ഭുവനേശ്വറിലെ കാഴ്ചകള്‍ : ഉദയഗിരി ഗുഹകള്‍
ഒറീസ്സയുടെ തലസ്ഥാനമായ ഭുവനേശ്വര് ഒരു ക്ഷേത്ര നഗരം ആയാണ് അറിയപ്പെടുന്നത്. ഭുവനേശ്വര്, പുരി, കൊനാരാക് ഈ മൂന്ന് പ്രധാന സ്ഥലങ്ങളാണ് കാണാനുള്ളത്. ഭുവ നേശ്വര് റെയില്വേ സ്റ്റേനില് തന്നെ ഒറീസ്സ സര്കാരിന്റെ ടൂറിസം കേന്ദ്രം ഉണ്ട്. വാഹന ങ്ങള് വാടകക്ക് ബുക്കു ചെയ്യാനും മറ്റും സാധിക്കും. ഭുവനേശ്വര്, പുരി, കൊനാരാക് ഇവ ഒരു ത്രികോണത്തിന്റെ മൂന്നു അഗ്രങ്ങളി ലായി കണക്കാക്കാം. ഭുവനേശ്വരില് ( ഈശ്വ രന്റെ വീട് ) നിന്നാണ് മറ്റു രണ്ടു സ്ഥലത്തേെ ക്കും കൂടുതല് യാത്രാ സൌകര്യം. റോഡു മാര്ഗം ആണെളുപ്പം. ഭുവനേശ്വറില് ഞങ്ങള് കണ്ടത് ഉദയഗിരി ഖാന്ടഗിരി കുന്നുകളിലെ ജൈന ഗുഹകള്‍, (ധൌള ഗിരി ഹില്ല്സ്), സമാധാന പഗോഡ, നന്ദന്‍ കാനന്‍ മൃഗശാല, എന്നിവയാണ്.
ജൈന ഗുഹകള്‍ ഉദയഗിരി ഖാണ്ടഗിരി
ഉദയഗിരി ഖാണ്ടഗിരി എന്നറിയപ്പെടുന്ന പുരാതന ഗുഹാ സമൂഹം ഭുവനേശ്വറില്‍ നിന്ന് കുറച്ചു മാറി ഈ രണ്ടു കുന്നുകളില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഇവ കുറെയൊ ക്കെ സ്വാഭാവികമായി ഉണ്ടായവയും കുറെ കൃത്രിമമായി ഉണ്ടാക്കിയതുമാകുന്നു. കൃസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ ഉണ്ടാ ക്കിയത് എന്ന് കരുതപ്പെടുന്ന ഈ ഗുഹകള്‍ കുന്നുകളിലെ ശിലകള്‍ വെട്ടിയാണ് നിര്‍മ്മി ച്ചിരിക്കുന്നത്. ജൈന സന്യാസികള്‍ക്ക് പ്രാര്‍ഥിക്കാനും താമസിക്കാനും ആയി നിര്‍മ്മിച്ചതായിരുന്നുവെന്നു കരുതപ്പെടുന്നു. ഖരവേല എന്ന രാജാവിന്റെ ഭരണകാലത്താ യിരുന്നു ഇവ നിര്‍മ്മി ച്ചത്. ഉദിച്ചു വരുന്ന സൂ ര്യന്‍ എന്ന് അര്‍ത്ഥമുള്ള ഉദയഗിരിയില്‍ 18 ഗുഹകളും ഖാണ്ടഗിരിയില്‍ 15 ഗുഹകളും ആണുള്ളത്. ഇപ്പോഴും ഈ ഗുഹകള്‍ അധികം ഇടിഞ്ഞു പൊളിഞ്ഞു പോകാതെ ഇരിക്കുന്നത് അത്ഭുതം തന്നെ.
ഉദയഗീരിയില് റാണിയുടെ ഗുഹ ( റാണീ ഗുംഫാ) എന്നറിയപ്പെടുന്ന രണ്ടു തട്ടുകളി ലായി ഉള്ള ഒരു ജൈന വിഹാരമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് .ഓരോ തട്ടുകളിലും മൂന്നു വിങ്ങുകളായാണ് ഇത് നിര്‍മ്മിച്ചിരി ക്കുന്നതു . താഴത്തെ തട്ടില്‍ 7 പ്രവേശ ന ദ്വാരങ്ങളും മുകളിലത്തെ തട്ടില്‍ 9 പ്രവേശ നദ്വാരങ്ങളും ഉണ്ട്. ഇതില്‍ പലതിലും മഹ നീയമായ ശില്പങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. രാജാവിന്റെ യുദ്ധ വിജയവും മറ്റും ചിത്രീക രിച്ചു കൊണ്ടു. ശിലയില്‍ കൊത്തിയെടുത്ത ദ്വാര പാലകരുടെ പ്രതിമകളില്‍ പലതും പൊളിഞ്ഞു പോയിരിന്നു. ഇടതു വിങ്ങില്‍ ചില മൃഗങ്ങളുടെയും ഫല വൃക്ഷങ്ങളുടെയും ശില്പങ്ങള്‍ ഉണ്ട്. നൃത്തം ചെയ്യുന്ന സ്ത്രീക ളുടെയും സംഗീത ഉപകരണങ്ങള്‍ വായിക്കു ന്ന പുരുഷന്മാരും കളിക്കുന്ന ആനകളെയും വാനരന്മാരെയും ഒക്കെ ഇക്കൂട്ടത്തില്‍ കാണാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ