2019 ഏപ്രിൽ 28, ഞായറാഴ്‌ച

ആൻഡമാൻ നിക്കോബാർ. പോർട്ട് ബ്ലൈറ്

ആൻഡമാൻ നിക്കോബാർ. പോർട്ട് ബ്ലൈറ്

പാഠപുസ്തകങ്ങളിലും സിനിമയിലും മാത്രം കണ്ടും കേട്ടും പരിചയം ഉള്ള സ്ഥലം. ആൻഡമാൻ എന്ന് കേൾക്കുമ്പോ ആദ്യം ഓർമ്മ വരിക പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി എന്ന സിനിമ ആണ്. തടവുകാരുടെ ചോര വീണു കറുത്തതിനാൽ കാലാപാനി എന്ന് അറിയപ്പെടുന്ന ദ്വീപുകൾ. ഇന്ത്യൻ സ്വതന്ത്ര സമര ചരിത്രത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ വളരെ പ്രാധാന്യം അർഹിക്കുന്നു. ചരിത്ര സ്മ്രിതികൾ ഉറങ്ങുന്ന ആൻഡമാൻ ദ്വീപുകളിൽ കൂടെ ഒരു സഞ്ചാരം.
ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയുന്ന 572 ചെറു ദ്വീപുകൾ ഉൾപ്പെട്ടതാണ് ആൻഡമാൻ നിക്കോബാർ. പോർട്ട് ബ്ലൈറ് ആണ് തലസ്ഥാനം. 1956 നവംബര് 1 ആണ് രൂപീകരിച്ചത്. ഒരു കാലത്തു ബ്രിട്ടീഷ് കോളനികളുടെ തന്ത്ര പ്രധാനമായ കേന്ദ്രം. ഇന്ത്യൻ സ്വതന്ത്ര സമര പോരാട്ടങ്ങളിൽ പങ്കെടുത്ത ധീര ദേശാഭിമാനികളെ നാടുകടത്തിയ പ്രദേശം. ഇവിടുത്തെ ചില ദ്വീപുകളിൽ ഇപ്പോഴും ശിലായുഗ വാസികൾ ആയ നരഭോജികൾ താമസിക്കുന്നു. അങ്ങനെ നിരവധി പ്രത്യേകതകലു നിറഞ്ഞതാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.
പോർട്ട് ബ്ലൈറ് ലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് സെല്ലുലാർ ജയിൽ. 1857 ൽ നടന്ന ഒന്നാം സ്വതന്ത്ര സമരതോട് അനുബന്ധിച്ചു ബ്രിട്ടീഷുകാർ ആൻഡമാൻ ദ്വീപുകൾ കൂടുതൽ ശ്രദ്ധ കേന്ദ്രികരിച്ചു. ശിപായി ലഹളയിൽ പങ്കെടുത്ത ആളുകളെ ഇങ്ങോട് നാടുകടത്തി. പ്രതികൂലമായ കാലാവസ്ഥയിലും തടവുകാരെ ഉപയോഗിച്ച് അവർ ഇവിടം വാസ യോഗ്യമാക്കി തീർത്തു. പിന്നെയും ഇവിടെ തടവുകാർ വന്നു കൊണ്ടേ ഇരുന്നു. പ്രതിരോധിച്ചവരെയും സഹിക്കവയ്യാതെ രക്ഷപെടാൻ ശ്രമിച്ചവരെയും കൊന്നൊടുക്കി. ദ്വീപിലെ തടവുകാരുടെ എണ്ണം വർധിച്ചപ്പോൾ അവരെ താമസിപ്പിക്കാൻ വേണ്ടി നിർമിച്ചതാണ് സെല്ലുലാർ ജയിൽ. മൂന്ന് നിലകളിൽ ആയാണ് ഇതിന്റെ നിർമാണം. കാലാപാനി സിനിമ കണ്ടപ്പോൾ ആഗ്രഹിച്ചതാണ് സെല്ലുലാർ ജയിൽ നേരിട്ടു കാണണം എന്ന്. വളരെ ചെറിയ മുറികൾ ഇതിനകത്തു ആണ് നമ്മുടെ ധീര ദേശാഭിമാനികൾ വർഷങ്ങൾ തള്ളി നീക്കിയത്. ഇതിന്റെ ഏറ്റവും മുകളിൽ നിന്ന് ഉള്ള കാഴ്ച മനോഹരം തന്നെ ആണ്. നാല് ഭാഗങ്ങളും കടലൽ ചുറ്റപ്പെട്ടു കിടക്കുന്നു. ഇവിടുത്തെ തടവുകാർക്കു ഒരിക്കലും ഇവിടെ നിന്ന് രക്ഷപെടാൻ പറ്റില്ല എന്നതാണ് സത്യം. ഏതൊരു ഇന്ത്യക്കാരനും ഇവിടെ എത്തുമ്പോൾ ഒരു നിമിഷം മൗനമായി പ്രാർത്ഥിക്കും. സ്വന്തം നാടിന്റെ സ്വാതന്ത്രത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ ആത്‌മാവ്‌ ഇപ്പോഴും ഇവിടെ ഉണ്ട്.
പോർട്ട് ബ്ലൈറ് ലെ ഒരു ദിവസത്തെ താമസത്തിന് ശേഷം രാവിലെ തന്നെ ഹാവ്ലോക്ക് ഐലണ്ടിലേക് തിരിച്ചു. കടലിൽ കൂടെ രണ്ടു മണിക്കൂർ നീണ്ട യാത്ര. നോക്കാത്ത ദൂരത്തോളം പറന്നു കിടക്കുന്ന കടലിൽ കൂടെ ഉള്ള യാത്ര രസകരം ആണെങ്കിലും അല്പം പേടി കൂടെ ഉണ്ടാകുന്നു.
പോർട്ട് ബ്ലൈറ് നിന്നും 41 കിലോമീറ്റര് വടക്കുകിഴക് ആയാണ് ഹാhavelock ഐലൻഡ് സ്ഥിതി ചെയുന്നത്. ആൻഡമാൻ നിക്കോബാർ ഐലൻഡിലെ ടൂറിസം പ്രോത്സാഹിപികുന ചില ദ്വീപുകളിൽ ഒന്നാണ് ഇത്. പോർട്ടിൽ നിന്നും നേരെ പോയത് ബ്രെഫൂട് ജംഗ്‌ലെ റിസോർട്ടിലെക് ആണ്. കാടിന്റെ നടുവിൽ കാട് നശിപ്പിക്കാതെ മനോഹരമായി പണിത ഒരു റിസോർട്. നമ്മുടെ നാട്ടിലെ ടൂറിസം കണ്ടു പേടിക്കേണ്ട ഒരു കാര്യം ആണ് ഇത്. ചെറിയ ഹുഡ് പോലുള്ള മുറികളിൽ ആണ് താമസം. രാത്രികാലങ്ങളിൽ ചീവിടുകളുടെ ശബ്ദം കേൾക്കാം ശരിക്കും ഒരു കാട്ടിൽ ആണ് നമ്മൾ ഉള്ളത് എന്ന് തോന്നി പോകും.
ഹാവ്ലോക്ക് ലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് രാധനഗർ ബീച്ച്. ഏഷ്യയിലെ തന്നെ ഏറ്റവും നല്ല ബീച്ച് ആണ് രാധനാഗർ ബീച്ച്. ഗോൾഡൻ നിറത്തിലുള്ള മണലും എമറാൾഡ് കളർ ഉള്ള കടലും ആണ് ഇവിടെ. ചെറിയ തിരമാലകളും അധികം ആഴം ഇല്ലാത്ത കടലും ആണ് ഇവിടെ. രാധ നഗറിലെ പ്രഭാതവും സന്ധ്യയും സാധാരണ ബീച്ചുകലെ വച്ച് നോക്കുമ്പോൾ കൂടുതൽ മനോഹരമായി തോന്നി.
സ്കൂബ ഡൈവിംഗ് ആണ് എന്നെ ഇവിടെ ആകർഷിച്ച മറ്റൊരു കാര്യം. ഹാവ്ലോക്ക് ലെ കടൽ ശാന്തവും കോറൽസ് സീ ഷെൽസ് എന്നിവ നിറഞ്ഞതും ആണ്. കടലിന് ഉള്ളിലെ ലോകം വേറെ തന്നെ ആണ്. വിവിധ ഇനം മത്സ്യങ്ങളും ചെടികളും എല്ലാം ചേർന്ന വേറെ തന്നെ ഒരു ലോകം. ആവശ്യമായ പരിശീലനം കിട്ടിയതിന് ശേഷം ആണ് നമ്മൾ സ്കൂബ ഡൈവിംഗ് ചെയുന്നത് നമ്മുടെ കൂടെ എപ്പോഴും ഒരു ഗൈഡ് ഉണ്ടാകുകയും ചെയ്യും അത്കൊണ്ട് പേടിക്കണ്ട ആവശ്യം ഇല്ല. സ്കൂബ ഡൈവിംഗ് ഒരു അനുഭവം തന്നെ ആണ്.
ആൻഡമാൻ യാത്ര എല്ലാം കൊണ്ടും എനിക്ക് പുതിയ ഒരു അനുഭവം തന്നെ ആയിരുന്നു. ഹാവ്ലോക്ക് നമുക്ക് സന്തോഷിക്കാൻ ഒരുപാട് കാര്യങ്ങൾ തരുമ്പോഴും തിരിച്ചു പോർട്ട് ബ്ലൈറ് എത്തുമ്പോൾ നമ്മുടെ മനസ്സ് അറിയാതെ ഒന്ന് വിങ്ങും. നമ്മുടെ മഹാന്മാരുടെ രക്തം വീണ മണ്ണിൽ നിന്നും തിരിച്ചു ചെന്നൈയിലേക്കു .

2019 ഏപ്രിൽ 26, വെള്ളിയാഴ്‌ച

ചരിത്രത്തിലെ ഉജ്വലമുഹൂര്‍ത്തങ്ങള്‍



ചരിത്രത്തിലെ ഉജ്വലമുഹൂര്‍ത്തങ്ങള്‍

1971  ഡിസംബര്‍  3 : കറാച്ചി തുറമുഖത്തിനടുത്ത്‌ വച്ച്  പാക്കിസ്ഥാന്‍ ന്‍റെ രണ്ടു കപ്പലുകളെ ഭാരത നാവികസേന മുക്കുന്നു . പാകിസ്ഥാന്‍ ന്‍റെ ഒരു അന്ധര്‍വഹിനിയും രണ്ടു ഗണ്‍ ബോട്ടുകളും ആറ് പവര്‍ ഗണ്‍ ബോട്ടുകളും ഭാരത സേന നശിപ്പിക്കുന്നു .

1971  ഡിസംബര്‍ 4 : ഭാരതസേന മുക്തിവാഹിനിയുമായി ചേര്‍ന്ന് ബംഗ്ലാദേശില്‍ പാക്ക് സൈന്യത്തിനു കനത്ത നാശം വരുത്തിവയ്ക്കുന്നു. ഒറ്റ ദിവസം കൊണ്ട് പാകിസ്താന്‍ന്‍റെ 33 വിമാനങ്ങളും 12 പാറ്റണ്‍ ടാങ്കുകളും  10 വ്യാമതാവളങ്ങളും ഭാരതസേന നശിപ്പിക്കുന്നു .

1971  ഡിസംബര്‍ 7 : ഭാരതസേന മുക്തിവാഹിനിയുമായി ചേര്‍ന്ന് ബംഗ്ലാദേശില്‍
പ്രധാനപട്ടണങ്ങള്‍ പലതും പാക്ക് സൈന്യത്തില്‍നിന്നും  സ്വതന്ത്രമാക്കുന്നു .

1971 ഡിസംബര്‍ 21: പാക്ക് ആക്രമണത്തിനു തിരിച്ചടി നല്‍കികൊണ്ട് ഭാരതസേന 13 പാക്ക് ട്ടാങ്കറുകള്‍ നശിപ്പിക്കുന്നു 

1971 ഡിസംബര്‍ 22 : ഭാരതത്തിലേക്ക് കടന്നു കയറിയ 3 പാക്ക് വിമാനങ്ങളെ ഭാരത്തിന്‍റെ നാറ്റ് വിമാനങ്ങള്‍ വെടിവച്ചിടുന്നു 

1971 ഡിസംബര്‍ 23 : യു . എന്‍  രക്ഷാസമിതി യില്‍ അടുത്ത രണ്ടു വര്‍ഷത്തെക്കുകുടി  ഭാരതം തിരഞ്ഞെടുക്കപ്പെടുന്നു 

1971 ഡിസംബര്‍ 23 :  ഭാരത അതിര്‍ത്തി ഭേതിച്ചുവന്ന 
മൂന്നു പാക്ക്  വിമാനങ്ങള്‍ കു‌ടി വെടിവച്ചിടുന്നു 


1974 ജൂലായ് 14 : ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബോക്സൈറ്റ് നിക്ഷേപം ഒറീസയില്‍ കണ്ടെത്തുന്നു

1974 ഒക്ടോബര്‍ 20: ഭാരതത്തിലെ ഏറ്റവും വലിയ ഫ്ലൈഓവറിന്‍റെ ഉത്ഘാടനം ന്യൂഡല്‍ഹിയില്‍ നടന്നു

1974 ഡിസംബര്‍ 3: വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്‍റെ ‘കാമസുരഭി’ എന്ന മലയാള കൃതിക്ക് കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്

1971 ഡിസംബര്‍ 8: ബംഗ്ലാദേശിലെ പാക്ക് സൈന്യത്തോട് ഭരതസേനക്കുമുന്പില്‍ കീഴടങ്ങിക്കോളളുവാന്‍ കരസേനമേധാവി ജന: മനേഷ് ഷാ ആവശ്യപ്പെടുന്നു

1971 ഡിസംബര്‍ 16 : ബംഗ്ലാദേശിലെ പാക്ക്സേന ഭാരത സേനക്കുമുന്‍പില്‍ നിരുപാധികം കീഴടങ്ങുന്നു

1972 ജനുവരി 4 :ഏഷ്യയിലെ ആദ്യ സംരംഭമായ ക്രിമിനോളജി ആന്‍റെ് ഫോറിന്‍സിക്ക് സയന്‍സ് ഇന്‍സ്ററിററൂട്ട് ന്യൂഡല്‍ഹിയില്‍ ഉത്ഘാടനം നടന്നു

1972 ജനുവരി നെല്ലുല്‍പാദനത്തില്‍ ഭാരതം സ്വയംപര്യപ്തത നേടുന്നു

1976 സെപ്റ്റംബര്‍ 23: ഭാരതത്തെ യു. എന്‍. രക്ഷാസമിതിയിലെക്ക് അടുത്ത രണ്ടുവര്‍ഷത്തേക്ക് തെരഞ്ഞെടുത്തു

1976 സെപ്റ്റംബര്‍ 11: ഡല്‍ഹിയില്‍നിന്നും ബോംബെയിലേക്ക് പറക്കും വഴി സെപ്റ്റംബര്‍: 10 ന്, 79 യാത്രക്കാരോടൊപ്പം തട്ടി കൊണ്ട്പോയി ലാഹോറില്‍ ഇറക്കിയ ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍റെ ബോയിംഗ് വിമാനം മോചിപ്പിക്കുന്നു. വിമാന റാഞ്ചികളെ ലാഹോറില്‍ പിടികൂടി. യാത്രക്കാരും ജീവനക്കാരും ഡല്‍ഹിയില്‍ തിരിച്ചെത്തി

1977 ജനുവരി 18 : അടിയന്തിരാവസ്ഥയെ തുടര്‍ന്ന് ജയിലില്‍ ആയിരുന്ന മൊറാര്‍ജിദേശായിയും മറ്റു പ്രദിപക്ഷ നേതാക്കളും മോചിതരാകുന്നു

1976 ഏപ്രില്‍ 19: ഭാരതത്തിന്‍റെ ആദ്യ ഉപഗ്രഹം “ആര്യഭട്ട” വിജയകരമായ ഒരുവര്‍ഷ ദൌവ്ത്യം പൂര്‍ത്തിയാക്കുന്നു

1976 മെയ്‌ 25:സര്‍വോദയ നേതാവ് ജയപ്രകാശ്നാരായണന്‍ പ്രദിപക്ഷ നേതാക്കളുടെ സാനിധ്യത്തില്‍ പുതിയൊരു പ്രദിപക്ഷ പാര്‍ട്ടിയുടെ രൂപീകരണം പ്രഖ്യാപിക്കുന്നു

1976 ആഗസ്റ്റ് 27 : ഇന്ത്യന്‍ ആര്‍മിയിലെ ആദ്യ വനിതാ ജനറല്‍ മിസ്‌  ജര്‍ട്രൂഡ് ആലീസ് റാം മിലിട്ടറി നഴ്സിംഗ് സര്‍വീസിലെ ആദ്യത്തെ ഡയറക്റ്റര്‍ ആയി ചുമതല ഏല്‍ക്കുന്നു.

1976 ആഗസ്റ്റ്‌ 31: ഭാരത സ്റ്റേജ് നടന്‍ ശംബുമിത്ര മനിലയില്‍ മാഗ്സസെ അവാര്‍ഡ് ഏറ്റുവാങ്ങുന്നു

1973 ജനുവരി 26:ഭാരതത്തിലെ ഏറ്റവും ദൈര്‍ഘ്യംഏറിയ തീവണ്ടി സര്‍വിസ് ജയന്തി ജനത മാംഗ്ലുരില്‍ നിന്നും ഡല്‍ഹി ക്കും ഇടയില്‍ ഓടി തുടങ്ങുന്നു

1973 ജനുവരി 27: ആന്ധ്രയിലെ ശ്രീഹരിക്കോട്ടയില്‍ നിന്നും സ്വദേശ നിര്‍മിതമായ ഏറ്റവും വലിയ റോക്കറ്റ് “രോഹിണി­-560” വിജയകരമായി വിക്ഷേപിക്കുന്നു

1973 ഫെബ്രുവരി 6:കേരളത്തിലെ കുറ്റാടി ജലസേചന പദ്ധതി കമ്മീഷന്‍ ചെയുന്നു 

1973 ഫെബ്രുവരി 14:ഹിന്ദുസ്ഥന്‍ ഏറനോട്ടിക്സില്‍ നിര്‍മിച്ച ആദ്യത്തെ മിഗ് 21- എം വിമാനം ഭരതവ്യാമസേനക്ക്‌ കൈമാറുന്നു

1974 ജനുവരി  27 : ന്യൂഡല്‍ഹിയിലെ തീന്‍മൂര്‍ത്തിഭവനിലെ നെഹ്റുമെമ്മോറിയല്‍ ലൈബ്രറി  പ്രസിഡന്‍റെ് വി.വി.ഗിരി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

1972 നവംബര്‍ 18 :കടുവയെ ദേശിയ മൃഗമായി ഇന്ത്യന്‍ ബോര്‍ഡ്‌ ഫോര്‍ വൈല്‍ഡ്‌ ലൈഫ് അംഗീകരിക്കുന്നു.

1973 ജനുവരി 2 : കരസേനാമേധാവി ജനറല്‍ എസ്.എച്ച്.എഫ്.ജെ.മനേക്ഷക്ക് ഫീല്‍ഡ് മാര്‍ഷല്‍ പദവി നല്‍കുന്നു.

1973 ജനുവരി 10 : ഭാരതീയ ജനസംഘം പ്രസിഡന്‍റെ് ആയി എല്‍........ ........ കെ അദ്വാനിയെ തെരഞ്ഞെടുക്കുന്നു.

1973 ജനുവരി 22 : രണ്ട് ഘട്ടമുള്ള ഭാരതനിര്‍മ്മിത "സെന്‍റെോര്‍""" "''  റോക്കറ്റ് തുബയില്‍ നിന്നും വിക്ഷേപിക്കുന്നു.

1976 ഡിസംബര്‍ 9 : ഏഷ്യയിലെ ആദ്യ സംരംഭമായ ചെവി (ear) ബാങ്ക് ന്യൂഡല്‍ഹിയിലെ ഇര്‍വിന്‍ ആശുപത്രിയില്‍ ആരംഭിച്ചു.

1976 ജനുവരി 23: നഷ്ട്ടപ്പെട്ടുപോയ കപിലവസ്തു നഗരം (ബുധന്‍ തന്‍റെ ജീവിതത്തിലെ 29 വര്‍ഷം ഇവിടെയാണ്  കഴിച്ചുകൂട്ടിയത് ) ഉത്ഖനനത്തെത്തുര്‍ന്ന് കണ്ടെത്തുന്നു.

1976 ഫെബ്രുവരി 11: കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മാണംആരംഭിക്കുന്ന ആദ്യത്തെ കപ്പലിന് പ്രദാനമന്ത്രി ഇന്ദിരാഗാന്ധി കീലിടുന്നു.

1972  ജൂണ്‍ 3: ഭാരതത്തില്‍ നിര്‍മിച്ച ആദ്യത്തെ യുദ്ധകപ്പല്‍ 'ഐ. എന്‍ .എസ് നീലഗിരി ' പ്രധാനമന്ത്രി ബോംബെയില്‍ കമീഷന്‍ ചെയ്തു .

1972 ജൂണ്‍  27 : ഭാരതീയഭാഷയില്‍ ആദ്യസംരംഭമായ ജര്‍മന്‍ മലയാളം നിഘണ്ടു പ്രസിധീകരിക്കപ്പെട്ടു.

1972 ആഗസ്റ്റ്  7: എച്ച്.എം.ട്ടി. നിര്‍മ്മിച്ച ആദ്യത്തെ ആട്ടൊമാറ്റിക് ലെറ്റര്‍ പ്രസ് (അച്ചടി യന്ത്രം ) പുറത്തിരക്കുന്നു.

1972 ആഗസ്റ്റ്‌ 15:പ്രശസ്ത നിയമഇ്ഞന്‍ ഡോ.നഗേന്ത്രസിംഗിനെ ലോകകോടതിയിലേക്ക് നാമനിര്‍ദേശം ചെയ്തു.

1974 മാര്‍ച്ച്‌ 17 : ലോകത്തിലെ ആദ്യത്തെ സിംഹസഫാരി പാര്‍ക്ക്‌ ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കില്‍ ആരംഭിച്ചു.

1974 മാര്‍ച്ച്‌ 22 : ലോകത്തിലെ ആദ്യത്തേത് എന്ന് വിശേഷിപ്പിക്കപ്പെട്ട നാഷണല്‍ ഫോസില്‍ പാര്‍ക്കിന്‍റെ നിര്‍മാണം ആരംഭിച്ചു.

1974 മെയ്‌ 18 : രാജസ്ഥാനിലെ പൊഖ്റാനില്‍ ആദ്യമായി അണുവിസ്ഫോടനം നടത്തി ഭാരതം ലോകത്തിലെ ആറാമത്തെ അണുശക്തി രാഷ്ട്രമായി .

1974 ജൂലായ്‌ 12 : തൂത്തുക്കുടിയെ രാജ്യത്തെ പത്താമത്തെ വന്‍ തുറമുഖമായി പ്രഖ്യാപിക്കുന്നു.

1976 ഫെബ്രുവരി 18 : ഭാരതം നിര്‍മിച്ച യുദ്ധക്കപ്പല്‍ ഐ .എന്‍...... ..എസ്. ഉദയഗിരി മുംബൈയില്‍ കടലില്‍ ഇരക്കുന്നു.

1976 ഏപ്രില്‍ 1 : ടെലിവിഷന്‍ റേഡിയോയില്‍ നിന്നും വിഭജിച്ച് ദൂരദര്‍ശന്‍ എന്ന പ്രത്യേക കോര്‍പറേഷന്‍ രൂപികരിക്കുന്നു.

1972 ഫെബ്രുവരി 1: നാഷണല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കുന്നു.

1972 ഒക്ടോബര്‍ 2 : ബോംബേ ടെലിവിഷന്‍ കേന്ദ്രം ആരംഭിച്ചു.


1976 ആഗസ്റ്റ്‌   27: ഇന്ത്യന്‍ ആര്‍മിയിലെ ആദ്യ വനിതാ ജനറല്‍ മിസ്‌ ജര്‍ട്രൂഡ് റാം മിലിട്ടറി നേഴ്സ്സര്‍വീസിലെ ആദ്യത്തെ ഡയറക്ട്ടറായി ചുമതല ഏല്‍ക്കുന്നു.

2019 ഏപ്രിൽ 20, ശനിയാഴ്‌ച

വള്ളുവനാടന്റെ പൊള്ളാച്ചി യാത്ര







വള്ളുവനാടന്റെ പൊള്ളാച്ചി യാത്ര 

വള്ളുവനാടന്റെ പൊള്ളാച്ചി യാത്ര - എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം ഏതെന്ന് ചോദിച്ചാൽ ഞാൻ പറയും ഞായറാഴ്ച്ചകളും , അവധി ദിനങ്ങളുമാണെന്ന് . എന്താന്നറിയോ കാരണം അന്നാണ്‌ ഞാൻ എന്റെ യാത്രകൾ നടത്തണ ദിവസം . ഞാൻ ഞാനായി തന്നെ ജീവിക്കുന്ന ദിവസം . ആഴ്ച്ചയിൽ ഒരിക്കൽ എങ്കിലും നമ്മൾ നമ്മളായി ജീവിക്കണ്ടെ. . എനിക്കിഷ്ടം എന്നും പഴമയയോടും തറവാടുകളോടും പ്രകൃതിയോടുമാണല്ലോ .
ഈ അവധി ദിനങ്ങളിലെ യാത്രകളിലൂടെ കേരളത്തിലെ ഏകദേശം 130 ഓളം തറവാടുകളും, ധാരാളം കാവുകളും, എല്ലാം കണ്ടു കഴിഞ്ഞു.ഈ യാത്രകളിലൂടെ ഞാൻ ഒരുപാട്‌ കാര്യങ്ങൾ മനസിലാക്കി. അതിലൊന്നാണ്‌ കേരളവും തമിഴ്‌നാടുമായുള്ള ബന്ധം .
എന്നും എനിക്ക്‌ തമിഴ്‌ ഏറ്റവും ഇഷ്ടപ്പെട്ട ഭാഷയാണ്‌. ആ സംസ്കാരവും അതെ . ചേരനും പാണ്ഡ്യനും, ചോളനും, പല്ലവനും എല്ലാം കുട്ടിക്കാലം മുതലെ മനസ്സിൽ ഉള്ളവരായിരുന്നു. അത്‌ പോലെ രജനിയും കമലും വിജയകാന്തും പ്രഭുവും ഖുശ്ബും എല്ലാം കൂടി എന്നെ തമിഴും പഠിപ്പിച്ചു. എപ്പോഴോ ഉള്ളിൽ തമിഴ്‌ പെൺകൊടിയെ വിവാഹം കഴിക്കണം എന്നാഗ്രഹം ഉള്ളിൽ കയറിയിരുന്നു . അത്‌ മലേഷ്യൻ ക്ലാരയിലൂടെ അവസാനിച്ചു( കരൂർ തമിഴ്‌ വംശജയായിരുന്നു).എന്തായാലും മീശയ്ക്ക്‌ പിരിച്ച്‌ വളർത്തുന്നുണ്ട്‌. ഏതേലും തമിഴ്‌ പെൺകൊടിയെ കല്യാണം കഴിക്കാൻ സാധിച്ചാലോ.തമിഴിനെ ഞാൻ ഭാഷയായി അല്ലാ കാണുന്നത്‌ , ഒരു അമ്മയായാണ്‌ ഞാൻ തമിഴിനെ കാണുന്നത്‌. സംസ്കാരത്തിന്റെ മാതാവ്‌ തമിഴ്‌. കേരളത്തിലെ യാത്രകൾ കഴിഞ്ഞിട്ട്‌ വേണം തമിഴ്‌ നാട്ടിലേക്ക്‌ കടക്കാൻ എന്ന് വിചാരിച്ച്‌ ഇരിക്കുകയായിരുന്നു ഞാൻ . ആകെ ഒരു ഞായറാഴ്ച്ചയല്ലെ ഉള്ളൂ , എന്താ ചെയ്യാ? അലക്ക്‌ ഒഴിഞ്ഞിട്ട്‌ അലക്കുകാരന്‌ കാശിക്ക്‌ പോകാൻ സമയമില്ലാ എന്ന് പറഞ്ഞ പോലെയായി എന്റെ സ്ഥിതി. പക്ഷെ ഞാൻ ആദ്യമെ ഒരു കാര്യം ചെയ്തു വച്ചിരുന്നു. തമിഴ്‌ നാട്ടിലെ ഏകദേശം ഭാഗങ്ങളിലെ എല്ലാം വല്ലിയ വ്യക്തികളെ പരിചയപ്പെട്ടു വച്ചിരുന്നു. ഈ കൗണ്ടർ ജമീന്ദാർ രാജ വംശങ്ങളിലേക്കെല്ലാം അവരിലൂടെ എനിക്ക്‌ എത്തിപ്പെടാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു.ഒരിക്കൽ ഞാൻ തമിഴ്‌നാട്‌ കാണാൻ പോകുമല്ലോ. . അന്ന് അവരെല്ലാം എന്നെ സഹായിക്കാം എന്നേറ്റിരുന്നു.എവിടെയ്ക്ക്‌ യാത്ര പോകുമ്പോഴും ആ നാട്ടിലെ ആരെലും പരിചയമുള്ളത്‌ നല്ലതാണ്‌ .ഒടുവിൽ ഞാൻ തന്നെ സമയം കണ്ടെത്തി . കഴിഞ്ഞ ഞായറാഴ്ച്ച ഞങ്ങളുടെ അയൽ നാടായ , കൗണ്ടർമ്മാരുടെയും ജമീന്ദാർമ്മാരുടെയും നാടായ പൊള്ളാച്ചിയിലേക്ക്‌ ഒരു യാത്ര.
തമിഴ്‌ നാട്ടിലെ സുന്ദരിയാണ്‌ പൊള്ളാച്ചി . എങ്ങ്‌ നോക്കിയാലും പച്ചപ്പ്‌. തെങ്ങിൻ തോപ്പുകളും, മറ്റു കൃഷിയിടങ്ങളാലും പൊള്ളാച്ചി സമ്പന്നമാണ്‌ . സിനിമാക്കാരുടെ സ്ഥിരം ഷൂടിംഗ്‌ ലൊക്കേഷൻ ആണ്‌ പൊള്ളാച്ചി. ഏറ്റവും കൂടുതൽ ശർക്കർ നിർമ്മാണ ശാലകൾ ഉള്ള, പച്ചക്കറി കൃഷി ഉള്ള നാട്‌ . മണ്ണിനെ ശപിക്കാതെ , അമ്മയെ പോലെ ആദരിച്ച്‌ മണ്ണിൽ പണിയെടുക്കുന്നവരുടെ സ്വർഗ്ഗ ഭൂമി അതാണ്‌ പൊള്ളാച്ചി. പൊള്ളാച്ചിയെ ഉപമിക്കുകയാണെൻ ഇങ്ങനെ പറയാം . ചിന്നതമ്പിയിലെ ഖുശ്ബു. അതാണ്‌ പൊള്ളാച്ചി . എന്താ ചന്തം , എന്താ ഒരു നിഷ്കളങ്കത ( ചിന്നതമ്പി സിനിമയിലെ ഖുശുബുവും , പൊള്ളാച്ചിയും)
കുട്ടിക്കാലത്ത്‌ ഏറ്റവും കൂടുതൽ കണ്ടത്‌ തമിഴ്‌ സിനിമകളാണ്‌ . ആദ്യം കണ്ട സിനിമ ചിന്ന തമ്പിയാണ്‌ . അന്ന് മുതലാണല്ലോ വലുതാകുമ്പോൾ എനിക്ക്‌ ഖുശ്ബുവിനെ കല്യാണം കഴിക്കണം എന്ന മോഹം വന്നത്‌ . ഖുശ്ബു എന്നെ ചതിച്ചതാ... എന്തായാലും ചിന്നതമ്പിയും, കിഴക്കുവാസലും, റിക്ഷാമാമനും തേവർ മകനും വാനത്തെ പോലെയും( 52 പ്രാവശ്യം) ഖുഷി (44 പ്രാവശ്യം - അച്ഛൻ ഫിലീം റെപ്പ്‌ ആയത്‌ കൊണ്ട്‌ സ്കൂൾ കാലത്തെ അവധി ദിനങ്ങൾ എല്ലാം നാലു ഷോയും ഒരേ സിനിമ കണ്ടു കൊണ്ടായിരുന്നു. എത്ര മനോഹരമായ ആചാരങ്ങൾ അല്ലെ ) എല്ലാ സിനിമകളും, പിന്നെ പാലക്കാടൻ ജീവിതവും എന്നെ തമിഴ്‌ നന്നായി സംസാരിക്കാൻ പഠിച്ചു . തമിഴ്‌ നാട്ടുകാർക്ക്‌ തങ്ങളുടെ ഭാഷ കൈകാര്യം ചെയ്യാൻ അറിയാവുന്ന ആളുകളെ വല്ല്യ താൽപ്പര്യാണ്‌.അത്‌ കൊണ്ട്‌ പൊള്ളാച്ചി യാത്രയ്ക്കും, മറ്റു തമിഴ്‌ പ്രദേശങ്ങളിലെ യാത്രയ്ക്കും എനിക്ക്‌ ഭാഷ വിഷയമായിരുന്നില്ലാ
കഴിഞ്ഞ ഞായറാഴ്ച്ച ദിവസം രാവിലെ എന്റെ രഥമായ ടീ വി എസ്‌ എന്റോർക്കിൽ , എന്റെ ടെറിട്ടറിയായ വള്ളുവനാടൻ ഗ്രാമമായ കോങ്ങാട്‌ നിന്ന് ഞാൻ പൊള്ളാച്ചിയിലേക്ക്‌ യാത്ര തിരിച്ചു. കയ്യിൽ ക്യാമറയും എഴുതാനുള്ള പുസ്തകവും കരുതി. യാത്രയ്ക്ക്‌ പോകുമ്പോൾ നല്ല ചൂടുണ്ടാകില്ലെ , അതും സ്കൂട്ടറിൽ അല്ലെ യാത്ര എന്നായി പലരുടെയും ചോദ്യം . എന്റെ അവധി ദിനങ്ങളിലെല്ലാം എന്റെ വേഷം ഖാദി ഫുൾ കുർത്തയും/ കുർത്തയോ ജീൻസും ആകും. അതിനാൽ നോ ചൂട്‌.രാവിലെ വീട്ടിൽ നിന്ന് ഒൻപത്‌ മണിക്ക്‌ ഇറങ്ങി ഞാൻ . ലക്ഷ്യ സ്ഥാനം പൊള്ളാച്ചിയും, തേവർ മകൻ സിനിമകൾ അടക്കം നൂറിലധികം സിനിമകൾ ഷൂട്ട്‌ ചെയ്ത സിംഗനല്ലൂർ പാലസും ആയിരുന്നു . പാലസിൽ ചെല്ലാൻ ഉള്ള അനുമതി മുന്നെ തന്നെ പാലസിന്റെ ഉടമസ്ഥനിൽ നിന്ന് മേടിച്ചിരുന്നു.വള്ളുവനാടന്റെ പടയോട്ടം പൊള്ളാച്ചിയിലേക്ക്‌ തുടങ്ങി.പാലക്കാട്‌ വഴി പാറ എലപ്പുള്ളി വഴി കൊഴിഞ്ഞാമ്പാറ പൊള്ളാച്ചി അതായിരുന്നു എന്റെ റൂട്ട്‌. പോകുന്ന വഴിയിലെ പ്രകൃതിയെ എല്ലാം സൈറ്റ്‌ അടിച്ച്‌ , ആസ്വദിച്ചുള്ള യാത്ര . എന്റെ വണ്ടിയെ പാസ്‌ ചെയ്ത്‌, എന്തോ വായുഗുളിക മേടിക്കാൻ പോണ പോലെ , ജാക്കറ്റ്‌ ഒക്കെ ഇട്ട്‌ സഞ്ചാരികൾ ബൈക്കിൽ പറ പറക്കുന്നത്‌ ഞാൻ കണ്ടു.
പാറ എലപ്പുള്ളി പ്രദേശങ്ങൾ കഴിഞ്ഞാൽ തന്നെ ഒരു തമിഴ്‌ നാട്‌ ഛായ തോന്നി തുടങ്ങും . കൊഴിഞ്ഞാമ്പാറ ,
ഗോപാലപുരം ചെക്ക്‌ പോസ്റ്റ്‌ ഒക്കെ കഴിഞ്ഞ്‌ പൊള്ളാച്ചിയിലേക്ക്‌ പ്രവേശിക്കുമ്പോൾ സാക്ഷാൽ തിരുവള്ളുവർ നമ്മെ സ്വീകരിക്കാൻ അതിർത്തിയിൽ കാത്ത്‌ നിൽക്കുന്നുണ്ടാകും . പ്രതിമയാട്ടോ . പാലക്കാട്‌ കഴിഞ്ഞതും പൊള്ളാച്ചി കയറിയ ഉടൻ തണൽ മരങ്ങൾ നിറഞ്ഞ മനോഹരമായ റോഡ്‌ കാണാൻ തുടങ്ങും. ആ തണൽ മരങ്ങൾ എന്നെ താലമെടുത്ത്‌ വരവേൽക്കുന്നത്‌ പോലെ തോന്നി എനിക്ക്‌. ആ മരങ്ങൾക്കെല്ലാം അരഞ്ഞാണം ഉണ്ടായിരുന്നു . ചൂട്‌ ലവലേശം അറിയാതെ ഉള്ള യാത്ര . കുറച്ച്‌ ദൂരം കഴിഞ്ഞ്‌ നരസിംഗപുരത്ത്‌ നടരാജൻ അണ്ണന്റെ കൊച്ചു ചായക്കടയിൽ വണ്ടി നിർത്തി ഞാൻ . ഒരു ചായ ഓർഡർ ചെയ്തു . വൃത്തിയുള്ള സ്റ്റീൽ ഗ്ലാസിൽ കിടിലൻ ചായ. അഞ്ച്‌ രൂപ്‌ ചായ. ആധുനികത തൊട്ടുതീണ്ടിയില്ലാത്ത ചായക്കടയാണത്‌. ടിഫിനും ചായയും കിട്ടുമവിടെ. നടരാജൻ അണ്ണനോട്‌ ഞാൻ പാലസിലേക്കുള്ള വഴി ചോദിച്ചു. വളരെ ആദരവോടെ തമ്പി എന്നെന്നെ അഭിസംബോധന ചെയ്ത്‌ അദേഹം എളുപ്പ വഴി തന്നെ പറഞ്ഞു തന്നു .അവിടെ നിന്ന് വീണ്ടും യാത്ര തുടങ്ങി . ക്യാമറ കഴുത്തിൽ തൂക്കിയിട്ടായിരുന്നു അവിടെ നിന്നുള്ള യാത്ര. കാരണം ഫോട്ടോ എടുക്കാൻ പോസ്‌ ചെയ്യുകയായിരുന്നു പൊള്ളാച്ചി എന്ന തമിഴരസി
പൊള്ളാച്ചിയിൽ നിന്ന് നാലുകിലോമീറ്റർ അകലെ ആണ്‌ സിംഗനല്ലൂർ എന്ന മനോഹരമായ ഗ്രാമം. ആ ഗ്രാമത്തിന്റെ തന്നെ മുഖമുദ്രയാണ്‌ ഈ പാലസ്‌. പാലസിലേക്ക്‌ പോകുമ്പോൾ തണൽ മരങ്ങൾ നിറഞ്ഞ ലെവൽ ക്രോസും, തെങ്ങിൻ തോപ്പുകളും നമ്മുടെ മനം കവരും. അത്‌ തീർച്ച.തേവർ മകൻ വീടെന്നും, മെത്തവീടെന്നും പേരുണ്ട്‌ ഈ പാലസിന്‌ .കൃത്യം 10.45 ന്‌ തന്നെ ഞാൻ പാലസിൽ എത്തി. അവിടെ എന്നെ സ്വീകരിക്കാൻ മലയാളികളായ കാര്യസ്ഥൻ ഉണ്ടായിരുന്നു . അദേഹം എന്നെ ആ പാലസിന്റെ ഉള്ളിലെല്ലാം കൊണ്ട്‌ പോയി കാണിച്ചു തന്നു . തേവർ മകനിൽ കമലഹാസൻ തേവർ ആയി വരുന്ന പോലെ ഗാംഭീര്യത്തോടെയായിരുന്നു പാലസിലേക്കുള്ള എന്റെ പ്രവേശനം.തേവർ മകനിലെ ഒരുപാട്‌ സീനുകൾ കണ്മുന്നിലൂടെ മാഞ്ഞു മറഞ്ഞു കൊണ്ടെ ഇരുന്നു. അവിടുത്തെ മട്ടുപാവിൽ കയറിയപ്പോൾ മനസ്സിലേക്ക്‌ ഓടി വന്നത്‌ ജയറാം കൗണ്ടമണി കോമ്പോയിൽ വന്ന മുറൈ മാമൻ സിനിമയിലെ കിടിലൻ സീനുകളായിരുന്നു . ഇത്രയും ഷൂടിംഗ്‌ കഴിഞ്ഞിട്ടും ആ പാലസിന്‌ ഒരു കേടും പാടു വരാതെ ഇരിക്കുന്നത്‌ കണ്ടപ്പോൾ എനിക്കദ്ഭുതം തോന്നി . 100ഇൽ അധികം പഴക്കമുള്ള കൗണ്ടർ വീടായിരുന്നു ഈ പാലസ്‌. ഉടമസ്ഥർ ഈ പാലസ്‌ ഒരു ഇറ്റലിക്കാരിക്ക്‌ വിൽക്കുകയും അവരിൽ ഇപ്പോഴത്തെ ഉടമസ്ഥൻ ശ്രീ ശബരി നാഥ്‌( പൊള്ളാച്ചി ആര്യാസ്‌ ഹോട്ടൽ ഓണർ) ആ പാലസ്‌ വാങ്ങുകയും, ലക്ഷങ്ങൾ മുടക്കി, ഈ പാലസ്‌ നന്നായി പരിപാലിച്ചു പോരുകയും ചെയ്യുന്നു. ഏകദേശം ഒരു മണിക്കൂർ അവിടെ ചിലവഴിച്ച്‌, ഫോട്ടോകൾ എല്ലാം എടുത്ത്‌ , കാര്യസ്ഥൻ ചേട്ടനോട്‌ യാത്ര പറഞ്ഞ്‌ ഞാൻ അവിടെ നിന്നിറങ്ങി
പാലസിൽ നിന്നിറങ്ങി ഞാൻ പാലസ്സിൽ താമസിച്ചിരുന്ന കൗണ്ടർമ്മാരുടെ ചരിത്രം അറിയാനായി അവിടെയുള്ള ആളുകളെ കാണാനായി ചെന്നു. കാലങ്ങൾക്ക്‌ മുന്നെ പാലസിൽ ഉള്ളവർ അവിടെ നിന്ന് പോയതിനാൽ പലർക്കും കൃത്യമായി ഒന്നും പറയാൻ കഴിഞ്ഞില്ലാ. നിരാശയോടെ തിരിക്കാൻ നിൽക്കുമ്പോഴാണ്‌ അവിടെ ഒരു ഉന്തു വണ്ടിയും അതിന്‌ ചുറ്റും കുറച്ച്‌ ചേട്ടന്മാരെയും കണ്ടത്‌. വേഗം പ്രതീക്ഷയോടെ അവിടെക്ക്‌ ചെന്നു ഞാൻ. അവിടെ ഉള്ള ചേട്ടന്മാരോട്‌ ഞാൻ കാര്യങ്ങൾ തിരക്കി. പ്രതീക്ഷ തെറ്റിയില്ലാ . വെള്ള ഷർട്ടെല്ലാ ഇട്ട്‌ ഇരിക്കുന്ന ഗണേഷ്‌ ഏട്ടൻ എന്നെ സഹായിക്കാം എന്നേറ്റു. പാലക്കാട്ട്‌ നിന്നാണെന്നും , പൊള്ളാച്ചിയെ കുറിച്ചും, മറ്റും അറിയാൻ വേണ്ടി വന്നതാണെന്നും പറഞ്ഞപ്പോൾ അവർക്ക്‌ വല്ല്യ സന്തോഷായി .അദേഹത്തിന്‌ മലയാളം സംസാരിക്കാനറിയാം . മണ്ണാർക്കാട്‌ ഒക്കെ വന്നിട്ടുണ്ടദ്ദേഹം . കോങ്ങാടും അറിയാം .ആ ഉന്തു വണ്ടി ഒരു മിനി ഹോട്ടലായിരുന്നു. അവരുടെ നാട്ടിലേക്ക്‌ അതിഥിയായി വന്ന എനിക്ക്‌ ഒരു ചായ ഓർഡർ ചെയ്തു അദേഹം . ഒരു ഒന്നൊന്നര ചായ, ചായകുടിച്ച്‌ പണം കൊടുക്കാൻ പോയ എന്നോട്‌ , ഞാൻ കൊടുക്കാം പണം താങ്കൾ ഞങ്ങളുടെ അതിഥി ആണ്‌ , ടിഫിൻ കൂടി കഴിക്കൂ എന്നായി ഗണേഷ്‌ അണ്ണൻ. ഇതാണ്‌ തമിഴന്റെ ആതിഥ്യം മര്യാദ. രാഷ്ട്രീയ നേതാവ്‌ കൂടിയായ ഗണേഷ്‌ ഏട്ടനോട്‌ ഇത്തിരി തമിഴ്‌ രാഷ്ട്രീയം ഒക്കെ പറഞ്ഞു അദേഹത്തെ ഉഷാറാക്കി . പാലസിന്റെ ചരിത്രം അറിയുന്ന അവിടുത്തെ പഞ്ചായത്ത്‌ പ്രസിഡണ്ടായ കൗണ്ടറുടെ വീട്‌ എനിക്ക്‌ പറഞ്ഞ്‌ തരികയും, അവിടെയുള്ള ജമീന്ദാർ പാലസിലേക്കും, അത്‌ പോലെ തമിഴ്‌ നാട്ടിലെ ഏത്‌ സ്ഥലത്തേക്ക്‌ പോകാനും എന്നെ സഹായിക്കാം എന്നും ഗണേഷ്‌ ഏട്ടൻ പറഞ്ഞു . അവരോടെ നന്ദി പറഞ്ഞ്‌ , മനസ്സ്‌ നിറഞ്ഞ്‌, അവരുടെ കൂടെ ഫോട്ടോ എടുത്ത്‌ ഞാൻ കൗണ്ടറുടെ വീട്ടിലേക്ക്‌ ചെന്നു .
കൗണ്ടറുടെ വീട്ടിൽ പോയി കാളിംഗ്‌ ബെൽ അടിച്ചതും അദേഹത്തിന്റെ പത്നിയും മക്കളും പുറത്തേക്ക്‌ വന്നു. ഞാൻ എന്റെ ആഗമനോദ്ദേശം പറഞ്ഞു . സിംഗനല്ലൂർ പാലസ്‌ കണ്ടു എന്നും അവിടുത്തെ ചരിത്രം അറിയാൻ വേണ്ടി വന്നതാണെന്നും ഞാൻ പറഞ്ഞു . കൗണ്ടർ പുലർച്ചെ യാത്ര കഴിഞ്ഞു വന്നതെ ഉള്ളൂ , ഇപ്പോൾ ഉറങ്ങുകയാണെന്ന് അവർ പറഞ്ഞു . ആ സമയത്ത്‌ എനിക്ക്‌ കൗണ്ടരെ ഉണർത്താൻ പറയാൻ തോന്നിയില്ലാ. ഞാൻ അദേഹത്തിന്റെ നമ്പർ മേടിച്ച്‌ വൈകുന്നേരം വിളിക്കാം എന്ന് പറഞ്ഞ്‌ ഇറങ്ങി. അപ്പോൾ കൗണ്ടറുടെ പത്നി എന്നോട്‌ ചായ കുടിച്ച്‌ പോകാം എന്നായി. ഞാൻ വേണ്ടാ , ഇപ്പോൾ കുടിച്ചതെ ഉള്ളൂ എന്ന് പറഞ്ഞു . എങ്കിൽ ജൂസ്‌ എടുക്കട്ടെ എന്നായി. നോക്കൂ അവരുടെ ആതിഥ്യ മര്യാദ. അന്യനാട്ടിൽ നിന്ന് വന്ന ഒരാളോട്‌ അവർ കാണിക്കുന്ന മര്യാദ നോക്കൂ. എന്തായാലും സ്നേഹപൂർവ്വം അത്‌ നിരസിച്ച്‌ ഞാൻ സിംഗനല്ലൂർ ഗ്രാമത്തിൽ നിന്നിറങ്ങി.
പൊള്ളാച്ചി പാലക്കാടൻ റോഡിൽ കയറിയതും അതാ പനനൊങ്ക്‌ വിൽക്കുന്ന അണ്ണൻ നിൽക്കുന്നു. അവിടെ വണ്ടി നിർത്തി . ചൂട്‌ പ്രദേശത്ത്‌ ജീവിക്കുന്നവർ ആ ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗവും പ്രകൃതി തന്നിട്ടുണ്ട്‌. അതാണ്‌ പനനൊങ്കും പന നീരും, ഇളനീരും എല്ലാം . പനയോല കുമ്പിൾ കുത്തിയതിൽ , അതി മധുരമുള്ള പനനീരും, അതിൽ ഭംഗിക്ക്‌ ഇത്തിരി പന നൊങ്കും ഇട്ട്‌ അങ്ങുട്‌ കാച്ചി ഞാൻ . ന്റെ കൃഷ്ണാ, ആ നീർ വയറിലേക്ക്‌ എത്തുമ്പോഴുള്ള തണുപ്പ്‌. ഒരു എയർ കണ്ടീഷൻ വയറിൽ പിടിപ്പിച്ച അവസ്ഥ. പന നൊങ്കും പന നീരും കുടിച്ച്‌ വയർ നിറച്ചു ഞാൻ . ഉഷാറായി വള്ളുവനാടൻ . പടയപ്പാ ഫീൽ 😜😜😜. നേരെ പൊള്ളാച്ചി ആര്യാസിൽ ചെന്ന് ശബരി അണ്ണനോട്‌ നന്ദി പറഞ്ഞ്‌,ഞാൻ പാലക്കാട്ടേക്ക്‌ തിരിച്ചു. പാലക്കാട്‌ പൊള്ളാച്ചി റോഡിൽ ഉള്ള മുത്തൂർ ജമീൻ പാലസും , മറ്റു നാടൻ കാഴ്ച്ചകളും ആസ്വദിച്ച്‌, പനനൊങ്ക്‌ നൽകിയ ലഹരിയും കുളിരും കാരണം ചൂടറിയാതെ 3 മണിക്ക്‌ ഞാൻ പാലക്കാട്‌ എത്തി.
ഇനിയും മൂന്നാലു ഞായറാഴ്ച്ചകൾ പൊള്ളാച്ചിയിൽ പോകേണ്ടതായുണ്ട്‌ , കാണാൻ അനവധി കിടക്കുന്നു. കാണാൻ അനുമതിയും ലഭിച്ചു കഴിഞ്ഞു. അനുമതി മേടിച്ച്‌ പോകുമ്പോൾ സ്വീകരണം എല്ലാവടെയും രാജകീയമായിരിക്കും. നമ്മുടെ പെരുമാറ്റവും കൂടി അങ്ങനെ ആകണം എന്ന് മാത്രം . കാത്തിരിക്കൂ പ്രിയരെ വള്ളുവനാടന്റെ തൂലികയിൽ ഇനിയും വിരിയും പൊള്ളാച്ചിയിലെ അരമനകളുടെ വീര കഥകൾ..

സ്വപ്നനഗരത്തിലേക്ക് ഒരു സഞ്ചാരം [മലേഷ്യ] ഭാഗം 2;;;

സ്വപ്നനഗരത്തിലേക്ക് ഒരു സഞ്ചാരം [മലേഷ്യ] ഭാഗം 2;;;

മലേഷ്യയിലെ സ്വാതന്ത്ര്യത്തിനു ശേഷം ബ്രിട്ടീഷ് പതാക  താഴ്ത്തികെട്ടിയ നഗരചതുരമായ ദത്താരന്‍ മെര്‍ദേക്ക[മെര്‍ദേക്കയിലെ ഇന്‍ഡിപെന്‍ഡന്‍സ് സ്ക്വയര്‍] യാണ് നഗരത്തിലെ മറ്റൊരു ആഹര്‍ഷണം.ലോകത്തെ ഏറ്റവും ഉയരംകൂടിയ ധ്വജസ്തംഭങ്ങളിലൊന്നാണ് ഇവിടെ ഉള്ളത്.ഇതിന് എതിര്‍വശത്തായി 1897-ല്‍ നിര്‍മ്മിച്ച ബ്രിട്ടീഷ് ഭരണകേന്ദ്രമായിരുന്ന അബ്ദുള്‍സമദ് കൊട്ടാരം സ്ഥിതിചെയ്യുന്നത്. മലേഷ്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട സന്ദര്‍ശന സ്ഥലങ്ങളിലൊന്നാണ് ലിറ്റില്‍ഇന്ത്യ. ഇന്ത്യന്‍ ജീവിതം തുടിക്കുന്ന തെരുവുകളാണ് ഇവിടെ ഉള്ളത്.നഗരത്തിലെ ഏറ്റവും പഴക്കമുള്ള ഇന്ത്യന്‍ കുടിയേറ്റ മേഖലയാണിത്‌.ഉടുപ്പിഹോട്ടലുകളും,ഹാന്‍ഡ്‌ലൂം കടകളും    എല്ലാംതന്നെ ഇന്ത്യന്‍ തെരുവുകളില്‍  നില്‍ക്കുന്ന പോലെ.നഗരത്തിന്‍റെ    ഹൃദയഭാഗത്തുള്ള അതുല്ല്യമായ ഭക്ഷണ കേന്ദ്രമാണ് ജലാന്‍അളോര്‍. 

ജലാന്‍അളോര്‍

അതിവിശാലമായ സ്ട്രീറ്റില്‍ നിറയെ റസ്റ്റോറണ്ടുകളും,അവയുടെയെല്ലാം മുന്നിലായി വഴിയില്‍ ഇറക്കി ഇട്ടിരിക്കുന്ന ഇരിപ്പിടങ്ങളും,പലതരം ഭക്ഷണത്തിന്‍റെ കൊതിപ്പിക്കുന്ന മണവും,ആളുകളുടെ ബഹളങ്ങളും എല്ലാംകൂടി ഒരനുഭവം തന്നെയാണിത്.ഭക്ഷണം കഴിക്കാനിരിക്കുന്നവരുടെ ഇടയില്‍ കൂടിയാണ് ആളുകളുടെ നടപ്പാതയും. പലതരം മത്സ്യങ്ങളും,ഞണ്ടുകളും,ചെറിയ കമ്പില്‍ കോര്‍ത്ത് മസാലകള്‍ പുരട്ടി കനലില്‍ ചുട്ട്  ചൂടോടെ വാങ്ങി ആയിരക്കണക്കിന് ആളുകളുടെ ബഹളങ്ങളില്‍ ഇരുന്ന് ആശ്വദിച്ച് കഴിക്കുന്ന കാഴ്ചകളും,

ജലാന്‍അളോര്‍
റസ്റ്റോറണ്ടുകളുടെ മനോഹരമായ മെനുകാര്‍ഡുകള്‍ കാട്ടി ആളുകളെ ക്യാന്‍വാസ് ചെയ്യുന്നവരുടെ തിരക്കുകളും ഒരിക്കലും മറക്കാത്ത അനുഭവമാണ്.ഈ സ്ട്രീറ്റ് റസ്റ്റോറണ്ടുകള്‍ സിറ്റി സെന്‍ട്രായ ബുക്കിറ്റ് ബിന്‍റ്റാങ്ങിന്‍റെ ഭാഗമാണ്.

ജലാന്‍അളോര്‍.

ബുക്കിറ്റ് ബിന്‍റ്റാങ്ങിന്‍റെ മറ്റ് ആകര്‍ഷണങ്ങളാണ് 48 നിലകളുള്ള ലോകത്തെ അഞ്ചാമത്തെ വലിയകെട്ടിടമായ ഇരട്ടടവര്‍ സമുച്ചയമാണ് ബിര്‍ജയ ടൈംസ്‌ സ്ക്വയര്‍. ഈ ടവറില്‍ സ്റ്റാര്‍ഹോട്ടല്‍ കൂടാതെ നൂറുകണക്കിന് റസ്റ്റോറണ്ടുകള്‍,സ്വിമ്മിംഗ് പൂളുകള്‍,9 സിനിമാ ശാലകള്‍, ഏഷ്യയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ തീംപാര്‍ക്ക് എന്നിങ്ങനെയുള്ള വേണ്ടതെല്ലാം ഒരു കൂരക്കു കീഴിലായി വിന്യസിച്ചിരിക്കുന്നു.നഗരത്തിലെ മോണോറെയിലില്‍ കയറിയാല്‍ ഈ ടവറിനുള്ളില്‍ ഇറങ്ങുവാന്‍ കഴിയും.

ജലാന്‍അളോര്‍

ഈ ടവറുകള്‍ കൂടി ഉള്‍പ്പെട്ട കേന്ദ്രമാര്‍ക്കറ്റ്,വിശാലമായ സുവിനിയര്‍ ഷോപ്പുകള്‍,ആന്റിഗ്രാഫ്റ്റ് ഷോപ്പുകള്‍,സ്റ്റാച്ചു ഷോപ്പുകള്‍,എന്നിങ്ങനെ വിശാലമായ ഷോപ്പിങ്ങുവിസ്മയമാണ് ബുക്കിറ്റ് ബിന്‍റ്റാങ്ങു.ഇവിടുത്തെ മറ്റൊരു ആകര്‍ഷണം പാചക സ്റ്റുഡിയോ ആണ്.

സിറ്റിവ്യൂ

അടുക്കളയില്‍ പാത്രങ്ങള്‍ ഉപയോഗിക്കേണ്ടരീതി,പലരാജ്യങ്ങളുടെ ഭക്ഷണ പാചകങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസുകള്‍ എന്നിവയാണ് പ്രധാനമായും ഇവിടെയുള്ളത്. ഇവിടുത്തെ കാഴ്ചകള്‍കണ്ട് വസ്ത്രഷോപ്പിങ്ങിന്‍റെ വര്‍ണ്ണപ്രപഞ്ചമായ ചൌക്കിറ്റ് മാര്‍ക്കറ്റിലേക്ക്.വഴിവക്കിലുള്ള പലവര്‍ണ്ണകുടക്കീഴില്‍ ഉള്ള സ്റ്റാളുകള്‍ വര്‍ണ്ണപ്രപഞ്ചം സൃഷ്ട്ടിക്കുന്നു.


സിറ്റിവ്യൂ

പച്ചകറികള്‍,സുഗന്ധവ്യജനങ്ങള്‍ ,ഇറച്ചി,മത്സ്യം,പട്ടുവസ്ത്രങ്ങള്‍,പലരാജ്യങ്ങളുടെ പഴവര്‍ഗ്ഗങ്ങള്‍, കേരളത്തിലെ ചക്കകുരു,മാങ്ങ,തുടങ്ങി കിട്ടാത്തതായിട്ടോന്നുമില്ലവിടെ. നഗരത്തിലെ മറ്റൊരു ആകര്‍ഷണം  ഷാആലം പട്ടണത്തിലെ ഐസിറ്റിയും, ആര്‍ട്ട്മ്യൂസിയവുമാണ്.ഐസിറ്റിയില്‍ ഷോപ്പിംഗ്‌ മാളുകളാണധികവും. വൈദുതദീപാലംക്രിതമായ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത.വിവിധ വര്‍ണ്ണങ്ങളിലുള്ള മാളുകളുടെ കളര്‍പാച്ചിങ്ങുകള്‍ കാണേണ്ടത് തന്നെയാണ്.

സിറ്റിവ്യൂ

വര്‍ണ്ണങ്ങളുടെ ഒരു മായാപ്രപഞ്ചം.ആര്‍ട്ട്മ്യൂസിയത്തിലെ ത്രിമാന ശൈലിയില്‍ ഒരുക്കിയിട്ടുള്ള ചിത്രങ്ങളും,ശില്‍പ്പങ്ങളും കണ്ടാല്‍ യാഥാര്‍ഥ്യമേത്,ചിത്രമേതെന്നു തിരിച്ചറിയാന്‍ പറ്റാത്ത അത്ഭുത കാഴ്ചകളുടെ കലവറയാണിത്.നഗരക്കാഴ്ചകള്‍ കാണുവാന്‍ സിറ്റിടൂര്‍ ബസ്സുണ്ട്.ഒരു തവണ ടിക്കറ്റെടുത്താല്‍ ക്വാലാലംപൂര് സിറ്റിമുഴുവനും കാണുവാന്‍ സാധിക്കും.

സിറ്റിവ്യൂ

ഒരു ദിവസം മുഴുവനും ഈ ടിക്കറ്റില്‍ യാത്രചെയ്യാവുന്നതാണ്. അതിവിശാലമായ കൊടും കാടിനുനടുവിലൂടെ ഉള്ളയാത്രപോലെയാണിത്. കാട് കൂറ്റന്‍ കെട്ടിടങ്ങളാണെന്ന് മാത്രം.പത്തും നാല്‍പ്പതും നിലകളുള്ള പല ആകൃതിയിലും,വര്‍ണ്ണങ്ങളിലുമുള്ള കെട്ടിടങ്ങളുടെ മായാപ്രപഞ്ചം.ബാക്കിയുള്ള മലേഷ്യന്‍ വിശേഷങ്ങള്‍ അടുത്ത ഭാഗത്ത്''';;''';'''';