കാസിരംഗ നാഷനല്‍ പാര്‍ക്ക്
ആസാമിന്‍െറ അഭിമാനമെന്ന് പറയാവുന്ന കാസിരംഗ നാഷനല്‍ പാര്‍ക്കിന്‍െറ ഏറ്റവും വലിയ ആകര്‍ഷണം വംശനാശം വന്നുകൊണ്ടിരിക്കുന്ന ഒറ്റക്കൊമ്പന്‍ കണ്ടാമൃഗങ്ങളും കടുവകളും അപൂര്‍വ പക്ഷികളുമാണ്. 2006ല്‍ കടുവാ സങ്കേതമായി പ്രഖ്യാപിച്ച ഇവിടെയാണ് ലോകത്തില്‍ കടുവകളുടെ സാന്ദ്രത ഏറ്റവുമധികം ഉള്ളത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടിയ കാസിരംഗ പാര്‍ക്കിന്‍െറ മൊത്തം വിസ്തൃതി 429.93 സ്ക്വയര്‍ കിലോമീറ്റര്‍ ആണ്. ഗോലാഘാട്ട് , നവ്ഗാവോണ്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കാസിരംഗ പാര്‍ക്കില്‍ കണ്ടാമൃഗങ്ങളെയും കടുവകളെയും കൂടാതെ ഏഷ്യന്‍ ആനകളും കാട്ടുപോത്തുകളും ചെളിയില്‍ മാത്രം കാണപ്പെടുന്ന മാനുകളുമാണ് കാസിരംഗയില്‍ കാണപ്പെടുന്ന മറ്റ് പ്രധാന വന്യമൃഗങ്ങള്‍. ദേശാടന പക്ഷികളടക്കം അപൂര്‍വ പക്ഷിജാലങ്ങളെ കണ്ടുവരുന്ന ഇവിടം ബേഡ്ലൈഫ് ഇന്‍റര്‍നാഷനല്‍ പ്രാധാന്യമുള്ള സ്ഥലമായും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ആനകളുടെ പുറത്തേറിയുള്ള കറക്കമാണ് കാസിരംഗയിലെ പ്രധാന ആകര്‍ഷണം. പരിശീലനം സിദ്ധിച്ച പാപ്പാന്‍മാരാകും ഈ ആനകളെ നിയന്ത്രിക്കുക. വന്യമൃഗങ്ങളെ അടുത്തുകാണാന്‍ ഇതുപോലൊരു യാത്രാമാര്‍ഗം ഇന്ത്യയില്‍ മറ്റൊരു നാഷനല്‍ പാര്‍ക്കിലും ഇല്ല എന്നുവേണം പറയാന്‍. ജീപ്പുകളും പ്രത്യേകം തയാര്‍ ചെയ്ത ഫോര്‍ വീല്‍ വാഹനങ്ങളുമാണ് കാസിരംഗയിലെ മറ്റുയാത്രാമാര്‍ഗങ്ങള്‍. അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നതിലൂടെ മാത്രമേ ജീപ്പുകളടക്കം വാഹനങ്ങള്‍ ലഭ്യമാകൂ. കാഴ്ചകള്‍ ഒരുപാട് കാസിരംഗയില്‍ ഒന്നിലധികം ദിവസങ്ങള്‍ താമസിക്കുന്നവര്‍ക്ക് കണ്ടുവരാന്‍ പുറത്തും കാഴ്ചകള്‍ ഉണ്ട്. സോനിത്പുര്‍ ജില്ലയിലെ സബ് ഡിവിഷനല്‍ നഗരമായ ഗോഹ്പൂര്‍ പ്രമുഖ ചരിത്ര നഗരമാണ്. കാക്കോചാംഗ് വെള്ളച്ചാട്ടമാണ് മറ്റൊരു പ്രമുഖ പിക്നിക്ക് സ്പോട്ട്. ഗോലാഘാട്ട് ജില്ലയിലെ നുമാലിഗറും ദിയോപര്‍ബതിലുള്ള പുരാതന ക്ഷേത്രത്തിന്‍െറ അവശിഷ്ടങ്ങളുമാണ് കാിരംഗയിലെ മറ്റു കാഴ്ചകള്‍. എങ്ങനെയത്തൊം റോഡ് വഴിയാണ് കാസിരംഗയിലേക്ക് എത്താനാവുക. ഗുവാഹട്ടിയില്‍ നിന്ന് 225 കിലോമീറ്ററാണ് ഇങ്ങോടുള്ള ദൂരം. തേസ്പൂറും ഗോലാഘാട്ടുമാണ് അടുത്തുള്ള മറ്റ് രണ്ട് നഗരങ്ങള്‍. ആസാമിലെ ഇവിടങ്ങളില്‍ നിന്നെല്ലാം വാഹനങ്ങള്‍ വാടകക്കെടുത്താല്‍ കാസിരംഗയില്‍ എളുപ്പം എത്താനാകും.

എങ്ങിനെ എത്തിച്ചേരാം
കാസിരംഗ റോഡ് മാര്‍ഗം നാഷണല്‍ ഹൈവേ 37 എയാണ് കാസിരംഗയെ ഗുവാഹത്തിയുമായും അപ്പര്‍ ആസാമുമായും ബന്ധിപ്പിക്കുന്ന റോഡ്. 80 കിലോമീറ്റര്‍ അകലെയുള്ള തേസ്പൂരും ജോര്‍ഹട്ടുമാണ് നാഷനല്‍ പാര്‍ക്കിന് അടുത്തുള്ള നഗരങ്ങള്‍. ഇവിടെ നിന്ന് വേണമെങ്കില്‍ വാഹനങ്ങള്‍ ബുക്ക് ചെയ്യാവുന്നതാണ്. ദിശകള്‍ തിരയാം
റെയില്‍ മാര്‍ഗം 69 കിലോമീറ്റര്‍ അകലെ ഫുര്‍കാറ്റിംഗ് ആണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. എന്നാല്‍ 98 കിലോമീറ്റര്‍ അകലെ മരിയാനി റെയില്‍വേ ജംഗ്ഷനിലാണ് കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ളത്. ദിബ്രൂഗഡിലൂടെയുള്ള ട്രെയിനുകളില്‍ കയറി മരിയാനി ജംഗ്ഷനില്‍ ഇറങ്ങിയ ശേഷം റോഡ് മാര്‍ഗം കാസിരംഗയിലെത്തുന്നവരാണ് സഞ്ചാരികളില്‍ ഏറിയ കൂറും. ഗുവാഹത്തിയില്‍ ഇറങ്ങിയ ശേഷം വരാനാണെങ്കില്‍ 200 ലധികം കിലോമീറ്റര്‍ റോഡ് യാത്ര നടത്തണം. ദിശകള്‍ തിരയാം
വിമാനമാര്‍ഗം 80 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ഹട്ടാണ് ഏറ്റവും അടുത്ത പ്രാദേശിക വിമാനത്താവളം. ഇവിടെ നിന്ന് ഗുവാഹട്ടിയിലേക്കും കൊല്‍ക്കത്തയിലേക്കും പതിവ് വിമാന സര്‍വീസുകള്‍ ഉണ്ട്. 223 കിലോമീറ്റര്‍ അകലെ ഗുവാഹട്ടിയിലുള്ള ലോക്പ്രിയ ഗോപിനാഥ് ബര്‍ദലോയി വിമാനത്താവളമാണ് അടുത്ത അന്താരാഷ്ട്ര വിമാനത്താവളം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ