2019 ഏപ്രിൽ 28, ഞായറാഴ്‌ച

ആൻഡമാൻ നിക്കോബാർ. പോർട്ട് ബ്ലൈറ്

ആൻഡമാൻ നിക്കോബാർ. പോർട്ട് ബ്ലൈറ്

പാഠപുസ്തകങ്ങളിലും സിനിമയിലും മാത്രം കണ്ടും കേട്ടും പരിചയം ഉള്ള സ്ഥലം. ആൻഡമാൻ എന്ന് കേൾക്കുമ്പോ ആദ്യം ഓർമ്മ വരിക പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി എന്ന സിനിമ ആണ്. തടവുകാരുടെ ചോര വീണു കറുത്തതിനാൽ കാലാപാനി എന്ന് അറിയപ്പെടുന്ന ദ്വീപുകൾ. ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ വളരെ പ്രാധാന്യം അർഹിക്കുന്നു. ചരിത്ര സ്മ്രിതികൾ ഉറങ്ങുന്ന ആൻഡമാൻ ദ്വീപുകളിൽ കൂടെ ഒരു സഞ്ചാരം.
ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയുന്ന 572 ചെറു ദ്വീപുകൾ ഉൾപ്പെട്ടതാണ് ആൻഡമാൻ നിക്കോബാർ. പോർട്ട് ബ്ലൈറ് ആണ് തലസ്ഥാനം. 1956 നവംബര് 1 ആണ് രൂപീകരിച്ചത്. ഒരു കാലത്തു ബ്രിട്ടീഷ് കോളനികളുടെ തന്ത്ര പ്രധാനമായ കേന്ദ്രം. ഇന്ത്യൻ സ്വതന്ത്ര സമര പോരാട്ടങ്ങളിൽ പങ്കെടുത്ത ധീര ദേശാഭിമാനികളെ നാടുകടത്തിയ പ്രദേശം. ഇവിടുത്തെ ചില ദ്വീപുകളിൽ ഇപ്പോഴും ശിലായുഗ വാസികൾ ആയ നരഭോജികൾ താമസിക്കുന്നു. അങ്ങനെ നിരവധി പ്രത്യേകതകലു നിറഞ്ഞതാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.
പോർട്ട് ബ്ലൈറ് ലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് സെല്ലുലാർ ജയിൽ. 1857 ൽ നടന്ന ഒന്നാം സ്വതന്ത്ര സമരതോട് അനുബന്ധിച്ചു ബ്രിട്ടീഷുകാർ ആൻഡമാൻ ദ്വീപുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചു. ശിപായി ലഹളയിൽ പങ്കെടുത്ത ആളുകളെ ഇങ്ങോട് നാടുകടത്തി. പ്രതികൂലമായ കാലാവസ്ഥയിലും തടവുകാരെ ഉപയോഗിച്ച് അവർ ഇവിടം വാസ യോഗ്യമാക്കി തീർത്തു. പിന്നെയും ഇവിടെ തടവുകാർ വന്നു കൊണ്ടേ ഇരുന്നു. പ്രതിരോധിച്ചവരെയും സഹിക്കവയ്യാതെ രക്ഷപെടാൻ ശ്രമിച്ചവരെയും കൊന്നൊടുക്കി. ദ്വീപിലെ തടവുകാരുടെ എണ്ണം വർധിച്ചപ്പോൾ അവരെ താമസിപ്പിക്കാൻ വേണ്ടി നിർമിച്ചതാണ് സെല്ലുലാർ ജയിൽ. മൂന്ന് നിലകളിൽ ആയാണ് ഇതിന്റെ നിർമാണം. കാലാപാനി സിനിമ കണ്ടപ്പോൾ ആഗ്രഹിച്ചതാണ് സെല്ലുലാർ ജയിൽ നേരിട്ടു കാണണം എന്ന്. വളരെ ചെറിയ മുറികൾ ഇതിനകത്തു ആണ് നമ്മുടെ ധീര ദേശാഭിമാനികൾ വർഷങ്ങൾ തള്ളി നീക്കിയത്. ഇതിന്റെ ഏറ്റവും മുകളിൽ നിന്ന് ഉള്ള കാഴ്ച മനോഹരം തന്നെ ആണ്. നാല് ഭാഗങ്ങളും കടലൽ ചുറ്റപ്പെട്ടു കിടക്കുന്നു. ഇവിടുത്തെ തടവുകാർക്കു ഒരിക്കലും ഇവിടെ നിന്ന് രക്ഷപെടാൻ പറ്റില്ല എന്നതാണ് സത്യം. ഏതൊരു ഇന്ത്യക്കാരനും ഇവിടെ എത്തുമ്പോൾ ഒരു നിമിഷം മൗനമായി പ്രാർത്ഥിക്കും. സ്വന്തം നാടിന്റെ സ്വാതന്ത്രത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ ആത്‌മാവ്‌ ഇപ്പോഴും ഇവിടെ ഉണ്ട്.
പോർട്ട് ബ്ലൈറ് ലെ ഒരു ദിവസത്തെ താമസത്തിന് ശേഷം രാവിലെ തന്നെ ഹാവ്ലോക്ക് ഐലണ്ടിലേക് തിരിച്ചു. കടലിൽ കൂടെ രണ്ടു മണിക്കൂർ നീണ്ട യാത്ര. നോക്കാത്ത ദൂരത്തോളം പറന്നു കിടക്കുന്ന കടലിൽ കൂടെ ഉള്ള യാത്ര രസകരം ആണെങ്കിലും അല്പം പേടി കൂടെ ഉണ്ടാകുന്നു.
പോർട്ട് ബ്ലൈറ് നിന്നും 41 കിലോമീറ്റര് വടക്കുകിഴക് ആയാണ് ഹാhavelock ഐലൻഡ് സ്ഥിതി ചെയുന്നത്. ആൻഡമാൻ നിക്കോബാർ ഐലൻഡിലെ ടൂറിസം പ്രോത്സാഹിപികുന ചില ദ്വീപുകളിൽ ഒന്നാണ് ഇത്. പോർട്ടിൽ നിന്നും നേരെ പോയത് ബ്രെഫൂട് ജംഗ്‌ലെ റിസോർട്ടിലെക് ആണ്. കാടിന്റെ നടുവിൽ കാട് നശിപ്പിക്കാതെ മനോഹരമായി പണിത ഒരു റിസോർട്. നമ്മുടെ നാട്ടിലെ ടൂറിസം കണ്ടു പേടിക്കേണ്ട ഒരു കാര്യം ആണ് ഇത്. ചെറിയ ഹുഡ് പോലുള്ള മുറികളിൽ ആണ് താമസം. രാത്രികാലങ്ങളിൽ ചീവിടുകളുടെ ശബ്ദം കേൾക്കാം ശരിക്കും ഒരു കാട്ടിൽ ആണ് നമ്മൾ ഉള്ളത് എന്ന് തോന്നി പോകും.
ഹാവ്ലോക്ക് ലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് രാധനഗർ ബീച്ച്. ഏഷ്യയിലെ തന്നെ ഏറ്റവും നല്ല ബീച്ച് ആണ് രാധനാഗർ ബീച്ച്. ഗോൾഡൻ നിറത്തിലുള്ള മണലും എമറാൾഡ് കളർ ഉള്ള കടലും ആണ് ഇവിടെ. ചെറിയ തിരമാലകളും അധികം ആഴം ഇല്ലാത്ത കടലും ആണ് ഇവിടെ. രാധ നഗറിലെ പ്രഭാതവും സന്ധ്യയും സാധാരണ ബീച്ചുകലെ വച്ച് നോക്കുമ്പോൾ കൂടുതൽ മനോഹരമായി തോന്നി.
സ്കൂബ ഡൈവിംഗ് ആണ് എന്നെ ഇവിടെ ആകർഷിച്ച മറ്റൊരു കാര്യം. ഹാവ്ലോക്ക് ലെ കടൽ ശാന്തവും കോറൽസ് സീ ഷെൽസ് എന്നിവ നിറഞ്ഞതും ആണ്. കടലിന് ഉള്ളിലെ ലോകം വേറെ തന്നെ ആണ്. വിവിധ ഇനം മത്സ്യങ്ങളും ചെടികളും എല്ലാം ചേർന്ന വേറെ തന്നെ ഒരു ലോകം. ആവശ്യമായ പരിശീലനം കിട്ടിയതിന് ശേഷം ആണ് നമ്മൾ സ്കൂബ ഡൈവിംഗ് ചെയുന്നത് നമ്മുടെ കൂടെ എപ്പോഴും ഒരു ഗൈഡ് ഉണ്ടാകുകയും ചെയ്യും അത്കൊണ്ട് പേടിക്കണ്ട ആവശ്യം ഇല്ല. സ്കൂബ ഡൈവിംഗ് ഒരു അനുഭവം തന്നെ ആണ്.
ആൻഡമാൻ യാത്ര എല്ലാം കൊണ്ടും എനിക്ക് പുതിയ ഒരു അനുഭവം തന്നെ ആയിരുന്നു. ഹാവ്ലോക്ക് നമുക്ക് സന്തോഷിക്കാൻ ഒരുപാട് കാര്യങ്ങൾ തരുമ്പോഴും തിരിച്ചു പോർട്ട് ബ്ലൈറ് എത്തുമ്പോൾ നമ്മുടെ മനസ്സ് അറിയാതെ ഒന്ന് വിങ്ങും. നമ്മുടെ മഹാന്മാരുടെ രക്തം വീണ മണ്ണിൽ നിന്നും തിരിച്ചു ചെന്നൈയിലേക്കു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ