2018 ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

തിരുനന്തിക്കര ശാസനങ്ങള്‍



തിരുനന്തിക്കര ശാസനങ്ങള്‍

തിരുനന്തിക്കരയെ സംബന്ധിക്കുന്ന ചെമ്പു പട്ടയവും ശിലാശാസനങ്ങളും. ഇവയില്‍ ആദ്യത്തേത് വിക്രമാദിത്യ വരഗുണന്‍ എന്ന ആയ് രാജാവ് തന്റെ എട്ടാം ഭരണ വര്‍ഷത്തില്‍ (992) തെങ്ങനാട്ടു കിഴവന്‍ ചാത്തന്‍ മുരുകന്റെ മകള്‍ മുരുകന്‍ ചേന്തിയെ 'തിരുവടിച്ചാര്‍ത്തിയ' ശേഷം അവളുടെ ചെലവിനായി ഒട്ടേറെ കൃഷിഭൂമി ദാനമായി നല്കുന്ന ചെപ്പേടാണ്. തിരുവടിച്ചാര്‍ത്തുക എന്നത് ഭാര്യയായി സ്വീകരിച്ചുവെന്നോ തിരുനന്തിക്കര ദേവന്റെ ദാസിയായി നിയമിച്ചുവെന്നോ അര്‍ഥമാകാം. തെങ്ങനാട് നെയ്യാറിനും കരമനയാറിനും ഇടയ്ക്കുള്ള ഭൂവിഭാഗമാണ്. കിഴവന്‍ എന്നത് ഭരണാധികാരിയാണ്.
തിരുനന്തിക്കര ക്ഷേത്രം
ക്ഷേത്ര ശിലാശാസനമാണ് രണ്ടാമത്തേത്. കുലശേഖരദേവന്റെ മകളും വിജയരാഗദേവന്റെ ഭാര്യയുമായ കിഴാനടികള്‍ തിരുനന്തിക്കര ഭട്ടാരകന് കെടാവിളക്കിനുവേണ്ടി മുപ്പതു കഴഞ്ച് നല്ല സ്വര്‍ണം നല്കിയതായി രേഖപ്പെടുത്തുന്നതാണ് ലിഖിതം. പൗരജനങ്ങളും തളിയാഴ്വാനും ക്ഷേത്ര ഭരണാധികാരികളും ക്ഷേത്രത്തിന്റെ മാടക്കോവിലില്‍ കൂടിയിരുന്നതായി പ്രസ്താവമുണ്ട്. കൊടുങ്ങല്ലൂരെ ചേര രാജാവാണ് കുലശേഖരന്‍. താണുരവിപ്പെരുമാളുടെ കാലത്ത് വിജയരാഗദേവന്‍ കോയിലധികാരികളായിരുന്നുവെന്ന് കൊല്ലം തരിസ്സാപ്പള്ളി ശാസനത്തില്‍ പറയുന്നുണ്ട്. വിജയരാഗദേവന്റെ മകള്‍ ഇരവിനീലി 936-ല്‍ മദ്രാസിനു സമീപത്തുള്ള തിരുവൊറ്റിയൂര്‍ ശിവക്ഷേത്രത്തിന് വാടാവിളക്കിന് മുപ്പതു കഴഞ്ചു സ്വര്‍ണം നല്കിയതായി ആ ക്ഷേത്രത്തില്‍ ലിഖിതമുണ്ട്. കിഴാനടികളുടെ തിരുനന്തിക്കര ശാസനം 10-ാം ശ.-ത്തിന്റെ ആദ്യ ദശകത്തിലേതായിരിക്കാമെന്നു കരുതപ്പെടുന്നു.
തിരുനന്തിക്കര ഗുഹാക്ഷേത്രം
രാജരാജ ചോളന്റെ 18-ാം ഭരണ വര്‍ഷത്തിലുള്ള(1003)താണ് തിരുനന്തിക്കര ക്ഷേത്രത്തിലെ മറ്റൊരു ശിലാശാസനം. ആണ്ടുതോറും അല്പശി മാസത്തിലെ ചതയ നക്ഷത്രത്തില്‍ ആറാട്ടോടുകൂടി അവസാനിക്കുന്ന ഉത്സവം നടത്തുവാനും രാജരാജന്റെ പേരില്‍ ഒരു വാടാവിളക്ക് കത്തിക്കുവാനും ആവശ്യമായ ചെലവിനുവേണ്ടി കന്യാകുമാരിക്കു സമീപമുള്ള മുട്ടം എന്ന ഗ്രാമം ദേവദാനമായി നല്‍കുന്നതുമാണ് ശാസനവിഷയം. അല്പശി മാസത്തിലെ ചതയമാണ് രാജരാജന്റെ ജന്മനക്ഷത്രം. ദേവദാനമായി നല്കിയ മുട്ടം ഗ്രാമത്തിന് മമ്മുടി ചോളനല്ലൂര്‍ എന്ന പേരു നല്കി. രാജരാജന്റെ അപദാനങ്ങള്‍ ശാസനത്തില്‍ വിവരിച്ചിട്ടുണ്ട്. രാജരാജന്റെ അതിവിശാലമായ സാമ്രാജ്യത്തില്‍ ധാരാളം ക്ഷേത്രങ്ങളുള്ളപ്പോള്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുവാന്‍ കുഗ്രാമത്തിലുള്ള തിരുനന്തിക്കര ക്ഷേത്രം എന്തിനു തിരഞ്ഞെടുത്തു എന്ന് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. രാജരാജന്റെ മാതാവ് ചേരവംശജയാണ്. ചേരവംശത്തിലെ കിഴാനടികള്‍ തിരുനന്തിക്കര ക്ഷേത്രത്തിനു വാടാവിളക്കു കത്തിക്കുവാന്‍ സ്വര്‍ണം ദാനം ചെയ്തു എന്നതില്‍ നിന്നും തെക്കന്‍ തിരുവിതാംകൂറില്‍ ഒരു ചേര ശാഖ ഉണ്ടായിരുന്നു എന്ന വസ്തുത തെളിയുന്നു.
തിരുനന്തിക്കരയിലെ പൗരമുഖ്യന്മാരും തളിയാഴ്വാനും ചേര്‍ന്ന് തിരുനന്തിക്കര ഗണപതിക്ക് ഭൂദാനം ചെയ്യുന്നതാണ് മറ്റൊരു ശാസനം. ഭൂമിയുടെ അതിരുകള്‍ പറയുന്നുണ്ട്. ഭൂമിക്ക് ശ്രീ നന്ദിമംഗലം എന്ന് പേരും നല്കുന്നു. നാഞ്ചിനാട്ടുവേക്കോട്ടുമലയില്‍ ശിത്തുക്കുട്ടി അമ്പി എന്ന അഞ്ഞൂറ്റുവ മുത്തരയന്‍ വാടാവിളക്കിനായി ഒരു വിളക്കും അതു ദിവസവും നെയ്യില്‍ കത്തിക്കുവാന്‍ ഒമ്പതു വലിയ എരുമകളേയും നല്കുന്നതാണ് മറ്റൊരു ശാസനം. ഈ രണ്ടു ശാസനങ്ങളുടേയും കാലം പറഞ്ഞിട്ടുള്ളത് പ്രത്യേക രീതിയിലാണ്. ആദ്യത്തേത് 'തലക്കുളത്തുകലമറ്റയാണ്ട്' എന്നും രണ്ടാമത്തേത് 'കരകണ്ഠീശ്വരത്തു കലമറ്റയാണ്ട്' എന്നുമാണ് പറഞ്ഞിട്ടുള്ളത്. തലക്കുളത്തിലേയും കരകണ്ഠീശ്വരത്തേയും ചാലകള്‍ക്ക് (വിദ്യാപീഠങ്ങള്‍ക്ക്) നല്കിയിരുന്ന ധനസഹായം നിറുത്തിവച്ച വര്‍ഷം എന്നാണ് വിവക്ഷ. 'കല'ത്തിന് 'ശാല' (വിദ്യാപീഠം) എന്നു മാത്രമല്ല, കപ്പല്‍ എന്നുകൂടി അര്‍ഥമുണ്ട്. രാജരാജ ചോളന്‍ കാന്തളൂര്‍ശാല കലമറുത്തതായി 992-ലെ ദര്‍ശനംകോപ്പു ശാസനത്തിലുണ്ട്. കരകണ്ഠീശ്വരത്തേയും തലക്കുളത്തേയും ചാലകളുടെ കലമറുത്തതും ഒരു പക്ഷേ ഇതോടൊപ്പം ആയിരിക്കാം. ആ ചാലകള്‍ക്കു നല്കിയിരുന്ന ഭൂമിയായിരിക്കാം തിരുനന്തിക്കര ക്ഷേത്രത്തിനു നല്കിയത്.
തിരുനന്തിക്കര ക്ഷേത്രത്തിനു സമീപത്തുള്ള ഗുഹാക്ഷേത്രത്തിലാണ് മറ്റൊരു ശിലാശാസനമുള്ളത്. ശാസനകാലം 800-ന് അടുപ്പിച്ചാണെന്നു ഭാഷാരൂപത്തില്‍ നിന്നു മനസ്സിലാക്കാം. മംഗലച്ചേരി നാരായണന്‍ ശിവാകരന്‍ എന്നയാള്‍ തിരുവല്ലാ ഭട്ടാരകനും തിരുനന്തിക്കര ഭട്ടാരകനും ദാനമായി നല്കുന്ന ഭൂമിയുടെ പട്ടികയാണ് ശാസനത്തില്‍. ക്ഷേത്ര ജീവനക്കാരുടെ ശമ്പളം, ബലി, കെടാവിളക്ക് തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടിയാണ് ധാരാളം ഭൂമി നല്കിയിരിക്കുന്നത് എന്ന് അനുമാനിക്കാം.

അധികമാരും അറിയാത്ത ഒരു മഹാപ്രളയം




അധികമാരും അറിയാത്ത ഒരു മഹാപ്രളയം
കേരളത്തെയാകെ ദുരിതത്തിലാഴ്ത്തിയ ഈ പ്രളയകാലത്ത് മുൻകാലങ്ങളിലുണ്ടായ ചില പ്രളയങ്ങളെ കുറിച്ച് ചരിത്രപരമായ ചില ചിന്തകൾ പങ്കു വയ്ക്കുന്നതിൽ തെറ്റില്ല എന്നു കരുതുന്നു.
ഇതിനുമുമ്പ് കേരളത്തെ ബാധിച്ചതിൽ ശക്തമായ വെള്ളപ്പൊക്കം 1924ൽ (കൊല്ലവർഷം 1099) ഉണ്ടായതാണ്. ആ പ്രളയകാലത്തെ കുറിച്ചുള്ള വിവരങ്ങൾ അതതു സമയത്തെ വർത്തമാനപത്രങ്ങൾ പുറത്തുവിട്ടിരുന്നത് പുരാശേഖരങ്ങളിൽ ഉണ്ടായിരുന്നതിനാലും 90 വയസ് പിന്നിട്ട പലരും ഓർമ്മയിൽ സൂക്ഷിച്ചിരുന്നതുകൊണ്ടും പുനരാഖ്യാനം ചെയ്യാനും സോഷ്യൽ മീഡിയയിലൂടെയും മറ്റും വായിച്ചറിയാനും പലർക്കും സാധിച്ചിട്ടുണ്ട്.
ഏറിയും കുറഞ്ഞുമൊക്കെയുണ്ടായ പല വെള്ളപ്പൊക്കങ്ങൾ പല കാലങ്ങളിലായി സംഹാരതാണ്ഡവമാടിയതിന്റെ വിവരങ്ങൾ അന്വേഷിച്ചാൽ പത്രത്താളുകളിൽനിന്നും പഴയ കാല രേഖകളിൽ നിന്നും ലഭ്യവുമാണ്. എന്നാൽ ചരിത്രകാരൻമാർ വളരെ പ്രാധാന്യം കൽപ്പിക്കുന്നതും പൊതുവിൽ കാര്യമായി അറിയപ്പെടാത്തതുമായ ഒരു മഹാപ്രളയത്തെക്കുറിച്ച് വായിച്ചറിഞ്ഞും ചരിത്രകാരന്മാരിൽ നിന്നും കേട്ടറിഞ്ഞുമുള്ള ചില അറിവുകളാണ് ഇവിടെ പങ്കുവയ്ക്കുന്നത്.
ക്രിസ്തുവർഷം 1341 ലാണ് ഈ പ്രളയമുണ്ടാകുന്നത്. കേരളത്തിന്റെ ഭൂപ്രകൃതിയെയും ഉപരിതല ഘടനയെയും ആകെ മാറ്റിമറിച്ച പ്രകൃതി പ്രതിഭാസമായാണ് അത് അറിയപ്പെടുന്നത്. ഒരു ചരിത്രരേഖകളും ഈ പ്രളയത്തെ സംബന്ധിച്ച് ലഭ്യമല്ല എങ്കിലും പ്രളയകാലം വ്യക്തമാക്കുന്നതിനുള്ള നിരവധി സൂചനകൾ പലയിടങ്ങളിൽ നിന്നായി ചരിത്രകാരന്മാർക്ക് ലഭ്യമായിട്ടുണ്ട്.
കേരളത്തിന്റെ തീരപ്രദേശങ്ങൾക്കാണ് വലിയ തോതിൽ മാറ്റങ്ങളുണ്ടായത്. ഭൂകമ്പവും അതിനെ തുടർന്ന് ഭൂഭ്രംശവും സുനാമിയും അതിവൃഷ്ടി മൂലം മലയിടിച്ചിലും പ്രളയവുമൊക്കെ ഒരുമിച്ചോ വെവ്വേറെയോ സംഭവിച്ചിരിക്കുനുള്ള സാധ്യത ചില ചരിത്ര നിരീക്ഷകർ തള്ളിക്കളയുന്നില്ല. അതാകട്ടെ ഡക്കാൻ പീഠഭൂമിയുടെ പല ഭാഗങ്ങളിലും പശ്ചിമഘട്ട പ്രദേശങ്ങളിലും പലയിടങ്ങളിലും സംഭവിച്ചതിന് തെളിവുകളുണ്ട്.
കേരളത്തിലെ ജനസംഖ്യയിൽ പാതിയിലേറെ ആ മഹാപ്രളയത്തിൽ കുറവു വന്നു എന്ന അനുമാനങ്ങളുള്ളവരുമുണ്ട്; കൃത്യമായ തെളിവുകളൊന്നുമില്ലെങ്കിലും!
പെരിയാറ്റിലുണ്ടായ ഭയാനകമായ വെള്ളപ്പൊക്കം എന്ന നിലയിലാണ് കൂടുതൽ പരാമർശങ്ങൾ നമ്മുക്ക് ലഭ്യമാകുന്നത്. പെരിയാർ ഗതി വിട്ട് ഒഴുകി ആലുവയിൽ നിന്ന് രണ്ടായി പിരിഞ്ഞ് പുതിയൊരു കൈവഴി കൊച്ചിക്കായലിലേയ്ക്ക് തുറക്കുന്നത് അതോടെയാണ്. കിഴക്കൻ മലകൾ ഇടിഞ്ഞ് ചെളിപ്പരുവത്തിലാണ് നദിയിലൂടെ ഒഴുകിയെത്തിയതെന്ന് കരുതാം. പെരിയാറിന്റെ കൊടുങ്ങല്ലൂരിനടുത്തുള്ള അഴിമുഖത്തിനാണ് വലിയ മാറ്റങ്ങൾ സംഭവിച്ചത്. നദി കൊണ്ടുവന്ന എക്കൽ നിക്ഷേപം കടൽതിരയുടെ തള്ളലിൽ നിക്ഷേപിച്ചോ ഭൂഭ്രംശം മൂലമോ മുനമ്പം മുതൽ അഴീക്കൽ വരെ നെടുനീളത്തിൽ ഒരു ദ്വീപ് രൂപപ്പെട്ടു. വൈപ്പിൻ ദ്വീപ് എന്ന് പിൽക്കാലത്ത് ഈ പ്രദേശം അറിയപ്പെട്ടു. AD 1341 നെ "പുതുവയ്പുവർഷം " എന്ന് കണക്കാക്കി ഒരു കലണ്ടർ പിൽക്കാലത്ത് നിലനിന്നത് ഈ പ്രളയത്തെക്കുറിച്ചുള്ള ലഭ്യമായ പ്രധാന ചരിത്ര സൂചനയാണ്. കൊച്ചിയിലെ അഴിമുഖം തുറക്കുന്നതും കൊടുങ്ങല്ലൂരിനെക്കാൾ മികച്ച തുറമുഖമായി കൊച്ചി മാറുന്നതും ഈ പ്രളയത്തിന്റെ അനന്തരഫലങ്ങളായിരുന്നു. വേമ്പനാട്ടു കായലിലെ നിരവധി തുരുത്തുകൾ രൂപപ്പെടുന്നതും ഇതിനെ തുടർന്നാവാം.
ചരിത്രനിരീക്ഷകനായ Hari NG എഴുതുന്നു: "കൂടൽമാണിക്യത്തിനരികിലൂടെ ഒഴുകിയിരുന്ന ചാലക്കുടിപ്പുഴയും കുറുമാലിപ്പുഴയും ക്ഷേത്രത്തിനടുത്തു വച്ച്‌ കൂടിച്ചേരുകയും പിന്നെ രണ്ടായി പിരിഞ്ഞ്‌ രണ്ടുവഴിക്ക്‌ പോകുകയും ചെയ്തിരുന്നു. അങ്ങനെ ഇരുചാലുകൾക്ക് (പുഴകൾക്ക്) ഇടയിലുണ്ടായിരുന്ന സ്ഥലമത്രേ ഇരുചാലുക്കിടൈ. അതുപിന്നെ ഇരിങ്ങാടികൂടൽ ആയും ഇരിങ്ങാലക്കുടയായുമൊക്കെ മാറി. പുഴകൾ കൂടിച്ചേർന്ന കൂടൽ എന്ന വാക്കാണ്‌ ചരിത്രത്തിനും ഭൂമിശാസ്ത്രത്തിനും നൽകാനുള്ളത്‌."
AD മൂന്നാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും സമാനമായതോ ഇതിനേക്കാൾ ഏറിയതോ ആയ പ്രകൃതിക്ഷോഭങ്ങൾ കേരളതീരത്തെ മാറ്റിമറിച്ചതായുള്ള ചരിത്രപഠനങ്ങളുണ്ട്. അരൂർ മുതൽ ആലപ്പുഴ വരെയുള്ള കരപ്പുറം പ്രദേശം ആ പ്രളയങ്ങളുടെ ഫലമായി ഉയർന്നു വന്നതാകണം. മൂന്നാം നൂറ്റാണ്ടിന് മുമ്പുള്ള വിദേശസഞ്ചാരികളുടെ വിവരണങ്ങളിൽ നിന്ന് അക്കാലത്തെ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ ഘടന ഒട്ടൊക്കെ മനസിലാക്കാൻ കഴിയുന്നുണ്ട്. അത്തരം വിവരണങ്ങൾ ഇതൊക്കെയും ശരിവയ്ക്കുന്നു.
ഉൾക്കടലായിരുന്ന വേമ്പനാട്ടുകായൽ ഇന്നത്തെ സ്ഥിതിയെ പ്രാപിച്ചത് ഈ പ്രകൃതിക്ഷോഭങ്ങളോടെയാണത്രെ. നിരന്തരമായി നദികളിലുണ്ടാകുന്ന ലഘുവായ വെള്ളപ്പൊക്കങ്ങൾ തുടർച്ചയായി എക്കൽ നിക്ഷേപിച്ചാണ് കുട്ടനാടൻ കാർഷികഭൂമി രൂപപ്പെടുന്നത്. AD 1341 ലെ പ്രളയം ഇന്നു കാണുന്ന കേരളത്തിന്റെ രൂപത്തിന് അവസാന തീർപ്പ് കൽപ്പിച്ചു എന്നു കരുതാം. അതിന് ശേഷം ഭൗമോപരിതലത്തിൽ കാര്യമായ വ്യതിയാനങ്ങൾ വരുത്തിയ ഒരു പ്രകൃതിക്ഷോഭവും ഉണ്ടായിട്ടില്ല എന്നാണറിവ്. കഴിഞ്ഞ ആഗസ്റ്റ് 16ന് തുടങ്ങി ഇന്നും കടലിറങ്ങാത്ത ഈ പ്രളയം പോലും!
പറവൂരിന് സമീപം പട്ടണം പ്രദേശത്ത് നടന്നു വരുന്ന ഉദ്ഖനനത്തിൽ ഇരുപതടി താഴ്ചയിൽ നിന്നാണ് മനുഷ്യവാസത്തിന്റേതായ അവശേഷിപ്പുകൾ ലഭിക്കുന്നത്. മേൽപ്പറഞ്ഞ മൂന്നു പ്രളയങ്ങളും കാലാകാലമായി നിക്ഷേപിച്ച എക്കൽമണ്ണിന് പുറത്താണ് ആധുനിക ജനവാസ മേഖല നിലനിൽക്കുന്നത്. ഇന്ന് കായലിന്റെ ഉൾഭാഗത്തായിരുന്ന പട്ടണം അന്ന് കടൽതീരത്തുള്ള അങ്ങാടി ആയിരുന്നിരിക്കാം. മഹാതുറമുഖമായ മുസിരിസിലെ റോമൻവ്യാപാരികളുടെ കോളനിയായിരിക്കാം പട്ടണം എന്നാണ് പുരാവസ്തു -ചരിത്ര പണ്ഡിതന്മാരുടെ അഭിപ്രായം.
1341ലെ പ്രളയത്തെക്കുറിച്ചുള്ള ചരിത്രാന്വേഷണങ്ങൾക്കിടയിലെ ചർച്ചകൾക്കിടയിൽ സഞ്ചാരപ്രിയനും ചരിത്രകുതുകിയുമായ എന്റെ സുഹൃത്ത് Alende Devasia അദ്ദേഹത്തിന്റെ ചില കൗതുകകരമായ നിരീക്ഷണങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. കേരളത്തിന് പുറത്തും ദക്ഷിണേന്ത്യയിൽ പല ഭാഗത്തും അതേ വർഷം പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായി എന്ന തരത്തിലുള്ള കണ്ടെത്തലുകളാണ് തന്റെ യാത്രകൾക്കിടയിൽ അദ്ദേഹം നടത്തിയത്. അവയൊക്കെയും യാദൃശ്ചികവുമായിരുന്നു.
വടക്കൻ കർണ്ണാടകയിലെ കാലബുറഗി ജില്ലയിൽ കനഹനഹള്ളിയിലെ സന്നിതി എന്ന സ്ഥലത്ത് 1986 കാലഘട്ടങ്ങളിൽ പുരാവസ്തുവകുപ്പ് ഉദ്ഖനനം നടത്തി കണ്ടെത്തിയ ബുദ്ധസ്തൂപവും അവിടുത്തെ ശില്പകലാ വിശേഷങ്ങളുമാണ് അലൻഡെ ആദ്യം സന്ദർശിച്ചത്.സാഞ്ചിയിലെ സ്തൂപത്തെക്കാൾ അല്പം കൂടി വലിപ്പമുള്ള സ്തൂപത്തിന്റെ ഉൾഭാഗത്ത് ജാതകകഥകൾ ഫലകങ്ങളിൽ കൊത്തിവച്ചിരിക്കുന്നു. പ്രധാനമായ കണ്ടെത്തൽ മഹാനായ അശോകന്റെയും ഭാര്യമാരുടെയും രൂപമുള്ള ശിലാഫലകമാണ്. അശോകന്റെ ലഭ്യമായ ഏകചിത്രമായാണ് ഇതിനെ പുരാവസ്തു വിദഗ്ധർ വിശേഷിപ്പിക്കുന്നത്. അശോകന്റെ അന്ത്യവിശ്രമസ്ഥാനം കൂടി ഇവിടെയാകാം എന്ന് പലരും കരുതുന്നുമുണ്ട്. ഒന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാകാം ഈ സ്തൂപം എന്നാണ് അനുമാനം. ഭൗമോപരിതലത്തിൽ ദൃശ്യമായ മേൽഭാഗം ലക്ഷ്യമാക്കി ഉദ്ഖനനം ചെയ്താണ് സ്തൂപം വീണ്ടെടുത്തത്. AD 1341 ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിലാണ് ഈ ബുദ്ധ സ്തൂപം മൺമറഞ്ഞത് എന്ന് പുരാവസ്തുവകുപ്പ് അവിടെ രേഖപ്പെടുത്തിവച്ചിട്ടുണ്ട്. അതിനുള്ള തെളിവുകൾ അവർക്ക് ലഭ്യമായത്രേ. അത് അലൻ ഡെയ്ക്ക് അത്ഭുതകരമായ അറിവായിരുന്നു. മധ്യഭാരതത്തിലെ ഒരു പ്രദേശത്തും കേരളത്തിലും ഒരേ വർഷത്തിൽ തന്നെയുണ്ടായ പ്രകൃതിക്ഷോഭം! കൂടുതൽ പഠനങ്ങൾ ഇക്കാര്യത്തിലുണ്ടാകേണ്ടതുണ്ട് എന്ന് അദ്ദേഹം പറയുന്നു.
അടുത്തത് കർണ്ണാടകയിൽ തന്നെ മൈസൂറിന് തെക്കു കിഴക്ക് കാവേരി നദിയുടെ തടത്തിലുള്ള തലക്കാട് എന്ന പ്രദേശമാണ്. AD 345 മുതൽ 999 വരെ ആ പ്രദേശം ഭരിച്ചിരുന്ന ഗംഗ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു തലക്കാട്. ചോളന്മാരുമായി നിരന്തരം ഏറ്റുമുട്ടി പരാജയമടഞ്ഞ ഗംഗ രാജവംശം ചരിത്രത്തിൽ നിന്ന് നിഷ്ക്രമിക്കപ്പെട്ടു. പിൽക്കാലത്ത് AD1117ലെ യുദ്ധത്തോടെ തലക്കാട് ചോളാധിപത്യത്തിലായി. ഗംഗൻമാരുടെ കാലത്തും ചോളൻമാരുടെ കാലത്തും നിർമ്മിച്ച ശില്പഭംഗിയേറിയ അമ്പതിൽപരം ക്ഷേത്രങ്ങളാണ് തലക്കാട് പ്രദേശത്തുനിന്ന് പുരാവസ്തുവകുപ്പ് ഉദ്ഖനനത്തിലൂടെ കണ്ടെടുത്തത്.
കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന മണൽപ്പരപ്പുകളിൽ ഉയർന്നുനിന്ന ഗോപുരഭാഗങ്ങൾ ലക്ഷ്യമാക്കി ആഴത്തിൽ കുഴിച്ച് മണൽ നീക്കം ചെയ്താണ് ഈ ക്ഷേത്രങ്ങളൊക്കെയും വീണ്ടെടുത്തത്. ചുറ്റും കോൺക്രീറ്റ് ഭിത്തി കെട്ടിയുയർത്തിയാണ് മണൽതിട്ടയിൽനിന്ന് വേർപെടുത്തി ക്ഷേത്രങ്ങൾ ഇപ്പോൾ സംരക്ഷിച്ചിരിക്കുന്നത്. കാവേരി കിഴക്കുദിശയിൽ വളഞ്ഞൊഴുകുന്ന തലക്കാട് പ്രദേശത്ത് AD1341 ൽ ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ കാവേരി നദി വൻതോതിൽ മണൽ നിക്ഷേപിച്ചിരിക്കാമെന്നാണ് അലൻഡെയുടെ നിഗമനം.
പതിനാലാം നൂറ്റാണ്ടിന് ശേഷം ചരിത്രത്തിൽ തലക്കാടിനെ പറ്റി ഒരു പരാമർശവുമില്ലാത്തതിന്റെ കാരണം ഈ പ്രകൃതിദുരന്തമാകാം എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഇത്രയും ക്ഷേത്രങ്ങളും നാഗരികതയുമുണ്ടായിരുന്ന പ്രദേശത്ത് സ്വാഭാവികമായ മനുഷ്യവാസമില്ലാതെ മണൽക്കാടായി പോയതു കൊണ്ടാണ് തലക്കാടിന് ചരിത്രത്തിൽ തുടർച്ചയില്ലാതെ പോയത്.1341 ലെ പ്രളയമാണ് കാരണമെന്ന് വ്യക്തമായ തെളിവുകൾ ഇല്ലെങ്കിലും സാഹചര്യങ്ങൾ വച്ച് കൂടുതൽ പഠനങ്ങൾക്ക് സാധ്യതയുണ്ടെന്നും അലൻഡെ പറയുന്നു. മറ്റൊരു രസകരമായ വിവരം കേരളത്തിൽ നിന്ന് തലക്കാടിനുള്ള ദൂരവും അവിടെ നിന്ന് കനഹനഹള്ളിയിലേയ്ക്കുമുള്ള ദൂരം തുല്യമാണ് എന്ന കണ്ടെത്തലാണ്. പ്രത്യേകതയൊന്നുമില്ലെങ്കിലും അതും കൗതുകകരമായി തോന്നി.
ദക്ഷിണേന്ത്യയിലാകെ ഭൗമോപരിതലത്തിൽ അക്കാലത്ത് സംഭവിച്ചിരിക്കാവുന്ന പരിണാമങ്ങൾ പഠനം നടത്തിയാൽ AD1341 ലെ പ്രകൃതിക്ഷോഭത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനായേക്കും.
പ്രളയങ്ങൾക്ക് മുമ്പുള്ള മദ്ധ്യകേരളത്തിലെ തുറമുഖങ്ങൾ ഈ Link ൽ വായിക്കാം.

സ്ഥലനാമപുരാണം തൃശൂര്



സ്ഥലനാമപുരാണം തൃശൂര്


ഈ ഭൂമിയുടെ മധ്യഭാഗം കണ്ടു പിടിച്ച് അതിന്റെ കേന്ദ്രബിന്ദുവില്‍ സ്പര്‍ശിച്ചാല്‍ അത് വടക്കുന്നാഥ ക്ഷേത്രം ആണെന്ന് കരുതുന്നവര്‍ ആണ് തൃശൂര്‍ക്കാര്‍. അത്തരത്തിലാണ് തൃശൂര്‍ നഗരത്തിന്റെ രൂപഘടന. നഗരത്തിന്റെ നടുക്കായി വടക്കുന്നാഥക്ഷേത്രം, ചുറ്റിലമായി തേക്കിന്‍കാട് മൈതാനവും, സ്വരാജ് റൌണ്ടും. തൃശൂരുമായി ബന്ധപ്പെട്ട ചില സ്ഥലനാമങ്ങളാണ് പോസ്റ്റിലെ പ്രതിപാദ്യം.
തൃശൂരിലെ പ്രധാന ചിറകളാണ് വടക്കേ ചിറയും, പടിഞ്ഞാറെ ചിറയും. 'ചിറ' എന്നാല്‍ ബണ്ട് എന്നാണ് അര്‍ഥമാക്കുന്നത്. വടക്ക് നിന്നും, കിഴക്ക് വെള്ളാനിപ്പാടം, കുറ്റുമുക്ക് എന്നീ ഭാഗങ്ങളില്‍ നിന്നും ഒഴുകി വന്നിരുന്ന നീരൊഴൊക്കും മറ്റും ചേര്‍ന്ന കായല്‍ ചിറകെട്ട് സൂക്ഷിച്ചിരുന്നതാണ് വടക്കേചിറ. പടിഞ്ഞാറു ഭാഗത്തു നിന്നുള്ള നീരൊഴുക്ക് ബണ്ടുകെട്ടി സം‌രക്ഷിച്ചിരുന്നതാണ് പടിഞ്ഞാറെ ചിറ. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പട്ടാളം തമ്പടിച്ചിരുന്നതിനാല്‍ 'പട്ടാളം റോഡ്' എന്ന് അറിയപ്പെടുന്ന സ്ഥലം കഴിഞ്ഞ് വരുന്നതെല്ലാം പണ്ട് താരതമ്യേന താഴ്ന്ന പ്രദേശങ്ങളായിരുന്നു. ഇരട്ടച്ചിറ അവിടെയായിരുന്നു. പടിഞ്ഞാറ്, വടക്ക് ചിറകള്‍ ഉയര്‍ന്ന ജനവിഭാഗങ്ങള്‍ക്ക് മാത്രമായി മതില്‍ കെട്ടി വേര്‍തിരിച്ചിരുന്നു. ഇരട്ടച്ചിറയ്ക്ക് ഇത്തരം വേര്‍ത്തിരിവുകള്‍ ഉണ്ടായിരുന്നില്ല. എല്ലാ തരം ജനങ്ങളും അത് ഉപയോഗിച്ച് പോന്നു. കാലന്തരത്തില്‍ മണ്ണിടിഞ്ഞ് ഇരട്ടച്ചിറ നാമാവശേഷം ആയി. കണക്കുപ്രകാരം ഇപ്പോള്‍ അവിടെ 10 അടി മണ്ണ് ഉയര്‍ന്നിട്ടുണ്ട്
ഭൂമി ശാസ്ത്രപ്രകാരം കിഴക്കൂന്ന് പടിഞ്ഞാറേയ്ക്ക് നീരൊഴുക്കിനൊടൊപ്പം മണ്ണൊലിപ്പും സംഭവിക്കുന്നു. ചിറ ഇപ്പോള്‍ കാണുന്നില്ലെങ്കിലും 'ചിറയ്‌ക്കല്‍' എന്ന സ്ഥലം ചിറയായിരുന്നു. അവിടെ ചിറകെട്ടി കിഴക്ക് വശത്ത് സമതലമായി ചെറിയൊരു 'കര' കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇത്തരത്തില്‍ ചേര്‍ത്ത് ഭൂപ്രദേശം 'ചേര്‍പ്പ്' എന്ന പേരില്‍ അറിയപ്പെടുന്നു. (ചേര്‍ത്തലയും ഇത്തരത്തില്‍ ഉണ്ടായ ഭൂപ്രദേശമാണ് എന്നാണ് അനുമാനം). വെസ്റ്റ്പാലസ് റോഡിലായി വടക്ക് വശത്ത് അല്പ്പകാലം മ്പ് വരെ 'പള്ളിത്തേവാരക്കെട്ട്' എന്നു പേരായ ഒരു വലിയ കെട്ടിടമുണ്ടായിരുന്നു. സാധാരണയായി ജലാശയത്തിന്റെ അടുത്താണ് തേവാരക്കെട്ട് സ്ഥാപിക്കുക. മാത്രമല്ല പഴയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എല്ലാം പാലസിന്റെ കിഴക്കുവശത്താണ്. പടിഞ്ഞാറുഭാഗത്ത് വന്നിട്ടുള്ളത് താരതമ്യേന പുതിയ കെട്ടിടങ്ങള്‍ മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. വെസ്റ്റ്പാലസ് റോഡ് വളരെ താഴ്ന്ന പ്രദേശം ആയിരുന്നു. പണ്ട് അവിടെ ഒരാള്‍ ഇയരമുള്ള മതില്‍ ഉണ്ടായിരുന്നത് ഇപ്പോല്‍ അഗ്രഭാഗം മാത്രം കാണാവുന്ന നിലയില്‍ മണ്ണിടിഞ്ഞ് നികന്നിട്ടുണ്ട്.
കേരളത്തില്‍ ഒമ്പതാം നൂറ്റാണ്ടിനുശേഷം മാത്രമാണ് ബ്രാഹ്മണക്ഷേത്രങ്ങള്‍ വന്നിട്ടുള്ളതായി കണക്കാക്കുന്നത്. അതിനു മുന്‍പ് ദ്രാവിഡരുടെ കാവുകളും, തറകളും, മറ്റുമാണ് ഉണ്ടായിരുന്നത്. ശിവക്ഷേത്രം വന്നതിനു ശേഷമാണ് 'തൃശിവപേരൂര്‍' എന്ന പേരുത്ഭവിച്ചത് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ വടക്കുന്നാഥക്ഷേത്രം അതിനു മുന്‍പും നിലനിന്നിരുന്നു എന്നും അതൊരു ജൈന ക്ഷേത്രം ആയിരുന്നു എന്നും മറ്റൊരു വാദമുഖമുണ്ട്. ജൈനമതത്തിലെ ആദ്യ തീര്‍ഥങ്കരനാണ് 'ഋഷഭന്‍' (വൃഷഭന്‍ എന്നും ചിലയിടത്ത് പരാമര്‍ശമുണ്ട്) . വടക്കുന്നാഥ സുപ്രഭാതത്തില്‍
"ശ്രീമത് ഋഷാചലപതേ തവ സുപ്രഭാതം" എന്ന വരികള്‍ ആവര്‍ത്തിച്ച് വരുന്നത് കാണാവുന്നതാണ്. സംസ്കൃതത്തിലും മൂലരൂപമായ പാലിയിലും ഋഷഭം/വൃഷഭം എന്നത് മലയാളത്തില്‍ ഇടവം/എടവം എന്നായിത്തീരും
ഋഷഭം - ഇടവം/എടവം - ഋഷാചലപതി - ഇടവക്കുന്നിന്റെ നാഥന്‍->എടവക്കുന്നിന്റെ നാഥന്‍->എടവക്കുന്നാഥന്‍->ടവക്കുന്നാഥന്‍
എന്ന രീതിയില്‍ ഈ നാമം പരിണാമ വിധേയമാകുകയും 'ടവക്കുംനാഥന്‍' എന്ന പദം Metathesis സംഭവിവിച്ച് 'വടക്കും‌നാഥന്‍' ആയി മാറുകയും ചെയ്തു എന്നാണ് ഈ വാദമുഖം ഉയര്‍ത്തുന്നവരുടെ അനുമാനം. അതല്ലാതെ വടക്കുംനാഥന് North ആയി ബന്ധമില്ലെന്നും ഇവര്‍ ആരോപിക്കുന്നു. (Metathesis പ്രകാരം പണ്ട് 'മുച്ചിറ്റൂര്‍' എന്ന് അറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പോള്‍ 'മുറ്റിച്ചൂര്‍' എന്നാണ് അറിയപ്പെടുന്നത്. 'ഊര് ' എന്നാല്‍ ജനസാന്ദ്രത കൂടിയ/ഉയര്‍ന്ന ജനവിഭാഗങ്ങള്‍ താമസിക്കുന്ന ഇടം എന്നാണര്‍ഥമാക്കുന്നത്. ഉദാ.ചേറൂര്. 'കോട്' എന്നാല്‍ ഉയര്‍ന്ന ഭൂപ്രദേശം ഉദാ.മുണ്ടത്തിക്കോട്. 'ചേരി' എന്നാല്‍ ഒരു പ്രത്യേക തൊഴില്‍ വിഭാഗത്തില്‍ പെട്ടവര്‍ കൂട്ടം ചേര്‍ന്ന് വസിക്കുന്നിടം ഉ.ദാ. വടക്കാഞ്ചേരി)
പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ തൃശിവപേരൂര്‍ ചരിത്രത്തില്‍ അറിയപ്പെടുന്നു. ആ കാലഘട്ടത്തില്‍ അജ്ഞാതനായ ഒരു വയനാടന്‍ കവി 'തിരുമരുതൂര്‍' ജലാശയത്തെ വര്‍ണ്ണിക്കുമ്പോള്‍ തൃശിവപേരൂര് പോലെ ശൈവലസദ്യുതി എന്ന് ഉപമിക്കുന്നുണ്ട്. ഇതാണ് തൃശൂരിനെ കുറിച്ചുള്ള ഏറ്റവും പുരാതനമായ ചരിത്ര പരാമര്‍ശം.
1956-ല്‍ കേരളസാഹിത്യ അക്കാദമി വന്നതിനു ശേഷമാണ് തൃശൂര്‍ 'സാംസ്‌ക്കാരിക നഗരം' എന്ന് അറിയപ്പെടുന്നത്. ഇന്നും കലാ-സാഹിത്യ-വാണിജ്യ സം‌രം‌ഭങ്ങളുടെ മുഖ്യ വിഹാരകേന്ദ്രമായി തൃശൂര്‍ വര്‍ത്തിക്കുന്നു.

തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയും അഷ്ടമിചിറയും



തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയും അഷ്ടമിചിറയും 

പുത്തന്‍ ചിറയും അഷ്ടമിചിറയും


കേരളത്തില്‍ ചിറ എന്നവസാനിക്കുന്ന ഒട്ടേറെ സ്ഥലപ്പേരുകള്‍ കാണാം. തൃശൂര്‍ ജില്ലയിലെ പുത്തന്‍ചിറയും അഷ്ടമിചിറയും അവയിലൊന്നു മാത്രം.
പ്രാചീന കേരളത്തില്‍ ചിറകള്‍ക്ക് വളരെയേറെ പ്രാധാന്യമുണ്ടായിരുന്നു. അന്ന് ഇവിടെ അധിവസിച്ചിരുന്നവരുടെ പാരിസ്ഥിതികാവബോധത്തിനും ഉയര്‍ന്ന സാങ്കേതിക ജ്ഞാനത്തിനും ഒന്നാന്തരം ദൃഷ്ടാന്തങ്ങളാണവ. കേരളത്തിന്റെ കിഴക്കന്‍ ഭാഗങ്ങളിലുണ്ടായിരുന്ന ചിറകള്‍ ഗ്രീഷ്മകാലത്തേയ്ക്കാവശ്യമായ ജലം സംഭരിച്ചു നിര്‍ത്താനും, പടിഞ്ഞാറന്‍ ഭാഗങ്ങളിലേത് കൃഷിയിടങ്ങളിലേക്ക് ഉപ്പു വെള്ളം കടക്കാതിരിക്കാനും ഉദ്ദേശിച്ച് നിര്‍മ്മിക്കപ്പെട്ടവയായിരുന്നു.
പുത്തന്‍ ചിറയുടെ കാര്യത്തില്‍ , ഒരു പഴയ ചിറ അതിനടുത്ത് മുമ്പുണ്ടായിരുന്നുവെന്നതായി കരുതാം. എന്നാല്‍ പുതിയ ചിറ വന്നതോടെ അതിന്റെ പ്രസക്തിയും പ്രാധാ‍ന്യവും നഷ്ടപ്പെട്ട് ഇപ്പോള്‍ പേരു മാത്രം അവശേഷിക്കുന്നു. ആ പഴയ ചിറയുടെ തീരത്ത് ഒരു അഷ്ടമൂര്‍ത്തി ക്ഷേത്രം സ്ഥാപിക്കപ്പെട്ടതുകൊണ്ടെ കാലക്രമേണ ‘അഷ്ടമിച്ചിറ’ എന്നും അറിയപ്പെടാനായി എന്നു മാത്രം.
കൊടകര
കേരളം ഏറെക്കുറെ ചതുപ്പുനിലങ്ങളും ജലാശയങ്ങളും, നിബിഡവനങ്ങളും കൊണ്ട് അധിവാസയോഗ്യമല്ലാത്ത അതി പ്രാചീന ദശയില്‍ സേലം, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്ന് ‘കൊങ്ങുചേരന്മാര്‍ ‍’ എന്നറിയപ്പെട്ടിരുന്ന ദ്രാവിഡ ജനത പാലക്കാടന്‍ തുറസ്സിലൂടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് പതുക്കെ പതുക്കെ വ്യാപിച്ചിരുന്നു. അന്നത്തെ അവരുടെ ഭാഷയില്‍ ‘പടിഞ്ഞാറ്’ എന്നര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്ന പദം ‘കുട’ എന്നായിരുന്നു. കുടക്, കുടമാളൂര്‍, കുടയത്തൂര്‍ മുതലായ സ്ഥലപ്പേരുകളിലും ഈ സൂചനയാകാം ഉള്ളത്. പടിഞ്ഞാറന്‍ കര എന്നര്‍ത്ഥത്തില്‍ ആദിദ്രാവിഡര്‍ പറഞ്ഞു പോന്നിരുന്ന ‘കുടകര’ പിന്നീട് ‘കൊടകരയായിത്തീര്‍ന്നു.
കാരൂര്‍, കരൂപ്പടന്ന, കറുകുറ്റി
ക്രമേണ കൊടകരയ്ക്ക് പടിഞ്ഞാറുള്ള പ്രദേശങ്ങള്‍ വാസയോഗ്യമായപ്പോള്‍ കൊങ്ങു ചേരന്മാര്‍ അവിടെ ആധിപത്യമുറപ്പിച്ചു. തൃശ്ശിനാപ്പിള്ളിക്കടുത്ത് കാവേരിതീരത്തുണ്ടായിരുന്ന തങ്ങളുടെ പഴയ ആസ്ഥാനത്തിന്റെ പേരായ ‘കരുവൂര്‍ ’ എന്നു തന്നെ പുതിയ പ്രദേശത്തിനും നാമകരണം ചെയ്തു. അത് കാലക്രമേണ കരൂര്‍ എന്നും കാരൂര്‍ എന്നും മാറിയിട്ടുണ്ടെന്നു മാത്രം. വിസ്തൃതമായ ഈ അധിവാസ കേന്ദ്രം പടിഞ്ഞാറ് കരൂപ്പടന്ന ( കരൂര്‍ പടനെയ്തല്‍ - നെയ്തല്‍ =സമുദ്രതീരം) വരേയും, തെക്കോട്ട് കറുകുറ്റി (കരൂര്‍ക്കുറ്റി - കുറ്റി=അതിര്) വരെയും വ്യാപിച്ചിരുന്നു. ഇപ്പോഴത്തെ മാളയായിരുന്നു അന്നത്തെ തുറമുഖം. ( സംഘസാഹിത്യത്തില്‍ പലവട്ടം പ്രത്യക്ഷപ്പെടുന്ന ‘മാന്തൈപ്പെരുന്തുറ’ യാണ് പിന്നീട് മാ‍ള എന്ന പേരില്‍ അറിയപ്പെട്ടത്).
വടമ, വൈന്തല,കുഴൂര്‍
കേരളത്തിലെ പ്രാചീന തുറമുഖങ്ങളുടെയെല്ലാം വടക്കു ഭാഗം ‘വടതലൈ’ എന്നാണറിയപ്പെട്ടിരുന്നത്. ഇന്നും വടുതല എന്നപേരില്‍ അത്തരം പ്രദേശങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാന്തൈപ്പെരുന്തുറയുടെ വടക്കു ഭാഗം ‘വടമ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിനു കിഴക്കുള്ള വിസ്തൃതമായ പാടശേഖരത്തിന്റെ തല ‘വയല്‍ത്തല’ (വയ്ത്തല-വൈന്തല). ഈ മാന്തൈപ്പെരുന്തുറയുടെ സമീപത്തായിരുന്നു ഉതിയന്‍ ചേരലാതന്റെ ആസ്ഥാനമായ ‘കുഴുമൂര്‍ ’ എന്ന് ‘പതിറ്റുപ്പത്തില്‍ ‘സൂചനയുണ്ട്. മാളക്കടുത്ത് ഇപ്പോഴും ‘കുഴൂര്‍ ’ എന്നറിയപ്പെടുന്ന സ്ഥലമുണ്ട്.
കൊമ്പൊടിഞ്ഞാമാക്കല്‍
ടിപ്പുവിന്റെ പടയോട്ടകാലത്ത് കൊച്ചിയിലേയ്ക്കുള്ള യാത്രാ ഇടവേളയില്‍ ഒരു ആല്‍ മരത്തിന്റെ അടിയില്‍ വിശ്രമിക്കുകയുണ്ടായി. അതിനുശേഷം യാത്ര തുടര്‍ന്ന അദ്ദേഹം തന്റെ ഉടവാള്‍ എടുക്കാന്‍ മറക്കുകയും ഭൃത്യന്മാരോട് അന്നു താന്‍ വിശ്രമിച്ചിരുന്ന കൊമ്പൊടിഞ്ഞ ആലിന്റെ അടുത്ത് നിന്ന് വാള്‍ എടുത്തുകൊണ്ടു വരാന്‍ നിര്‍‌ദ്ദേശിക്കുകയും ചെയ്തു. പിന്നീട് ഈ ആല്‍ വളരെ പ്രശസ്ഥമാകുകയും അതിനടുത്തുള്ള പ്രദേശം കൊമ്പൊടിഞ്ഞാമാക്കല്‍ എന്നറിയപ്പെടാനും തുടങ്ങി.
അവലംബം( അടിച്ചുമാറ്റിയത് ) : 1989 ല്‍ പ്രസിദ്ധീകരിച്ച ഗ്രാമിക ഓണപ്പതിപ്പിലെ പ്രൊഫ. പി. നാരായണമേനോന്റെ ലേഖനത്തില്‍ നിന്നും പിന്നെ കുറെ കേട്ടു കേള്‍വികളും

ഭുവനേശ്വറിലെ കാഴ്ചകള്‍ : ഉദയഗിരി ഗുഹകള്‍



ഭുവനേശ്വറിലെ കാഴ്ചകള്‍ : ഉദയഗിരി ഗുഹകള്‍


ഒറീസ്സയുടെ തലസ്ഥാനമായ ഭുവനേശ്വര് ഒരു ക്ഷേത്ര നഗരം ആയാണ് അറിയപ്പെടുന്നത്. ഭുവനേശ്വര്, പുരി, കൊനാരാക് ഈ മൂന്ന് പ്രധാന സ്ഥലങ്ങളാണ് കാണാനുള്ളത്. ഭുവ നേശ്വര് റെയില്വേ സ്റ്റേനില് തന്നെ ഒറീസ്സ സര്കാരിന്റെ ടൂറിസം കേന്ദ്രം ഉണ്ട്. വാഹന ങ്ങള് വാടകക്ക് ബുക്കു ചെയ്യാനും മറ്റും സാധിക്കും. ഭുവനേശ്വര്, പുരി, കൊനാരാക് ഇവ ഒരു ത്രികോണത്തിന്റെ മൂന്നു അഗ്രങ്ങളി ലായി കണക്കാക്കാം. ഭുവനേശ്വരില് ( ഈശ്വ രന്റെ വീട് ) നിന്നാണ് മറ്റു രണ്ടു സ്ഥലത്തേെ ക്കും കൂടുതല് യാത്രാ സൌകര്യം. റോഡു മാര്ഗം ആണെളുപ്പം. ഭുവനേശ്വറില് ഞങ്ങള് കണ്ടത് ഉദയഗിരി ഖാന്ടഗിരി കുന്നുകളിലെ ജൈന ഗുഹകള്‍, (ധൌള ഗിരി ഹില്ല്സ്), സമാധാന പഗോഡ, നന്ദന്‍ കാനന്‍ മൃഗശാല, എന്നിവയാണ്.
ജൈന ഗുഹകള്‍ ഉദയഗിരി ഖാണ്ടഗിരി
ഉദയഗിരി ഖാണ്ടഗിരി എന്നറിയപ്പെടുന്ന പുരാതന ഗുഹാ സമൂഹം ഭുവനേശ്വറില്‍ നിന്ന് കുറച്ചു മാറി ഈ രണ്ടു കുന്നുകളില്‍ ആണ് സ്ഥിതി ചെയ്യുന്നത്. ഇവ കുറെയൊ ക്കെ സ്വാഭാവികമായി ഉണ്ടായവയും കുറെ കൃത്രിമമായി ഉണ്ടാക്കിയതുമാകുന്നു. കൃസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ ഉണ്ടാ ക്കിയത് എന്ന് കരുതപ്പെടുന്ന ഈ ഗുഹകള്‍ കുന്നുകളിലെ ശിലകള്‍ വെട്ടിയാണ് നിര്‍മ്മി ച്ചിരിക്കുന്നത്. ജൈന സന്യാസികള്‍ക്ക് പ്രാര്‍ഥിക്കാനും താമസിക്കാനും ആയി നിര്‍മ്മിച്ചതായിരുന്നുവെന്നു കരുതപ്പെടുന്നു. ഖരവേല എന്ന രാജാവിന്റെ ഭരണകാലത്താ യിരുന്നു ഇവ നിര്‍മ്മി ച്ചത്. ഉദിച്ചു വരുന്ന സൂ ര്യന്‍ എന്ന് അര്‍ത്ഥമുള്ള ഉദയഗിരിയില്‍ 18 ഗുഹകളും ഖാണ്ടഗിരിയില്‍ 15 ഗുഹകളും ആണുള്ളത്. ഇപ്പോഴും ഈ ഗുഹകള്‍ അധികം ഇടിഞ്ഞു പൊളിഞ്ഞു പോകാതെ ഇരിക്കുന്നത് അത്ഭുതം തന്നെ.
ഉദയഗീരിയില് റാണിയുടെ ഗുഹ ( റാണീ ഗുംഫാ) എന്നറിയപ്പെടുന്ന രണ്ടു തട്ടുകളി ലായി ഉള്ള ഒരു ജൈന വിഹാരമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് .ഓരോ തട്ടുകളിലും മൂന്നു വിങ്ങുകളായാണ് ഇത് നിര്‍മ്മിച്ചിരി ക്കുന്നതു . താഴത്തെ തട്ടില്‍ 7 പ്രവേശ ന ദ്വാരങ്ങളും മുകളിലത്തെ തട്ടില്‍ 9 പ്രവേശ നദ്വാരങ്ങളും ഉണ്ട്. ഇതില്‍ പലതിലും മഹ നീയമായ ശില്പങ്ങള്‍ സ്ഥാപിച്ചിരിക്കുന്നു. രാജാവിന്റെ യുദ്ധ വിജയവും മറ്റും ചിത്രീക രിച്ചു കൊണ്ടു. ശിലയില്‍ കൊത്തിയെടുത്ത ദ്വാര പാലകരുടെ പ്രതിമകളില്‍ പലതും പൊളിഞ്ഞു പോയിരിന്നു. ഇടതു വിങ്ങില്‍ ചില മൃഗങ്ങളുടെയും ഫല വൃക്ഷങ്ങളുടെയും ശില്പങ്ങള്‍ ഉണ്ട്. നൃത്തം ചെയ്യുന്ന സ്ത്രീക ളുടെയും സംഗീത ഉപകരണങ്ങള്‍ വായിക്കു ന്ന പുരുഷന്മാരും കളിക്കുന്ന ആനകളെയും വാനരന്മാരെയും ഒക്കെ ഇക്കൂട്ടത്തില്‍ കാണാം 

രാമേശ്വരം സ്ഥലപുരാണം : രാമസേതു



രാമനാഥപുരം ജില്ല

രാമേശ്വരം സ്ഥലപുരാണം : രാമസേതു


രാമേശ്വരം എന്നത് തമിഴ് നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് . ഇന്ത്യാ വന്കരയുമായി പാമ്പന്‍ പാലത്തില്‍ കൂടിയാണ് ഈ ദ്വീപുമായി ബന്ധപ്പെടുന്നത്. രാമേശ്വരം എന്ന വാക്കിന്റെ അരഥം രാമന്റെ ഈശ്വരന്‍ എന്നാണു. മഹാവിഷ്ണുവിന്റെ ഒരവതാരമായ ശ്രീരാമന്‍ അയോധ്യയിലെ രാജാവായ ദശരഥന്റെ മകനായി പിറന്നു അക്രമിയും മൂന്നു ലോകത്തിനും ശല്യവുമായി തീര്‍ന്ന രാവണ നെ വധിക്കുവാനാണ് രാമന്‍ ജന്മം എടുത്തത്. രാവണന്‍ തന്റെ പത്നി യായ സീതയെ കട്ടുകൊണ്ടു പോയപ്പോള്‍ അവരെ തിരിച്ചു കൊണ്ടുവരാന്‍ തന്റെ സുഹൃത്തുക്കളായ വാനരന്മാ രോടൊപ്പം രാവണന്റെ രാജധാനിയായ് ശ്രീ ലങ്കയിലേക്ക് പോകാന്‍ കടലില്‍ ഒരു ചിറ ഉണ്ടാക്കിയത് ഇവിടെയാണെന്ന് പറയുന്നു. രാമന്റെ ഇഷ്ട ദൈവമായിരുന്നു സാക്ഷാല്‍ പരമ ശ്ശിവന്‍ . ശിവന്റെ ഭക്തനായിരുന്ന രാവണ നിഗ്രഹത്തിനു ശേഷം തന്റെ പാപശാന്തിക്ക് വേണ്ടി ഇവിടെ ഈ ക്ഷേത്രം സ്ഥാപിച്ചു എന്ന് പറയപ്പെടുന്നു .
രാമേശ്വരം ക്ഷേത്രം ഹിന്ദുക്കളുടെ ദക്ഷിണ ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കാശിയില്‍ പ്രാര്തിച്ചവര്‍ രാമെശ്വ രത്തും പ്രാര്‍ഥി ച്ചാല്‍ മാത്രമേ അവരുടെ പ്രാര്‍ത്ഥന പൂര്തി യാവുകയുള്ളൂ എന്നാണു വിശ്വാസം . വൈഷ്ണവ വിശ്വാസി കള്‍ക്കും ശൈവവിശ്വാ സികള്‍ക്കും ഒരു പോലെ പ്രധാനമായ ക്ഷേത്രം . രാമേശ്വരം എന്ന ചെറിയ നഗരം വെറും 53 ച . കി. മീ വിസ്തൃതിയും 2011 ലെ കണക്കനുസരിച്ച് 44,856 ജന സംഖ്യയും ഉള്ള താകുന്നു. കൂടുതല്‍ ആള്‍ക്കാ രും സഞ്ചാരികള്‍ക്ക് സഹായി കളായും മറ്റുള്ള വര്‍ മത്സ്യം പിടിക്കുന്നവരുമാണ്.
ഇന്ത്യന്‍ കരയില്‍ നിന്നും ശ്രീലങ്കയിലേക്ക് ഏറ്റവും ദൂരം കുറഞ്ഞ ഇടം ആണിത്, സ്വാഭാവികമായും ശ്രീ ലങ്കയിലേക്ക് ചിറയുണ്ടാ ക്കാന്‍ യോജിച്ച സ്ഥലം . ഭൂഗര്‍ഭ ഗവേഷണത്തില്‍ കടലിനടി യില്‍ ഇങ്ങനെ ഒരു ചിറ ഉണ്ടായിരുന്നതായി ഉപഗ്രഹ ചിത്ര ങ്ങളില്‍ കാണുകയുണ്ടായി . രാമ സേതു എന്നാണു ഇതറിയ പ്പെടുന്നത് . രാമ സേതു നിര്‍മ്മാണത്തിന് ഒരു പദ്ധതി ഉണ്ടാക്കുന്നതിനെപ്പറ്റിയും വാര്‍ത്തകളില്‍ കേട്ടിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് ആദാം എന്ന ശ്രീലങ്കന്‍ മുസ്ലിം ഈ ചിറയില്‍ കൂടി നടന്നു പ്രാര്‍ഥിച്ചു വെന്നുു അങ്ങനെ ആദാമിന്റെ പേര് കിട്ടിഎന്നും പിന്നീടി ബ്രിട്ടീഷുകാര്‍ ഇത്നെ ആദമിന്റെ പാലം ആക്കിയെന്നും പറയപ്പെടുന്നു. ഏതായാലും ആദാമിന്റെ പാലം അഥവാ രാമ സേതു എന്നറിയപ്പെടുന്ന ഭാഗം കടലിന ടിയിലെ ചുണ്ണാമ്പു കല്ലുകള് കൊണ്ടു നിര്‍മ്മിച്ചതെന്ന് തോന്നി ക്കുന്ന ഒരു ചിറ പോലെ കാണുന്ന ഭൂഭാഗം ആണ് , പാമ്പന്‍ (രാമേശ്വരം) ദ്വീപും ശ്രീ ലങ്കയുടെ വടക്ക് പടിഞ്ഞാറു ഭാഗത്തുള്ള മന്നാര്‍ ദ്വീപും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. ഭൂഗര്ഭ തെളിവു കള്‍ കാണിക്കുന്നത് ഇത് രണ്ടു കരകളും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഒരു ചിറ പോലെയുള്ള ഭൂഭാഗം ആയിരുന്നു എന്ന് തന്നെ. 50 കി മീ നീളമുള്ള ഈ ചിറ മാന്നാര്‍ ഉള്‍ക്കടലിനെ പാക കടലിടുക്കി ല്‍നിന്നു വേര്‍തിരിക്കുന്നു . ഇവിടെ യുള്ള ചില മണ്ണിന്റെ ഭാഗങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നു , പൊതുവേ ആഴം കുറഞ്ഞ ഇവിടെ ചില ഭാഗത്ത്‌ ഒരു മീറ്റര്‍ മുതല്‍ 10 മീടര്‍ വരെ മാത്രമേ ആഴം ഉള്ളൂ. കപ്പല്‍ ഗതാഗതം ഇവിടെ അതുകൊണ്ടു ബുദ്ധി മുട്ടാണ് . 15 ആം നൂറ്റാണ്ടു വരെ നടന്നു പോകാന്‍ കഴിയുന്ന ഒരു മന്തിട്ട ഇവിടെ ഉണ്ടായിരുന്നു എന്നും അത് ക്രമേണ കൊടുംകാ റ്റിലും മറ്റും നശിച്ചു പോയതാണ് എന്നും കരുതപ്പെടുന്നു. ക്ഷേത്ര ത്തിലെ ചില പുരാതന രേഖകളില്‍ 1480 ല്‍ ഉണ്ടായ ഒരു ചുഴലി കൊടുംകാറ്റില്‍ ഈ ചിറ മുറിഞ്ഞു പോയി എന്നു കാണുന്നു വത്രേ .
ഈ രാമ സേതുവിനെ പറ്റി 9 ആം നൂറ്റാണ്ടു മുതല്‍ പല സംഘ ങ്ങളും ഗവേഷണം നടത്തിയിട്ടുണ്ടു.ത്തില്‍ നിന്നും ഈ ചിറക്ക്‌ 30൦൦ നും 7000 വര്ഷങ്ങളുടെ പഴക്കം ഉണ്ടെന്നും വലിയ കല്ലുകള്‍ മന്തിട്ടകളില്‍ കയറ്റി വച്ച് നിര്‍മ്മിച്ചതാണെന്നും പറയുന്നു. ഏതായാലും അന്നത്തെ കാലത്തെ ഒരു അമാനുഷമായ ഒരു നിര്‍മ്മിതി തന്നെ എന്ന് പറയാം . ആദ്യം മരങ്ങളുടെ ഉരുള്‍ തടികള്‍ അടുകി വച്ച് അതന് പ്മുകളില്‍ പുക്കാന്‍ പാരകളും അതിനു മുകളില്‍ നിരപ്പായ കല്ലുകളും വച്ച് ഉണ്ടാക്കിയതാവാം ഇതെന്ന് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നു (വിഡിയോ കാണുക )
ഭാരത സര്‍ക്കാര്‍ ഈ ഭൂ ഭാഗത്തിന്റെ സാദ്ധ്യതകളെപ്പറ്റി പഠിക്കാന്‍ ഒരു m കമ്മീഷനെ നിയമിച്ചു. സേതു സമുദ്രം പദ്ധതിയുടെ കമ്മറ്റി 1956 ഇല ഇത് ഒരു കരയില്‍ കൂടിയുള്ള ഒരു ബന്ധമായി നില നിര്‍ത്തണം എന്നാണു നിര്‍ദ്ദേശിച്ചത് . എന്നാല്‍ 2005ല്‍ ഒരു വലിയ പദ്ധതി അനുസരിച്ച് ഈ ഉള്‍ക്കടല്‍ ഭാഗം ആഴം കൂട്ടി കപ്പല്‍ ഗതാഗതത്തിന് അനുയോജ്യം ആക്കാന്‍ ഒരു പദ്ധതി ഉണ്ടാക്കുവാന്‍ ആലോചന ത്ടങ്ങി. കപ്പല്‍ ഗതാഗതത്തന് 4൦൦ കി മീ ദൂരം കുറക്കാന്‍ കഴിയുന്ന ഈ പദ്ധതിക്ക് തുടക്കത്തില്‍ തന്നെ വിവിധ മത വിശ്വാസികളുടെ എത്രുപ്പ് നേരിടെണ്ടി വന്നു. ചില ഈര്‍ക്കിലി പാര്‍ട്ടികള്‍ മാത്രം ഇതിനു അനുകൂല മായി നിന്ന്. മണ്ണുമാന്തി കപ്പലുകള്‍ ഉപയോഗിച്ച് ഇവിടെ ആഴം കൂട്ടി ഇത് പൂര്‍ത്തിയാക്കാന്‍ ഉള്ള ശ്രമ ഒന്നും ഇതുവരെ തുടങ്ങിയിട്ടില്ല.

ഹരിപ്പാടിന്റെ ഐതീഹ്യം



ഹരിപ്പാടിന്റെ ഐതീഹ്യം


മഹാഭാരത കഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു ഹരിപ്പാടിന്റെ ഐതീഹ്യം . മഹാഭാരത കഥയിലെ 'ഏകചക്ര' എന്ന നഗരമാണു ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട്.കേരളചരിത്രത്തിൽപരാമർശിച്ചിട്ടുള്ള ഹരിഗീതപുരമാണു പിന്നീട് ഹരിപ്പാട് എന്നറിയപ്പെട്ടതെന്നാണു മറ്റൊരു ഐതിഹ്യം.
ഹരി (വിഷ്ണു)യുടെ പാദം (ഹരിപാദം) എന്നത് ലോപിച്ചാണ് ഈ പ്രദേശത്തിന് ഹരിപ്പാട് എന്ന നാമം ലഭിച്ചത് എന്ന് സ്ഥലപുരാണം.
അരക്കില്ലം വെന്തപ്പോൾ വിദുരരുടെ സഹായത്താൽ രക്ഷപ്പെട്ട പാണ്ഡവരും കുന്തീദേവിയും പാഞ്ചാലീസ്വയംവരത്തിന് മുമ്പ് താമസിച്ചിരുന്ന ഏകചക്രനഗരി എന്ന ബ്രാഹ്മണ ഗ്രാമം ഹരിപ്പാട് ആയിരുന്നു എന്ന് പരക്കെ വിശ്വസിക്കുന്നു. ഇതിന് സഹായകരമായ സ്ഥലനാമങ്ങൾ ഹരിപ്പാടും പരിസരപ്രദേശങ്ങളിലും സ്ഥിതിചെയ്യുന്നു .
ഏകചക്രയിലെ നഗരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വളരെ പുരാതനവും പ്രശസ്തവുമാണ്. പാണ്ഡവർ പൂജിച്ചിരുന്ന വിഗ്രഹം ആണ് ഈ ക്ഷേത്രത്തിലെ ചതുർബാഹു വിഗ്രഹം എന്ന് ഭക്തർ വിശ്വസിക്കുന്നു. ഹരിപ്പാടിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്നു ഈ ക്ഷേത്രം .
പാണ്ഡവർ കാവ് - വളരെ പ്രശസ്തമായ ദേവീ ക്ഷേത്രമാണ് പാണ്ഡവർകാവ് ക്ഷേത്രം . കുന്തീദേവി പ്രതിഷ്ഠിച്ച് പൂജിച്ചിരുന്നതാണ് ഈക്ഷത്രത്തിലേ പ്രതിഷ്ഠ. പാണ്ഡവ മാതാവായ കുന്തീ ദേവി ചെളികൊണ്ട് ഒരു ദേവി വിഗ്രഹം ഉണ്ടാക്കി പ്രതിഷ്ഠിച്ചതാണ് ഇവിടത്തെ പ്രധാന ദേവതയായ ദുർഗാദേവി എന്നാണ് വിശ്വാസം.
തിരുവിതാംകൂറിലെ പ്രശസ്ത ദേവി ക്ഷേത്രങ്ങളില്‍ ഒന്നാണ് മുതുകുളം മേജര്‍ പാണ്ഡവര്‍കാവ്‌ ദേവി ക്ഷേത്രം . മഹാഭാരതകാലത്തോളം പഴമ അവകാശപ്പെടുന്ന ഐതീഹ്യമാണ് ഈ ക്ഷേത്രത്തിനുള്ളത് . പാണ്ഡവരുടെ വനവാസ കാലത്ത് അവര്‍ ഈ പ്രദേശത്ത് താമസിക്കുകയും അന്ന് മണ്‍പാത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്ന ചെളി ഉപയോഗിച്ച് കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിയായ ദുര്‍ഗാദേവിയുടെ വിഗ്രഹം നിര്‍മിച്ചു ആരാധിച്ചിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. കുന്തി ദേവി ചെളി കൊണ്ട് നിര്‍മിച്ച വിഗ്രഹമാണ്‌ ഇപ്പോഴും ഇവിടുത്തെ മൂല വിഗ്രഹം . പഞ്ചലോഹ നിര്‍മിതമായ ഗോളക കൊണ്ട് ആവരണം ചെയ്തു സംരക്ഷിച്ചു പൂജാദി കര്‍മങ്ങള്‍ നിര്‍വഹിച്ചു പോരുന്നു. കുന്തിദേവി തന്‍റെ തേവാരമൂര്‍ത്തിക്ക് പ്രതിഷ്ടാനന്തരം അന്ന് ഖാണ്ഡവ വനത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശത്ത് സുലഭമായി ലഭിച്ചിരുന്ന കദളിപ്പഴം ആണ് ആദ്യമായി നിവേദിച്ചത് . ഇന്നും പാണ്ഡവര്‍കാവ് ദേവിയുടെ ഇഷ്ട വഴിപാട് കദളിപ്പഴം ആണ് .കൊടിയേറ്റ് ദിവസവും , പൂരം ആറാട്ട്‌ ദിവസവും കുന്തീദേവിക്ക് മാതൃ സങ്കല്‍പ്പത്തില്‍ പുറത്തേക്ക് തൂവുന്ന ചടങ്ങ് ഇപ്പോഴും തുടര്‍ന്നുവരുന്നു. ഇഷ്ടവരദായിനിയായ പാണ്ഡവര്‍കാവിലമ്മ സമസ്ത ജനങ്ങള്‍കും അനുഗ്രഹാശിസ്സുകള്‍ ചൊരിഞ്ഞു കൊണ്ട് മഐശ്വര്യ ദേവതയായി പരിലസിക്കുന്നു.!!
പഞ്ചപാണ്ഡവരാൽ നടത്തിയ പ്രതിഷ്ഠ - അതേ കാലഘട്ടത്തില്‍ തന്നെ , പഞ്ചപാണ്ഡവന്മാര്‍ പ്രതിഷ്ടിച്ച മറ്റു 5 ക്ഷേത്രങ്ങള്‍ കൂടി മധ്യ തിരുവിതാംകൂറില്‍ ഉണ്ട് . അവ പാണ്ഡവരില്‍ മൂത്ത പുത്രനായ ധര്‍മപുത്രര്‍ പ്രതിഷ്ടിച്ച ത്രിചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രം , ഭീമന്‍ പ്രതിഷ്ടിച്ച തൃപ്പുലിയൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം , അര്‍ജുനന്‍ പ്രതിഷ്ടിച്ച തിരുവാറന്മുള ക്ഷേത്രം , നകുലന്‍ പ്രതിഷ്ടിച്ച തൃക്കൊടിത്താനം , സഹദേവന്‍ പ്രതിഷ്ടിച്ച തിരുവന്‍വണ്ടൂര്‍ ശ്രീ കൃഷ്ണ ക്ഷേത്രം എന്നിവയാണ്.. ത്രിചിറ്റാറ്റ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശനം തുടങ്ങി യഥാക്രമം പുലിയൂര്‍, ആറന്മുള ,തൃക്കൊടിത്താനം, തിരുവന്‍വണ്ടൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷം ഉച്ചപ്പൂജയ്ക്‌ മുന്പായി പാണ്ഡവര്‍കാവില്‍ എത്തി തൊഴുതു കദളിപ്പഴം നിവേദിച്ചു കഴിച്ചു പ്രാര്‍ഥിച്ചാല്‍ മാത്രമെ ദര്‍ശനക്രമം പൂര്‍ത്തിയാവുകയുള്ളൂ എന്നും അങ്ങിനെ ചെയ്‌താല്‍ അഭീഷ്ടസിദ്ധി ഉണ്ടാകുമെന്നും അനുഭവസ്ഥര്‍ പറയുന്നു.
ചെങ്ങന്നൂരിന് സമീപമുള്ള പാണ്ഡവൻപാറയും ഈ വിശ്വാങ്ങൾക്ക് ബലംനൽകുന്നു. ഹരിപ്പാടിന് സമീപമുള്ള ചെങ്ങന്നൂരിലാണ്‌ വിസ്‌മയങ്ങളുണര്‍ത്തി പാണ്ഡവന്‍പാറ നിലകൊള്ളുന്നത്‌. നഗരത്തില്‍ നിന്ന്‌ ഒന്നര കിലോമീറ്റര്‍ അകലെ, പ്രകൃതിയുടെ പച്ചപ്പിനു നടുവില്‍ കറുപ്പിന്റെ തലയെടുപ്പായി ഇതു കാണാം. അരക്കില്ലം വെന്തശേഷം അഞ്ജാതവാസ കാലത്ത്‌ പഞ്ചപാണ്ഡവര്‍ കുന്തീയോടൊപ്പം ഈ പാറയില്‍ താമസിച്ചിരുന്നുവെന്നാണ്‌ വിശ്വാസം.
ഭീമാകാരമായ പാറയ്‌ക്കു മുകളില്‍ എടുത്തുവച്ചതുപോലെ കാണപ്പെടുന്ന പടുകൂറ്റന്‍ ശിലാഖണ്ഡങ്ങള്‍ ആരിലും അത്ഭുതം ജനിപ്പിക്കും. വലിപ്പത്തിലും ആകൃതിയിലും വൈവിധ്യങ്ങളുള്ള ഇവയ്‌ക്ക് പറയാനൊത്തിരി കഥകളുണ്ട്‌.
താമരപ്പാറ - അരികിലുള്ള ശ്രീകൃഷ്‌ണക്ഷേത്രത്തിന്റെ പടവുകള്‍ കടന്ന്‌ സഞ്ചാരികള്‍ക്കു പാറയിലേക്കു പ്രവേശിക്കാം. ക്ഷേത്രത്തിനു തൊട്ടു പിന്നില്‍ത്തന്നെ കൗതുകമുണര്‍ത്തുന്ന മൂന്നു ശിലകളുണ്ട്‌. ആദ്യത്തേതിനു താമരമൊട്ടിന്റെ ആകൃതി. രണ്ടാമത്തേതിനു പാതിവിരിഞ്ഞ താമരയുടെ രൂപം. ഒടുവിലത്തെ വന്‍ശിലയ്‌ക്ക് മുഴുവന്‍ വിടര്‍ന്ന താമരപ്പൂവിന്റെ മുഗ്‌ധസൗന്ദര്യം! താമരപ്പാറ എന്നാണ്‌ ഈ ഭാഗം അറിയപ്പെടുന്നത്‌.
തവളപ്പാറ - ഇനിയൊന്നു തിരിയുക. കുറച്ചപ്പുറത്ത്‌ അടുക്കിവച്ചതുപോലെ നീണ്ടുരുണ്ട രണ്ടു കല്‍പ്പാളികള്‍ കാണാം. അതിന്റെ മുന്‍ഭാഗത്തേക്കോ വശങ്ങളിലേക്കോ ചെന്ന്‌ സൂക്ഷിച്ചുനോക്കൂ. ശിലകളപ്പോള്‍ വായ്‌ പൊളിച്ച ഒരു ഭീമന്‍ തവളയായി തോന്നും. പ്രകൃതി മായാജാലം കാട്ടുന്ന ഈ ഭാഗത്തിനു തവളപ്പാറയെന്നാണു പേര്‌.
മദ്ദളപ്പാറ - വളരെ സൂക്ഷിച്ചു വേണം മുകളിലേക്കു കയറാന്‍. ഒരു ഭാഗത്തെത്തുമ്പോള്‍ ചെത്തിമിനുക്കിയതുപോലെയുള്ള കുറെ കൂറ്റന്‍ കല്ലുകള്‍ ചേര്‍ന്നിരിക്കുന്നതു കാണാം. അതിനടുത്തുള്ള ഒരിടം നന്നേ തെളിഞ്ഞുകിടപ്പുണ്ട്‌. അവിടെ കൈകൊണ്ട്‌ കൊട്ടിനോക്കിയാല്‍ മദ്ദളത്തിന്റെ മുഴക്കം കേള്‍ക്കാം. ആവേശം മൂത്ത ചിലര്‍ ഇവിടെയിരുന്നു പാട്ടുപടി താളമിടാറുണ്ട്‌.
നിലവറ - ഇരിപ്പിടത്തിന്റെ രൂപത്തിലുള്ള അഞ്ചു കരിമ്പാറകള്‍ ഇവിടത്തെ പ്രധാന കാഴ്‌ചയാണ്‌. പാണ്ഡവസഹോദരന്മാര്‍ ഇവയിലാണത്രേ ഇരുന്നിരുന്നത്‌. ഇതിനടുത്തായി കാണുന്ന നിലവറക്കുഴിയില്‍ അവര്‍ വിലപിടിപ്പുള്ള വസ്‌തുക്കള്‍ സൂക്ഷിച്ചിരുന്നതായി പറയപ്പെടുന്നു.
ഭീമന്റെ തല്‍പ്പം - മുകള്‍ത്തട്ടു പരന്ന ആള്‍രൂപത്തിലുള്ള വലിയൊരു പാറ ഇവിടെയുണ്ട്‌. ഇതിലാണു ഭീമസേനന്‍ കിടന്നിരുന്നതെന്ന്‌ വിശ്വസിക്കപ്പെടുന്നു. അടുത്തുള്ള ശിലാഖണ്ഡം വെറ്റിലച്ചെല്ലമാണത്രേ. ഈ പാറയില്‍ കാല്‍പ്പാദത്തിന്റേതെന്നു തോന്നുന്ന വിസ്‌തൃതമായ ഒരാകൃതി പതിഞ്ഞുകിടപ്പുണ്ട്‌. അതും ഭീമന്റേതാണെന്നു കരുതപ്പെടുന്നു.
ഖാണ്ഡവദഹനവുമായി ബന്ധപ്പെട്ടും ചില സ്ഥലനാമങ്ങൾ ഹരിപ്പാടിന്റെ ചുറ്റുപാടുമുണ്ട്.
ഖാണ്ഡവവനം അഗ്നി ഭക്ഷണമാക്കിയപ്പോൾ ആദ്യം തീ കത്തിയ സ്ഥലം കത്തിയ ഊര് കത്തിയൂർ കാലാന്തരത്തിൽ പത്തിയൂർ ആയെന്നും ,അർജ്ജുനൻ ശരകൂടം കെട്ടാൻ ശരം എയ്ത ഊര് എയ്തൂർ ക്രമേണ ഏവൂർ ആയെന്നും സ്ഥലപുരാണം . ഖാണ്ഡവവനം കത്തിയമർന്നപ്പോൾ ഏറ്റവും കൂടുതൽ മണ്ണ് ചൂടുപിടിച്ച് കാഞ്ഞ ഊര് കാഞ്ഞൂർ ആയെന്നും ആദ്യം മണ്ണ് ആദ്യം ആറിയ സ്ഥലം ''മണ്ണാറിയശാല'' മണ്ണാറശാല ആയെന്നും വിശ്വാസം .
ഭീമനുമായി ഏറ്റുമുട്ടിയ വീര്യവാനായ ബകൻ വസിച്ചിരുന്ന ബകപുരം വീയപുര മെന്നും, ബകനേ ഊട്ടിയിരുന്ന സ്ഥലം ഊട്ടുപറമ്പ് എന്നും അറിയപ്പെടുന്നു. ഈസ്ഥലങ്ങളെല്ലാം ഹരിപ്പാടിന്റെ സമീപമാണ്.