AD 1949 മുതല്‍ AD 2014 വരെ
( 1949 മുതല്‍ 2014 വരെ തുടര്‍ന്ന് )
# 1949 - തിരു - കൊച്ചി സംയോജനം.
# 1954 - തിരുവിതാംകൂറിലും കൊച്ചിയിലും പൊതുതെരഞ്ഞെടുപ്പ്. പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ പി.എസ്.പി.
മന്ത്രിസഭ അധികാരത്തില്‍ വന്നു.
# 1956 - ഭൂരുപക്ഷം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പനമ്പള്ളി മന്ത്രിസഭ രാജിവച്ചു. കേരള സംസ്ഥാനം രൂപീകൃതമായി. ഡോ.ബി രാമകൃഷ്ണറാവു കേരള ഗവര്‍ണ്ണറായി.
# 1957 - ഏപ്രില്‍ 5- ബാലറ്റു പേപ്പറിലൂടെ ഏഷ്യയില്‍ ആദ്യമായി കമ്മ്യൂണിസ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി.
# 1957 - എറണാകുളം - കൊല്ലം റെയില്‍വെ ഉദ്ഘാടനം ചെയ്തു. തിരുവിതാംകൂര്‍ സര്‍വ്വകലാശാല കേരള സര്‍വ്വകലാശാലയായി വികസിപ്പിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശ്ശേരി ആവിഷ്കരിച്ച വിദ്യാഭ്യാസ ബില്‍ നിയമസഭ പാസ്സാക്കി.
# 1958 - ഏപ്രില്‍ 1 - എറണാകുളം ആസ്ഥാനമായി പുതിയ ജില്ല നിലവില്‍ വന്നു.
# 1959 - ജൂണ്‍ 15 - വിമോചന സമരം ആരംഭിച്ചു. അങ്കമാലിയില്‍ വെടിവയ്പ്പ് നടന്നു.
# 1959 - ജൂലൈ 31 - വിമോചന സമരത്തെത്തുടര്‍ന്ന് കേരള മന്ത്രിസഭയെ ഇന്ത്യന്‍ പ്രസിഡന്റ് പിരിച്ചുവിട്ടു. പ്രസിഡന്റ് ഭരണം നടപ്പിലാക്കി.
# 1960 - ഫെബ്രുവരി 1 - കേരള നിയമസഭയിലേക്ക് രണ്ടാം പൊതുതെരെഞ്ഞെടുപ്പ്.
# 1960 - ഫെബ്രുവരി 22 - കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി (കോണ്‍ഗ്രസ്, പി.എസ്.പി) സര്‍ക്കാര്‍ അധികാരത്തിലെത്തി. പട്ടം താണുപിള്ള കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
# 1960 - ജനുവരി 18 - കേരളത്തില പഞ്ചായത്ത് രാജ് സംവിധാനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
# 1961 - ജൂലൈ 1 - കേരള പോസ്റല്‍ സര്‍ക്കിള്‍ നിലവില്‍ വന്നു.
# 1962 - ഓഗസ്റ് 20 - സംസ്ഥാനത്തെ ആദ്യത്തെ തുറന്ന ജയില്‍ തിരുവനന്തപുരം പരുത്തിപ്പള്ളി റിസര്‍വ് വനത്തില്‍ നെട്ടുകാല്‍ത്തേരിയില്‍ ഉദ്ഘാടനം ചെയ്തു.
# 1962 - സെപ്തംബര്‍ 26 - ആര്‍. ശങ്കര്‍ (കോണ്‍ഗ്രസ്) കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1963 - കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ്.
# 1963 - നവംബര്‍ 21 - തുമ്പ ഇക്വറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ്ങ് സ്റേഷനില്‍ നിന്നു ആദ്യ റോക്കറ്റായ നൈക്ക് അപ്പാച്ചി വിക്ഷേപിച്ചു.
# 1963 - കേരള ഭൂപരിഷ്കരണ നിയമം പാസ്സാക്കി.
# 1964 - സെപ്തംബര്‍ 8 - അവിശ്വാസ പ്രമേയം വഴി ആര്‍.ശങ്കര്‍ മന്ത്രി സഭയെ പുറത്താക്കി. അവിശ്വാസ പ്രമേയം വഴി പുറത്താകുന്ന കേരളത്തിലെ ഏക സര്‍ക്കാരാണ്.
# 1964 - ഒക്ടോബര്‍ 9 - കേരളത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്നു. കേരള കോണ്‍ഗ്രസ് പിറന്നു.
# 1964 - ഒക്ടോബര്‍ 31 - കമ്മ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്നു. സി.പി.എം. ഔദ്യോഗികമായി നിലവില്‍ വന്നു.
# 1965 - മാര്‍ച്ച് 4 - കേരള നിയമസഭയിലേക്ക് മൂന്നാം തെരെഞ്ഞെടുപ്പ്.
# 1965 - മാര്‍ച്ച് 24 - നിയമസഭാ തെരെഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ നിയമസഭ പിരിച്ചുവിട്ടു.
# 1965 - ഏപ്രില്‍ 1 - കെ.എസ്.ആര്‍.ടി.സി നിലവില്‍ വന്നു.
# 1965 - നവംബര്‍ 1 - കേരളത്തില്‍ ഔദ്യേഗികഭാഷ മലയാളമാക്കി കൊണ്ടുള്ള ആദ്യ നടപടികള്‍ ആരംഭിച്ചു.
# 1966 - മേയ് 5 - മലയാള ചലച്ചിത്രം ചെമ്മീന്‍ (സംവിധാനം രാമുകാര്യാട്ട്) രാഷ്ട്രപതിയുടെ സ്വര്‍ണമെഡലിന് അര്‍ഹമായി. ദക്ഷിണേന്ത്യയ്ക്കു ലഭിക്കുന്ന ആദ്യ സ്വര്‍ണ മെഡലാണ്.
# 1967 - ഫെബ്രിവരി 20 - കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുപ്പ്. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ സപ്തമുന്നണി മന്ത്രിസഭ.
# 1968 - കേരള സര്‍ക്കാര്‍ ഭാഗ്യക്കുറി ആരംഭിച്ചു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി തുടങ്ങുന്നത്.
# 1968 - നവംബര്‍ 22 - നക്സലൈറ്റ് സംഘം സലശ്ശേരി പോലീസ് സ്റേഷന്‍ ആക്രമിച്ചു.
# 1968 - നവംബര്‍ 24 - നക്സലൈറ്റ് സംഘം പുല്‍പ്പള്ളി വയര്‍ലസ് സ്റേഷന്‍ ആക്രമിച്ചു.
# 1968 - തുമ്പ റോക്കറ്റു വിക്ഷേപണ കേന്ദ്രം ഐക്യരാഷ്ട്രസംഘടനയ്ക്ക് സമര്‍പ്പിച്ചു.
# 1969 - ജനുവരി 22 - നക്സലൈറ്റ് സംഘം കോട്ടയം ജില്ലയിലെ മോനിപ്പള്ളി ടെലഫോണ്‍ എക്സ്ചേഞ്ച് തീ വെച്ചു.
# 1969 - ജൂണ്‍ 16 - മലപ്പുറം ജില്ല നിലവില്‍ വന്നു.
# 1969 - ഒക്ടോബര്‍ 24 - രണ്ടാം ഇ.എം.എസ് മന്ത്രിസഭ (സപ്തമുന്നണി) രാജിവച്ചു.
# 1969 - നവംബര്‍ 1 - സി. അച്യുതമേനോന്‍ (സി.പി.എം) മന്ത്രിസഭ അധികാരമേറ്റു.
# 1969 - ഡിസംബര്‍ 17 - നക്സലൈറ്റ് സംഘം കുറ്റ്യാടിപോലീസ് സ്റേഷന്‍ ആക്രമിച്ചു.
# 1970 - ജനുവരി 1 - കേരള ഭൂപരിഷ്കരണ ഭോദഗതി നിയമം പ്രാബല്യത്തില്‍ വന്നു. ഇതോടെ എല്ലാ തരത്തിലുള്ള ജന്മികുടിയാന്‍ ബന്ധങ്ങളും സംസ്ഥാനത്ത് അവസാനിച്ചു.
# 1970 - ഫെബ്രുവരി 9 - വയനാട്ടിലെ തിരുനെല്ലി തൃശിലേരി പ്രദേശങ്ങളില്‍ എം.വര്‍ഗീസിന്റെ നേതൃത്വത്തില്‍ നക്സലൈറ്റ് ആക്രമണം. ജന്മിയായ വാസുദേവ അഡഗയേയും ചേക്കുവിനേയും കൊലപ്പെടുത്തി.
# 1970 - ഓഗസ്റ് 1 - കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുപ്പ്.
# 1970 - സെപ്റ്റംബര്‍ 24 - സി.അച്യുതമേനോന്‍ മന്ത്രിസഭ അധികാരമേറ്റു.
# 1972 - ജനുവരി 25 - ഇടുക്കി ജില്ല നിലവില്‍ വന്നു
# 1972 - മേയ് 14 - കേരളത്തില്‍ ഭവനരഹിതരായ പാവപ്പെട്ടവര്‍ക്കുള്ള ലക്ഷം വീട് പദ്ധതി ആരംഭിച്ചു.
# 1974 - മേയ് 29 - ഇന്ത്യയിലെ ആദ്യത്തെ ആര്‍ച്ചു ഡാമായ ഇടുക്കി ഡാമിന്റെ പണി പൂര്‍ത്തിയായി
# 1975 - ഫെബ്രുവരി 13 - വേമ്പനാട് കായലിനെ തണ്ണിമുക്കം മണ്‍ചിറയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
# 1976 - ഫെബ്രുവരി 12 -കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയെ ഇടുക്കിയില്‍ നിന്നും വിദ്യുച്ഛക്തി ഉത്പാദനം ആരംഭിച്ചു.
# 1977 മാര്‍ച്ച് 19 - അഞ്ചാം കേരള നിയമസഭാ തെരഞ്ഞെടുപ്പ്.
# 1977 മാര്‍ച്ച് 25 - കെ കരുണാകന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1977 ഏപ്രില്‍ 25 - രാജന്‍ കേസിലെ ഹൈക്കോടതി വിധിയെത്തുടര്‍ന്ന് മുഖ്യമന്ത്രി കെ. കരുണാകരന്‍ രാജി വച്ചു.
# 1977 ഏപ്രില്‍ 27 - എ കെ ആന്റണി മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1978 ഒക്ടോബര്‍ 27 - ചിക്മംഗ്ചൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കു പിന്തുണ നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി എ കെ ആന്റണി രാജി വച്ചു.
# ഒക്ടോബര്‍ 29 - കേരള മുഖ്യമന്ത്രിയായി പി കെ വാസുദേവന്‍ നായര്‍ സ്ഥാനമേറ്റു.
# 1979 ജൂലൈ 5 - കെ എം മാണിയുടെയും പി ജെ ജോസഫിന്റെയും നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രണ്ടായി പിളര്‍ന്നു.
# 1979 സെപ്റ്റംബര്‍ 15 - കേരളത്തില്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പ്.
# 1979 ഒക്ടോബര്‍ 7 - ഇഷ്ടദാന ബില്ല് തര്‍ക്കത്തെ തുടര്‍ന്ന് പി കെ വാസുദേവന്‍ നായര്‍ മന്ത്രിസഭ രാജിവച്ചു.
# 1979 ഒക്ടോബര്‍ 9 - സി എച്ച് മുഹമ്മദ് കോയ (മുസ്ളീം ലീഗ്) മന്ത്രി സഭ സ്ഥാനമേറ്റു.
# 1980 ജനുവരി 21 - ആറാം കേരള നിയമസഭാ തെരഞ്ഞെടുപ്പ്
# 1980 ജനുവരി 25 - ഇ കെ നായനാര്‍ (സി പി എം) കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
# 1980 ജനുവരി 28 - കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച ആദ്യകപ്പല്‍ റാണി പത്മിനി കടലിലിറക്കി.
# 1980 നവംബര്‍ 1 - വയനാട് ജില്ല രൂപീകൃതമായി.
1981 ഒക്ടോബര്‍ 20 - കേരളകോണ്‍ഗ്രസ് പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതിനാല്‍ ഇ.കെ നയനാരുടെ നേതൃത്വത്തിലുള്ള ഇടതു മന്ത്രി സഭ രാജി വച്ചു.
# 1981 ഡിസംബര്‍ 28 - കെ.കരുണാകരന്‍ മന്ത്രിസഭ സ്ഥാനമേറ്റു.
# 1982 മാര്‍ച്ച് 17 - കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ രാജിവച്ചു.
# 1982 മേയ് 19 - ഏഴാം കേരള നിയമസഭാതെരഞ്ഞെടുപ്പ് പറവൂര്‍ നിയോജക മണ്ഡലത്തിലെ 50 ബൂത്തുകളില്‍ ഇന്ത്യയില്‍ ആദ്യമായി വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തി.
# 1982 മേയ് 24 കെ.കുരണാകരന്‍ മന്ത്രിസഭ സ്ഥാനമേറ്റു.
# 1983 ഒക്ടോബര്‍ 26 - കേരളത്തിലെ നാലാമത്തെ സര്‍വ്വകലാശാല കോട്ടയത്ത് നിലവില്‍ വന്നു.
# 1983 നവംബര്‍ 5 - സൈലന്റ് വാലി പദ്ധതി ഉപേക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചു.
# 1984 മേയ് 24 - കേരളത്തിലെ അവസാന ജില്ലയായ കാസര്‍കോഡ് രൂപീകൃതമായി.
# 1985 ജനുവരി 1 - ദൂരദര്‍ശന്‍ മലയാള പരിപാടികള്‍ സംപ്രേക്ഷണം ആരംഭിച്ചു.
# 1986 - പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ കേരളം സന്ദര്‍ശിച്ചു.
# 1987 മാര്‍ച്ച് 26 - ഇ.കെ.നയനാരുടെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ്. മന്ത്രിസഭ അധികാരമേറ്റു.
# 1988 - കോഴിക്കോട്(കരിപ്പൂര്‍) വിമാനത്താവളത്തില്‍ ആദ്യത്തെ വിമാനമിറങ്ങി.
# 1988 - ക്രിസ്ത്യന്‍ വനിതകള്‍ക്ക് പിതൃസ്വത്തില്‍ തുല്യ അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധിച്ചു.
# 1988 ജൂലൈ 8 - പെരുമണ്‍ ദുരന്തം. കൊല്ലം ജില്ലയിലെ പെരുമണില്‍ വച്ച് ബാംഗ്ളൂര്‍ - തിരുവനന്തപുരം ഐലന്റ് എക്സ്പ്രസ് തീവണ്ടി അഷ്ടമുടി കായലിലേക്ക് മറിഞ്ഞ് 107 പേര്‍ മരിച്ചു.
# 1989 ജനുവരി 16 - പ്രശസ്ത ചലച്ചിത്ര നടന്‍ പ്രേംനസീര്‍ അന്തരിച്ചു.
# 1989 മാര്‍ച്ച് 11 - കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേരള ത്തിലെ ആദ്യത്തെ പദ്ധതി പാലക്കാട് കോട്ടമലയില്‍ ഉദ്ഘാടനം ചെയ്തു.
# 1989 ജൂണ്‍ 25 - കോട്ടയം ഇന്ത്യയിലെ സമ്പൂര്‍ണ സാക്ഷരത നേടുന്ന ആദ്യത്തെ പട്ടണമായി.
# 1989 ഒക്ടോബര്‍ 5 - ഇന്ത്യയില്‍ സുപ്രീംകോടതിയിലെ ആദ്യത്തെ വനിതാജഡ്ജിയായി മലയാളിയായ എം.ഫാത്തിമബീവി നിയമിതയായി.
# 1990 ഫെബ്രുവരി 4 - ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ ജില്ലയായി എറണാകുളം മാറി.
# 1990 ഫെബ്രുവരി 9 - കേരളത്തിലെ ജില്ലകളുടേയും താലൂക്കുകളുടേയും പേരില്‍ നിന്ന് ഇംഗ്ളീഷ് ഉച്ചാരണ രീതി മാറ്റി പൂര്‍ണ്ണ മലയാള പേരുകള്‍ സ്വീകരിച്ചുകൊണ്ട് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു.
# 1990 മാര്‍ച്ച് 29 - കേരളത്തിന്റെ ഔദ്യോഗിക പുഷ്പമായി കണിക്കൊന്നയെ പ്രഖ്യാപിച്ചു.
# 1990 ഒക്ടോബര്‍ 31 - കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് സെക്രട്ടറിയായി പത്മാ രാമചന്ദ്രന്‍ നിയമിതയായി.
# 1991 ജനുവരി 1 - തിരുവനന്തപുരം വിമാനത്താവളം അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിച്ചു.
# 1991 ജനുവരി 29 - കേരളത്തില്‍ ആദ്യമായി ജില്ലാ കൌണ്‍സില്‍ തെരെഞ്ഞെടുപ്പ് നടന്നു.
# 1991 ഏപ്രില്‍ 18 - ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി കേരളം മാറി.
# 1991 ജൂണ്‍ 12 - കേരളത്തില്‍ നിയമസഭാ ലോകസഭാ തിരഞ്ഞെടുപ്പ്.
# 1991 മേയ് 24 - കേരളത്തില്‍ കെ.കരുണാകരന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റു.
# 1991 ജൂലൈ 19 - അവസാനത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ.ചിത്തിര തിരുനാള്‍ ബാലരാമവര്‍മ നാടുനീങ്ങി.

# 1991 ഓഗസ്റ് 16 - മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍ അന്തരിച്ചു.
# 1992 ഏപ്രില്‍ 3 - പ്രശസ്ത ഗായകന്‍ കെ.ജെ.യേശുദാസിനെ സംസ്ഥാനത്തിന്റെ ആജീവ ആസ്ഥാന ഗായകനായി നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.
# 1992 ഏപ്രില്‍ 15 - മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായ ഏഷ്യാനെറ്റിന്റെ പരീക്ഷണ സംപ്രേക്ഷണം ഉദ്ഘാടനം ചെയ്തു.
# 1992 ജൂലൈ 20 - പൂന്തുറ കലാപം, 5 മരണം.
# 1992 ഓഗസ്റ് 19 - കെ.ആര്‍.നാരായണനെ ഉപരാഷ്ട്രപതിയായി തെരെഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യത്തെ മലയാളി.
# 1993 ഓഗസ്റ് 4 - ചിന്മയാ മിഷന്‍ സ്ഥാപകന്‍ സ്വാമി ചിന്മയാനന്ദന്‍ അന്തരിച്ചു.
# 1994 ജൂലൈ 5 - വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ചു.
# 1995 മാര്‍ച്ച് 16 - ഐ.എസ്.ആര്‍.ഒ ചാരക്കേസ് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി കെ.കരുണാകരന്‍ രാജിവച്ചു.
# 1995 മാര്‍ച്ച് 22 - എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റു.
# 1996 മാര്‍ച്ച് 15 - സംസ്ഥാന വനിതാ കമ്മീഷന്‍ രൂപീകരിച്ചു.
# 1996 ഏപ്രില്‍ 22 - പത്താം കേരള നിയമസഭാ തിരഞ്ഞെടുപ്പ്.
# 1996 മേയ് 20 - ഇ.കെ.നായനാര്‍ മന്ത്രിസഭ സ്ഥാനമേറ്റു.
# 1997 ജനുവരി 23 - കേരളത്തിലെ ആദ്യത്തെ ടെസ്റ്യൂബ് ശിശുക്കള്‍ കൊച്ചിയിലെ വിജയ ക്ളിനിക്കില്‍ പിറന്നു.
# 1997 ഒക്ടോബര്‍ 15 - മലയാളിയായ ഇംഗ്ളീഷ് എഴുത്തുകാരി അരുന്ധതി റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന പുസ്തകത്തിന് ബുക്കര്‍ പുരസ്കാരം ലഭിച്ചു.
# 1997 - കെ.ആര്‍.നാരായണന്‍ രാഷ്ട്രപതിയായി.
# 1998 - ഇ.എം.എസ് അന്തരിച്ചു.
# 1999 ജനുവരി 14 - ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 51 തീര്‍ത്ഥാടകര്‍ മരിച്ചു.
# 1999 ജനുവരി 17 - കായംകുളം താപനിലയം രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
# 1999 മേയ് 25 - നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
# 2000 ഡിസംബര്‍ 12 - ഇരുപത് വര്‍ഷത്തിനിടയില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂചലനം അനുഭവപ്പെട്ടു. ഇടുക്കി ജില്ലയിലെ പൈനാവ് കേന്ദ്രീകരിച്ചുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തി.
# 2001 മേയ് 10 - പതിനൊന്നാം കേരള നിയമസഭാ തിരഞ്ഞെടുപ്പ്.
# 2001 മേയ് 17 - എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റു.
# 2001 ജൂണ്‍ 22 - മംഗലാപുരം- ചെന്നൈ മെയില്‍ ട്രെയിന്‍ കടലുണ്ടിപുഴയിലേക്ക് മറിഞ്ഞ് 57 പേര്‍ മരിച്ചു.
# 2001 - കൂടിയാട്ടത്തിന് യുനസ്കോയുടെ അംഗീകാരം.
# 2002 ജനുവരി 3 - കോഴിക്കോട് മാറാട് ബീച്ചില്‍ വര്‍ഗീയ സംഘര്‍ഷം. അഞ്ചുപേര്‍ മരിച്ചു.
# 2002 ജൂലൈ 27 - കുമരകത്ത് ബോട്ടുമുങ്ങി 29 പേര്‍ മരിച്ചു.
# 2003 ജനുവരി 18 - സംസ്ഥാന സര്‍ക്കാരിന്റെ ആഗോള നിക്ഷേപ സംഗമം (ജിം) കൊച്ചിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
# 2003 ഫെബ്രുവരി 19 - മുത്തങ്ങ സംഭവം. മുത്തങ്ങയില്‍ വനം കൈയ്യേറിയ ആദിവാസികളെ ഒഴിപ്പിക്കാനായി പോലീസ് നടത്തിയ ബലപ്രയോഗത്തില്‍ ഒരു പോലീസുകാരനും ഒരു ആദിവാസിയും മരിച്ചു.
# 2003 മേയ് 13 - കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടന്നു.
# 2004 ഓഗസ്റ് 31 - കേരള മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു.
# 2004 നവംബര്‍ 8 - കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാന്‍സലറായി ഡോ.ജാന്‍സി ജെയിംസ് നിയമിതയായി.
# 2005 ഫെബ്രുവരി 16 - വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു.
# 2006 ഏപ്രില്‍ 22 - പന്ത്രണ്ടാം കേരള നിയമസഭാ തെരെഞ്ഞെടുപ്പ്.
# 2006 മെയ് 18 - സി.പി.എം നേതാവ് വി.എസ്.അച്യുതാനാന്ദന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി.
# 2011മേയ് 18, കേരള മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി സത്യപ്രതിജ്ഞ ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ