വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ ഒരു കഥയില്‍ (ഹര! ഹര! ശിങ്കിടിമുങ്കന്‍ ! ) പേരു പരാമര്‍ശി ക്കുന്ന കാഞ്ഞിരമറ്റം ശൈഖ് ഫരീദുദ്ദീന്‍ (റ) ന്റെ മഖ്‌ബറയില്‍ ആണ്ടുതോറും ജനു : 14 നാണ് കൊടികുത്ത് ചന്ദനക്കുടം നേര്‍ച്ച ഉറൂസ് നടക്കുന്നത്. ഇവിടെ നിന്നും ഏതാനും കി. മീ. അകലെ വൈക്കം താലൂക്കിലെ തലയോല പ്പറമ്പിലാണ് ബഷീര്‍ ജനിച്ചത്. ചന്ദനക്കുടം നേര്‍ച്ച ഉറൂസ് ജനു : 14 ന് ആചരിക്കുവാന്‍ പ്രത്യകിച്ച് കാരണമുണ്ട്. ശബരിമലക്ക് പുറത്ത് വാവര്‍ക്ക് ഒരു പള്ളിയുള്ളത് ഇവിടെയാണ്. കിഴക്കേ ദിക്കിലേക്ക് അഭിമുഖമായ മഖ്‌ബറ ഒരു കുന്നിന്‍ ചരിവിലാണ് സ്ഥാപിക്കപ്പെട്ടത്. ആ കുന്നിനു മുകളില്‍ കിഴക്കേ ദിക്കിലേക്കു തന്നെ അഭിമുഖ മായി വാവരുപള്ളി സ്ഥിതി ചെയ്യുന്നു. ഇത് മലേപ്പള്ളി എന്നും അറിയപ്പെടുന്നു. പടിഞ്ഞാറുഭാഗം കടലിറങ്ങി രൂപപ്പെട്ട കരിനിലങ്ങളാണ്.
അന്ന്, അരയന്മാരുടെ ആവാസകേന്ദ്രമായ പൂണിത്തുറ ( കൊച്ചി രാജാക്കന്മാര്‍ കൊട്ടാരത്തില്‍ വെള്ളം കയറുകയാലാണ് പൂണിത്തുറയില്‍ വന്നത്. അതോടെ ഇവിടം 'തിരു' പൂണിത്തു റയായി. പിന്നീട് തൃപ്പൂണിത്തുറയായി. കടല്‍ത്തീരത്തിന്റെ - 'തുറ'യുടെ - ഒര്‍മ്മകളും പേറി ചമ്പക്കര ഇന്നും മത്സ്യവിപണന കേന്ദ്രമായി നിലനില്‍ക്കുന്നു ) കടുത്തുരുത്തി യും (കടല്‍ത്തുരുത്ത് ) കടല്‍ത്തീരത്തായിരുന്നു. ഇതിന് ഇടയില്‍ പെട്ടതാണ് കാഞ്ഞിരമറ്റം മലയും. മറ്റൊരു കഥകൂടി ഐതിഹ്യ വിദുക്കള്‍ പറയുന്നുണ്ട്. പടിഞ്ഞാറ് കടലില്‍ വെച്ച് ഒരു കപ്പല്‍ മുങ്ങാന്‍ തുടങ്ങുമ്പോള്‍ ഉടമ നേര്‍ന്നതാണ് പള്ളിയിലെ 40 അടി നീളമുള്ള കൊടി എന്ന്. അത് കപ്പലിന്റെ നീളം തന്നെയാണ്. ആനപ്പുറത്ത് നിന്നാണ് ഉയരത്തിലുള്ള കൊടിമരത്തലപ്പിലേക്ക് ഇത് വലിച്ചു പൊക്കുന്നത്. കൊടിയുടെ നീളത്തെക്കുറിച്ചുള്ള അന്വേഷണ മാകാം ഇത്തരം ഒരു ഐതിഹ്യത്തെ രൂപപ്പെടുത്തിയത്. ഇത്രക്ക് നീളം വരുന്ന കൊടി മറ്റെങ്ങും കാണാനുമില്ല. കപ്പലും കടലുമായി അത് ബന്ധപ്പെട്ടിരിക്കു ന്നതിനാല്‍ കാഞ്ഞിരമറ്റം കടല്‍ത്തീരത്താ യിരുന്നു എന്ന നേര് വിളിച്ചോതുന്നുന്നുണ്ട്. ഭൂമിശാസ്‌ത്രപരമായ തെളിവുകളും ഇതിന് അനുകൂലമാണ്. പ്രചാരകനായ ഫരീദുദ്ദീന്‍ കടല്‍ മാര്‍ഗമാണ് കാഞ്ഞിരമറ്റത്ത് എത്തുന്നതും.
ശൈഖ് ഫരീദുദ്ദീന്‍ ആരായിരുന്നുവെന്ന കാര്യത്തില്‍ കുറച്ചുകാലം മുമ്പുവരെ അന്വേഷണങ്ങള്‍ ഒന്നും നടന്നിരുന്നില്ല. സമീപവാസിയും അധ്യാപകനും ഗ്രന്ഥകാരനുമായ ടി എ ഹസന്‍കുട്ടി ഫരീദുദ്ദീന്റെ ജീവചരിത്രഗ്രന്ഥം എഴുതുന്നതുവരെ. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അല്‍ - ഹിന്ദ് പബ്ലിഷേഴ്‌സാണ് പുസ്‌തകം പ്രസിദ്ധീകരിച്ചത്. ഫരീദുദ്ദീനെ കുറിച്ച് ആധികാരികമായ അറിവുതരുന്ന പുസ്‌തകം ഇതൊന്നു മാത്രമാണ്. ദീര്‍ഘനാളത്തെ പഠന - പാരായണ യാത്രയുടെ കഠിനമായ ശ്രമത്തിനൊടുവിലാണ് ഹസന്‍കുട്ടി മാഷ് ചരിത്രപുരുഷനെ വീണ്ടെടുക്കുന്നത്.
ഫരീദുദ്ദീന്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്നും മതപ്രചരണാര്‍ത്ഥം സഞ്ചരിച്ചാണ് കാഞ്ഞിരമറ്റത്ത് എത്തിച്ചേരുന്നത്. ഇവിടെ എത്തിയശേഷം മറ്റെങ്ങോ ട്ടെങ്കിലും സഞ്ചരിച്ചിട്ടുണ്ടോ എന്നറിയാന്‍ മാര്‍ഗങ്ങളില്ല. എന്നാല്‍ കാഞ്ഞിരമറ്റത്ത് ആരാധനാലയമല്ല സ്ഥാപിച്ചത്. കാരുണിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിലയം എന്ന നിലക്ക് തന്റെ വാസസ്ഥാനമാണ് സ്ഥാപിച്ചത്. വാവരുപള്ളി ഫരീദുദ്ദീന്‍ സ്ഥാപിച്ചതാണോ എന്നും കൃത്യമായി പറയാനാവില്ല. എന്തായാലും അതും ഒരു ആരാധനാലയമല്ല. സ്‌മാരകം മാത്രമാണ് ഇന്നും. പടിഞ്ഞാറ് കടലിറങ്ങി രൂപപ്പെട്ട തുരുത്തുകളായ കാട്ടിക്കുന്നിലും ചെമ്പിലും വ്യത്യസ്‌ത മഖ്‌ബറകള്‍ ഉണ്ട്. മറ്റാരുടെയെങ്കിലും മഖ്‌ബറ വാവരുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണോ എന്നും പറയാനാവില്ല. പ്രാഥാന്യമില്ലാത്തവരെയും സാധാരണക്കാ രെയും മഖ്‌ബറക്ക് ചുറ്റുമുള്ള പറമ്പില്‍ എവിടെയെങ്കി ലുമൊക്കെ ഖബറടക്കി യിരുന്നു. അന്ന് പ്രത്യേകം സെമിത്തേരി ഉണ്ടായിരുന്നില്ല. ഫരീദുദ്ദീനെ ഖബറടക്കിയത് വലിയ കുടീരമായി ഉയര്‍ത്തി പടുത്തു. ആര്‍ക്കും സന്ദര്‍ശിക്കാവുന്ന രീതിയില്‍ ഇപ്പോഴും സംരക്ഷിച്ചു പോരുന്നു. 1982ല്‍ ഈ മഖ്‌ബറ പുതുക്കിപ്പണിയുന്നതുവരെ അതിനംകം പോര്‍ട്ടുഗലില്‍ നിന്നും കൊണ്ടുവന്ന തറയോടുകള്‍ വിരിച്ചതും സ്‌ഫടികത്തില്‍ തീര്‍ത്ത നിരവഥി അലങ്കാരവിളക്കുകള്‍ തൂങ്ങുന്ന മച്ചുകളുമുള്ള, മരം കൊണ്ടു തീര്‍ത്ത ഒരു മാളിക തന്നെയായിരുന്നു. അന്നത്തെ വാസ്‌തുവിദ്യ അനുസരിച്ച് ആവുന്ന തരത്തില്‍ താഴികക്കുടം പോലെ, ഓടുമേഞ്ഞതാണ് ഖബറിടത്തിന്റെ മേല്‍ക്കൂര. അതിപ്പോഴും പഴയപടിതന്നെ നിലനിര്‍ത്തിയിട്ടുണ്ട്.
ഫരീദുദ്ദീന്‍ ആരെയും നിര്‍ബന്ധപൂര്‍വം മതപരിവര്‍ത്തനത്തിന് പിരേരിപ്പിച്ചില്ല എന്നതിന് തെളിവാണ് ഈ സ്ഥലം ഇന്നും ഒരു മുസ്ലീം ഭീരിപക്ഷപ്രദേശമല്ല എന്നുള്ളത്. മഖ്‌ബറക്ക് സമീപമുള്ള വീടുകള്‍ പരിശേധിച്ചാലും അന്യമതസ്ഥരാണ് കൂടുതല്‍ എന്നതും ഈ നിരീക്ഷണ ത്തിന് ബലം നല്‍കുന്നു. എന്നാല്‍ പ്രചരിപ്പിക്കപ്പെട്ടതുപോലെ വെട്ടിപ്പിടിക്കാന്‍ വേണ്ടി അതിക്രമിച്ചെത്തിയവരല്ല, ഫരീദുദ്ദീനെ പോലെയുള്ള പ്രചാരകര്‍, തങ്ങളുടെ നിലപാടുകളോട് യോജിപ്പുള്ളവരെ തഴഞ്ഞില്ല എന്നു മാത്രം. കൂടുതലായ വിവരങ്ങള്‍ ജീവചരിത്രത്തില്‍ വായിക്കാം
ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ പെട്ട ക്ഷേത്രങ്ങളുടെ നാട് എന്നറിയപ്പെടുന്ന വേമ്പനാട്ടു കായലിലെ പെരുമ്പളം ദ്വീപാണ് ആമചാടിതേവന്റെ ജന്മസ്ഥലം. 1967 വരെ ജീവിച്ചിരുന്ന തേവന്റെ ജനന തിയതിയെപ്പറ്റി വ്യക്തമായ രേഖകളില്ല. പെരുമ്പളത്തുനിന്നും വേമ്പനാട്ടു കായലിലൂടെ ബോട്ടില്‍ 15 മിനിട്ടു യാത്ര ചെയ്‌താല്‍ എറണാകുളം ജില്ലയുടെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള പൂത്തോട്ട യിലെത്താം. മറ്റൊരു പ്രത്യേകതയും പൂത്തോട്ടക്കുണ്ട്. അത് എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളുടെ സംഗമസ്ഥാനം എന്നുള്ളതാണ്. പെരുമ്പളത്തുകാര്‍ വൈക്കത്തേക്കും എറണാകുളത്തേക്കും യാത്രചെയ്യുന്ന പ്രധാന മാര്‍ഗ്ഗവും ഇതു തന്നെയാണ്. തേവന്റെ കാലത്ത് സര്‍വീസ് ബോട്ടുകള്‍ ഉണ്ടായിരുന്നില്ല. വള്ളമായിരുന്നു ഏക ആശ്രയം.
കണ്ണനും കാളിയും ആയിരുന്നു തേവന്റെ അച്ഛനും അമ്മയും. തേവന്റെ നാലാം വയസില്‍ തന്നെ ആ സാധുക്കള്‍ മരിച്ചു. പെരുമ്പളത്തെ പ്രശസ്‌ത നായര്‍ തറവാടായിരുന്ന കണ്ണേത്തു വീട്ടിലെ കൃഷികാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ഇവരായിരുന്നു. ഈ തറവാട്ടിലെ ഗൃഹനാഥ അച്ചുക്കുട്ടിയമ്മ, അനാഥനായ തേവനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോന്നു. തീണ്ടല്‍, തൊടീല്‍ എന്നീ നീചമായ ആചാരങ്ങളുടെ അല്ലെങ്കില്‍ വര്‍ണവെറിയുടെ ചാട്ടുളിപ്പോറലേറ്റു പുറംബണ്ടില്‍ മാത്രം നില്‍ക്കാന്‍ വിധിക്കപ്പെട്ട ഒരു പുലയക്കിടാത്തനെ സ്വന്തം മക്കള്‍ക്കൊപ്പം വളര്‍ത്താന്‍ തീരുമാനിച്ച അച്ചുക്കുട്ടിയമ്മക്ക് ഈ ലേഖകന്റെ ഒരുകോടി നമസ്‌കാരം. വൈകുണ്‌ഠസ്വാമി, ശ്രീനാരായണഗുരു, അയ്യന്‍കാളി, സഹോദരന്‍ അയ്യപ്പന്‍, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയ നവോത്ഥാന നായകര്‍ ഒരു ജീവിതം തന്നെ കലഹിച്ച് തകര്‍ത്തെറിഞ്ഞ വരേണ്യരുടെ മതാധിപത്യത്തിന്റെ തീണ്ടല്‍ കുടുമ്മികള്‍ വീണ്ടും വളര്‍ത്താന്‍ ശ്രമിക്കുന്ന ഇന്നത്തെ തലമുറയുടെ സമുദായ ഗുരുക്കന്മാര്‍ ഗുണപാഠമാക്കേണ്ടതാണ് അച്ചുക്കുട്ടിയമ്മ എന്ന തറവാട്ടമ്മയുടെ ജീവിത ദര്‍ശനം.
അച്ചുക്കുട്ടിയമ്മ മക്കള്‍ക്കൊപ്പം തേവനേയും എഴുത്തും വായനയും പഠിപ്പിച്ചു. കാലം കടന്നു പോയി. ജാതിചിന്തയുടെ ദുര്‍ഗന്ധപൂരിതമായ സമൂഹത്തിലേക്ക് തേവന്‍ ഇറങ്ങി നടന്നു. ഈ കാലത്താണ് വായനയില്‍ കമ്പമുണ്ടായിരുന്ന തേവന്‍ പല പുസ്‌തകങ്ങളിലേക്കും കണ്ണെറിഞ്ഞത്. അത്, നെറികേടു കള്‍ക്കെതിരേ പ്രവര്‍ത്തിക്കാനുള്ള അറിവും ഊര്‍ജ്ജവുമായി തേവനില്‍ നിറഞ്ഞു. ഭാവിയില്‍ കണ്ണേത്തമ്മക്ക് ഒരു കളങ്കമാകാതിരിക്കാന്‍ അവിടെ നിന്നും പോയേ തീരൂ എന്ന ഒരു ചിന്ത തേവനെ അലട്ടാന്‍ തുടങ്ങി. ഇത്രയും കാലം സ്വന്തം മകനെ പോലെ അന്നം തന്ന് സ്‌നേഹിച്ച ധന്യയായ ആ അമ്മയോട് കാര്യങ്ങള്‍ ബോധിപ്പിച്ച് പടിയിറങ്ങുമ്പോള്‍ യുവാവായ തേവന്റെ ഉള്ളു പുകയുന്നുണ്ടായിരുന്നു. ഇമകളിറുക്കിപ്പിടിച്ച് തളര്‍ന്നു നിന്ന അച്ചുക്കുട്ടിയമ്മയോടു യാത്ര ചോദിക്കാന്‍ കെല്‍പ്പില്ലാതെ തേവന്‍ പുതിയൊരിടം തേടി നടന്നു.
അങ്ങനെയാണ് തേവന്‍ തൊട്ടടുത്തുള്ള ആമചാടി തുരുത്തില്‍ എത്തുന്നത്. അവിടെ ഒരു കുടില്‍ കെട്ടി താമസം തുടങ്ങി. ഈ കാലത്താണ് തേവന്റെ വിവാഹം നടന്നത്. ഭാര്യയുടെ പേര് കാളി എന്നായിരുന്നു. ഒരാണും മൂന്നു പെണ്ണും അവര്‍ക്കു പിറന്നു. ആ ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. കാളി മരിച്ചു. തേവന്‍ രണ്ടാമത് പൊന്നാച്ചിയെ വിവാഹം കഴിച്ചു. അതില്‍ എട്ട് മക്കള്‍ പിറന്നു.
പൂത്തോട്ടക്കും പെരുമ്പളത്തിനും ഇടക്കുള്ള ആറേഴു തുരുത്തുകളില്‍ പ്രധാനപ്പെട്ടതാണ് ആമചാടി തുരുത്ത്. ഊരും പേരുമില്ലാത്ത ശവങ്ങള്‍ മറവുചെയ്യപ്പെടുന്നത് ഇവിടെയാ യിരുന്നു. ആമകള്‍ കായലിലേക്ക് ചാടിയിറങ്ങുന്നതും കരയിലേക്ക് ചാടിക്കയറുന്നതും ഇവിടത്തെ ഒരു പതിവു കാഴ്‌ചയായിരുന്നു. ആമചാടി തുരുത്ത് എന്ന് പേരു ലഭിച്ചത് ഈ കൗതുക കാഴ്‌ചയില്‍ നിന്നുമാകാം.
പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠക്കുശേഷം ഒരിക്കല്‍ ശ്രീനാരായണഗുരു ഇവിടെ എത്തുകയുണ്ടായി. അന്ന്, വളരെ ദൂരെ മാറി നിന്ന തേവനെ വിളിച്ച് കല്‍ക്കണ്ടവും മുന്തിരിയും നല്‍കി ഗുരു അനുഗ്രഹിച്ചു. ഗുരുവിന്റെ ഉപദേശങ്ങള്‍ അദ്ദേഹത്തിന് വഴിമാറി ചിന്തിക്കാനുള്ള കരുത്തായി നലകൊണ്ടു.
വള്ള വസ്‌ത്രധാരിയായ തേവനോടും തേവന്റെ പ്രവര്‍ത്തനങ്ങളോടും അമര്‍ഷമുണ്ടായിരുന്ന ഒരു കൂട്ടം മേലാളന്മാര്‍ പിന്‍പടി ചവിട്ടി വരുന്നത് അദ്ദേഹം അറിഞ്ഞിരുന്നില്ല. ഒരു ദിവസം പൂത്തോട്ട കടവില്‍ നിന്നും കടത്തു വഞ്ചിയിലേക്കു കയറുമ്പോള്‍ ചില സവര്‍ണര്‍ കരുതിക്കൂട്ടി വെച്ചിരുന്ന ചെളി തേവന്റെ വസ്‌ത്രങ്ങളിലേക്ക് വലിച്ചറിഞ്ഞു. അതുകൊണ്ടോന്നും തേവന്‍ ഭയന്നില്ല. അദ്ദേഹം ഒറ്റയാള്‍ പിപ്ലവകാരിയെ പോലെ നിഷേധത്തിന്റെയും തിരസ്‌കാരത്തിന്റെയും ഉള്‍ക്കരുത്തോടെ സവര്‍ണ മേധാവിത്വത്തിനെതിരേ ശ്രേഷ്‌ഠമായി കലഹിച്ചു. ലൊട്ടു ലൊടുക്കു വേലകള്‍ കൊണ്ടോന്നും തേവനെ തളക്കാനാവില്ല എന്നു മനസ്സിലാക്കിയ മേലാളര്‍ മറ്റേതെങ്കിലും വിധത്തില്‍ കുടുക്കുവാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
അങ്ങിനെ ഏതോ മേലാളക്കഴുകന്മാര്‍ തേവനെതിരേ ഒരു കള്ളക്കേസു കൊടുത്തു. പൊലീസുകാര്‍ ആമചാടി തുരുത്തില്‍ എത്തി. തലേദിവസത്തെ കാലവര്‍ഷത്തിമിര്‍പ്പില്‍ കുടിലിലേക്ക് ചോര്‍ന്നൊലിച്ച വെള്ളക്കെട്ടില്‍ കുതിര്‍ന്നുപോയ പുസ്‌തകശേഖരം ഒരു കീറത്തഴപ്പായില്‍ വെയിലത്തിട്ടുണ ക്കുകയായിരുന്നു തേവനപ്പോള്‍. ഈറന്‍ വിട്ടുമാറാത്ത, മെഴുകിയ ചാണകം അടര്‍ന്നുപോയ ഇറയത്ത് ഒരു പായവിരിച്ചിട്ട് തേവന്‍ വിനയത്തോടെ പൊലീസുകാരനോട് ഇരിക്കുവാന്‍ പറഞ്ഞു.
വായനയില്‍ കമ്പമുണ്ടായിരുന്ന ഇന്‍സ്‌പെക്ടര്‍ മുറ്റത്തു നിരത്തിയിട്ടിരുന്ന നനഞ്ഞ പുസ്‌തകങ്ങളിലേക്ക് കണ്ണോടിച്ചു. അക്കാലത്ത് പലര്‍ക്കും കേട്ടറി വുപോലുമില്ലാത്ത വിലപ്പെട്ട കൃതികള്‍ ഒരു കീഴാളന്റെ വീട്ടുമുറ്റത്ത് വെയിലേറ്റു കിടക്കുന്ന ആ കാഴ്‌ച പൊലീസ് ഇന്‍സ്‌പെക്ടറെ വിസ്‌മയിപ്പിച്ചു എന്നതാണ് സത്യം.
"താങ്കളുടെ പേരില്‍ ഒരു കേസുണ്ട്. വിളിച്ചുകൊണ്ടു പോകാനാണ് ഞങ്ങള്‍ വ്‌ന്നത്. ഈ പരാതിയില്‍ പറയുന്ന കുറ്റം ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല എന്നെനിക്ക് പൂര്‍ണബോധ്യ മുണ്ട്. ഞങ്ങള്‍ പോകുന്നു. തേവന്‍, ഞാനൊന്ന് അന്വേഷി ക്കട്ടെ". ഇന്‍സ്‌പെക്ടര്‍ പറഞ്ഞു നിര്‍ത്തി. തേവന്‍ നിശബ്ദനായി നിന്നതേയുള്ളൂ.
മടങ്ങിയ പൊലീസുകാര്‍ക്കൊപ്പം തേവനും വള്ളക്കടവുവരെ അവരെ അനുഗമിച്ചു. വഞ്ചി തീരം വിട്ടപ്പോള്‍ ഇന്‍സ്‌പെക്ടര്‍ അദ്ദേഹത്തിനു നേരേ നോക്കി ചിരിച്ചു. തേവന് ആശ്വാസമായി. മേലാളരുടെ കയ്യാങ്കളിയുടെ കാപട്യങ്ങള്‍ കായലിലേക്ക് വലിച്ചറിഞ്ഞ് കീഴാളക്കരു ത്തോടെ തേവന്‍ ജന്മത്തിന്റെ പടവുകളിലൂടെ മുന്നോട്ടു നടന്നു.
ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ നവോത്ഥാന പ്രതിഭകളുടെ അശ്രാന്ത പരിശ്രമങ്ങള്‍ മൂലം മേലാളരുടെ അഹങ്കാരത്തിന് ഉശിരു നഷ്ടപ്പെട്ടു കൊണ്ടിരുന്ന കാലം. മഹാത്മാ ഗാന്ധിയുടെ അയിത്തോച്ചാടന സമരപ്രഖ്യാപനങ്ങളുടെ അലയടികള്‍ തിരുവിതാംകൂറിലേക്കും പടര്‍ന്നുതുടങ്ങി. വൈക്കം സത്യാഗ്രഹത്തിനുള്ള ഒരുക്കു കൂട്ടല്‍ ആരംഭിക്കുന്നതേയുള്ളൂ. അങ്ങനെ പൂത്തോട്ടയിലെത്തിയ ടി കെ മാധവന്‍ ആമചാടി തേവനെ പരിചയപ്പെട്ടു. തേവനെന്ന കറുപ്പിന്റെ കരുത്തിനെ ടി കെ മാധവന്‍ നെഞ്ചോടു ചേര്‍ത്തു. അത് മറ്റൊരു സമര സന്നാഹത്തിന്റെ തമരിന് തീകൊളുത്തി.
ഒരു ദിവസം പൂത്തോട്ട ശിവക്ഷേത്രത്തില്‍ ദീപാരാധനക്ക് കൈകൂപ്പിനിന്ന അമ്പലവാസികള്‍ക്കിടയിലൂടെ തേവന്റെ കൈപിടിച്ച് ടി കെ മാധവന്‍ ശ്രീകോവിലിന്റെ മുന്നിലേക്ക് നടന്നു കയറി. നേരിയ ഇരുളിന്റെ മറവില്‍ പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. ഒരു നിമിഷം, എല്ലാം കലങ്ങി മറിഞ്ഞു. അശുദ്ധം, അശുദ്ധം എന്നു പറഞ്ഞുകൊണ്ട് അവിടെയുണ്ടാ യിരുന്നവര്‍ നാലുപാടും ഒഴിഞ്ഞു മാറി. ആരേയും കൂസാതെ ക്ഷേത്രത്തില്‍ തൊഴുതുമടങ്ങിയ ഇവരെ എതിര്‍ക്കാന്‍ അവിടെയു ണ്ടായിരുന്നവര്‍ക്ക് കരുത്തുണ്ടാ യിരുന്നില്ല. ഒരു പക്ഷെ, അതുവരെ തീരുമാനത്തിലെത്താത്ത വൈക്കം സത്യാഗ്രഹത്തിന്റെ "ട്രയല്‍ റണ്‍" ആയിരിക്കാമിത്. എങ്കിലും സവര്‍ണര്‍ അടങ്ങിയിരുന്നില്ല. ടി കെ മാധവനും തേവനും അറസ്റ്റ് ചെയ്യപ്പെട്ടു. രണ്ടരവര്‍ഷത്തോളം രണ്ടുപേരും കോട്ടയം ജയിലില്‍ ശിക്ഷിതരായി കഴിഞ്ഞു. നീചാചാരങ്ങളുടെ നടവരമ്പില്‍ യാത്ര മുറിക്കപ്പെട്ടെത്തിയ സവര്‍ണാധിപത്യ ത്തിന്റെ നെറുകയില്‍ അഗ്നിയായി കത്തിപ്പടരാനുള്ള ആവേശവുമായാണ് അവര്‍ ജയില്‍ വിമോചിതരായത്. അങ്ങനെ വൈക്കം സമരഭടന്മാര്‍ക്കൊപ്പം തേവന്‍ ചേര്‍ന്നു.
1924 മാര്‍ച്ച് 30 ന് ആരംഭിച്ച വൈക്കം സത്യാഗ്രഹത്തില്‍ ആദ്യം മുതല്‍ തന്നെ തേവന്‍ സജീവമായി പങ്കെടുത്തു. കെ പി കേശവമേനോന് തേവനോട് ഒരു പ്രത്യേക താല്‍പ്പര്യമു ണ്ടായിരുന്നു. അതുകൊണ്ടാ യിരിക്കാം അദ്ദേഹം മഹാത്മജിക്ക് തേവനെ പരിചയ പ്പെടുത്തി ക്കൊടുത്തത്. മദ്യപിക്കരുതെന്നും ഹരിജനങ്ങളെ മദ്യപാനത്തില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ ശ്രമിക്കണമെന്നും വൃത്തിയുള്ള വസ്‌ത്രം ധരിക്കാന്‍ അവരെ ബോധ്യപ്പെടുത്തണമെന്നും ഓലകൊണ്ടുള്ള ആഭരണങ്ങള്‍ ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കണമെന്നും ഗാന്ധിജി തേവനെ അടുത്തു വിളിച്ച് ഉപദേശിച്ചു എന്നുള്ളത് ഒരു കൊച്ചു കാര്യമല്ല. അതൊക്കെ ചരിത്രകാരന്മാര്‍ മറന്നത് തേവന്‍ ഒരു കീഴാളനായതിനാലാണ്. അല്ലെങ്കില്‍ തേവന്റെ ജനനം മുതല്‍ മരണം വരെയുള്ള കഥകള്‍ തേന്‍വാക്കുകളായി പുതിയ കാലത്തിന്റെ നാവിലൂടെ ഒഴുകുമായിരുന്നു.
വൈക്കത്ത് തീണ്ടല്‍ പലകയുടെ അതിര്‍ത്തി ലംഘിച്ചു നടന്ന കുഞ്ഞപ്പിയേയും ബാഹുലേയനേയും ഗോവിന്ദപ്പണിക്കരേയും അറസ്റ്റ് ചെയ്‌തപ്പോള്‍ മഹാത്മാഗാന്ധിക്ക് ജയ് വിളിച്ചുകൊണ്ട് നിന്ന സമരക്കാരില്‍ ഒരാള്‍ തേവനായിരുന്നു. വൈക്കം സത്യാഗ്രഹത്തിനിടയില്‍ കാസചികിത്സക്കായി തിരുവനന്തപുര ത്തേക്ക് പോയ ടി കെ മാധവന് കത്ത് മുഖാന്തിരം വിവരങ്ങളൊക്കെ കൈമാറിയത് ആമചാടി തേവനായിരുന്നു വെന്ന് കോട്ടുകോയിക്കല്‍ വേലായുധന് ടി കെ മാധവന്‍ കൊല്ലത്തുനിന്നും അയച്ച കത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (മഹാത്മാഗാന്ധി സര്‍വകലാശാലാ പ്രസിദ്ധീകരണ വിഭാഗത്തിന്റെ "വൈക്കം സത്യാഗ്രഹ രേഖകള്‍" എന്ന പുസ്‌തകം. പേജ് 243 )
ഒരുദിവസം സത്യാഗ്രഹ പന്തലില്‍ നിന്നും വൈകിട്ട് മടങ്ങിയ ആമചാടി തേവന്റേയും രാമനിളയതിന്റേയും കണ്ണിലേക്ക് ഇണ്ടംതുരുത്തി നമ്പൂതിരിയുടെ ഗുണ്ടകള്‍ ചുണ്ണാമ്പും കമ്മട്ടിപ്പാലും ചേര്‍ന്ന മിശ്രിതം കൊലഞ്ഞിലില്‍ മുക്കി ചിതറിച്ചൊഴിച്ചു. ചുണ്ണാമ്പിനൊപ്പം കമ്മട്ടിപ്പാലും ഉണ്ടായിരുന്നുവെന്ന് ബോധ്യപ്പെട്ടത് കേസരിയുടെ ലേഖനത്തില്‍ നിന്നുമാണ്.
വൈക്കം സത്യാഗ്രഹ സമര നേതാക്കള്‍ക്കൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട തേവനേയും കോട്ടയം സബ്‌ജയിലിലേക്ക് കൊണ്ടുപോയി. ജയിലിലെ ക്രൂരമര്‍ദ്ദനവും കാഴ്‌ച മങ്ങലും കൂടിയായപ്പോള്‍ തേവന്‍ ആരോഗ്യപരമായി തളര്‍ന്നു. ഇക്കാലമത്രയും തേവന്റെ ഭാര്യയും കുട്ടികളും വൈക്കം ആശ്രമത്തിലാണ് താമസിച്ചത്. ജയിലില്‍ നിന്നും തിരിച്ചെത്തിയ തേവന് ആമചാടി തുരുത്തില്‍ കാണാനായത്, തന്റെ കൊച്ചു കുടിലിന്റെ തറ മാത്രമായിരുന്നു. ഓലയും തൂണും വാരിയുമൊക്കെ ഏതോ മേലാളക്കഴുകന്മാര്‍ കൊത്തിവലിച്ച് കായലില്‍ താഴ്‌ത്തിക്കളഞ്ഞു. വിവരമറിഞ്ഞെത്തിയ ടി കെ മാധവന്റെ ശ്രമഫലമായി തേവന് ഒരേക്കര്‍ സ്ഥലം പതിച്ചു കിട്ടി. അതില്‍ അവശേഷിക്കുന്ന സ്ഥലത്ത് ഇപ്പോള്‍ തേവന്റെ വീടും സ്‌മൃതിമണ്ഡപവും മാത്രം ഏതാണ്ട് അനാഥമായി ക്കൊണ്ടിരിക്കുന്ന ഈ സ്ഥലത്തേക്ക് ഹൈടെക് സംസ്‌കാര ത്തിന്റെ കാലനക്കം ഉണ്ടാകാതെയിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. കാലം അങ്ങനെയാണ്. പക്ഷെ, ഇന്നത്തെ സ്വാതന്ത്ര്യത്തിനുവേണ്ടി വിയര്‍ത്ത് ഒരു പാവം മനുഷ്യന്റെ മനസിന്റെ സ്‌പന്ദനങ്ങള്‍ ഈ അസ്‌തിമാടത്തില്‍ നിന്നും നിങ്ങള്‍ക്കു കേള്‍ക്കാം ; മൗനപ്പെട്ടു പോയെങ്കിലും.
മഹാത്മാഗാന്ധി ദില്ലിയില്‍ നിന്നും തേവന് കണ്ണിലൊഴിക്കാന്‍ ഹോമിയോ മരുന്ന് അയച്ചുകൊടുത്തിരുന്നു. കാഴ്‌ചയില്‍ സാമാന്യം മാറ്റങ്ങളു ണ്ടായെങ്കിലും അതിനേക്കാളേറെ തെളിമയായി തേവനില്‍ നിലകൊണ്ടത് മഹാത്മജി ഒരു സാധു മനുഷ്യനെ മറന്നില്ലല്ലോ എന്നുള്ളതാണ്.
സഹനത്തിന്റെ വേദന ഉള്ളിലൊതുക്കി ആരോടും പരിഭവമില്ലാതെ ജീവിതാനുഭവങ്ങളെ ഗുണിച്ചും ഹരിച്ചും മരണം വരെ ശുഭപ്രതീക്ഷ കളുമായി കാഴ്‌ചക്കപ്പുറത്തേക്ക് മനസുചേര്‍ത്തുവെച്ചു കാതോര്‍ത്ത ഈ രാജ്യസ്‌നേഹിയെ സമൂഹം ചരിത്രത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിഞ്ഞ തില്‍ പുതിയ ലോകത്തിന് വലിയ പ്രശ്‌നമായി തോന്നില്ല. കാരണം പഴയ കാലത്തേക്കാള്‍ ഗുരുതരമായ മതചിന്ത പടര്‍ന്നു പന്തലിച്ചു കഴിഞ്ഞിരിക്കുന്നു.
ആമചാടി തേവനെ നിരന്തരം അന്വേഷിക്കുകയും കുശലങ്ങള്‍ ചോദിക്കുകയും ചെയ്‌ത ഒരു വലിയ മനുഷ്യനുണ്ടായിരുന്നു ; മറ്റാരുമല്ല, കെ പി കേശവമേനോന്‍. അദ്ദേഹം ഒരിക്കല്‍ തേവനോടു പറഞ്ഞു ; "നീ തേവനല്ല, ദേവനാണ്".
ആമാചാടി തേവന്‍ (ഷര്‍ട്ട് ഇടാത്തയാള്‍ )
തേവന്റെ കൂട്ടുകാരി പൊന്നാച്ചിയുടെ ചരമവാര്‍ത്തയറിഞ്ഞ് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലും ആ വഴിക്ക് ചെന്നിട്ടില്ലെന്ന് തേവന്റെ മക്കള്‍ പറയുന്നു.
സവര്‍ണ നെറികേടിന്റെ തമ്പ്രാക്കന്മാരുടെ നെഞ്ചിലേക്ക് തേവന്‍ വലിച്ചെറിഞ്ഞ അമര്‍ഷപ്പന്തങ്ങളിലൊന്ന് പുതിയ തലമുറയുടെ നേരെയും വരുന്നുണ്ട് എന്നുള്ളത് മറ്റൊരു വാസ്‌തവം.
ചരിത്രം ഭ്രഷ്ട് കല്‍പ്പിച്ചങ്കിലും ആമചാടി തോവനോട്ജനങ്ങള്ക്കൊരു ആദരവുണ്ട്. ആമചാടി തേവനെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് വൈക്കം ഷിബു രചിച്ച "വൈക്കം സത്യാഗ്രഹം" എന്ന നാടകം പൂത്തോട്ട ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ എറണാകുളം ടൗണ്‍ഹാളില്‍ അരങ്ങേറിയത് അതിന് തെളിവാണ്. ഉണ്ണി പൂണിത്തുറയാണ് നാടകം സംവിധാനം ചെയ്‌തത്.
ഒരിക്കല്‍ പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല നടത്തിയ കുട്ടികളുടെ ക്യാമ്പിന്റെ പഠനയാത്ര തേവന്റെ സ്‌മൃതിമണ്ഡപത്തിലേക്കായിരുന്നു. അവിടെ, നമ്രശിരസ്‌ക രായിരുന്ന കുട്ടികളുടെ ചെവിച്ചെണ്ടയില്‍ തേവന്റെ ശബ്ദഗമകങ്ങള്‍ ഒരു കലിക്കാറ്റായി വന്നടിച്ചു;
24 മണിക്കൂറും വീശുന്ന കാറ്റും കയറ്റങ്ങളും വളവുകളും ഒക്കെ കയറിയും ഇറങ്ങിയും എത്തുന്നത് ജീവിതത്തിൽ ഒരിക്കലും കാണാത്ത ഒരിടത്താണ്. കാറ്റാടിക്കവല. കാൽവരി മൗണ്ടിനു സമാനമായ കാഴ്ചകൾ ലഭിക്കുന്ന ഇവിടം മനോഹരമായ വ്യൂപോയിന്റു കൂടിയാണ്. എല്ലായ്പ്പോളും മഞ്ഞിൽ കുളിച്ചു നിൽക്കുന്ന ഇവിടം കാടിനാൽ മൂടിക്കിടക്കുന്ന ഇടമാണ്. വലിയ മരങ്ങളും ആറുകളും ഒക്കെ ചേർന്ന് പ്രകൃതി മനോഹരമായ ഇവിടം സാഹസികത തേടി എത്തുന്നവർക്ക് പറ്റിയ ഉടമാണ്. നാട്ടുകാർക്കിടയിൽ മരതകമല എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഇവിടുത്തം കുന്നിനു താഴെ വരെ മാത്രമേ വണ്ടികൾക്കു പ്രവേശനമുള്ളൂ. ഏറെ പ്രശസ്തമായ തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിൽ നിന്നും 12 കിലോമീറ്ററേ ഇവിടേക്കുള്ളൂ. ആനയടിക്കുത്ത് വെള്ളച്ചാട്ടം, മുനിയറ, വെൺമണി വ്യൂ പോയന്റ് തുടങ്ങിയവയാണ് സമീപത്തുള്ള മറ്റു സ്ഥലങ്ങൾ.
എത്തിച്ചേരാൻ മൂവാറ്റുപുഴയിൽ നിന്നും വണ്ണപ്പുറം കഴിഞ്ഞ് കട്ടപ്പന വഴിയിൽ ഏഴു കിലോമീറ്റർ അകലെയാണ് കാറ്റാടിക്കടവ് സ്ഥിതി ചെയ്യുന്നത്. ഫോർ വീലർ വാഹനങ്ങൾ മാത്രം കടന്നു പോകാൻ സാധിക്കുന്ന റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഇടുക്കിയിലെ മറ്റൊരു സ്വർഗ്ഗമാണ്. മൂവാറ്റുപുഴയിൽ നിന്നും 35 കിലോമീറ്ററും തൊടുപുഴയിൽ നിന്നും 25 കിലോമീറ്ററും ഇടുക്കി ടൗൺ ഷിപ്പിൽ നിന്നും 33 കിലോമീറ്ററും ആണ്
അമ്മച്ചിക്കൊട്ടാരം തിരുവിതാംകൂർ രാജകുടുംബത്തിന്റെ വേനൽക്കാല വസതിയായി അറിയപ്പെട്ടിരുന്ന അമ്മച്ചിക്കൊട്ടാരം മലയാളികൾക്ക് കൂടുതൽ പരിചിതം കാർബൺ എന്ന ഫഹദ് ഫാസിൽ നാകനായി അഭിനയിച്ച സിനിമയിലൂടെയാണ്. തിരുവിതാംകൂർ രാജ്ഞിയുടെ വേനൽക്കാല വസതിയായി അറിയപ്പെടുന്ന ഇവിടം പക്ഷേ, ഇന്നൊരു സ്വകാര്യ കമ്പനിയുടെ കീഴിലാണ്. രാജാവിന്റെ പത്നി അമ്മച്ചി എന്നാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെ അമ്മച്ചി താമസിക്കുന്ന കൊട്ടാരം അമ്മച്ചി കൊട്ടാരമായി മാറി. രണ്ടു ഹാൾ, മൂന്നു കിടപ്പുമുറി, സ്വീകരണമുറി, അകത്തളങ്ങൾ, രണ്ട് രഹസ്യ ഇടനാഴികൾ എന്നിവ അടങ്ങുന്നതാണ് അമ്മച്ചി കൊട്ടാരം. ശത്രുക്കളുടെ ആക്രമണം ഉണ്ടായാൽ രക്ഷപെടാനായി രണ്ട് രഹസ്യ തുരങ്കങ്ങളുണ്ട്. 1800കളുടെ തുടക്കത്തിൽ നിർമ്മിക്കപ്പെട്ട കൊട്ടാരം ഇന്നു കാണുന്ന രീതിയിലാക്കിയത് തിരുവിതാംകൂറിൽ തോട്ട വ്യവസായത്തിനു തുടക്കം കുറിച്ച ജോൺ ഡാനിയൽ മൺറോ എന്ന ജെജെ മൺറോ ആയിരുന്നു.
എത്തിച്ചേരാൻ കുട്ടിക്കാനത്തു നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് അമ്മച്ചിക്കൊട്ടാരം സ്ഥിതി ചെയ്യുന്നത്. പീരുമേട് താലൂക്കിൽ കോട്ടയം-കുമളി റൂട്ടിലാണിത്. കുട്ടിക്കാനത്തു നിന്നും നടന്നും ഇവിടെ എത്താം.
തിരുവനന്തപുരത്ത്. ആരും അറിയാത്ത സ്ഥലങ്ങൾ
!! അതും നമ്മുടെ സ്വന്തം തിരുവനന്തപുരത്ത്... ഓ അതൊന്നും ഇല്ല എന്നല്ലേ പറയാൻ വരുന്നത്.. കുറച്ചൊക്കെ സത്യം അതിലുണ്ടെങ്കിലും സഞ്ചാരികൾക്ക് അപരിചിതമായ ഒട്ടേറെ സ്ഥലങ്ങൾ അഗസ്ത്യന്റെ ഭൂമിയായ തിരുവനന്തപുരത്ത് കാണാം... പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ഒന്നും പട്ടികയിൽ കാണാത്ത, എങ്ങനെയൊക്കയോ അവിടെ എത്തി കാഴ്ചകൾ കണ്ടവരുടെയും അവിടുത്തെ നാട്ടുകാരുടെയും വിവരണങ്ങളിൽ നിന്നും മാത്രം അറിയപ്പെടുന്ന കുറച്ച് ഇടങ്ങൾ. പ്രശസ്തമായ സ്ഥലങ്ങളോട് ചേർന്നു കിടക്കുമ്പോഴും ആരുടെയും കണ്ണിൽപെടാത്ത തിരുവനന്തപുരത്തിന്റെ സൂപ്പർ സ്ഥലങ്ങൾ അറിയാം...
ബോണക്കാട് ബോണക്കാട് എന്നു കേട്ടിട്ടുണ്ടെങ്കിലും ഈ സ്ഥലത്തെക്കുറിച്ച് അറിയുന്നവരും ഒരിക്കലെങ്കിലും ഇവിടെ എത്തിയിട്ടുള്ളവരും വളരെ കുറവായിരിക്കും. തിരുവനന്തപുരത്തു നിന്നും 61 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബോണക്കാടിനെ അഗസ്ത്യാർകൂടത്തിന്റെ താഴ്വാരം എന്നും വിശേഷിപ്പിക്കാം. അഗസ്ത്യാർകൂടം യാത്രയുടെ ബേസ് സ്റ്റേഷനായാണ് ഇവിടം കൂടുതലും ആളുകൾക്ക് പരിചയം. ഈ സ്ഥലത്തിന് ബോണാക്കാട് എന്ന പേരു നല്കിയത് ബ്രിട്ടീഷുകാരാണ്. ബോണാക്കോട് എന്നായിരുന്നു അവർ നല്കിയ പേര്. നല്ല വിശ്വാസം എന്നാണ് ഇതിനർഥം. തേയില കുരുമുളക്, തെങ്ങ്, ഏലം തുടങ്ങിയവ കൃഷി ചെയ്യുന്ന എസ്റ്റേറ്റാണിത്. മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും അത്യപൂർവ്വമായ ജൈവവൈവസ്ഥയുമാണ് ഇവിടുത്തെ മറ്റു പ്രത്യേകതകൾ. ഇവിടെ പ്രവേശിക്കുവാൻ അനുമതി ആവശ്യമാണ്.
ബോണാക്കാടും പ്രേതബാധയും ബോണാക്കാട് പരിചയം കുറവാണെങ്കിലും ഇവിടുത്തെ പ്രത ബംഗ്ലാവിനെക്കുറിച്ച് കേൾക്കാത്തവർ കുറവാണ്. കേരളത്തിൽ ഏറ്റവും അധികം പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം കൂടിയാണിത്. ബോണാക്കാട് എസ്റ്റേറ്റിലെ ബംഗ്ലാവാണ് പ്രേത കഥകൾക്ക് ആധാരം. ഇവിടുത്തെ ബംഗ്ലാവിലേക്ക് താമസം മാറ്റിയ സായിപ്പന്റെ മകൾ അവിചാരിതമായി കൊല്ലപ്പെടുന്നതോടെയാണ് കഥകൾക്കു തുടക്കം. അതിനുശേഷം അയാള്‍ അവിടുത്തെ താമസം മതിയാക്കി ലണ്ടനിലേക്ക് മടങ്ങി. പിന്നീട് ഈ ബംഗ്ലാവില്‍ താമസിച്ച പലരും ഇവിടെ ഒരു പെണ്‍കുട്ടിയെ കണ്ടുവത്രെ. അങ്ങനെ പലരും ഇവിടുത്തെ താമസം ഉപേക്ഷിച്ചുപോയി. ഈ സംഭവങ്ങള്‍ക്കു ശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും രാത്രി കാലങ്ങളില്‍ ആളുകള്‍ക്ക് ബംഗ്ലാവില്‍ നിന്നും നിലവിളികളും അലര്‍ച്ചയും പൊട്ടിച്ചിരികളും ബഹളങ്ങളുമൊക്കെ കേള്‍ക്കാമത്രെ. കൂടാതെ ഇതൊന്നും വിശ്വസിക്കാതെ ഇവിടെ എത്തിയ പലരും രാത്രികാലങ്ങളില്‍ വാതിലിന്റെ പരിസരത്ത് ഒരു പെണ്‍കുട്ടിയെ കണ്ടതായും സാക്ഷ്യപ്പെടുത്തുന്നു. പാണ്ടിപ്പത്ത് പുറംലോകത്തിന് ഏറെയൊന്നും അറിയില്ലെങ്കിലും നാട്ടുകാരുടെ സ്വർഗ്ഗമാണ് പാണ്ടിപ്പത്ത്. കാടിന്റെ ഭംഗിയിൽ പേപ്പാറ വന്യജീവി സങ്കേതത്തിന്റെ ഭാഗമായിട്ടുള്ള ഇവിടെ പുൽമേടുകളാണ് പ്രധഝാന ആകർഷണം. കാട്ടുപോത്തുകളുടെ ആവാസ കേന്ദ്രമായി അറിയപ്പെടുന്ന ഇവിടെ എത്തുന്നവർക്ക് ഇവയെ കാണാനും കാടിനെ അറിയാനും മറ്റുമായി പ്രത്യേക പാക്കേജുകൾ ലഭ്യമാണ്. പൊൻമുടി, മീൻമുട്ടി, ബോണക്കാട്, തുടങ്ങിയ സ്ഥലങ്ങൾ അടുത്തു തന്നെയാണ്. തിരുവനന്തപുരത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ട്രക്കിങ്ങിനു താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുവേണം എത്തിച്ചേരാൻ. ബ്രൈമൂർ അഗസ്ത്യാർകൂടം ബയോളജിക്കൽ റിസർവ്വിന്റെ ഭാഗമായ ബ്രൈമൂർ തിരുവനന്തപുരത്തെ മറ്റൊരു പ്രശസ്തമല്ലാത്ത ഇടമാണ്. പൊൻമുടിയിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഇവിടം കൊടും കാടിനും വന്യജീവികൾക്കും പേരുകേട്ട സ്ഥലമാണ്. രാത്രികാലങ്ങളിൽ ആന ഉൾപ്പെടെയുള്ള വന്യജീവികളിറങ്ങുന്ന ഇവിടം സാഹസികരായ സഞ്ചാരികൾക്ക് ഒരു ദിവസം മുഴുവനും ചിലവഴിക്കുവാൻ പറ്റിയ സ്ഥലമാണ്. മഴയെ ചുറ്റിയുള്ള അതിസാഹസിക യാത്രയ്ക്ക് തിരഞ്ഞെടുക്കുവാൻ പറ്റിയ സ്ഥലം കൂടിയാണിത്. പാലോട് നട്ടുച്ചയ്ക്ക് പോലും വെളിച്ചം കടന്നു ചെല്ലാൻ മടിക്കുന്ന ഇടം എന്നാണ് പാലോടിന് പഴമക്കാരുടെ മനസ്സിലുള്ള രൂപം. പൊൻമുടിയുടെ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന പാലോട് തിരുവനന്തപുരത്തിന്റെ കാണാക്കാഴ്ചകൾ കാണാനെത്തുന്നവർക്കു പോകാൻ പറ്റിയ സ്ഥലമാണ്. വാമനപുരം നദിക്കും ചിറ്റാറിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇവിടം പൊൻമുടി യാത്രയ്ക്കെത്തുന്നവർക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ പറ്റിയ സ്ഥലമാണ്. ഇവിടുത്തെ വെള്ളച്ചാട്ടമാണ് കൂടുതൽ പ്രശസ്തം. ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗം,30 ദിവസംകൊണ്ട് 28 കിലോ കുറയ്ക്കൂ, ഉപയോഗിക്ക നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ 2 മിനിറ്റ് 3 ആഴ്ചയില്‍ 20 കിലോ കുറക്കുന്ന രഹസ്യ ഉല്‍പ്പന്നം ഡോക്ടര്‍മാര്‍ കണ്ടെത്തി
വെള്ളാനിക്കൽ പാറ
പൊൻമുടി ഹിൽസ്റ്റേഷനു സമാനമായ കാലാവസ്ഥയുള്ള വെള്ളാനിക്കൽപാറ വികസനം അധികമൊന്നും കടന്നു ചെന്നിട്ടില്ലാത്ത ഇടമാണ്. പോത്തൻകോട്, ആറ്റിങ്കൽ, വെഞ്ഞാറമൂട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എളുപ്പത്തിൽ ഇവിടെ എത്തിച്ചേരാൻ സാധിക്കും. വെള്ളാനിക്കൽ പാറമുകളിൽ നടപ്പാക്കുന്ന വെള്ളാനിക്കൽ റൂറൽ ടൂറിസം പദ്ധതി നടപ്പാകുന്നതോടെ ഇവിടം സഞ്ചാരികൾക്കു പ്രിയപ്പെട്ട ഇടമാകുമെന്നാണ് കരുതപ്പെടുന്നത്. മങ്കയം നിറഞ്ഞു നിൽക്കുന്ന വനത്തിനു നടുവിൽ സ്ഥിതി ചെയ്യുന്ന മങ്കയം വെള്ളച്ചാട്ടമാണ് തിരുവനന്തപുരത്തെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലം. സമീപ കാലത്ത് ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ഈ വെള്ളച്ചാട്ടം കണ്ടില്ലെങ്കിൽ കനത്ത നഷ്ടം തന്നെയായിരിക്കും.
കലക്കയം വെള്ളച്ചാട്ടം
തിരുവനന്തുപുരംകാര്‍ക്കിടയില്‍ പോലും അത്രയൊന്നും പ്രശസ്തമല്ലാത്ത ഒരു സൂപ്പർ വെള്ളച്ചാട്ടമാണ്
കലക്കയം വെള്ളച്ചാട്ടം. നിത്യഹരിത വനത്തിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്തുവാന്‍ പ്രാദേശികമായിട്ടുള്ള ഗൈഡുകളെ ആശ്രയിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ചും ഈ കാട്ടില്‍ വഴി തെറ്റുവാന്‍ ധാരാളം സാധ്യതകള്‍ ഉള്ളപ്പോൾ. മുകളില്‍ കുറഞ്ഞ ഉയരത്തില്‍ നിന്നും വെള്ളച്ചാട്ടം താഴേക്ക് ഒരു കുളത്തിലേക്ക് എന്നതുപോലെയാണ് പതിക്കുന്നത്. മാത്രമല്ല, കാടുകളില്‍ നിന്നും ഒഴുകി വരുന്നതിനാല്‍ ഈ വെള്ളത്തിന് ഔഷധ ഗുണങ്ങളുണ്ടെന്നും ഒരു വിശ്വാസമുണ്ട്. തിരുവനന്തപുരം റെയില്‍ വേ സ്റ്റേഷനില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയും എയര്‍പോര്‍ട്ടില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുമാണ് ഇത് സ്ഥിതി ചെയ്യുന്നത്.
കുരുശടി വെള്ളച്ചാട്ടം
മങ്കയം നദിയില്‍ നിന്നും തന്നെ രൂപപ്പെടുന്ന മറ്റൊരു വെള്ളച്ചാട്ടമാണ് കുരിശടി വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഈ വെള്ളച്ചാട്ടം വളരെ ചെറിയ വെള്ളച്ചാട്ടമാണ്. മാത്രമല്ല, കലക്കയം വെള്ളച്ചാട്ടത്തിന്റെയത്രയും സാഹസികമല്ല ഇവിടെ എത്തിച്ചേരുക എന്നത് ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇവിടുത്തെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം എന്നത് ഇവിടേക്കുള്ള യാത്രയും ഇവിടെ നിന്നും ഇക്കോ ടൂറിസം ഓഫീസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ട്രക്കിങ്ങുമാണ്. അര ദിവസം മുതല്‍ ഒരു ദിവസം മുഴുവനായും നീളുന്ന യാത്രയായതിനാല്‍ ആവശ്യത്തിനു സമയവും മുന്‍കരുതലുകളും ഒരുക്കങ്ങളും നടത്തി വേണം ഇവിടെയെത്താന്‍. തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്ററും പാലോടു നിന്നും 10 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
തിരുവനന്തപുരത്തിന് ഒരു പ്രത്യേകതയുണ്ട്.. ഒരു നഗരത്തിന്റെ എല്ലാ തിരക്കുകളും ഈ തലസ്ഥാന നഗരത്തിൽ കാണാമെങ്കിലും അതിന്റെയൊന്നും ഒരു ബഹളവും തിരക്കും ഈ നാടിനില്ല. പൂവാറും പൊന്മുടിയും ബോണാക്കാടും അഗസ്ത്യാർകൂടവും ഒക്കെ തേടി സഞ്ചാരികൾ ഇവിടേക്ക് വീണ്ടും വീണ്ടും കയറുമ്പോള്‍ അറിയപ്പെടാത്ത ഇടങ്ങൾ ഏറെയുണ്ട് എന്നത് മറക്കരുത്. പുറംനാട്ടുകാർക്ക് അന്യമായ, പ്രദേശവാസികളുടെ വാക്കുകളിലൂടെ മാത്രം അറിയപ്പെടുന്ന നൂറുകണക്കിനിടങ്ങൾ. അവയിൽ പലതും ഒരുക്കിയിരിക്കുന്ന കാഴ്ചകൾക്കും അതിശയങ്ങൾക്കും ഒരു കയ്യും കണക്കുമുണ്ടാവില്ല. അത്തരത്തിലൊരിടമാണ് ദ്രവ്യപ്പാറ. അമ്പൂരിയെന്ന ഗ്രാമത്തോട് ചേർന്നു കിടക്കുന്ന ഇവിടം അധികമാരുടെയും കണ്ണിൽപ്പെട്ടിട്ടില്ല എന്നതാണ് യാഥാർഥ്യം. ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും കഥകളുറങ്ങുന്ന ദ്രവ്യപ്പാറയുടെ വിശേഷങ്ങളിലേക്ക്... ദ്രവ്യപ്പാറ പഴമയുടെ കഥകളും കെട്ടുപിണഞ്ഞു കിടക്കുന്ന മിത്തുകളും ഒക്കെയായി തലയുയർത്തി നിൽക്കുന്ന നാടാണ് ദ്രവ്യപ്പാറ. ഒരിക്കൽ ഇവിടെ എത്തിയാൽ തിരികേ പോകണമോ എന്നു നൂറുവട്ടം ചിന്തിപ്പിക്കുന്ന ഈ നാട് അമ്പൂരി പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. അമ്പൂരിയുടെ വ്യൂ പോയിന്റ് എന്നാണ് ഇവിടം അറിയപ്പെടുന്നത്. നെല്ലിക്കാമലയുടെ മുകളിൽ അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളിൽ സമുദ്ര നിരപ്പിൽ നിന്നും 1500 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദ്രവ്യപ്പാറയിൽ ഏതൊരു സാഹസികനെയും ആകർഷിക്കുന്ന കാര്യങ്ങളുണ്ട്. മാർത്താണ്ഡ വർമ്മ ഒളിച്ചു താമസിച്ചു എന്നു കരുതപ്പെടുന്ന ഇടവും ആദിവാസികളുടെ ഗുഹാ ക്ഷേത്രവും മലയുടെ മുകളിലെ കാഴ്ചകളും ആണ് ഇവിടുത്തെ പ്രത്യേകതകൾ. മാർത്താണ്ഡ വർമ്മ ഒളിച്ചു താമസിച്ച നാട് മാർത്താൺ വർമ്മ ഒളിച്ചു താമസിച്ച ഇടമെന്ന വിശേഷണവും ദ്രവ്യപ്പാറയ്ക്കുണ്ട്. എട്ടു വീട്ടിൽ പിള്ളമ്മാരിൽ നിന്നും രക്ഷപെടാനായി ഒളിസങ്കേതമായി അദ്ദേഹം തിരഞ്ഞെടുത്തത് ദ്രവ്യപ്പാറയെയാണത്രെ. പാറകളിൽ ചവിട്ടി മാത്രം എത്തിച്ചേരുവാൻ പറ്റിയ ഇവിടെ മാർത്താണ്ഡ വർമ്മയെ മലമുകളിൽ എത്തിക്കുന്നിനായി ആദിവാസികൾ പാറയിൽ പടികൾ കൊത്തിയത്രെ. അന്ന അവർ കൊത്തിയ 101 പടികളിൽ 72 എണ്ണം ഇന്നും നിലനിൽക്കുന്നു. ഇതിൽ ചവിട്ടിയാണ് സഞ്ചാരികൾ ദ്രവ്യപ്പാറയുടെ മുകളില്‍ എത്തിച്ചേരുന്നത്. രാവിലെ നട്ടാൽ ഉച്ചയ്ക്ക് കൊയ്യാം തന്നെ സഹായിച്ച ആദിവാസികളെ മാർത്താണ്ഡ വർമ്മ സഹായിക്കുവാൻ മറന്നില്ല എന്നാണ് പഴമക്കാർ പറയുന്നത്. അവർക്ക് ദ്രവ്യപ്പാറയോട് ചേർന്ന് മാർത്താണ്ഡ വർമ്മ 1001 പറ നിലം കരം ഒഴിവാക്കി പതിച്ചു നല്കിയത്രെ. ഇന്ന് അതൊന്നും ഇവിടെ കാണാനില്ലെങ്കിലും കഥകൾക്കൊന്നും ഒരു പഞ്ഞവുമില്ല. രാജാവ് നല്കിയ ഭൂമിയിൽ അവർ പ്രത്യേകതരം വിത്താണ് കൃഷി ചെയ്തിരുന്നത്. രാവിലെ നട്ട് ഉച്ചയ്ക്ക് കൊയ്ത് നടത്തുവാൻ പറ്റുന്ന രീതിയിലുള്ള ഇത് അരിയാക്കി അത് പിന്നീട് പായസമാക്കി അവര്‍ ഇവിടുത്തെ ഗുഹാ ക്ഷേത്രത്തിൽ നിവേദിച്ചിരുന്നുവെന്നും കഥകളുണ്ട്. അന്ന് നട്ട് അതേ ദിവസം തന്നെ അരിയാക്കി മാറുന്നതിനാൽ അന്നൂരി എന്നും ഇവിടം അറിപ്പെടുന്നു. അതാണ് പിന്നാട് അമ്പൂരി ആയതെന്നും ഒരപ ഐതിഹ്യമുണ്ട്. ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനം വിശ്വാസികൾക്ക് അമ്പരപ്പും സഞ്ചാരികൾക്ക് അതിശയവും സമ്മാനിക്കുന്ന ഒന്നാണ് ദ്രവ്യപ്പാറ ഗുഹാ ക്ഷേത്രം. കഥകളാലും നിഗൂഢതകളാലും ഒക്കെ സമ്പന്നമാണ് ഇവിടം. ദക്ഷിണ ഭാരതത്തിലെ ഏകപ്രകൃതി ദത്ത ശിവലിംഗ രൂപം ഇവിടെയാണത്രെ ഉള്ളത്. കൂടാതെ തമിഴ്നാട്ടിലെയും കേരളത്തിലെയും 143 ശിവക്ഷേത്രങ്ങളുടെ മൂലസ്ഥാനമായും ഇതിനെ കരുതിപ്പോരുന്നു. ഇവിടെ എത്തി പ്രാര്‍ഥനകളും പൂജകളും കഴിപ്പിക്കുന്നത് പുണ്യ പ്രവർത്തിയായാണ് വിശ്വാസികൾ കരുതുന്നത്. 4 ആഴ്ചയില്‍ 25 കിലോ കുറക്കാന്‍ ഈ ഉല്‍പ്പന്നം ഡോക്ടര്‍മാര്‍ പോലും ഞെട്ടി, നാലാഴ്ചകൊണ്ട് അയാള്‍ 23കിലോ കുറച്ചു നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്താൻ 2 മിനിറ്റ് താഴിട്ടു പൂട്ടാത്ത ക്ഷേത്രം വിശ്വാസത്തിലും കഥകളിലും മാത്രമല്ല, ഇവിടം പ്രസിദ്ധം. സമ്പന്നമായ ഈ ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ദക്ഷിണാമൂർത്തി വിഗ്രഹങ്ങളും പാത്രങ്ങളും നിലവിളക്കുകളും ഒക്കെയുണ്ട്. എന്നാൽ ഈ ക്ഷേത്രം താഴിട്ട് പൂട്ടി സൂക്ഷിക്കാറില്ല എന്നു മാത്രമല്ല, സംരക്ഷിക്കുവാൻ കാവൽക്കാർ പോലുമില്ല. ആരും ഒന്നും ഇവിടെ നിന്നും എടുക്കാറില്ല എന്നതിനാലാണ് ഇങ്ങനെ. സർക്കാർ ഉടമസ്ഥതയിലാണ് ക്ഷേത്രം സംരക്ഷിക്കപ്പെടുന്നത്. ശിവരാത്രിയിൽ 143 ശിവക്ഷേത്രങ്ങളുടെ മൂല സ്ഥാനമായ ഇവിടെ ശിവരാത്രി നാളുകളിലാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്. അന്നേ ദിവസം ഇവിടെ എത്തുന്ന വിശ്വാസികൾ ഇവിടുത്തെ ദക്ഷിണാമൂർത്തി ഗുഹാ ക്ഷേത്രത്തിലേക്ക് തീർഥാടന യാത്രയും നടത്തുവാറുണ്ട്. ശംഖുമുഖവും വിമാനത്താവളവും ദ്രവ്യപ്പാറയുടെ മുകളിൽ നിന്നുള്ള കാഴ്ചകളാണ് ഇവിടുത്തെ അടുത്ത ആകർഷണം. ശംഖുമുഖം കടൽത്തീരവും കപ്പലുകൾ പോകുന്നതും തിരുവനന്തപുരം വിമാനത്താവളവും ഒക്കെ കാണാൻ സാധിക്കും. കാളിമല അമ്പൂരിയ്ക്ക് സമീപത്തുള്ള മറ്റൊരു സ്ഥലമാണ് കാളിമല. മലകയറ്റത്തിൽ താല്പര്യമുള്ളവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇടമാണിത്. ബഹളങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നും ഒക്കെ മാറി ക്യാംപിങ്ങിനും ട്രക്കിങ്ങിനും ഒക്കെ പറ്റിയ ഇടം കൂടിയാണിത്. അമ്പൂരി വൈവിധ്യങ്ങൾ കൊണ്ട് ഏതൊരു സഞ്ചാരിയെയും ആകർഷിക്കുവാൻ കഴിയുന്ന നാടാണ് അമ്പൂരി. മാർത്താണ്ഡ വർമ്മ രാജാവിന്റെ വില്ലളികളിൽ പ്രമുഖനായിരുന്നുവത്രെ ചടച്ചി മാർത്താണ്ഡൻപിള്ള. ഒരിക്കൽ ഒറ്റശേഖരമംഗലത്തു നിന്നും അദ്ദേഹം ഒരിക്കൽ ഒരു അമ്പെയ്ത്തു മത്സരത്തിൽ പങ്കെടുക്കുകയുണ്ടായി. അതിൽ അദ്ദേഹം എയ്ത അമ്പ് കുറേ അകലെയുള്ള ഒരു മരത്തിൽ തറച്ചു. അങ്ങനെ അത് ഊരിടെയുത്ത് ആ മരത്തിൽ പ്രത്യേക അടയാളം സ്ഥാപിച്ചു. അങ്ങനെ അമ്പൂരിയ സ്ഥലമാണ് അമ്പൂരി എന്നറിയപ്പെടുന്നത് എന്നാണ് കഥ. അമ്പൂരിയെ ചുറ്റിയൊഴുകുന്ന നെയ്യാറാണ് ഇവിടുത്തെ കാഴ്ച. തിരുവനന്തരപുരത്തു നിന്നും ഒരൊറ്റ ദിവസത്തെ യാത്രയ്ക്ക് ധൈര്യമായി തിരഞ്ഞെടുക്കുവാൻ പറ്റിയ ഇടം കൂടിയാണ്. എത്തിച്ചേരാൻ തിരുവനന്തപുരം ജില്ലയിലെ അമ്പൂരി പഞ്ചായത്തിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റർ അകലെ അമ്പൂരിയിലെ നെല്ലിക്കാമലയുടെ മുകളിലാണ് ദ്രവ്യപ്പാറ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും കാട്ടാക്കട-കള്ളിക്കാട് വഴി അമ്പൂരിയിലെത്താം. കുടപ്പനമൂട്, പൊട്ടന്‍ചിറയില്‍ നിന്നും മലമുകള്‍ വരെ റോഡുണ്ട്. അവിടെ നിന്നും അര കിലോമീറ്റര്‍ ദൂരം നടന്ന് മാത്രമേ ദ്രവ്യപ്പാറയിൽ എത്താനാവൂ. . വാഴിച്ചല്‍, കുട്ടമല വഴി പുറുത്തിപ്പാറ റോഡിലൂടെയും 10 മിനിട്ട് നടന്നാൽ ഇവിടെ എത്താം.
പതഞ്‌ജലിയും വ്യാഘ്രപാദരുംആദ്യമായി ആനന്ദ താണ്ഡവം ദർശിച്ച സ്ഥലമമാണ് ചിദംബരം. പഞ്ചഭൂത ലിംഗ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനമാണ്പതഞ്‌ജലി നിർമ്മിച്ച ഈ ചിദംബരക്ഷേത്രം.
പ്രപഞ്ചം ആകെ നിറഞ്ഞു നിന്ന ആ നടനത്തിനു നാല് സാക്ഷികളത്രേ. സന്തത സഹചാരികൾ ആയ നന്ദിയും ഭൃംഗിയും നൃത്ത വേളയിൽ എത്തിച്ചേർന്ന പതഞ്‌ജലിയും വ്യാഘ്രപാദരും. രണ്ടു കൊമ്പും നാലു കാലുമുള്ള നന്ദിയും മൂന്നു കാലുകൾ ഉള്ള ഭൃംഗിയും മനുഷ്യ ശിരസ്സും പേര് പോലെ വ്യാഘ്രത്തിൻറെ പാദങ്ങളും ചേർന്ന വ്യാഘ്രപാദരും കൊമ്പും കാലും ഇല്ലാത്ത പതഞ്ജലിയെ അതിൻറെ പേരിൽ പരിഹസിക്കുമായിരുന്നു. മനുഷ്യൻറെ ശിരസ്സും പാമ്പിൻറെ ഉടലുമായി ആണ് പതഞ്‌ജലിയെ അവതരിപ്പിക്കുന്നത്. എന്നാൽ കണ്ണും കാതും ഇല്ലാത്ത ചക്ഷു:ശ്രവണൻ ആയ തനിക്കാണ് ശൈവ താണ്ഡവം പൂർണമായും ആസ്വദിക്കാൻ ആകുക എന്ന് അദ്ദേഹം സമർത്ഥിക്കുന്നു. പതഞ്‌ജലിയുടെ ശിവ താണ്ഡവ വർണനയാണ് ശംഭു നടനം. തനിക്കില്ലാത്ത കൊമ്പുകളും കാലുകളും അദ്ദേഹം ഈ സ്തോത്രത്തിൽ ഉപേക്ഷിച്ചിരിക്കുന്നു (സംസ്കൃതത്തിലെ ദീർഘങ്ങൾ - ഈ ഏ)
കർണാടക സംഗീതത്തിലെ അതിപ്രഗത്ഭരായ ഗണേഷ് കുമരേഷ് രാഗമാലികയിൽ തീർത്ത ശംഭു നടനം കാണാം കേൾക്കാം.
വെറും വാച്യ അർത്ഥത്തിൽ എടുക്കേണ്ടുന്ന ഒരു കഥയല്ല ഇത്. The Tao of Physics by Fritjof Capra ശിവ താണ്ഡവത്തെ ആധുനിക ശാസ്ത്രത്തിൻറെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നുണ്ട്.
ചിലർ ഏഴെന്നും ചിലർ പതിനാറെന്നും താണ്ഡവത്തെ വിഭജിക്കുന്നു. നാട്യശാസ്ത്രത്തിൽ ഏറെ പ്രാധാന്യം ഉള്ളതാണ് ശിവ താണ്ഡവം. ലാസ്യം ആണ് ആനന്ദ താണ്ഡവത്തിൻറെ ഭാവം. താണ്ഡവ ലാസ്യ സംയോഗത്തിൽ നിന്നും താളം രൂപം കൊള്ളുന്നു. പുരുഷന് താണ്ഡവം സ്ത്രീക്ക് ലാസ്യം. രണ്ടും ശിവനിൽ തന്നെ. അങ്ങനെ ശിവൻ അർദ്ധ നാരീശ്വരൻ ആകുന്നു.
ആനന്ദ കൂമാരസ്വാമി നടനത്തിന്റെയും മെറ്റാ ഫിസിക്സിന്റെയും കണ്ണുകളിലൂടെ ശിവ താണ്ഡവം വിശദീകരിക്കുന്നുണ്ട്.
എല്ലാ സന്ധ്യയ്ക്കും ശിവൻ താണ്ഡവം ആടുന്നു. അതാണ് സന്ധ്യാ താണ്ഡവം. പ്രപഞ്ച ഉത്പത്തിയെ പറ്റിയുള്ള അതി സങ്കീർണമായ പരീക്ഷണങ്ങൾ നടത്തുന്ന സ്വിറ്റ്സ്ർലണ്ടിലെ ജനീവയിലുള്ള CERN ലാബിൻറെ മുന്നിൽ ഉള്ള നടരാജ വിഗ്രഹം.
ശാന്തനായി ആനന്ദ താണ്ഡവമാടുന്ന ശിവൻ മാത്രമല്ല പ്രപഞ്ചം ആകെ നാശത്തിൻറെ വക്കിൽ എത്തിയ സംഹാര താണ്ഡവത്തിനും ഭാരത ഭൂമി സാക്ഷ്യം വഹിച്ചു. ഹിമവാന്റെ മടിത്തട്ടിൽ ഹരിദ്വാരിനടുത്തുള്ള, നീൽ ധാര നദിക്കരയിലെ കൻഖൽ ആണ് സ്ഥലം.
കൻഖൽ ദക്ഷ പ്രജാപതി ക്ഷേത്രം
താൻ ഏറെ വെറുത്ത രുദ്രനെയും തന്നെ ധിക്കരിച്ച് അവനെ വേട്ട പുത്രിയേയും ക്ഷണിക്കാതെ ദക്ഷ പ്രജാപതി യാഗം നടത്തിയ കൻഖൽ. ശിവൻറെ വാക്ക് കൂട്ടാക്കാതെ പിതാവ് നടത്തുന്ന മഹായാഗം കാണാൻ ഒറ്റയ്ക്ക് എത്തിയ മകളേയും ജാമാതവിനെയും ദക്ഷൻ കണക്കറ്റ് ഭർത്സിച്ചു. ദുഖവും കോപവും അപമാനവും സഹിക്ക വയ്യാതെ സതി ഹോമാഗ്നിയിൽ ജീവനൊടുക്കി. നാരദർ വഴി വിവരം അറിഞ്ഞ ശിവൻ വിഷം ചീറ്റുന്ന നാഗഭൂഷണൻ ആയി ഭൂതങ്ങളും ഭിക്ഷക്കാരും പ്രാകൃതരും അഘോരികളും കാപാലികരും ചേർന്ന തൻറെ കിങ്കര വ്യൂഹമൊത്ത് യാഗ സ്ഥലത്ത് പാഞ്ഞെത്തി. ചേതനയറ്റ പ്രിയതമയുടെ ശരീരം കണ്ട ശിവൻറെ തൃക്കണ്ണിൽ നിന്നും ചുടു നിശ്വാസ വായുവിൽ നിന്നും ഉടലെടുത്ത കോപാകുലരായ ഭീകര പോരാളികൾ കണ്ണിൽ കണ്ടതെല്ലാം തകർത്ത് തരിപ്പണമാക്കി. പ്രകൃതിയും പഞ്ച ഭൂതങ്ങളും പ്രക്ഷുബ്ധമായി. കത്തിക്കരിഞ്ഞ സതിയുടെ മൃതദേഹവും കയ്യിലേന്തി സകല രൗദ്ര ഭാവങ്ങളും പൂണ്ട് ശിവൻ ഈരേഴു പതിനാലു ലോകത്തും താണ്ഡവം ആടി. ശവത്തിൽ നിന്നും ഓരോ ഭാഗങ്ങളായി അടർന്നു വീണു കൊണ്ടേയിരുന്നു. എല്ലാം അറ്റു വീഴും വരെ രുദ്രൻ സംഹാര താണ്ഡവം ആടി.
ഏറ്റവും പ്രാചീനനായ ദേവനാണ് ശിവൻ. വേദങ്ങൾക്ക് മുൻപും നില നിന്നിരുന്ന പ്രകൃതി പുരുഷ സങ്കല്പമാണ് ശിവൻ. നാഗങ്ങളെയും രുദ്രാക്ഷവും ആഭരണങ്ങൾ ആക്കി ആനത്തോലും പുലിത്തോലും വസ്ത്രം ആക്കി ദിക്കുകൾ ധരിക്കുമ്പോൾ ദിഗംബരൻ ആയി കാളയെ വാഹനമാക്കി മൃഗങ്ങളുടെ അകമ്പടിയോടെ പശുപതിയായി മുടിക്കെട്ടിൽ ചന്ദ്രനെ ധരിച്ചു ചന്ദ്രശേഖരനും കലാധരനുമായി ഗംഗയെ ശിരസ്സിൽ വഹിച്ചു ഗംഗാധരൻ ആയി കാടുകളെ ജട ആക്കി ശിവൻ പ്രകൃതിയും പ്രപഞ്ചവും ആയി മാറുന്നു.
Lord of Animals: Mohanjedaro 3000BCE
ആഗമങ്ങളിൽ ആണ് ശിവ സങ്കൽപം പൂർണ രൂപം കൈവരിക്കുന്നത്. വേദങ്ങളിലെ രൌദ്രനായ മഹാദേവൻ ഇവിടെ ശിവൻ ആയി മാറുന്നു. ഋഗ്വേദം രുദ്രനെ പ്രപഞ്ചത്തിന്റെ പിതാവെന്നും വാഴ്ത്തുന്നു.
പഞ്ചഭൂത ലിംഗ ക്ഷേത്രങ്ങളിൽ നാലും തമിഴ്നാട്ടിലാണ്. തിരുമൂലരുടെ അൻപേ ശിവ സിദ്ധാന്തം ശിവൻ സ്നേഹം ആണെന്ന് പഠിപ്പിക്കുന്നു. GOD IS LOVE എന്നത് ഭാരതീയർക്ക് പുതുമയുള്ള കാര്യമല്ല. 63 നായനാർമാരിലൂടെ ശൈവ ഭക്തി പ്രസ്ഥാനം അവിടെ വേരുറച്ചു.അവരിൽ ഒരേയൊരു കീഴ് ജാതിക്കാരനായ (പുലയൻ) നന്തനാർ നടരാജനെ കാണാൻ കൊതിക്കുന്നത് ഗോപാലകൃഷ്ണഭാരതിയുടെ വരുകലാമോ അയ്യാ എന്ന മാഞ്ചി രാഗ കൃതിയിൽ കാണാം.
ദേവനെ കാണാൻ കൊതിക്കുന്ന ഭക്തൻറെ വികാരവായ്പാണ് ദണ്ഡപാണി ദേശികരുടെ ആലാപനത്തിൽ നിറഞ്ഞു നിൽക്കുന്നത്. ചിദംബര ക്ഷേത്ര പ്രതിഷ്ഠ ശൂന്യമാണ്. പഞ്ചഭൂതങ്ങളിൽ ആകാശം. പ്രപഞ്ചത്തിന്റെ പൊരുൾ തേടുന്ന സത്യാന്വേഷിയായ മനുഷ്യൻറെ വ്യാകുലതകൾ, നാദത്തിൽ ശൂന്യത അഥവാ നിശബ്ദത കലർത്തി തൻറെ ഭാവഗംഭീര ശാരീരത്തിൽ, തേടുന്നമഹാഗായകൻ MD രാമനാഥനെ കേൾക്കാം. ഒന്ന് ഭക്തി മാർഗം ഇത് ജ്ഞാന മാർഗം.
നടനത്തിന്റെ മാത്രമല്ല നാദത്തിന്റെയും ഉറവിടം ശിവൻ തന്നെ. ശ്രീരാമഭക്തിയിൽ ഉന്മാദത്തിന്റെ വക്കോളം എത്തിയ ത്യാഗരാജ സ്വാമികളുടെ വരികളിൽ "നാദ തനു മനിഷം ശങ്കരം". ശിവൻറെ പഞ്ച മുഖങ്ങളിൽ നിന്നും സ്വരങ്ങൾ ജനിക്കുന്നു.
ആനന്ദ നടനത്തിനൊടുവിൽ ശിവൻ 14 തവണ തുടി കൊട്ടുന്നു. ആ നാദം ആണ് ശിവ സൂത്ര സമൂഹം എന്ന 14 സൂത്രങ്ങളുടെ സൃഷ്ടിക്ക് ഹേതുവാകുന്നത്. പാണിനിയുടെ വ്യാകരണത്തിൻറെ ഉത്ഭവം ഇതിൽ നിന്നത്രേ.
നീലകണ്ഠൻ മഹാകാലൻ കാലഭൈരവൻ തുടങ്ങി അനേകം നാമങ്ങൾ ശിവനുണ്ട്. ശിവപുരാണത്തിൽ 1008 നാമങ്ങൾ ആണ് ശിവന്. തിബത്തിലെ താന്ത്രികരുടെ മഹാദേവൻ ശ്വേതവർണനും മേരു പർവതത്തിൽ വസിക്കുന്നവനുമാണ്.ശിവ, ശംഭു എന്നീ വാക്കുകൾ ദ്രാവിഡ പദങ്ങൾ ആണ് ചുവന്നത് കോപാകുലം എന്നൊക്കെ അർത്ഥം പറയാം. ചെമ്പുവിൽ നിന്നും ശെംബു ശംഭു. എല്ലാ പ്രാചീന സംസ്കാരങ്ങളിലും ശിവനു സദൃശ്യമായ ദേവന്മാരെ കാണാം.
ലിംഗാരാധകരെ വേദങ്ങളിൽ എതിർക്കുന്നുവെങ്കിലും പിന്നീട് അതിൻറെ താത്ത്വിക തലങ്ങൾ വൈദികർ അംഗീകരിക്കുന്നതായി കാണാം.
പഞ്ച മുഖമാണ് ശിവലിംഗം. പഞ്ചഭൂത സങ്കൽപം. പശ്ചിമ മുഖം സദ്യോജാത് പഞ്ചാക്ഷര മന്ത്രത്തിലെ 'ന', ഉത്തര മുഖം വാമദേവ - 'മ', ദക്ഷിണം അഘോരം -'ശി', പൂർവ്വം തത്പുരുഷ - 'വാ', ആകാശത്തേക്ക് ഈശാന അക്ഷരം യ. അഞ്ചു മുഖങ്ങൾക്ക് അഞ്ച് വർണങ്ങൾ ആണ്. അങ്ങനെ നമശിവായ പൂർണമാകുന്നു. ഈ പൂർണമായ പഞ്ചഭൂതലിംഗമാണ് സദാശിവലിംഗം. ഇതിൽ പരാശക്തി ചേരുമ്പോൾ ജീവ സൃഷ്ടി ഉണ്ടാകുന്നു. അതുകൊണ്ടാണ് ലളിതാസഹ്രസ നാമത്തിലെ 727ആം നാമം ശിവജ്ഞാനപ്രദായനീ എന്നായത്. ശക്തിയില്ലെങ്കിൽ ബ്രഹ്മത്തിന്റെ ഈ അഞ്ചു ഭൂതങ്ങളും പ്രേതങ്ങൾ അഥവാ മൃതം ആകുന്നു. അങ്ങനെ 249ആം നാമം പഞ്ചപ്രേതാസനസേനയെന്നും 250 പഞ്ചബ്രഹ്മസ്വരൂപിണി എന്നും ആയി.
എല്ലാ ആർഷ ഭാരത ചിന്താധാരകളിലും ഇത് ഉൾക്കൊള്ളിക്കാൻ ഋഷിവര്യരായ ചിന്തകർ ശ്രദ്ധിച്ചിട്ടുണ്ട് ശാക്തേയത്തിൽ ഈ അഞ്ച് തത്ത്വങ്ങൾ ബ്രഹ്മ വിഷ്ണു രുദ്ര ഈശ്വര സദാശിവ എന്നാണെങ്കിൽ വൈഷ്ണവത്തിൽ വാസുദേവ സംകർഷണ പ്രദ്യുമ്ന അനിരുദ്ധ നാരായണ എന്നാണ്.
ഇവയ്ക്ക് പുറമേ ആറാമതൊരു മുഖവും ഉണ്ട്. അധോമുഖം ആയതിനാൽ ദൃഷ്ടിക്ക് ഗോചരം അല്ലെങ്കിലും. ഇത് ഓംകാരം എന്ന പ്രണവം. പ്രണവ സ്വരൂപനായ വിനായകൻ ആണ് മൂലാധാരം. പ്രപഞ്ചത്തിന്റെ സ്പന്ദനം ആണ് ഓംകാരം. ആരും നായകൻ അല്ലാത്തവൻ വിനായകൻ എന്ന് വാമന പുരാണം. അങ്ങനെ ഓം നമശിവായ പൂർണം ആകുന്നു. അതാണ് സത് ചിത് ആനന്ദം അഥവാ സച്ചിതാനന്ദം അത് തന്നെ സത്യം ശിവം സുന്ദരം.
അങ്ങനെ ആറു മുഖങ്ങളും ചേരുമ്പോൾ ഷണ്മുഖൻ ആയി. അതാണ് ജ്ഞാനം അല്ലെങ്കിൽ പ്രജ്ഞ. പ്രജ്ഞാനാം ബ്രഹ്മ, അഹം ബ്രഹ്മാസ്മി, തത്ത്വമസി, അയം ആത്മാ ബ്രഹ്മാ എന്നീ നാലു മഹത് വാക്യങ്ങളിൽ കൂടി വെളിവാകുന്ന വേദ സാരം അങ്ങനെ ശൈവ സിദ്ധാന്തത്തിലൂടെ പൂർണമാകുന്നു. ആറു മുഖങ്ങളും ശക്തിയും ചേർന്ന ചൈതന്യമായി പ്രപഞ്ചം. ജ്ഞാനം ആകുന്ന പഴം നീ തന്നെ ആയി പഴനിയപ്പൻ ആയ കാർത്തികേയൻ അങ്ങനെ ആരാധ്യനായി.
അങ്ങനെ ഭാരതത്തിൽ ഉടനീളം ഉള്ള ദേവതാ സങ്കൽപങ്ങളിൽ എല്ലാം തന്നെ ഈ വേദസാരം ലയിപ്പിക്കാൻ പുരാണങ്ങളിലൂടെ ബോധ പൂർവമായ ഒരു ശ്രമം നമുക്ക് കാണാം. സാഹിത്യത്തിലും സംഗീതത്തിലും ശില്പകലയിലും ചിത്ര രചനയിലും അടക്കം എല്ലാ കലകളിലും അനുഷ്ഠാനങ്ങളിലും ഇതിൻറെ പ്രതിഫലനം കാണാൻ ആകും. ബൌദ്ധിക തലത്തിൽ ആണെന്നു മാത്രം.
അങ്ങനെ മനസ്സിലാക്കിയില്ലെങ്കിൽ അധോമുഖനായി മൂലധാരമായി നിലകൊള്ളുന്ന ഗജമുഖനു പകരം ഗജപൃഷ്ഠഭൂമിക്കായി പുരയിടത്തിന്റെ നിമ്നോന്നതങ്ങൾ അളന്നു നടക്കുന്ന വാസ്തുക്കാരും ജ്യോതിഷികളും നമ്മുടെ ജീവിതത്തിൽ കേറി നിരങ്ങും.
ശില്പ കലയിലെ അത്ഭുതമായ ചിദംബര ക്ഷേത്രത്തിൽ രണ്ടു വർഷം മുൻപ് പോകാൻ കഴിഞ്ഞു. 35 ഏക്കറിൽ പരന്നു കിടക്കുന്ന ശിൽപ വിസ്മയം. രണ്ടു ഭാഗങ്ങൾ ഉണ്ട് ക്ഷേത്രത്തിന്. പഴയതിന് 3500 വർഷം വരെ പഴക്കം പറയുന്നുണ്ട്.
പതഞ്‌ജലി ആണ് ശില്പകാരൻ. യോഗ സൂത്രകാരൻ ആയ അദ്ദേഹം ഭക്തൻ അല്ലായിരുന്നു. അതീന്ദ്ര ജ്ഞാനിയായ ശാസ്ത്രജ്ഞൻ. ക്ഷേത്രത്തിൻറെ നിർമ്മിതിയിൽ പ്രപഞ്ച രഹസ്യങ്ങൾ സമന്വയിപ്പിച്ചിരിക്കുന്നു. ചിദംബര രഹസ്യം എന്ന പേരിൽ ഇതറിയപ്പെടുന്നു. പഞ്ചഭൂത ലിംഗ ക്ഷേത്രങ്ങളിലെ കലഹസ്തി (വായു), കാഞ്ചി (ഭൂമി), ചിദംബര (ആകാശ) ക്ഷേത്രങ്ങൾ ഒരേ രേഖാംശം (79 ഡിഗ്രി 41 മിനിറ്റ് കിഴക്ക്) എന്ന നേർ രേഖയിൽ എന്ത് കൊണ്ട്? ധാരാളം ചർച്ചകൾ നെറ്റിൽ പരതിയാൽ കാണാം.
അതി സമ്പന്നമായിരുന്ന ക്ഷേത്രമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ സ്വത്തും ഭൂമിയും നഷ്ടമായി. ക്ഷേത്ര ഉടമകൾക്ക് ഈ ഭീമാകാരമായ ക്ഷേത്രം നടത്തിക്കൊണ്ടു പോകാൻ തന്നെ ബുദ്ധിമുട്ടാണ്. ചിത്രങ്ങൾ അടർന്നു വീണു കൊണ്ടിരിക്കുന്നു. കോണ്ക്രീറ്റും പോസ്റ്റുകളും ഈ മഹാസൌധത്തെ വികൃതമാക്കുന്നു.
275 പാതൽ പെറ്റ്ര ക്ഷേത്രങ്ങളിൽ ഒന്നാമത്തതാണ് തില്ലൈ ചിദംബരം. ശൈവരെ സംബന്ധിച്ചിടത്തോളം കോവിൽ എന്ന് മാത്രം പറഞ്ഞാൽ അത് ചിദംബരം നടരാജ ക്ഷേത്രമാണ്.ക്ഷേത്ര നിർമ്മിതിയുടെ ഐതിഹ്യങ്ങളിൽ പെരുംതച്ചന്റെ പേരും കേൾക്കാം. പരാന്തക ചോളൻ ആണ് സ്വർണ വർണ മേലോടുകൾ പണികഴിപ്പിച്ചത്. ക്ഷേത്ര നിർമ്മാണത്തെ പറ്റി ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്.
പള്ളി പൊളിച്ചാൽ കിട്ടുന്ന വോട്ടുകൾ മഹാക്ഷേത്രങ്ങൾ പുനരുദ്ധരിച്ചാൽ കിട്ടുമോ ? 2007ൽ കാഞ്ചിയിലെ എകാംബര ക്ഷേത്രം സന്ദർശിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. 1000 ക്ഷേത്രങ്ങളുടെ നഗരിയായ കാഞ്ചിയിൽ ഈ ക്ഷേത്രം ശ്രദ്ധ നേടാൻ കടുത്ത മത്സരം നേരിടുന്നു. പ്രത്യേകിച്ചും വൈഷ്ണവരുടെ ദേവരാജ പെരുമാൾ, ശാക്തേയരുടെ കാമാക്ഷി അമ്മൻ എന്നീ ക്ഷേത്രങ്ങളിൽ നിന്ന്. എങ്കിലും ചിദംബര ക്ഷേത്രത്തെക്കാളും ഭേദപ്പെട്ട നിലയിൽ നില നിർത്തി പോരുന്നുണ്ട് എന്നു പറയാം.
എൻറെ ദേശത്തിൻറെ തേവരും ശിവനാണ്. ഉത്സവത്തിൻറെ എട്ടാം ദിവസം എഴരപ്പൊന്നാന പുറത്തെഴുന്നള്ളുന്നു. കേരളത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളിൽ ഒന്ന്.
അതോടൊപ്പം ഉള്ള വലിയ കാണിക്ക ദേവസ്വം ബോർഡിന് വളരെ പ്രാധാന്യമുള്ള ഒരു ചടങ്ങാണ്. മനോഹരമായ ചുവർ ചിത്രങ്ങൾ ഭക്തരുടെ കയ്യെത്തും ദൂരത്തല്ലാത്തതിനാൽ ചന്ദനവും കരിയും ഏശാതെ ഇന്നും നില നിൽക്കുന്നു. മുന്നിലെ മൈതാനം ടാർ ചെയ്തിട്ടുണ്ട്. അതോടെ ചുറ്റുവട്ടത്തുള്ള വീട്ടുകാരുടെ കിണറുകളും വറ്റി.
മതിൽക്കെട്ടിനുള്ളിൽ ധാരാളം ട്രസ്സ് വർക്ക് ഉണ്ട്. അർദ്ധ ചന്ദ്രാകൃതിയിൽ പെരുംതച്ചൻ തീർത്ത കുളത്തിന്റെ കടവത്തു പൂർണമായും തടിയിൽ തീർത്ത ഒരു കുളപ്പുര മാളികയുണ്ടായിരുന്നു. സാമൂഹ്യ വിരുദ്ധർ ഒളിഞ്ഞു നോക്കുന്നു എന്ന കാരണത്താൽ അതു പൊളിച്ചു കളഞ്ഞ് എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന പ്രപഞ്ച മഹാതത്ത്വം നടപ്പിലാക്കിയതിനും ക്ഷേത്രം സാക്ഷിയായി. ക്ഷേത്രത്തിനു മുൻപ് ഒരു കല്യാണമണ്ഡപം പണി കഴിപ്പിച്ചിട്ടുണ്ട്. അതിനുള്ളിൽ എവിടെ നിന്നാലും മഴയിൽ നിന്നോ വെയിലിൽ നിന്നോ രക്ഷ കിട്ടില്ല. നാസ ഈ ശില്പ വൈദഗ്ധ്യത്തെ പറ്റി പഠനങ്ങൾ നടത്തുന്നുണ്ടത്രേ.
ഇതൊക്കെയായാലും ദക്ഷിണമുഖനായ അഘോരമൂർത്തി നില കൊള്ളുന്ന ക്ഷേത്രം ഇന്നും കാഴ്ചക്ക് കുളിരേകുന്നു.
വിരാട്പുരുഷൻറെ ലിംഗമായ ധ്വജത്തിൽ കൊടിക്കൂറ കയറിക്കഴിഞ്ഞു. പള്ളിവേട്ട ദിവസം മട്ടന്നൂരും ആറാട്ടിന് മല്ലാടി സഹോദരരും എത്തുന്നു. തേവരെ കാണാൻ ഞാനും പോകയായ് കേരളത്തിലെ ആദിമ 32 നമ്പൂതിരി ഗ്രാമങ്ങളിൽ ഒന്നായ, 108 ശിവക്ഷേത്രങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്ന ഏറ്റുമാനൂരേക്ക്. പോകാതെ പറ്റുമോ? ശിവൻ അല്ലാത്ത എന്തെങ്കിലും ഉണ്ടോ പ്രപഞ്ചത്തിൽ ?