്‍. ഒപ്പം കുറച്ച് പള്ളികളും കൊടൈക്കനാലില്‍ കാണാനുണ്ട്. പിയേഴ്‌സ് പോലുള്ള പഴങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് കൊടൈക്കനാല്‍. വീടുകളിലുണ്ടാക്കുന്ന ചോക്കളേറേറുകള്‍ക്ക് പ്രശസ്തമായ കൊടൈക്കനാലിന് ചോക്കളേറ്റ് പ്രേമികളുടെ സ്വര്‍ഗം എന്നൊരു വിളിപ്പേര് തന്നെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരുന്നിനെത്തുന്ന കുറിഞ്ഞിയാണ് കൊടൈക്കനാലിലെ വിശേഷപ്പെട്ട ഒരു കാഴ്ച. സാഹസിക പ്രിയര്‍ക്കും, ട്രക്കിംഗ്, ബോട്ടിംഗ്, സൈക്ലിംഗ് പ്രിയര്‍ക്കും ഇഷ്ടമാകുന്ന സ്ഥലമാണ് കൊടൈക്കനാല്‍ എന്നതില്‍ സംശയം വേണ്ട. പാലരിയാര്‍ വിഭാഗത്തില്‍ പെട്ട ആദിവാസികളാണ് കൊടൈക്കനാലിലെ ആദ്യകാല താമസക്കാരെന്നാണ് കരുതപ്പെടുന്നത്. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യകാലങ്ങളിലെ സംഘകാല കൃതികളില്‍ കൊടൈക്കനാലിനെ കുറിച്ച് പരാമര്‍ശങ്ങളുണ്ട്. 1821 ലാണ് ബ്രിട്ടീഷുകാര്‍ ആദ്യമായി കൊടൈക്കനാലില്‍ എത്തുന്നത്. 1845 മുതല്‍ ബ്രിട്ടീഷുകാരാണ് കൊടൈക്കനാല്‍ എന്ന ടൗണ്‍ കെട്ടിയുണ്ടാക്കിയത്. കൊടൈക്കനാലില്‍ എത്തിച്ചേരാന്‍ 120 കിലോമീറ്റര്‍ അകലത്തുള്ള മധുരയാണ് കാടൈക്കനാലിന് സമീപത്തുള്ള വിമാനത്താവളം. കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മധുരയില്‍ നിന്നും വിമാനങ്ങളുണ്ട്. മൂന്ന് കിലോമീറ്റര്‍ അകലത്തുള്ള കൊടായ് റോഡാണ് സമീപ റെയില്‍വെ സ്റ്റേഷന്‍. ബാംഗ്ലൂര്‍, മുംബൈ, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലേക്ക് ട്രെയിന്‍ കിട്ടണമെങ്കില്‍ കൊയമ്പത്തൂര്‍ ജംഗഷനില്‍ പോകണം. കേരളം, തമിഴ് നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. കാലാവസ്ഥ വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് കൊടൈക്കനാലില്‍ അനുഭവപ്പെടുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് കൊടൈക്കനാല്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. സെപ്റ്റംബര്‍ - ഒക്ടോബര്‍ കാലവും ഇവിടെ വരാന്‍ അനുയോജ്യമാണ്. പച്ച പിടിച്ചുനില്‍ക്കുന്ന ജൂണ്‍ - ആഗസ്ത് മാസങ്ങളും മഞ്ഞുകാലവും കൊടൈക്കനാല്‍ സന്ദര്‍ശനത്തിന് ഉത്തമമാണ്.

എങ്ങിനെ എത്തിച്ചേരാം

 കൊടൈക്കനാല്‍ റോഡ് മാര്‍ഗം തമിഴ്‌നാട്ടിലെ പ്രമുഖ നഗരങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം കൊടൈക്കനാലില്‍ എളുപ്പം എത്താനാകും. കേരളം, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ബസ്സുകളും ഇവിടേക്ക് ലഭ്യമാണ്. ചെന്നൈ, ബാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് നിരന്തരം ബസ് സര്‍വ്വീസുണ്ട്. 

 റെയില്‍ മാര്‍ഗം കൊടൈ റോഡാണ് സമീപത്തെ റെയില്‍വേ സ്റ്റേഷന്‍. 80 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. അടുത്തുള്ള പ്രധാന റെയില്‍വേ സ്റ്റേഷന്‍ കോയമ്പത്തൂരാണ്. ഇവിടെനിന്നും ഡല്‍ഹി, ബാംഗ്ലൂര്‍, ചെന്നൈ മുതലായ സ്ഥലങ്ങളിലേക്ക് ട്രെയിന്‍ ലഭിക്കും.


വിമാനമാര്‍ഗം 120 കിലോമീറ്റര്‍ അകലത്തുള്ള മധുരയാണ് കാടൈക്കനാലിന് സമീപത്തുള്ള വിമാനത്താവളം. കോയമ്പത്തൂര്‍, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മധുരയില്‍ നിന്നും വിമാനങ്ങളുണ്ട്. ചെന്നൈ ആണ് കൊടൈക്കനാലിന് സമീപത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം.

90 വര്‍ഷങ്ങള്‍ക്ക് മുന്പ് കേരളം ഇങ്ങനെയായിരുന്നു

90 വര്‍ഷങ്ങള്‍ക്ക് മുന്പ് കേരളം ഇങ്ങനെയായിരുന്നു  
===========================

                                                         ബ്രാഹ്മണ കുടുംബം 



ഇതൊരു ബ്രാഹ്മണ കുടുംബത്തിന്റെ ഗ്രൂപ്പ് ഫോട്ടായാണ്. ഇതില്‍ നിന്ന അവരുടെ ആഭരണങ്ങളുടെയും വസ്ത്രധാരണ രീതികളെയും കുറിച്ച് പഠിക്കാനുന്നാണ്.

കേരളത്തിന്റെ പ്രാചീന ചരിത്രത്തെക്കുറിച്ച് രേഖകള്‍ കുറവാണ്. സംഘകാലം മുതലുള്ള രേഖകളേ എഴുതപ്പെട്ടവയായുള്ളൂ. എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ള വിശ്വാസയോഗ്യമായ തെളിവുകള്‍ വച്ച് നമ്മള്‍ കേരളത്തിന് ഒരു ചരിത്രം രചിച്ചിട്ടുണ്ട്. പുരാതനകാലത്ത് ഇവിടെ ഉണ്ടായിരുന്ന സംസ്‌കാരവും ജീവിതരീതിയും വിശ്വാസപ്രമാണവും മറ്റും ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമായാണ് ആധുനികയുഗത്തില്‍ കാണുന്നതുപോലെ ആയിത്തീര്‍ന്നത് എന്ന് അറിഞ്ഞുകൂട. പക്ഷെ ഇന്ന് നാം മാറിയെന്നത് യാതാര്‍ത്ഥ്യമാണ്. എത്രമാത്രം എന്നറിയാന്‍ താഴെയുള്ള ചിത്രങ്ങള്‍ ഒന്ന് പരിശോധിച്ചാല്‍ മാത്രം മതി. തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്തിട്ടുള്ള ചിത്രങ്ങളാണിവ. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സ്റ്റി ഡിജിറ്റല്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുള്ള ഈ ദൃശ്യങ്ങള്‍ മദ്രാസിലുണ്ടായിരുന്ന ക്ലെയിന്‍ ആന്റ് പേള്‍ സ്റ്റുഡിയോവിലെ ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തതാണ്. ഫോട്ടോഗ്രാഫേഴ്‌സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.

                             ചെറുമയുവതി
അന്നത്തെ സമൂഹ്യസ്ഥിതി അറിയാന്‍ ഈ രണ്ട് ചിത്രങ്ങള്‍ താരമ്യം ചെയ്താല്‍ മാത്രം മതി. തൊട്ടുമുമ്പ് കണ്ടത് സമൂഹത്തിലെ ഉന്നതകുല ജാതരെയാണ്. ഇത് താഴെത്തട്ടിലുള്ളവരും ക്രിസ്ത്യാനികള്‍ ഇതാണ് 90 വര്‍ഷം മുമ്പുള്ള ക്രിസ്ത്യാനി സ്ത്രീകളുടെ വേഷം






1913ലുള്ള കോഴിക്കോടെ ക്രിസ്ത്യന്‍ പള്ളിയാണിത്

എണ്ണയാട്ട് ഇങ്ങനെയൊരു സാധനത്തെ കുറിച്ച് പുതുതലമുറയ്ക്ക് കേട്ട് കേള്‍വികൂടെയുണ്ടാവില്ല. 1


കവലകള്‍ കോണ്‍ഗ്രീറ്റ് ബില്‍ഡിങുകളും ടവറുകളുമുള്ള ഈ കാലത്ത് ഇങ്ങനെ കുറെ കവലകള്‍ നമ്മുടെ കോരളത്തിലുണ്ടായിരുന്നെന്ന് കേള്‍ക്കുന്നവര്‍ക്ക് അത്ഭുതം തോന്നിയേക്കാം
നമുക്കന്യമായത് വയലും വരമ്പും ഇന്ന് ഫോട്ടോകളില്‍ മാത്രം കാണുന്ന ഒരു യുഗത്തിലൂടെയാണ് നാം സഞ്ചരിക്കുന്നത്. ഇങ്ങനെയൊരുപാട് വലും വരമ്പും ഇവിടെയുണ്ടായിരുന്നു
കടത്തു വഞ്ചി 
യന്ത്രത്തില്‍ സഞ്ചരിക്കുന്ന ഹൈട്ടെക് ബോട്ടുകളുണ്ടാകുമ്പോള്‍ ഇന്നത്തെ തലമുറയ്ക്ക് ഇങ്ങനെയൊരു കടത്ത് വഞ്ചിയെകുറിച്ച് ചിന്തിക്കേണ്ട കാര്യമേ ഉദിക്കുന്നില്ല
അന്നത്തെ ഒരു സ്ത്രീ വേഷവിധാനങ്ങള്‍ കണ്ടിട്ട് ഒറു നായര്‍ സ്ത്രീയാണെന്ന് അനുമാനിക്കാം. കാതിലെ തോടയും മറ്റ് ആഭരണങ്ങളും നോക്കൂ

ഇത് പള്ളിക്കൂടമാണോ ഒരു കുട്ടിപ്പട്ടാളത്തിന്‍ കൂട്ടം. പള്ളിക്കൂടത്തിലെ ഗ്രൂപ്പ് ഫോട്ടോയാകുമോ

ഓലയുടെ ഉപയോഗമെന്താ? പുതിയ തലമുറയ്ക്കറിവുണ്ടാകില്ല. ഓല എന്തിനൊക്കെ ഉപയോഗിക്കുമായിരുന്നു എന്ന്. ഓലമെടഞ്ഞാണ് അക്കാലത്ത് വീടുകള്‍ നിര്‍മിച്ചിരുന്നത്. വീട് ഓടായപ്പോള്‍ ഓല വിറക്‌പൊര നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു. ഇപ്പോള്‍ വീട് വാര്‍പ്പായി, വിറകുപുര ഓടായി. ഓല കാണാതെയുമായി. (തെങ്ങും)
കടലിലേക്കൊരു യാത്ര കടലില്‍ പോകാന്‍ തയ്യാറെടുക്കുന്ന തൊഴിലാളികള്‍ വല തുന്നുന്നു


ആശാരിപ്പണി ആശാരിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികല്‍. അവരുടെ വേഷവിധാനങ്ങള്‍ ശ്രദ്ധിക്കൂ



ഉരളും ഉലക്കയും മുറവും ഇന്ന് ഗ്രേന്റും മിക്‌സിയുമെല്ലാം വന്നില്ലെ. ആര്‍ക്കറിയാം ഈ ഉരളും ഉലക്കയും മുറവുമൊക്കെ



നിലമുഴുതുമറിക്കാന്‍ ട്രക്കറുകളും മറ്റുമുള്ള ഈ കാലത്ത് കാളയെ ഉപയോഗിച്ചുള്ള ഈ നിലമുഴല്‍ ആര്‍ക്ക് വേണം..


തെയ്യം കാണാറുണ്ടോ ഉത്തരകേരളത്തില്‍ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളില്‍ ഒന്നാണു തെയ്യം.


മണ്‍കലങ്ങള്‍ ചന്തയില്‍ മണ്‍കലങ്ങള്‍ വില്‍ക്കുന്നവര്‍



നേര്‍ച്ചയും കൊണ്ട് പോകുന്നവര്‍ കണ്ണാടിപ്പറമ്പിലെ ക്ഷേത്രത്തിലേക്ക് നേര്‍ച്ചയും കൊണ്ട് പോവുന്നവര്‍.


ഇതാണ് അന്നെത്ത മന്ത്, ഇന്നും എന്ത് മാറ്റം കാലിക്കറ്റ് മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച മന്ത് രോഗം ബാധിച്ച യുവാവ്.

അന്നത്തെ കടകള്‍ അന്നത്തെ കവലകളിലെ കടകളാണിത്. ഷട്ടറൊന്നുമല്ല. തടികൊണ്ടുള്ള എടുത്തുമാറാവുന്ന വാതിലുകള്‍. കുപ്പികളില്‍ അപ്പവും നുറുക്കും മറ്റും


തേങ്ങ കച്ചവട കേന്ദ്രം കേരളത്തിന്റെ പേരിനോട് ചേര്‍ത്തുവച്ചത് കേരം. ഇത് 1930ലുള്ള ഒരു തേങ്ങ കച്ചവട കേന്ദ്രം


ഇന്ത്യന്‍ മിഷന്‍ സ്‌റ്റേഷന്‍ വാണിയങ്കുളത്തുള്ള ഇന്ത്യന്‍ മിഷന്‍ സ്‌റ്റേഷന്‍- 1888


തൊളിലാളി സ്ത്രീകള്‍ ഓടുഫാക്ടറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളി സ്ത്രീകള്‍


ഇതാണ് കോഴിക്കോട് റെയ്ല്‍വെ സ്‌റ്റേഷന്‍ 1908ലുള്ള കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനാണിത്. ഇന്ന് ഒന്ന് താരതമ്യം ചെയ്തു നോക്കൂ


ലൈറ്റ് ഹൗസ് 1914ലെ കോഴിക്കോട് ലൈറ്റ് ഹൗസ്

മലബാര്‍ മുസ്ലീം മലബാറിലെ മുസ്ലീം സ്ത്രീകള്‍

മാനാഞ്ചിറ മിഷന്‍ ട്രേഡ് ഹൗസും മാനാഞ്ചിറയും,1850ല്‍

തലശ്ശേരി മിഷന്‍ സ്‌കൂള്‍ 1911 ലെ തലശ്ശേലി മിഷന്‍ ഹൈ സ്‌കൂള്‍



മുസ്ലീം പള്ളി കണ്ണൂര്‍ ചിറക്കലിലുള്ള മുസ്ലീം പള്ളി 



നായര്‍ പെണ്‍കുട്ടി ഒരു നായര്‍ പെണ്‍കുട്ടിയെയും അവരുടെ വേഷവും ആഭരണവും ശ്രദ്ധിക്കൂ



നായര്‍ സ്ത്രീകള്‍ കാതിലെ തോടയും ആഭരണങ്ങളും. അവയ്‌ക്കോരോന്നിനും ഏരോ ചരിത്രം പറയാനുണ്ട്.



ക്രിസ്ത്യന്‍സ് ചട്ടയും മുണ്ടും ധരിച്ച ക്രിസ്ത്യന്‍ സ്ത്രീകളെ കാണൂ
കോഴിക്കോട് തളി ശിവക്ഷേത്രം. തളിയമ്പലം എന്നും അറിയപ്പെടുന്നു. പ്രധാന പ്രതിഷ്ഠ ശിവനാണ്. കോഴിക്കോട്ട് സാമൂതിരിപ്പാടിന്റെ മുഖ്യ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. പഴക്കം കൊണ്ടും, പ്രൗഡികൊണ്ടും, താന്ത്രിക ക്രിയകളുടെ നിഷ്ഘര്‍ഷതകൊണ്ടും നിത്യ നിദാനങ്ങളില്‍ അന്യൂനമായ ചിട്ടകള്‍ കൊണ്ടും പ്രസിദ്ധമാണ് തളിമഹാക്ഷേത്രം. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ പറയുന്ന നാലു തളിക്ഷേത്രങ്ങളില്‍ ഒരു തളിയാണ് ഈ ക്ഷേത്രം

തിയ്യ യുവതി താണ ജാതികാര്‍ക്ക് മാറ് മറയ്ക്കാനുള്ള അവകാശം അന്നില്ലെന്നത് ചരിത്രത്തില്‍ നിന്ന് പഠിച്ചവര്‍ മാത്രമാണ് നാം. ഈ ദൃശ്യം അതിന് തെളിവ് തരുന്നു